ഇന്ത്യയുടെ ആദ്യ ഹാർബർ പ്രതിരോധ സംവിധാനം കൊച്ചിയിലേക്ക്

Written By:

ഇന്ത്യയുടെ ആദ്യത്തെ ഹാർബർ പ്രതിരോധ സംവിധാനം കൊച്ചിയിലേക്കു വരാനൊരുങ്ങുകയാണ്. മേഖലയിൽ ഭൗമരാഷ്ട്രീയത്തിൽ വരുന്ന മാറ്റങ്ങൾക്കൊപ്പിച്ച് സ്വയം സന്നാഹപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങളുടെ ഭാഗമായാണ് ഈ സംവിധാനത്തിന്റെ വരവ്.

കൊച്ചി ഹാർബർ പ്രതിരോധ സംവിധാനത്തെക്കുറിച്ച് കൂടുതലറിയാം താഴെ താളുകളിൽ.

ഇന്ത്യയുടെ ആദ്യ ഹാർബർ പ്രതിരോധ സംവിധാനം കൊച്ചിയിലേക്ക്

ഇന്റഗ്രേറ്റഡ് അണ്ടർവാട്ടർ ഹാർബർ ഡിഫൻസ് സിസ്റ്റം എന്നാണ് ഈ പ്രതിരോധസംവിധാനത്തെ വിളിക്കുന്നത്.

ഇന്ത്യയുടെ ആദ്യ ഹാർബർ പ്രതിരോധ സംവിധാനം കൊച്ചിയിലേക്ക്

വെള്ളത്തിനടിയിലൂടെയും മുകളിലൂടെയുമുള്ള ആക്രമണങ്ങളെ തിരിച്ചറിയാൻ ശേഷിയുള്ള സംവിധാനമാണിത്. 2008ൽ തീവ്രവാദികൾ മുംബൈയിൽ നടത്തിയ ആക്രമണമാണ് ഇത്തരമൊരു സംവിധാനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയത്. ആക്രമണകാരികൾ കറാച്ചിയിൽ നിന്ന് കടൽമാർഗം സഞ്ചരിച്ചാണ് മുംബൈ തീരത്തെത്തിയത്.

ഇന്ത്യയുടെ ആദ്യ ഹാർബർ പ്രതിരോധ സംവിധാനം കൊച്ചിയിലേക്ക്

ഏറ്റവും ആധുനികമായ ഈ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുത്തത് ഇസ്രായേലാണ്. വെള്ളത്തിനടിയിലൂടെയും മുകളിലൂടെയുമുള്ള ഭീഷണികളെ തിരിച്ചറിയുക, അതിനെ പിന്തുടർന്ന വിവരങ്ങൾ ശേഖരിക്കുക, മുന്നറിയിപ്പുകൾ തൽസമയം നൽകിക്കൊണ്ടിരിക്കുക തുടങ്ങിയ ചുമതലകളാണ് ഈ സിസ്റ്റം നിർവഹിക്കുക.

ഇന്ത്യയുടെ ആദ്യ ഹാർബർ പ്രതിരോധ സംവിധാനം കൊച്ചിയിലേക്ക്

ശേഷി കൂടിയ തീരനിരീക്ഷണ റഡാറുകൾ, ശക്തിയേറിയ ജലാന്തര സെൻസറുകൾ, ഡൈവർ ഡിറ്റക്ഷൻ സോനാറുകൾ തുടങ്ങിയവ അടങ്ങിയതാണ് ഇന്റഗ്രേറ്റഡ് അണ്ടർവാട്ടർ ഹാർബർ ഡിഫൻസ് സിസ്റ്റം.

ഇന്ത്യയുടെ ആദ്യ ഹാർബർ പ്രതിരോധ സംവിധാനം കൊച്ചിയിലേക്ക്

കൊച്ചിയിൽ മാത്രമല്ല ഇന്റഗ്രേറ്റഡ് അണ്ടർവാട്ടർ ഹാർബർ ഡിഫൻസ് സിസ്റ്റം നിലവിൽ വരിക എന്നറിയുന്നു. മുംബൈ, വിശാഖപട്ടണം തുടങ്ങിയ ഇടങ്ങളിൽ ഈ സംവിധാനം നിലവിൽ വരും.

ഇന്ത്യയുടെ ആദ്യ ഹാർബർ പ്രതിരോധ സംവിധാനം കൊച്ചിയിലേക്ക്

സെൻസറുകളും റഡാറുകളുമെല്ലാം ചേർന്ന് തയ്യാറാക്കുന്ന തൽസമയ ചിത്രങ്ങൾ നേവൽ ഇന്റഗ്രേറ്റഡ് അണ്ടർവാട്ടർ ഹാർബർ ഡിഫൻസ് സിസ്റ്റം അയച്ചുകൊണ്ടിരിക്കും. ഇതിനെ ആധാരമാക്കി സൈന്യത്തിന് ആവശ്യമായ ജാഗ്രത പുലർത്തുവാൻ സാധിക്കും.

ഇന്ത്യയുടെ ആദ്യ ഹാർബർ പ്രതിരോധ സംവിധാനം കൊച്ചിയിലേക്ക്

270 കോടി രൂപയുടെ പദ്ധതിയാണിത്. ലോകത്തിലെ വിവിധ രാജ്യങ്ങൾ ഈ സംവിധാനം നിലവിൽ ഉപയോഗിച്ചുവരുന്നുണ്ട്. ഏതാണ്ട് നൂറ്റമ്പതോളം കേന്ദ്രങ്ങളിൽ ഇത്തരം സംവിധാനങ്ങളുണ്ടെന്നാണ് അറിവ്.

കൂടുതൽ

കൂടുതൽ

ഭൂമിയിലെ ഏറ്റവും വലിയ ഉല്ലാസക്കപ്പല്‍ പണി പൂര്‍ത്തിയാകുന്നു

ചെന്നൈയിലെ പ്രേതബാധയുള്ള റോഡുകൾ

കൊച്ചിയില്‍ നിര്‍മിച്ച രാജ്യത്തെ ആദ്യ തനത് യുദ്ധക്കപ്പല്‍

അഴിമതി ഒരു 'കര'യെ ശവപ്പറമ്പാക്കിയ കഥ

English summary
Kochi gets India’s first harbour defence system.
Story first published: Monday, August 3, 2015, 13:34 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark