ചെന്നൈയിലെ പ്രേതബാധയുള്ള റോഡുകൾ

Written By:

ഒടിയന്മാർ എന്നൊരു വിഭാഗമാളുകൾ അതിവിദൂരമല്ലാത്ത ഭൂതകാലത്തിൽ കേരളത്തിൽ ജീവിച്ചിരുന്നു. പട്ടിണിക്കാരായ അന്നത്തെ ചില ജനവിഭാഗങ്ങൾ ജന്മിമാരുടെ ക്വട്ടേഷൻ ഏറ്റെടുക്കാറുണ്ടായിരുന്നു. ഇവർ രാത്രികാലങ്ങളിൽ പാതയോരത്തും മറ്റും വേഷംകെട്ടിനിന്ന് ആളുകളെ പേടിപ്പിക്കുകയോ കൊല്ലുക തന്നെയോ ചെയ്തുപോന്നു. ഇത്തരം പാതകൾ പിൽക്കാലത്ത് 'പ്രേതബാധ'യുള്ള പാതകളായി മാറി.

ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ റെയില്‍ പാതകള്‍

പലകാരണങ്ങളാൽ ഇന്ത്യയിലെയും മറ്റ് ലോകരാജ്യങ്ങളിലെയും പാതകൾക്ക് ഇത്തരം പ്രേതബാധ സംഭവിച്ചിട്ടുണ്ട്. ചെന്നൈ നഗരത്തിൽ ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ അഞ്ച് പ്രധാന പ്രേതപാതകളാണുള്ളത്. ഇവയെക്കുറിച്ചാണ് ഇന്നത്തെ നമ്മുടെ ചർച്ച.

To Follow DriveSpark On Facebook, Click The Like Button
ബ്ലൂ ക്രോസ്സ് റോഡ്

ബ്ലൂ ക്രോസ്സ് റോഡ്

ആത്മഹത്യ ചെയ്യാൻ നഗരവാസികൾ സ്ഥിരമായി തെരഞ്ഞെടുക്കുന്ന റോഡാണിത്. ഇത്തരം നിരവധി സംഭവങ്ങൾ ഈ റോഡിലുണ്ടായിട്ടുണ്ട്. നിറയെ മരങ്ങൾ തിങ്ങിനിറഞ്ഞ പാതയാണിത്. ചെന്നൈയിൽ ഇത്തരം പാതകൾ അധികം കാണാൻ കിട്ടില്ല. തൂങ്ങി മരിക്കാൻ ആഗ്രഹിക്കുന്നവർക്ക് കയറ് കെട്ടാൻ ഉറപ്പുള്ള വല്ലതും വേണമല്ലോ? ഇതുവഴി കാറിൽ പോകുമ്പോൾ ഹെഡ്‌ലൈറ്റ് പെട്ടെന്ന് കേടായിപ്പോകും എന്ന് ചിലർ പറയുന്നു. ചിലർക്ക് ടയർ പങ്ചറായ അനുഭവങ്ങളും ഉണ്ട്. സാധാരണഗതിയിൽ കേടാവാതെ നൂറ്റാണ്ടുകാലം ഓടുന്ന ഹെഡ്‌ലൈറ്റുകളും ടയറുകളുമെല്ലാം ഈ പാതയിലെത്തിയാൽ കേടാകുന്നതെന്തുകൊണ്ടാണ്? പേയ് ഡാ, പേയ്!!

Photo credit: fearandyou.in

ബസന്ത് അവെന്യൂ റോഡ്

ബസന്ത് അവെന്യൂ റോഡ്

വളരെക്കുറച്ച് വാഹനങ്ങൾ മാത്രമേ ഇതുവഴി പോകാറുള്ളൂ. നിറയെ മരങ്ങളുണ്ട് ഈ പാതയ്ക്കിരുവശത്തും. മരങ്ങൾ തീർക്കുന്ന നിഴലുകൾ ഭയാനകമാണ്. ഓരോ ഇലയനക്കവും പ്രേതങ്ങൾ 'തളികകൾ കൈമാറുന്ന' സന്ദർഭമായി ഇവിടുത്തുകാർ മനസ്സിലാക്കുന്നു. ആളനക്കമില്ലാത്ത സമയത്ത് ഇതുവഴി പോയ ചിലരെ പ്രേതം വന്ന് മോന്തയ്ക്കടിച്ചു വീഴ്ത്തി പഴ്സും മാലയുമെല്ലാം അടിച്ചോണ്ടുപോയ സംഭവങ്ങളുണ്ടായിട്ടുണ്ട്. പഴ്സും മാലയും പോയാലെന്താ, പ്രേതം പനയുടെ മുകളിൽ കേറ്റി എല്ലുകൾ താഴോട്ടിട്ടില്ലല്ലോ! കടവുൾ എന്നൈ കാപ്പാത്തിനാർ!

Photo credit: Wiki Commons/Gowrishanker

അണ്ണാ ഫ്ലൈഓവർ

അണ്ണാ ഫ്ലൈഓവർ

അണ്ണാദുരൈയുടെ പേരിലുള്ള ഈ ഫ്ലൈഓവറും ചെന്നൈവാസികൾക്കൊരു പേടിസ്വപ്നമാണ്. നിരവധി പേർ ഈ ഫ്ലൈഓവറിൽ കയറി ആത്മഹത്യ ചെയ്തിട്ടുണ്ട്. കൂടാതെ, നിരന്തരം അപകടങ്ങൾ നടക്കുന്ന ഇടവുമാണിത്. ഇവരുടെയെല്ലാം പ്രേതങ്ങൾ വീണ്ടുംവീണ്ടും ആളുകളെ ആത്മഹത്യ ചെയ്യിക്കുകയും അപകടത്തിൽ പെടുത്തുകയും ചെയ്യുന്നു. കടവുളേ കാപ്പാത്തുങ്കോ!

Photo credit: artupdate.com

ചെന്നൈ പുതുച്ചേരി റോഡ്

ചെന്നൈ പുതുച്ചേരി റോഡ്

ഈസ്റ്റ് കോസ്റ്റ് റോഡ് എന്നറിയപ്പെടുന്ന ഈ റോഡിലൂടെ സഞ്ചരിക്കാൻ ചെന്നൈ നഗരവാസികൾക്ക് റൊമ്പ ബയം ഇറുക്ക്. പല യാത്രക്കാരുടെയും മുമ്പിൽ യക്ഷി പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നാണറിവ്. ഇവരെ കാണുന്ന മാത്രയിൽ ഡ്രൈവർക്ക് സകല കൺട്രോളും നഷ്ടപ്പെടുകയും അപകടത്തിൽ പെടുകയും ചെയ്യും. ഇത് രക്ഷപെട്ട ചില ഡ്രൈവർമാർ ആശുപത്രിക്കിടക്കയിൽ വെച്ച് പറഞ്ഞതാണ്. തനിക്ക് നേരാംവണ്ണം ഡ്രൈവ് ചെയ്യാൻ അറിയാത്തതല്ല പ്രശ്നം എന്ന് ഇവർ ഉറച്ചുവിശ്വസിക്കുന്നു! കൊലൈ മാസ്സ് ഡാ!

Photo credit: Wiki Commons/Joe Ravi

ഡി മോന്റെ കോളനി റോഡിലെ റിയൽ എസ്റ്റേറ്റ് പ്രേതം!

ഡി മോന്റെ കോളനി റോഡിലെ റിയൽ എസ്റ്റേറ്റ് പ്രേതം!

ഈ റോഡിലൂടെ പോകാൻ ഇപ്പോഴും ചെന്നൈവാസികൾക്ക് ഭയമാണ്. പോർച്ചുരീസുകർ ഇന്ത്യയിൽ വന്നകാലത്തേ പ്രേതം പിടികൂടിയതാണ് കോളനി റോഡിനെ. ഇവിടെയുള്ള ഒരു വീട്ടിൽ പോർച്ചുഗീസുകാരൻ മാനസികരോഗിയായ ഭാര്യയുമൊത്ത് പാർത്തിരുന്നു. ഈ ഭാര്യയെ പോർച്ചുഗീസുകാരൻ കൊല്ലുകയുണ്ടായി. പിന്നീട് ഇവരെല്ലാം കപ്പല് കേറിപ്പോയെങ്കിലും പ്രതത്തിന് പേകാൻ സാധിച്ചില്ല. സ്വദേശം നഷ്ടപ്പെട്ട പ്രേതം വഴിയിലൂടെ പോകുന്നവരെയെല്ലാം ആക്രമിക്കുമെന്ന് പറഞ്ഞു കേൾക്കുന്നു. പറങ്കി പേയ് താൻ!

Photo credit: fearandyou.in

English summary
Top 5 Scariest Ghost Roads in Chennai.
Story first published: Tuesday, July 21, 2015, 11:04 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark