റോഡ് ട്രിപ്പ് പോകാന്‍ പറ്റിയ 10 ഇന്ത്യന്‍ പാതകള്‍

By Santheep

ഇന്ത്യയിലാണ് നമ്മള്‍ ജനിച്ചത് എന്നതിന് ദൈവത്തിന് സ്തുതി. ഇവിടെ, പോകാനും കാണാനുമുള്ള സ്ഥലങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല. മൂന്നോ നാലോ ദിവസത്തെ ലീവ് കിട്ടിയാല്‍ ബൈക്കോ കാറോ എടുത്ത് തെണ്ടിത്തിരിയാനുള്ള സ്ഥലം കണ്ടെത്താന്‍ ഒരു പ്രയാസവും നമുക്കില്ല. ഇന്ത്യയങ്ങനെ പരപരാന്ന് പരന്ന് കിടക്കുവല്ലേ?

റോഡ് ട്രിപ്പുകള്‍ ഈയിടെയായി കൂടി വരുന്നുണ്ട്. മുമ്പൊക്കെ ബൈക്കെടുത്തുള്ള യാത്രകള്‍ക്കിടയില്‍ കണ്ടുമുട്ടിയിരുന്നതിനെക്കാള്‍ അധികം സംഘങ്ങളെ ഈയിടെ നടത്തിയ യാത്രകളില്‍ കാണാന്‍ സാധിച്ചിട്ടുണ്ട്. രാജ്യത്ത് ക്രൂയിസര്‍ ബൈക്കുകള്‍ വലിയതോതില്‍ വില്‍ക്കപ്പെടുന്നതിന് കാരണവും മറ്റൊന്നല്ല. യാത്രാഭ്രാന്തന്മാരുടെ ഒരു നാടായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാവണം!

ഇവിടെ നമ്മുടെ ജീവിതകാലത്ത് നമ്മള്‍ പോയിരിക്കേണ്ട ചില ഇന്ത്യന്‍ പാതകളെക്കുറിച്ചാണ് ചര്‍ച്ച. ഇവയൊന്നും കാണാതെ ഒരു ഇന്ത്യന്‍ യാത്രക്കാരന്റെയും യാത്ര പൂര്‍ണമാകുന്നില്ല. വായിക്കുക.

10. മുംബൈ-പൂനെ റൂട്ട്

10. മുംബൈ-പൂനെ റൂട്ട്

ഇന്ത്യയുടെ ആദ്യത്തെ ഹൈ സ്പീഡ് ഹൈവേയാണിത്. അസാധ്യമായ വേഗത്തില്‍ ബൈക്കോടിക്കാന്‍ താല്‍പര്യമുള്ളവര്‍ തെരഞ്ഞെടുക്കുന്ന പാതകളിലൊന്നാണിത്. ഇവിടെ ശ്രദ്ധിച്ചും കണ്ടും പോയാല്‍ പിന്നെയും യാത്ര പോകാം.

09. റോഹ്താങ് പാസ്സ്

09. റോഹ്താങ് പാസ്സ്

അസാധ്യമായ കാഴ്ചകള്‍ക്കിടയിലൂടെ സാഹസികമായ ഒരു യാത്ര പോകാന്‍ തയ്യറാണെങ്കില്‍ റോഹ്താങ് പാസ്സിലേക്കു ചെല്ലാവുന്നതാണ്.

08. കല്യാണ്‍ നിര്‍മല്‍ ഹൈവേ

08. കല്യാണ്‍ നിര്‍മല്‍ ഹൈവേ

മഹാരാഷ്ട്രയ്ക്കും തെലങ്കാനയ്ക്കുമിടയിലാണ് ഈ ഹൈവേ സ്ഥിതി ചെയ്യുന്നത്. ഈ പാതയും കണ്ടിരിക്കേണ്ട പാതകളില്‍ ഉള്‍പെടുത്താവുന്നതാണ്.

07. മഹാബലേശ്വര്‍

07. മഹാബലേശ്വര്‍

അതിമനോഹര്‍ ആയ കാഴ്ചകളൊക്കെ കണ്ട് ഗാട്ട് റോഡിലൂടെ വണ്ടിയോടിക്കാന്‍ താല്‍പര്യമാണ് നിങ്ങള്‍ക്കെങ്കില്‍ ഈ പാത തകര്‍പ്പനാണ്.

06. ലേ ശ്രീനഗര്‍ ഹൈവേ

06. ലേ ശ്രീനഗര്‍ ഹൈവേ

മലനിരകളെയൊക്കെ കണ്ട്, വിശാലമായ ഹൈവേയിലൂടെ രസകരമായ ഒരു യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ലേ - ശ്രീനഗര്‍ ഹൈവേയിലേക്കു പോകാം.

