ലോകത്തിലെ ഏറ്റവും വിചിത്രവും തിരക്കേറിയതുമായ 9 ജങ്ഷനുകള്‍

By Santheep

ലോകത്തിലെ ഏറ്റവും തിരക്കേറിയ ജങ്ഷന്‍ അമേരിക്കന്‍ ജങ്ഷനാണെന്ന് നമ്മള്‍ ധരിച്ചുവെച്ചിട്ടുണ്ട്. ഇത് ഏതാണ്ടൊക്കെ ശരിയാണെന്നാണ് ആദ്യമേ പറയാനുള്ളത്. ഏറ്റവും തിരക്കേറിയ നാല്‍ക്കവലകളില്‍ അമേരിക്കയിലെ ചില ജംങ്ഷുകളും പെടുന്നു.

ഇവയില്‍ പല ജങ്ഷനുകളിലും ട്രാഫിക് പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനായി വന്‍ സന്നാഹങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ഫ്‌ലൈഓവറുകളും മറ്റുമായി ഞെട്ടിക്കല്‍ സംഭവങ്ങളായി ഇവിടങ്ങള്‍ മാറിയിരിക്കുന്നു. ചിലയിടങ്ങളില്‍ ചെയ്തുവെച്ചിട്ടുള്ള റൗണ്ട്എബൗട്ട് സംവിധാനങ്ങള്‍ കണ്ടാല്‍ നമ്മള്‍ ചിരിച്ച് പണ്ടാറടങ്ങും. താഴെ എല്ലാം അടുക്കി വെച്ചിരിക്കുന്നു.

വിവിധ തട്ടുകളിലായി നിരവധി ഹൈവേകള്‍

വിവിധ തട്ടുകളിലായി നിരവധി ഹൈവേകള്‍

സതേണ്‍ കാലിഫോര്‍ണിയയിലെ ലോസ് ആന്‍ജലസ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഇന്റര്‍ചെയ്ഞ്ച് റോഡുകളുടെ ചിത്രങ്ങള്‍ നമ്മള്‍ പലയിടങ്ങളില്‍ കണ്ടുപരിചയിച്ചിട്ടുള്ളതാണ്. നിരവധി ഹൈവേകള്‍ പരസ്പരം ബന്ധപ്പെടാതെ ഈ ജങ്ഷനിലൂടെ കടന്നുപോകുന്നു. നിരവധി തട്ടുകളിലായിട്ടാണ് റോഡുകളുടെ നിര്‍മാണം.

08. യുകെയിലെ മാജിക് റൗണ്ടെബൗട്ട്

08. യുകെയിലെ മാജിക് റൗണ്ടെബൗട്ട്

ഇങ്ങനെയൊരു റൗണ്ടെബൗട്ട് നിങ്ങള്‍ എവിടെയും കണ്ടിരിക്കില്ല. റൗണ്ടെബൗട്ടിനുള്ളില്‍ നിരവധി റൗണ്ടെബൗട്ടുകള്‍ ചേര്‍ന്നതാണ് ഈ റൗണ്ടെബൗട്ട്. ഇത് കേള്‍ക്കുമ്പോളുണ്ടാകുന്ന നമ്മുടെ കണ്‍ഫ്യൂനെക്കാള്‍ വലുതായിരിക്കും ഇവിടെ ആദ്യമായി ചെല്ലുന്നയാള്‍ക്കുണ്ടാവുന്നത്. ലോകത്തിലെ ഏറ്റവും വിചിത്രമായ ജങ്ഷന്‍ എന്ന പേരില്‍ പ്രശസ്തമാണ് ഇവിടം.

07. യുഎസ്സിലെ മറ്റൊരു ഇന്റര്‍ചെയ്ഞ്ച്

07. യുഎസ്സിലെ മറ്റൊരു ഇന്റര്‍ചെയ്ഞ്ച്

ട്രാഫിക് പ്രശ്‌നം കുറയ്ക്കാന്‍ ചെലവേറിയ മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ അമേരിക്കയ്ക്ക് യാതൊരു മടിയുമില്ല. ടോം മോറിലാന്‍ഡ് ഇന്റര്‍ചേഞ്ച് ഇവയിലൊന്നാണ്. 1987ല്‍ 86 ദശലക്ഷം ഡോളര്‍ ചെലവിട്ടാണ് ഈ ഇന്റര്‍ചെയ്ഞ്ച് നിര്‍മിച്ചത്.

06. ചൈനാക്കാരും പിന്നിലല്ല!

06. ചൈനാക്കാരും പിന്നിലല്ല!

