ദുബൈ മോട്ടോർഷോ സന്ദർശിക്കുന്നവർക്ക് 1600 കിമി വേഗത അനുഭവിക്കാം

By Santheep

ഭൂമിയിലെ ഏറ്റവും ഉയർന്ന വേഗതയുള്ള വാഹനം നിർമിക്കാനുള്ള പദ്ധതിയാണ് ബ്ലഡ്ഹോണ്ട് എസ്എസ്‌സി എന്ന പേരിൽ അറിയപ്പെടുന്നത്. മണിക്കൂറിൽ 1000 മൈൽ (1600 കിലോമീറ്റർ) വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള വാഹനം നിർമിച്ചെടുക്കുകയാണ് ലക്ഷ്യം.

ദുബൈയിലുള്ളവർക്ക് ഈ വേഗതയെ അനുഭവിക്കാനുള്ള ഒരവസരം കൈവന്നിരിക്കുന്നു എന്നതാണ് പുതിയ വാർത്ത. ദുബൈ മോട്ടോർ ഷോയിൽ ബ്ലഡ്ഹോണ്ട് എസ്എസ്‌സി വാഹനത്തിന്റെ ഒരു സിമുലേറ്റർ തയ്യാറാക്കിയിട്ടുണ്ട്. ജാഗ്വറുമായി ചേർന്നാണ് ഇതൊരുക്കിയിരിക്കുന്നത്. മോട്ടോർഷോ കാണാൻ പോകുന്നുണ്ടെങ്കിൽ ഈ അനുഭവം മിസ്സ് ചെയ്യരുത്.

ദുബൈ മോട്ടോർഷോ സന്ദർശിക്കുന്നവർക്ക് 1600 കിമി വേഗത അനുഭവിക്കാം

ഈ റെക്കോഡ് സ്ഥാപിക്കാന്‍ ഒരുക്കിയിട്ടുള്ളത് ബ്ലഡ്ഹൗണ്ട് എസ്എസ്‌സി എന്ന വാഹനമാണ്. നിലവിലെ ലാന്‍ഡ് റെക്കോഡായ മണിക്കൂറില്‍ 763.035 മൈല്‍ അഥവാ 1,227.986 കിലോമീറ്റര്‍ എന്നത് പൊളിക്കുകയാണ് ലക്ഷ്യം. നിലവില്‍ ഭൂമിയിലെ ഏറ്റവും കൂടി വേഗതയുടെ റെക്കോഡ് ആന്‍ഡി ഗ്രീന്‍ എന്ന ബ്രിട്ടിഷ് റോയല്‍ എയര്‍ഫോഴ്‌സ് പൈലറ്റിന്റെ ഉടമസ്ഥതയിലാണുള്ളത്. ഇദ്ദേഹം തന്നെയാണ് ബ്ലഡ്ഹോണ്ട സൂപ്പർസോണിക് കാറിന്റെ ഡ്രൈവറും.

ദുബൈ മോട്ടോർഷോ സന്ദർശിക്കുന്നവർക്ക് 1600 കിമി വേഗത അനുഭവിക്കാം

വീലുകളില്‍ റോക്കറ്റ് ഘടിപ്പിച്ചാണ് ബ്ലഡ്ഹൗണ്ട് ട്രാക്കിലിറങ്ങുക. മുന്‍പ് റെക്കോഡിട്ട വാഹനത്തിന് ഇരുവശത്തുമായി ഓരോ ജെറ്റ് എന്‍ജിനുകളായിരുന്നു ഉണ്ടായിരുന്നത്.

ദുബൈ മോട്ടോർഷോ സന്ദർശിക്കുന്നവർക്ക് 1600 കിമി വേഗത അനുഭവിക്കാം

ഇത്രയുമുയര്‍ന്ന വേഗതയില്‍ സഞ്ചരിക്കാനാവശ്യമായ ട്രാക്ക് സൃഷ്ടിക്കല്‍ ഒരു വലിയ പ്രശ്‌നമായിരുന്നു ആദ്യത്തില്‍. ദക്ഷിണാഫ്രിക്കയിലെ വടക്കന്‍ കേപ്പിലെ ഹാക്‌സ്‌കീന്‍ പാനിലാണ് 19 കിലോമീറ്റര്‍ നീളമുള്ള ട്രാക്ക് നിര്‍മിച്ചിരിക്കുന്നത്.

ദുബൈ മോട്ടോർഷോ സന്ദർശിക്കുന്നവർക്ക് 1600 കിമി വേഗത അനുഭവിക്കാം

ജാഗ്വർ അടക്കമുള്ള കാർനിർമാതാക്കളുമായി സഖ്യത്തിലേർപെട്ടാണ് ഈ പ്രോജക്ട് മുമ്പോട്ടു പോകുന്നത്. 2014 നവംബർ മാസത്തിൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് ഈ വാഹനത്തിന്റെ ഒരു ടെസ്റ്റ് നടന്നിരുന്നു. സാങ്കേതികമായ സഹായങ്ങളാണ് ജാഗ്വർ നൽകുന്നത്.

ദുബൈ മോട്ടോർഷോ സന്ദർശിക്കുന്നവർക്ക് 1600 കിമി വേഗത അനുഭവിക്കാം

ജാഗ്വറിന്റെ ഒരു 5.0 ലിറ്റർ എൻജിനും സൂപ്പർസോണിക് കാറിലുണ്ട്. 550 പിഎസ് കരുത്ത് ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട് ഈ എൻജിന്. ബ്ലഡ്ഹോണ്ടിനെ ചലിപ്പിക്കുന്നതിൽ ഈ എൻജിനും ഒരു പ്രധാന പങ്ക് വഹിക്കും. യുകെയിലാണ് ബ്ലഡ്ഹോണ്ട് പ്രോജക്ടിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.

Most Read Articles

Malayalam
English summary
World Land Speed Record Car at Dubai Motor Show
Story first published: Wednesday, November 11, 2015, 13:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X