രണ്ടാമത്തെ അറേബ്യൻ കാർ ദുബൈ മോട്ടോർ ഷോയിൽ
അറേബ്യയുടെ ആദ്യത്തെ സൂപ്പർകാറായ ലൈകാൻ ഹൈപ്പർസ്പോർടിനു ശേഷം ലബനീസ് കാർനിർമാതാവായ ഡബ്ല്യു മോട്ടോഴ്സ് പുറത്തിറക്കുന്ന പുതിയ മോഡൽ ദുബൈ മോട്ടോർ ഷോയിലെത്തി. ഫെനെയർ സൂപ്പർസ്പോർട് എന്നാണ് ഈ സൂപ്പർകാറിനു പേര്.
ബീവറേജില്‍ ക്യൂ നില്‍ക്കാന്‍ നേരമില്ലാത്ത ജീവിതം
ഫെനെയർ സൂപ്പർസ്പോർട് വെറും 25 എണ്ണം മാത്രമാണ് നിർമിക്കപ്പെട്ടിട്ടുള്ളത് എന്നറിയുക. ലോകത്തിലെ എണ്ണം പറഞ്ഞ സമ്പന്നർക്കു മാത്രം സ്വന്തമാക്കാൻ കഴിയുന്ന ഈ കാറിനെ അടുത്തറിയാം താഴെ.

18.5 ലക്ഷം ഡോളർ ചെലവാക്കിയാൽ മാത്രമേ ഫെനെയർ സൂപ്പർസ്പോർട് സ്വന്തമാക്കാനാകൂ.
ഏറ്റവും കുറഞ്ഞ സമയത്തില്‍ കൂടിയ വേഗത പിടിക്കുന്ന 10 കാറുകള്‍

ബുഗാട്ടി, ഫെരാരി തുടങ്ങിയവർ പുറത്തിറക്കുന്ന ചില മോഡലുകൾക്ക് നേരിട്ടുള്ള എതിരാളിയാണ് ഫെനെയർ സൂപ്പർസ്പോർട്. അറബ് ദേശീയതയും മറ്റും ടാഗുകളായി കൂട്ടിയിട്ടുള്ളതിനാൽ എണ്ണപ്പണക്കാർ പലരും ഈ കാർ വാങ്ങാൻ മെനക്കെട്ടേക്കും.
'വേള്‍ഡ്‌സ് ഫാസ്റ്റസ്റ്റ് ഇന്ത്യന്റെ' തകര്‍ക്കപ്പെടാത്ത റെക്കോഡ്

നേരത്തെ പുറത്തിറക്കിയ ലൈകാൻ ഹൈപ്പർസ്പോർടിന് 34 ലക്ഷം ഡോളറായിരുന്നു വില. വെറും ഏഴെണ്ണം മാത്രമേ നിർമിക്കപ്പെട്ടുള്ളൂ ഈ കാർ. അറേബ്യൻ നാടുകളിൽ നിർമിക്കപ്പെടുന്ന ആദ്യ സ്പോർട്സ് കാർ എന്ന ബഹുമതി ലൈകാനിനാണുള്ളത്.
കാറിന്റെ ഇന്റീരിയറിന് ഭംഗി കൂട്ടുന്ന ഭയങ്ങരന്മാര്‍

മണിക്കൂറിൽ 100 കിലോമീറ്റർ വേഗത പിടിക്കാൻ ഫെനെയർ സൂപ്പർസ്പോർട് എടുക്കുന്ന സമയം 2.7 സെക്കൻഡിൽ താഴെയാണ്. വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 400 കിലോമീറ്ററിനു മുകളിലാണ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർ ബുഗാട്ടി വെയ്റോൺ പിടിക്കുന്ന പരമാവധി വേഗത മണിക്കൂറിൽ 430.9 കിലോമീറ്ററാണെന്നോർക്കുക.
ലോകത്തിലെ ഏറ്റവും ചെറിയ ബൈക്കുമായി ടോം

ഒരു 4 ലിറ്റർ എൻജിനാണ് ഫെനെയർ സൂപ്പർസ്പോർടിൽ ഘടിപ്പിച്ചിരിക്കുന്നത്. 900 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കുന്നു. 1200 എൻഎം ആണ് ടോർക്ക്.
അഞ്ജലി വാങ്ങിയ ആഡംബരക്കാറും മലയാളിയുടെ ഒടുക്കത്തെ കഴപ്പും

ബുഗാട്ടി വെയ്റോൺ, ഹെന്നസ്സി വെനോം ജിടി, ഫെരാരി ലാഫെരാരി, കൊയെനിഗ്സെഗ് തുടങ്ങിയ എണ്ണം പറഞ്ഞ കാറുകളോടാണ് ഫെനെയർ സൂപ്പർസ്പോർട് മത്സരിക്കേണ്ടത്.
വിചിത്രരൂപം പൂണ്ട ഹൂഡ് ഓര്‍ണമെന്റുകള്‍

കൂടുതൽ
ആനയ്ക്ക് മൂട് ചൊറിഞ്ഞു; കാറിനുമീതെ ചൊറിച്ചില്‍ തീര്‍ത്തു!


Click it and Unblock the Notifications