ഷാങ്ഹായിലാണ് മണിക്കൂറില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ ജങ്ഷന്‍ സ്ഥിതി ചെയ്യുന്നത്. അഞ്ച് തട്ടുകളിലായി പാലങ്ങള്‍ നിര്‍മിച്ചിരിക്കുന്നു ഇവിടെ. നഗരത്തിലെ ഏറ്റവും തിരക്കുള്ള രണ്ട് ഹൈവേകളിലെ തിരക്ക് കുറയ്ക്കാന്‍ ഈ ഇന്റര്‍ചെയ്ഞ്ച് സഹായിക്കുന്നു.

05. വീണ്ടും കാലിഫോര്‍ണിയ

05. വീണ്ടും കാലിഫോര്‍ണിയ

ജഡ്ജ് ഹാരി പ്രിഗേഴ്‌സന്റെ പേരിലാണ് ലോസ് ആന്‍ജലസ്സിലെ ഈ മനോഹരമായ ഇന്റര്‍ചെയ്ഞ്ച് അറിയപ്പെടുന്നത്. 1993ലാണ് ഈ ജങ്ഷന്റെ പണി തീര്‍ന്നത്.

04. ഏറ്റവും നീളമേറിയ റൗണ്ടെബൗട്ട് മലേഷ്യയില്‍

04. ഏറ്റവും നീളമേറിയ റൗണ്ടെബൗട്ട് മലേഷ്യയില്‍

ലോകത്തിലെ ഏറ്റവും നീളം കൂടിയ റൗണ്ടെബൗട്ടുകളിലൊന്ന് മലേഷ്യയിലാണ് സ്ഥിതി ചെയ്യുന്നത്. പുത്രജയ റൗണ്ടെബൗട്ട്. മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത് ഈ റൗണ്ടെബൗട്ടിനരികിലായിട്ടാണ്.

03. റഷ്യയിലെ തിരക്കേറിയ ജങ്ഷന്‍

03. റഷ്യയിലെ തിരക്കേറിയ ജങ്ഷന്‍

തഗന്‍സ്‌കായ സ്‌ക്വയര്‍ എന്നാണ് മോസ്‌കോയിലെ ഈ ജങ്ഷന്‍ അറിയപ്പെടുന്നത്. 1813ല്‍ നിര്‍മിക്കപ്പെട്ട ഒരു മാര്‍ക്കറ്റിന്റെ പരിസരത്തുള്ള ജങ്ഷനാണിത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ ജങ്ഷനുകളിലൊന്നായി ഇത് അറിയപ്പെടുന്നു.

02. അര്‍ജന്റീനയിലെ വിചിത്രഭംഗിയുള്ള ജങ്ഷന്‍

02. അര്‍ജന്റീനയിലെ വിചിത്രഭംഗിയുള്ള ജങ്ഷന്‍

ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തിലെ ബ്യൂനസ് അയേഴ്‌സ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഡി ജൂലിയോ അവെനിഡ എന്ന ജങ്ഷനിലെ റോഡുകള്‍ ഒരു വലിയ ഫൂട്‌ബോള്‍ ഗ്രൗണ്ടിന്റെ ആകൃതിയിലുള്ള ഇടത്തെ ചുറ്റിയാണ് പോകുന്നത്. ലോകത്തിലെ 140 മീറ്റര്‍ വീതിയുണ്ട് ഈ അവെന്യൂവിന്. ലോകത്തിലെ ഏറ്റവും വീതിയേറിയ അവെന്യൂ എന്ന ബഹുമതിയുണ്ടിതിന്.

01. വീണ്ടും യുകെയിലേക്ക്

01. വീണ്ടും യുകെയിലേക്ക്

യുകെയിലെ ബമിങ്ഹാം നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രാവെല്ലി ഹില്‍ ഇന്റര്‍ചെയ്ഞ്ച് പ്രശസ്തമാണ്. ഏതാണ്ട് 30 ഏക്കറോളം സ്ഥലം കൈയടക്കിയിരിക്കുന്നു ഈ ജങ്ഷന്‍. 18 റൂട്ടുകള്‍ ഈ ജങ്ഷനിലുണ്ട്.

കൂടുതല്‍

കൂടുതല്‍

ഭൂമിയില്‍ എത്ര കാറുണ്ട്?

ഇന്ത്യയിലെ 9 റോഡ് അത്ഭുതങ്ങള്‍

കാറുകള്‍ തീപ്പിടിക്കുന്നതിന്റെ 10 കാരണങ്ങള്‍

ലോകത്തിലെ ഏറ്റവും ട്രാഫിക് തിരക്കേറിയ 10 നഗരങ്ങള്‍

Most Read Articles

Malayalam
English summary
10 Busiest And Craziest Junctions in the world.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X