ബാംഗ്ലൂരിലേക്ക് ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍

ഇന്ത്യയിലെ ആദ്യത്തെ ഡബിള്‍ ഡക്കര്‍ ട്രെയിന്‍ സര്‍വീസ് ഹൗറയ്ക്കും ധന്‍ബാദിനും ഇടയിലാണ് ഓടുന്നത്. 2010ലാണ് ഈ സര്‍വീസ് ആരംഭിച്ചത്. ഇപ്പോള്‍, ചെന്നൈക്കും ബങ്കളുരുവിനും ഇടയില്‍ ഒരു ഡബിള്‍ ഡക്കര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നു. ഇത് ദക്ഷിണേന്ത്യയിലെ ആദ്യത്തെ എസി ഡബിള്‍ ഡക്കര്‍ ട്രെയിന്‍ സര്‍വീസാണ്.

ചെന്നൈ-ബങ്കളുരു എക്സ്പ്രസ് ട്രെയിനിലെ എസി കോച്ചുകള്‍ നിലവില്‍ ചെയര്‍ കാറുകളാണ്. ധാരളം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്നതിനാല്‍ റെയില്‍വേക്ക് ഇതുവഴി വന്‍ ലാഭമുണ്ടാക്കാന്‍ സാധിക്കുമെന്നുറപ്പാണ്. ഏപ്രില്‍ 25 മുതലാണ് സര്‍വീസ് തുടങ്ങുന്നത്.

ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍

ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍

ചെന്നൈ സെന്‍ട്രലില്‍ നിന്ന് രാവി 7.25നാണ് ട്രെയിന്‍ യാത്ര തുടങ്ങുക. ഇത് ബാംഗ്ലൂര്‍ സിറ്റിയില്‍ ഉച്ചയ്ക്ക് 1.30ന് എത്തിച്ചേരും.

ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍

ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍

തിരിച്ചുള്ള യാത്ര ഉച്ചതിരിഞ്ഞ് 2.40ന്. ഈ ട്രെയിന്‍ രാത്രി 8.45ന് ചെന്നൈ സെന്‍ട്രലില്‍ തിരിച്ചെത്തും.

ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍

ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍

ഓരോ ചെയര്‍ കാര്‍ കൊച്ചിലും 120 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. 10 കോച്ചുകളാണ് ഇതിലുള്ളത്. സാധാരണ ഒരു കോച്ചില്‍ പരമാവധി 70-80 യാത്രക്കാരെയാണ് ഉള്‍ക്കൊള്ളാനാവുക.

ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍

ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍

362 കിലോമീറ്റര്‍ ദൂരമാണ് ഈ ട്രെയിന്‍ സഞ്ചരിക്കേണ്ടത്. 6 മണിക്കൂറോളമെടുക്കും ഈ ദൂരം താണ്ടുവാന്‍. ശതാബ്ധി എക്സ്പ്രസ് ഈ ദൂരം 5 മണിക്കൂര്‍ കൊണ്ട് താണ്ടും.

ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍

ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍

4,366 മില്ലിമീറ്റര്‍ ഉയരവും 3,050 മില്ലിമീറ്റര്‍ വീതിയുമാണ് ഓരോ കോച്ചുകള്‍ക്കുമുള്ളത്. ഇത് സാധാരണ കോച്ചുകളില്‍ നിന്ന് വ്യത്യസ്തമാണ്.

ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍

ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍

കപൂര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറിയിലാണ് ഈ ച്രെയിന്‍ നിര്‍മിച്ചത്. നിരവധി പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഈ ട്രെയിനിനുണ്ട്.

ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍

ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍

ജിപിഎസ് അടിസ്ഥാനമാക്കിയ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം ട്രെയിനിലുണ്ട്. ഇത് ട്രെയിന്‍റെ സ്പീഡ്, അടുത്ത സ്റ്റേഷനിലേക്കുള്ള ദൂരം തുടങ്ങിയ വിവരങ്ങള്‍ നല്‍കുന്നു.

ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍

ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍

എയര്‍ സസ്പെന്‍ഷന്‍ സംവിധാനവും മള്‍ടിപ്പിള്‍ ഷോക്ക് അബോസോര്‍ബറുകളുമാണ് കോച്ചുകള്‍ക്ക് ഘടിപ്പിച്ചിട്ടുള്ളത്. ഇത് യാത്ര കൂടുതല്‍ സുഖകരമാക്കുന്നു.

ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍

ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍

470 രൂപയാണ് ഡബിള്‍ ഡക്കര്‍ ട്രെയിന്‍ ടിക്കറ്റ് വില. ശദാബ്ധി എക്സ്പ്രസ്സിലിത് 595 രൂപയാണ്.

More from DriveSpark

Article Published On: Wednesday, April 24, 2013, 10:43 [IST]
English summary
South India is set to get its first AC double decker train service in the form of Chennai-Bangalore Express. The AC double decker coaches are currently only Chair Cars, unlike the other AC express service.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X