കാറുകള്‍ തീപ്പിടിക്കുന്നതിന്റെ 10 കാരണങ്ങള്‍

Written By:

ടാറ്റ നാനോ മുതല്‍ ലംബോര്‍ഗിനി കാറുകള്‍ വരെ തീപ്പിടിച്ച് നശിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ആഡംബരക്കാറാണെങ്കിലും എന്‍ട്രി ലെവല്‍ കാറാണെങ്കിലും കത്തിപ്പിടിക്കുന്നതില്‍ നിന്ന് തീയെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല ഒരു സാങ്കേതികതയ്ക്കും.

ഇലക്ട്രിക് സംവിധാനങ്ങളും ഇന്ധനവുമെല്ലാം കാറിനെ തീപ്പിടിപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളില്‍ പ്രധാനമാണ്. കാറുകള്‍ക്ക് തീപ്പിടിക്കുന്നതിന്റെ കാരണങ്ങളില്‍ പ്രധാനപ്പെട്ട പത്തെണ്ണം തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നു ഇവിടെ.

കാറുകള്‍ തീപ്പിടിക്കുന്നതിന്റെ 10 കാരണങ്ങള്‍

താളുകളിലൂടെ നീങ്ങുക.

10. ഡിസൈന്‍ പ്രശ്‌നങ്ങള്‍

10. ഡിസൈന്‍ പ്രശ്‌നങ്ങള്‍

ഡിസൈന്‍ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന തീപ്പിടിത്തം വളരെ അപൂര്‍വമാണ്. ഇത്തരം തീപ്പിടിത്തങ്ങള്‍ നേരത്തെ പലയിടത്തും സംഭവിച്ചിട്ടുണ്ട്. കാര്‍നിര്‍മാതാക്കള്‍ വളരെ വേഗത്തില്‍ തിരിച്ചുവിളി നടത്തി പ്രശ്‌നപരിഹാരം ചെയ്തതിനാല്‍ വലിയ അപകടങ്ങള്‍ സംഭവിച്ചിട്ടില്ല.

09. മെയിന്റനന്‍സ് ഇല്ലായ്മ

09. മെയിന്റനന്‍സ് ഇല്ലായ്മ

കൃത്യമായ പരിചരണമില്ലാത്തത് കാര്‍ തീ പിടിക്കുന്നതിന് കാരണമാകാറുണ്ട്. നിര്‍മാതാക്കള്‍ പറഞ്ഞിട്ടുള്ള ഇടവേളകളില്‍ വാഹനം സര്‍വീസ് നടത്തേണ്ടത് അത്യാവശ്യമാണ്.

08. കൂട്ടിയിടികള്‍

08. കൂട്ടിയിടികള്‍

തീപ്പിടിത്തങ്ങളില്‍ വലിയൊരു വിഭാഗവും കൂട്ടിയിടിക്കു ശേഷം സംഭവിക്കുന്നവയാണ്. ഇന്ധനടാങ്ക് ലീക്കായും മറ്റും തീ പടര്‍ന്നു കയറുന്നു.

07. വ്യാജ ആക്‌സസറികള്‍

07. വ്യാജ ആക്‌സസറികള്‍

വിലക്കുറവുണ്ടെന്നു കണ്ട് ചൈനീസ് ആക്‌സസറികള്‍ വാങ്ങി ഘടിപ്പിക്കുന്ന പ്രവണത ഇപ്പോള്‍ ഏറി വരുന്നുണ്ട്. അഞ്ഞൂറോ ആയിരമോ ലാഭിക്കാനായി ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങിയ കാറിനെ റിസ്‌കിലാക്കുന്നത് അബദ്ധമാണ്. ഇലക്ട്രിക് ഘടകഭാഗങ്ങള്‍ ഒരു കാരണവശാലും വ്യാജനായിരിക്കരുത് നമ്മുടെ വാഹനത്തില്‍. കാറിലില്ലാത്ത ചില ആക്‌സസറികള്‍ പുറത്തുനിന്ന് വാങ്ങി ഘടിപ്പിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാവാറുണ്ട്. ഇവ മികച്ച ബ്രാന്‍ഡുകളുടേതാണെന്ന് ഉറപ്പുവരുത്തുക.

06. ചൂട്

06. ചൂട്

കാറിന്റെ എക്‌സോസ്റ്റ് സിസ്റ്റവും കാറ്റലിറ്റിക് കണ്‍വെര്‍ടറുകളുമെല്ലാം വന്‍തോതിലുള്ള ചൂട് പുറത്തുവിടാനിടയുണ്ട്. ഇത് വാഹനത്തിന്റെ പ്ലാസ്റ്റിക് ഘടകഭാഗങ്ങള്‍ തീപ്പിടിക്കാന്‍ കാരണമാകും. നീണ്ട യാത്രകള്‍ക്കിടയില്‍ വാഹനത്തിന് ആവശ്യമായ വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണ്. പുറത്തുനിന്ന് വാങ്ങി ഘടിപ്പിക്കുന്ന ബംപറുകളും ബോഡി കിറ്റുകളുമെല്ലാം ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പുവരുത്തുക.

05. എന്‍ജിന്‍ അമിതമായി ചൂടാവുന്നത്

05. എന്‍ജിന്‍ അമിതമായി ചൂടാവുന്നത്

ശരിയായ മെയിന്റനന്‍സില്ലാത്ത കാറുകള്‍ക്ക് സംഭവിക്കാറുള്ള പ്രശ്‌നമാണിത്. എന്‍ജിന്‍ അമിതമായി ചൂടാവുന്നതു മൂലം ധാരാളം തീപ്പിടിത്തങ്ങള്‍ നടക്കാറുണ്ട്.

04. കൂളന്റ് ലീക്ക്

04. കൂളന്റ് ലീക്ക്

എന്‍ജിന്‍ അമിതമായി ചൂടാവുന്നത് തടയാന്‍ ഉപയോഗിക്കുന്ന ദ്രവമാണ് കൂളന്റ്. ഇവ ലീക്കാകുന്നത് തീപ്പിടിത്തത്തിന് കാരണമാകും. വാഹനത്തിലെ ചൂടായി നില്‍ക്കുന്ന മറ്റ് ഭാഗങ്ങളില്‍ തട്ടി തീ പിടിക്കാന്‍ ഉയര്‍ന്ന സാധ്യതയുണ്ട്.

03. ഇലക്ട്രിക്കല്‍സ്

03. ഇലക്ട്രിക്കല്‍സ്

വലിയ വിഭാഗം കാര്‍ തീപ്പിടിത്തങ്ങള്‍ക്കും കാരണമാകാറുള്ളത് വാഹനത്തിന്റെ ഇലക്ട്രിക് ഘടകഭാഗങ്ങളിലെ തകരാറാണ്. ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് വാഹനം പ്രവര്‍ത്തിക്കുകയും, ആള്‍ടര്‍നേറ്റര്‍ വഴി തിരിച്ച് ബാറ്ററിയെ ചാര്‍ജ് ചെയ്യുകയും ചെയ്യുന്ന പ്രവര്‍ത്തിയാണ് വാഹനം ഓടുമ്പോള്‍ സംഭവിക്കുന്നത്. ഇതിനായി വലിയ തോതിലുള്ള വയറിങ്ങുകളും മറ്റും കാറുകളില്‍ കാണാവുന്നതാണ്. ഇവയില്‍ സംഭവിക്കുന്ന ചെറിയ തകരാറുകള്‍ പോലും വലിയ തീപ്പിടിത്തത്തിന് കാരണമാകാം. ശരിയായ മെയിന്റനന്‍സ് തന്നെയാണ് ഇവിടെയും രക്ഷകന്‍.

02. ഇന്ധനം ലീക്കാവുന്നത്

02. ഇന്ധനം ലീക്കാവുന്നത്

ഇത്തരം സന്ദര്‍ഭങ്ങളില്‍ അങ്ങേയറ്റത്തെ ജാഗ്രത ആവശ്യമാണ്. ഫ്യുവല്‍ ലൈനില്‍ ലീക്കൊന്നുമില്ലെന്ന് എപ്പോഴും ഉറപ്പുവരുത്തുക.

01. കാറിനകത്തെ പുകവലി

01. കാറിനകത്തെ പുകവലി

ഇത് വളരെ നിരുപദ്രവകരമായ ഏര്‍പാടാണെന്ന് നമ്മള്‍ കരുതുന്നു. എന്നാല്‍ ഒരു ചെറിയ തീപ്പൊരി മാത്രം മതി എല്ലാം അലമ്പാക്കാന്‍ എന്ന് നമുക്കറിയാം. പെട്രോളിന് പിടിച്ചു കയറാന്‍ ഒരു കുട്ട തീ ആവശ്യമാണോ?

English summary
Top 10 Reasons For Cars Catching Fire.
Story first published: Monday, March 16, 2015, 11:40 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more