ഭാരതത്തിന്റെ ഐഎൻഎസ് കൽവാരി ടെസ്റ്റിനായി നീറ്റിലിറങ്ങി

Written By:

ഇന്ത്യ, ഫ്രാൻസുമായി സഹകരിച്ച് നിർമിക്കുന്ന ആറ് സ്കോർപീൻ ക്ലാസ് അന്തർവാഹിനികളിൽ ആദ്യത്തെതാണ് ഐഎൻഎസ് കൽവാരി. നേരത്തെ മറ്റൊരു സഖ്യത്തിൽ ഫ്രാൻസും സ്പെയിനും ചേർന്ന് രൂപപ്പെടുത്തിയ സാങ്കേതികതയാണ് ഈ അന്തർവാഹിനിയുടെ നിർമാണത്തിനായി ഉപയോഗിക്കുന്നത്.

മുങ്ങിക്കപ്പലില്‍ മധുവിധു ഒരു സുനാമിയാക്കാം

യുദ്ധോപകരണനിർമാണത്തിൽ മുന്നേറാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ അന്തർവാഹിനി. ഐഎൻഎസ് കൽവാരിയെ അടുത്തറിയാം താഴെ.

ഐഎൻഎസ് കൽവാരി ടെസ്റ്റിനായി നീറ്റിലിറങ്ങി

പ്രതിരോധ സാങ്കേതികതയിൽ ഖ്യാതി നേടിയ ഫ്രഞ്ച് സ്ഥാപനമാണ് ഡിസിഎൻഎസ്. ഈ കമ്പനിയുമായി ചേർന്നാണ് ഐഎൻഎസ് കൽവാരിയുടെ നിർമാണം. ഈ സീരീസിൽ ആറ് അന്തർവാഹിനികൾ നിർമിക്കാനാണ് തീരുമാനം.

ഐഎൻഎസ് കൽവാരി ടെസ്റ്റിനായി നീറ്റിലിറങ്ങി

ഇവയിൽ ആദ്യത്തെ നാലെണ്ണം സാധാരണ അന്തർവാഹനികളാണ്. ഏവസാനം നിർമിക്കുന്ന രണ്ടെണ്ണത്തിൽ അത്യാധുനികമായ ചില സാങ്കേതികതകളുപയോഗിക്കും. എയർ ഇൻഡിപെൻഡന്റ് പ്രോപൽഷൻ എന്ന സാങ്കേതികത ഇവയുടെ നിർമാണത്തിനുപയോഗിക്കുമെന്ന് അറിയുന്നു. വെള്ളത്തിനടിയിൽ ദീർഘനേരം കഴിയാൻ അന്തർവാഹിനിക്ക് ശേഷി നൽകുന്നതാണ് ഈ സാങ്കേതികത.

ഐഎൻഎസ് കൽവാരി ടെസ്റ്റിനായി നീറ്റിലിറങ്ങി

ഇനി നിർമിക്കാനിരിക്കുന്ന അഞ്ചെണ്ണത്തിന്റെ പണി 2020നുള്ളിൽ പൂർത്തിയാക്കി ഡെലിവറി ചെയ്യും. അടുത്ത രണ്ട് ദശകങ്ങളിൽ ഈ അന്തർവാഹനികൾ ഇന്ത്യയുടെ പ്രതിരോധസംവിധാനത്തിന് കരുത്ത് പകരും. നിലവിൽ ഇന്ത്യയുടെ പക്കൽ ആകെ 14 അന്തർവാഹിനികൾ മാത്രമേയുള്ളൂ. ചൈനയുടെ പക്കൽ 68 അന്തർവാഹനികളുണ്ട്. പാകിസ്താന്റെ പക്കലാകട്ടെ അഞ്ച് അന്തർവാഹിനികളുണ്ട്.

ഐഎൻഎസ് കൽവാരി ടെസ്റ്റിനായി നീറ്റിലിറങ്ങി

ഇപ്പോൾ ഇന്ത്യയുടെ പക്കലുള്ള അന്തർവാഹിനികൾ മിക്കതും അവയുടെ ആയുസ്സിന്റെ മുക്കാലും പിന്നിട്ടു കഴിഞ്ഞവയാണ്. ഇവയുടെ മെയിന്റനൻസിന് വലിയ തുക ചെലവിടുകയാണ് ഇന്ത്യ.

ഐഎൻഎസ് കൽവാരി ടെസ്റ്റിനായി നീറ്റിലിറങ്ങി

ഇന്ത്യയുടെ നാവികസേന സന്നാഹങ്ങളൊരുക്കുന്നതിൽ ഒരൽപം പിന്നിലാണെന്ന് ഈ വിഷയത്തിൽ അവലോകനം നടത്തിയ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി ചൂണ്ടിക്കാട്ടിയിരുന്നു.

ഐഎൻഎസ് കൽവാരി ടെസ്റ്റിനായി നീറ്റിലിറങ്ങി

1550 ടൺ ഭാരമുണ്ട് ഐഎൻഎസ് കൽവാരിക്ക്. 6.2 മീറ്ററാണ് വ്യാസം. നീളം 67 മീറ്റർ. 3.6 ബില്യൺ‌ ഡോളറിന്റെ കരാറാണ് ഫ്രഞ്ച് കമ്പനിയുമായി ഒപ്പിട്ടിരിക്കുന്നത്. ഏതാണ്ട് 20,000 കോടി രൂപ!

ഐഎൻഎസ് കൽവാരി ടെസ്റ്റിനായി നീറ്റിലിറങ്ങി

ഒരു വർഷത്തെ ട്രയലാണ് ഈ അന്തർവാഹിനി നടത്തുക. അടുത്തവർഷം ഏതാണ്ട് ഇതേ സമയമാകുമ്പോഴേക്ക് കൽവാരി നീറ്റിലിറങ്ങും. കപ്പൽവേധ ടോർപിഡോകളും മിസ്സൈലുകളുമെല്ലാം ഈ അന്തർവാഹിനിയുടെ ആവനാഴിയിലുണ്ടായിരിക്കും.

കൂടുതൽ

കൂടുതൽ

കൊച്ചിയില്‍ നിര്‍മിച്ച രാജ്യത്തെ ആദ്യ തനത് യുദ്ധക്കപ്പല്‍

ഇന്ത്യയുടെ ആദ്യ ഹാർബർ പ്രതിരോധ സംവിധാനം കൊച്ചിയിലേക്ക്

ഭൂമിയിലെ ഏറ്റവും വലിയ ഉല്ലാസക്കപ്പല്‍ പണി പൂര്‍ത്തിയാകുന്നു

ബോണ്ടിന്റെ അന്തര്‍വാഹിനി കാര്‍ യാഥാര്‍ത്ഥ്യമായി

English summary
INS Kalvari sea trials begin.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark