ഭൂമിയിലെ ഏറ്റവും വലിയ ഉല്ലാസക്കപ്പല്‍ പണി പൂര്‍ത്തിയാകുന്നു

Written By:

ലോകവിഖ്യാതമായ ആഡംബര കപ്പല്‍ക്കമ്പനി റോയല്‍ കരീബിയന്‍, പുതിയൊരു ദൗത്യത്തിലാണ്. ഭൂമിയിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ നിര്‍മിക്കുകയാണിവര്‍. പണി ഇപ്പോള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതേയുള്ളൂ. എങ്കിലും ലോകമെമ്പാടും ഈ കപ്പല്‍ ഇതിനകം തന്നെ താരമായി മാറിയിട്ടുണ്ട്. 'ഹാര്‍മണി ഓഫ് ദി സീസ്' എന്നാണ് പുതിയ കപ്പലിന് പേര്.

ഉല്ലാസയാത്രകള്‍ക്കുപയോഗിക്കുന്ന ആഡംബരക്കപ്പലുകളെയാണ് ക്രൂയിസ് കപ്പലുകളെന്നു വിളിക്കുക. ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലിനെ പരിചയപ്പെടുത്തുന്നു താഴെ.

To Follow DriveSpark On Facebook, Click The Like Button
ഹാര്‍മണി ഓഫ് ദ സീസ്

16 ഡെക്കുകളാണ് ഹാര്‍മണി ഓഫ് ദ സീസിനുണ്ടാവുക. 1,187 അടി നീളമുണ്ട് ഈ കപ്പലിന് എന്നറിയുക. പാര്‍ക്ക്, ജോഗ്ഗിങ് പാത്ത്, സ്വിമ്മിങ് പൂളുകള്‍, സ്‌പോര്‍ട്‌സ് സോണുകള്‍, യൂത്ത് സോണുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഈ കപ്പലിലുണ്ടാകും.

ഹാര്‍മണി ഓഫ് ദ സീസ്

നിലവില്‍ അല്യൂര്‍ ഓഫ് ദ സീസ് ആണ് ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍. ഈ കപ്പലും റോയല്‍ കരീബിയന്റെ ഉടമസ്ഥതയിലുള്ളത്. അല്യൂര്‍ ഓഫ് ദ സീസിനെപ്പറ്റി നേരത്തെ നമ്മള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

ഹാര്‍മണി ഓഫ് ദ സീസ്

ഹാര്‍മണി ഓഫ് ദ സീസ് പണിയുന്നതിനായി 2500 പേര്‍ പണിയെടുക്കുന്നുണ്ട്. 132,000 ഗാലണ്‍ പെയിന്റ് ആവശ്യമാണ് ഈ കപ്പലിന് പൂര്‍ണമായും നിറം കൊടുക്കാന്‍. നിലത്തു വിരിക്കുന്നതിനായി 970,000 സ്‌ക്വയര്‍ഫീറ്റ് കാര്‍പെറ്റ് ആവശ്യമാണ്.

ഹാര്‍മണി ഓഫ് ദ സീസ്

വ്യത്യസ്തമായ വിഭവങ്ങള്‍ വിളമ്പുന്ന 20 ഭക്ഷണശാലകള്‍ ഈ കപ്പലിലുണ്ട്. ലോകത്തിലെ വ്യഖ്യാതമായ കോസ്‌മോപൊളിറ്റന്‍ സിറ്റികളിലെ ഭക്ഷണങ്ങളാണ് ഇവിടെ വിളമ്പുന്നത്. ഓരോ തീന്‍ശാലകളിലേക്കും ആവശ്യനുസരണം നീങ്ങാനും ഇഷ്ടപ്പെട്ട വെയ്റ്ററെ ഇവിടങ്ങളിലേക്ക് കൊണ്ടുപോകാനുമെല്ലാം സൗകര്യമുണ്ട്. പരമ്പരാഗതമായ ഭക്ഷണം ആവശ്യമായവര്‍ക്ക് പ്രത്യേക റെസ്റ്റോറന്റുണ്ട്. മെക്‌സിക്കന്‍ വിഭവങ്ങള്‍ ലഭിക്കുന്ന റെസ്‌റ്റോറന്റും ഇവിടെയുണ്ട്.