05. ചണ്ഡിഗഢ് - മണാലി ഹൈവേ

05. ചണ്ഡിഗഢ് - മണാലി ഹൈവേ

ഒരു രക്ഷയുമില്ലാത്ത റൊമാന്റിക് അനുഭൂതിയാണ് ഈ പാത നമുക്ക് പകര്‍ന്നു തരിക. മലനിരകള്‍ക്കിടയിലൂടെയുള്ള ബൈക്ക് യാത്ര നമ്മെ വന്‍ ഫിലോസഫറാക്കി മാറ്റും ചില നേരങ്ങളില്‍. പോയിരിക്കണമെന്ന് വ്യക്തഗതമായ അനുഭവത്തിന്റെ ബലത്തില്‍ ഈ ലേഖകന്‍ നിര്‍ദ്ദേശിക്കുന്നു!

04. എന്‍എച്ച് 212

04. എന്‍എച്ച് 212

കേരളത്തിലുള്ളവര്‍ സ്ഥിരമായി ട്രിപ്പുകള്‍ക്ക് തെരഞ്ഞെടുക്കാറുള്ള പാതയാണിത്. കോഴിക്കോടു നിന്ന് മൈസൂര്‍ വഴി കൊല്ലെഗല്‍ വഴി പോകുന്ന ഈ പാതയ്ക്ക് പഴയ വീരപ്പന്‍ ഗാഥകളും പാടാനുണ്ട്. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് വനത്തിലൂടെയുള്ള ഈ യാത്ര ആരെയും ദൃതംഗപുളകിതരാക്കും.

03. മണാലി-ലേ ഹൈവേ

03. മണാലി-ലേ ഹൈവേ

ഈ പാതയെക്കുറിച്ച് കേള്‍ക്കാത്ത റോഡ് ട്രിപ്പ് തല്‍പരര്‍ കുറവായിരിക്കും. ഇവിടെയും ചില പ്രശ്‌നങ്ങളുണ്ട്. ഉയര്‍ന്ന പ്രദേശമാണ്. കാലാവസ്ഥ അലമ്പാണ്. എങ്കിലും, ഈ പാതയിലൂടെ പ്രയാസങ്ങള്‍ സഹിച്ചുള്ള ഒരു യാത്ര, അത് കിടിലനാണ്! ഒന്നാലോചിക്കാവുന്നതാണ്.

02. പാമ്പന്‍ പാലം

02. പാമ്പന്‍ പാലം

രാമേശ്വരത്തേക്കുള്ള പാമ്പന്‍ പാലത്തില്‍ കയറാതെ ഒരു ഇന്ത്യന്‍ ബൈക്കറുടെ ജീവിതവും പൂര്‍ണമാകുന്നില്ല. ഈ പാതയിലൂടെ നിരവധി ബൈക്കര്‍മാര്‍ ഇതിനകം തന്നെ പോയിക്കഴിഞ്ഞു. നമ്മള്‍ ദക്ഷിണേന്ത്യക്കാര്‍ക്ക് ഈ യാത്ര അത്ര ചെലവേറിയതല്ല എന്ന് പറയേണ്ടതില്ലല്ലോ? പെട്ടെന്ന് പ്ലാന്‍ ചെയ്ത് പോകാന്‍ പറ്റിയ സ്ഥലമാണിത്.

01. സില്‍ക്ക് റൂട്ട്

01. സില്‍ക്ക് റൂട്ട്

ഇച്ചിരി പാടാണ് ഈ പാതയിലൂടെയുള്ള യാത്ര എന്നാണ് അനുഭവജ്ഞാനികളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. കാലാവസ്ഥയ്ക്ക് യാതൊരു സ്ഥിരതയുമില്ല എന്നു കേള്‍ക്കുന്നു. എങ്കിലും, പോയിട്ടുള്ളവരെല്ലാം സജസ്റ്റ് ചെയ്യുന്നൊരു പാതയാണിത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കണം. വലിയ ചരിത്രപ്രാധാന്യമുള്ള ഇടമാണെന്ന് പറയേണ്ടതില്ലല്ലോ? ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിന്റെ ദീര്‍ഘകാലത്തെ ചരിത്രം ഈ പാതയ്ക്ക് പറയാനുണ്ട്. ഇനി ഒരു യാത്ര പട്ടുപാതയിലേക്കാവട്ടെ!

മണ്ണടിയും മുമ്പ് പോയിരിക്കേണ്ട 10 ഇന്ത്യന്‍ പാതകള്‍

ഇന്ത്യയിലെ വിചിത്രസൗന്ദര്യമുള്ള തീവണ്ടിപ്പാതകള്‍

പോയിരിക്കേണ്ട പാതകള്‍; കണ്ടിരിക്കേണ്ട കാഴ്ചകള്‍!

ഇന്ത്യയിലെ ഏറ്റവും അപകടം നിറഞ്ഞ പാതകള്‍

ലോകത്തിലെ ഭ്രാന്തന്‍ പാതകളിലൂടെ...

അതിശയിപ്പിക്കുന്ന തുരങ്കപാതകള്‍

Most Read Articles

Malayalam
English summary
10 Indian Roads That You Must Take Yourself Into.
Story first published: Tuesday, June 23, 2015, 12:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X