2016 ജനവരിയിൽ കൂടുതലായി വിറ്റഴിച്ച 10 കാറുകൾ

By Praseetha

ജനവരി മാസത്തെ കണക്ക് പ്രകാരം കാറുകളുടെ വില്പന നിരക്കിൽ മന്ദഗതിയിലുള്ള വളർച്ചയാണുണ്ടായിട്ടുള്ളത്. 0.4ശതമാനം വർധനവ് മാത്രമാണ് പാസഞ്ചർ കാർ വില്പനയിൽ ഉണ്ടായിരിക്കുന്നത്. എന്നിരുന്നാലും പുതുതായി ലോഞ്ച് ചെയ്ത ചില വാഹനങ്ങൾ വില്പന നിരക്കിൽ വർധനവ് ഉണ്ടാക്കാൻ സഹായിച്ചിട്ടുണ്ടെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

2016 ജനവരിയിൽ മികച്ച രീതിയിൽ വിറ്റഴിക്കപ്പെട്ട പത്ത് കാറുകളെ പരിചയപ്പെടുത്തുന്നു. കൂടുതലറിയാൻ താളുകൾ കാണുക.

10. ഹ്യുണ്ടായ് ക്രേറ്റ

10. ഹ്യുണ്ടായ് ക്രേറ്റ

ടോപ്പ് ടെൻ ലിസ്റ്റിൽ പത്താം സ്ഥാനത്തുള്ളത് ഹ്യുണ്ടായ്-യുടെ പുതുതായി ലോഞ്ച് ചെയ്ത കോംപാക്ട് എസ്‌യുവി ക്രേറ്റയാണ്. എസ്‌യുവിയുടെ 6.589 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

 9. മാരുതി സെലരിയോ

9. മാരുതി സെലരിയോ

കഴിഞ്ഞ തവണ 6,000യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്ത് ഇപ്രാവശ്യം സെലരിയോയുടെ 7,141യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. ഡീസൽ വേർഷന്റെ ലോഞ്ചാണിതിന് സഹായകമായത്.

8. മാരുതി ബലെനോ

8. മാരുതി ബലെനോ

‍ഡിസംബറിൽ 10,572 യൂണിറ്റുകൾ വിറ്റഴിച്ചിരുന്ന മാരുതിയുടെ പ്രീമിയം ഹാച്ച് ബാക്ക് ബലെനോ ജനവരിയിൽ 7,698യൂണിറ്റുകൾ

മാത്രമാണ് വിറ്റഴിച്ചത്.

7. ഹോണ്ട സിറ്റി

7. ഹോണ്ട സിറ്റി

ജനവരിയിൽ 8,037യൂണിറ്റുകൾ വിറ്റഴിച്ച് കൊണ്ട് ടോപ്പ് ടെൻ ലിസ്റ്റിൽ ഏഴാം സ്ഥാനം നേടിയിരിക്കുകയാണ് ഹോണ്ട സിറ്റി.

6. എലൈറ്റ് i20

6. എലൈറ്റ് i20

കാർ ഓഫ് ദി ഇയർ 2015 എന്ന പദവി ലഭിച്ച് ഹ്യുണ്ടായ് എലൈറ്റ് i20 തുടർച്ചയായി 9,000 മുതൽ 10,000 യൂണിറ്റുകളാണ് എല്ലാ മാസവും വിറ്റഴിച്ചിരുന്നത്. ഇത്തവണ 9,604 യൂണിറ്റുകൾ വിറ്റഴിച്ച് ആറാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു.

5. ഗ്രാന്റ് i10

5. ഗ്രാന്റ് i10

ഡിസംബറിൽ 12,749യൂണിറ്റുകൾ വിറ്റഴിച്ച ഹ്യുണ്ടായ് ഗ്രാന്റ് i10 ജനവരിയിൽ 9,934യൂണിറ്റുകൾ മാത്രമെ വിറ്റഴിച്ചുള്ളൂ. ഡിസംബർ മാസം ഡിസ്കൗണ്ട് ഏർപ്പെടുത്തിയതിനാലാണ് വില്പനയിൽ വർധനവുണ്ടായത്.

4. വാഗൺ ആർ

4. വാഗൺ ആർ

പതിവായി ടോപ്പ് ടെൻ ലിസ്റ്റിൽപെടുന്ന മാരുതിയുടെ ടോൾ ബോയ് എന്നറിയപ്പെടുന്ന ഒരു വാഹനമാണ് വാഗൺ ആർ. എല്ലാ മാസവും 14,000യൂണിറ്റുകൾ വിറ്റഴിക്കുന്ന മാരുതി ഇത്തവണ 12,744യൂണിറ്റുകളാണ് വിറ്റഴിച്ചത്.

3. മാരുതി സുസുക്കി സ്വിഫ്റ്റ്

3. മാരുതി സുസുക്കി സ്വിഫ്റ്റ്

സ്വിഫ്റ്റിന്റെ 17,000യൂണിറ്റുകളാണ് എല്ലാ മാസവും വിറ്റഴിക്കാറുള്ളത്. ബലെനോയുടെ ലോഞ്ചിന് ശേഷമാണ് വില്പന നിരക്കിൽ കുറവ് സംഭവിച്ചിട്ടുള്ളത്. എന്നിരുന്നാലും 14,057യൂണിറ്റുകൾ വിറ്റഴിച്ച് മൂന്നാം സ്ഥാനം നേടിയിരിക്കുന്നു.

2.മാരുതി സുസുക്കി ഡിസയർ

2.മാരുതി സുസുക്കി ഡിസയർ

മാസംതോറും 20,000യൂണിറ്റുകൾ വിറ്റഴിച്ചിരുന്ന ഡിസയറിന് ജനവരിയിൽ 17,587യൂണിറ്റുകളാണ് വിൽക്കാൻ കഴിഞ്ഞത്. ബലെനോയുടെ വരവാണ് ഡിസയറിന്റെയും ഇടിവിനുള്ള കാരണമായി കരുതുന്നത്.

1.മാരുതി സുസുക്കി ഓൾട്ടോ

1.മാരുതി സുസുക്കി ഓൾട്ടോ

‍ലോഞ്ച് തൊട്ട് ഇന്നുവരെ ലിസ്റ്റിൽ തുടർച്ചയായി ഒന്നാമതെത്തിയ വാഹനമാണ് ഓൾട്ടോ. 21,462 യൂണിറ്റുകൾ വിറ്റഴിച്ചാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

More from DriveSpark

Article Published On: Monday, February 22, 2016, 15:37 [IST]
English summary
Top 10 selling Cars in India for the month of January 2016
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X