ഹാര്‍മണി ഓഫ് ദ സീസ്

ഒന്ന് റിലാക്‌സ് ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ക്ക് സ്പാ സൗകര്യങ്ങള്‍ ഏര്‍പെടുത്തുന്നുണ്ട്. യോഗ തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്.

ഹാര്‍മണി ഓഫ് ദ സീസ്

സാഹസികരായ ആളുകള്‍ക്ക് ചെറിയ തോതിലുള്ള സാഹസങ്ങളെല്ലാം ഇവിടെ കാണിക്കാവുന്നതാണ്. രണ്ട് റോക്ക് ക്ലൈമ്പിങ് വാളുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. രണ്ട് സര്‍ഫ് സിമുലേറ്ററുകള്‍ കപ്പലില്‍ ഒരുക്കിയിട്ടുണ്ട്. ഒരു വലിയ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് സജ്ജീകരിച്ചിരിക്കുന്നു ഹാര്‍മണി ഓഫ് ദ സീസില്‍.

ഹാര്‍മണി ഓഫ് ദ സീസ്

കൂട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേക കളിസ്ഥലങ്ങളുണ്ട്. വാട്ടര്‍ പാര്‍ക്കുകള്‍, 3ഡി മൂവി തിയറ്റര്‍ തുടങ്ങിയവ ഇവിടെ സജ്ജീകരിക്കും. കൗമാരക്കാര്‍ക്ക് ലോഞ്ജ് ഏരിയകളും ഡിസ്‌കോ ആടാനുള്ള സൗകര്യവുമെല്ലാമുണ്ട്.

ഹാര്‍മണി ഓഫ് ദ സീസ്

കടലില്‍ ഷോപ്പിങ് നടത്താന്‍ കഴിയാതെ ആരും ബുദ്ധിമുട്ടേണ്ടിവരില്ല. ഹാര്‍മണിയില്‍ അതിനുള്ള സൗകര്യവുമുണ്ട്. അറ്മാദിച്ച് വെള്ളമടിച്ച് പാമ്പാവാന്‍ ലോകവിഖ്യാതമായ മദ്യങ്ങള്‍ ഇവിടെ ലഭ്യമാണ്. അതിവിദഗ്ധരായ ആളുകള്‍ കലര്‍ത്തിയ കോക്ടെയ്‌ലുകള്‍ ഹാര്‍മണി ഓഫ് ദ സീസ് ബാറുകളിലെ പ്രത്യേകതയാണ്.

ഹാര്‍മണി ഓഫ് ദ സീസ്

ഐസ് ഷോകള്‍, അക്വാ തിയറ്റര്‍ തുടങ്ങിയ വിനോദോപാധികളും ഈ കപ്പലിലുണ്ട്. കാസിനോ റോയല്‍ കളിക്കാനാഗ്രഹിക്കുന്നവരും നിരാശപ്പെടേണ്ടതില്ല. ജാസ്സ് ക്ലബ്ബ്, കരോക്കെ ബാര്‍, കോമഡി ക്ലബ്ബ് തുടങ്ങിയവയും കപ്പലില്‍ സജ്ജീകരിക്കും.

ഹാര്‍മണി ഓഫ് ദ സീസ്

ഹാര്‍മണി ഓഫ് ദ സീസ് കൂട് ചേരുന്നതോടെ 25 ആഡംബരക്കപ്പലുകളുണ്ടാകും റോയല്‍ കരീബിയന്റെ പക്കല്‍.

ഹാര്‍മണി ഓഫ് ദ സീസ്

ടേബിള്‍ ടെന്നീസ്, ഇന്‍ലൈന്‍ സ്‌കേറ്റിങ്, സ്‌കൂബാ പൂള്‍, ബോക്‌സിങ് റിങ്, മിനി ഗോള്‍ഫ്, ഫിറ്റ്‌നെസ്സ് ക്ലാസ്സുകള്‍, ഐസ് സ്‌കേറ്റിങ് തുടങ്ങി സൗകര്യങ്ങള്‍ പറഞ്ഞാല്‍ തീരാത്തവയാണ്. അടുത്ത വെക്കേഷന് ഈ കപ്പലിലേക്ക് കയറാവുന്നതാണ്.

English summary
World’s Largest Cruise Ship Harmony of the Seas.
Story first published: Wednesday, June 24, 2015, 11:20 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark