ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ കമ്പനികള്‍

Written By:

‌കടലില്‍ നടക്കുന്ന കാര്യങ്ങളായതു കൊണ്ടാകാം ധാരാളം വിവരങ്ങളൊന്നും നമുക്ക് ലഭിക്കാത്തത്. ഇറ്റാലിയന്‍ നാവികര്‍ വെടിവെക്കുമ്പോള്‍ മാത്രമേ നമ്മള്‍ അങ്ങോട്ടു തിരിഞ്ഞുനോക്കാറുള്ളൂ. യഥാര്‍ത്ഥത്തില്‍ റോഡില്‍ നടക്കുന്നതിനെക്കാള്‍ വലിയ സാമ്പത്തികവ്യവഹാരങ്ങളാണ് കടലില്‍ നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആഡംബരം നിറഞ്ഞ മെഷീനുകള്‍ കരയിലോ വായുവിലോ അല്ല, കടലിലാണ് പാഞ്ഞുനടക്കുന്നത്!

ഇന്ത്യയിലെ 9 റോഡ് അത്ഭുതങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളേത് എന്ന ചോദ്യത്തിനാണ് ഇവിടെ ഉത്തരം നല്‍കുന്നത്. ചുവടെ ചിത്രത്താളുകള്‍ കാണുക.

ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ കമ്പനികള്‍

ചിത്രങ്ങളിലൂടെ നീങ്ങുക

Photo credit:

Corey Seeman via Flickr

10. മിത്സുയി ഒഎസ്‌കെ ലൈന്‍സ്

10. മിത്സുയി ഒഎസ്‌കെ ലൈന്‍സ്

1884ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ കമ്പനി. 9,626 തൊഴിലാളികള്‍ മിത്സുയി ഒഎസ്‌കെ ലൈന്‍സില്‍ ജോലിയെടുക്കുന്നുണ്ട്. ജപ്പാനിലെ ടോക്കിയോ നഗരം ആസ്ഥാനമാക്കിയാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്.

Photo credit:

MOL by Scott Hess via Flickr

09. സിഎസ്‌സിഎല്‍

09. സിഎസ്‌സിഎല്‍

ചൈന ഷിപ്പിങ് കണ്ടൈനര്‍ ലൈന്‍സ് എന്നാണ് ഈ കമ്പനിയുടെ മുഴുവന്‍ പേര്. 1997ല്‍ സ്ഥാപിക്കപ്പെട്ട ഈ കമ്പനിയുടെ പക്കല്‍ നൂറ്റമ്പതോളം കണ്ടൈനര്‍ ഷിപ്പുകളുണ്ട്. ഷാങ്ഹായ് ആസ്ഥാനമാക്കിയാണ് സിഎസ്‌സിഎല്‍ പ്രവര്‍ത്തിക്കുന്നത്. ചൈന ഷിപ്പിങ് കണ്ടൈനര്‍ ലൈന്‍സ് കമ്പനിയുടെ വളര്‍ച്ച വളരെ വേഗത്തിലാണ് സംഭവിച്ചത്. ഈയിടെ കാനഡ ആസ്ഥാനമായ ഏഷ്യ പസിഫിക് മറൈന്‍ കണ്ടൈനര്‍ ലൈന്‍സിന്റെ ഓഹരികളിലൊരു ഭാഗം സ്വന്തമാക്കുകയുണ്ടായി ഈ ചൈനീസ് കമ്പനി.

Photo credit:

CSCL by Corey Seeman via Flickr

08. ഹാന്‍ജിന്‍ ഷിപ്പിങ് കമ്പനി

08. ഹാന്‍ജിന്‍ ഷിപ്പിങ് കമ്പനി

1949ല്‍ സ്ഥാപിക്കപ്പെട്ട ഹാന്‍ജിന്‍ ഷിപ്പിങ് കമ്പനി ദക്ഷിണ കൊറിയ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. 200ലധികം കപ്പലുകള്‍ ഹാന്‍ജിന്‍ ഷിപ്പിങ് കമ്പനിയുടെ പക്കലുണ്ട്. വര്‍ഷത്തില്‍ 100 ദശലക്ഷം ടണ്‍ ചരക്ക് ഈ കമ്പനി നീക്കം ചെയ്യുന്നു. 1977ലാണ് ഹാന്‍ജിന്‍ ഷിപ്പിങ് കമ്പനി സ്ഥാപിക്കപ്പെട്ടത്. അറുപതോളം രാജ്യങ്ങളിലായി 230 ബ്രാഞ്ച് ഓഫീസുകളുണ്ട് കമ്പനിക്ക്.

Photo credit:

Hanjin by Pete via Flickr

07. എപിഎല്‍

07. എപിഎല്‍

അമേരിക്കന്‍ പ്രസിഡണ്ട് ലൈന്‍സ് എന്നാണ് ലോകത്തെ ഏഴാമത്തെ വലിയ കപ്പല്‍ക്കമ്പനിയുടെ പേര്. ആഴ്ചയില്‍ എമ്പതോളം സര്‍വീസുകള്‍ നടത്തുന്നുണ്ട് ഈ കമ്പനി. 153 കണ്ടൈനര്‍ വെസ്സലുകളാണ് അമേരിക്കന്‍ പ്രസിഡണ്ട് ലൈന്‍സിന്റെ കൈവശമുള്ളത്. 1848ല്‍ സ്ഥാപിക്കപ്പെട്ട കമ്പനി ഇപ്പോള്‍ ആസ്ഥാനമാക്കിയിരിക്കുന്നത് സിങ്കപ്പൂരാണ്.

Photo credit:

APL by Buonasera via Wikimedia Commons

06. ഹാപാഗ് ലോയ്ഡ്

06. ഹാപാഗ് ലോയ്ഡ്

ജര്‍മനി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാപാഗ് ലോയ്ഡ് 1970ലാണ് സ്ഥാപിച്ചത്. നിലവില്‍ ഈ കമ്പനിയുടെ പക്കല്‍ 147 കപ്പലുകളുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയില്‍ സ്ഥാപിക്കപ്പെട്ട രണ്ട് കമ്പനികള്‍ ലയിച്ചതോടെയാണ് ഹാപാഗ് ലോയ്ഡ് എന്ന കമ്പനിയുണ്ടാവുന്നത്. ഹാപാഗ് സ്ഥാപിക്കപ്പെട്ടത് 1847ലും ലോയ്ഡ് സ്ഥാപിക്കപ്പെട്ടത് 1856ലുമാണ്.

Photo credit:

Hapag-Lloyd-Ship by Henry M. Trotter via Wikimedia Commons

05. കോസ്‌കോ കണ്ടൈനര്‍ ലിമിറ്റഡ് (China Ocean Shipping Container Line, or COSCO)

05. കോസ്‌കോ കണ്ടൈനര്‍ ലിമിറ്റഡ് (China Ocean Shipping Container Line, or COSCO)

ചീന ഓഷ്യന്‍ ഷിപ്പിങ് കണ്ടൈനര്‍ ലൈന്‍ എന്നാണ് ഈ കമ്പനിയുടെ മുഴുവന്‍ പേര്. 1961ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ കമ്പനി. കപ്പല്‍ നിര്‍മാണം, ചരക്കുനീക്കം, കപ്പല്‍ റിപ്പയറിങ് തുടങ്ങി നിരവധി മേഖലകളില്‍ കോസ്‌കോ കണ്ടൈനര്‍ ലിമിറ്റഡിന് സാന്നിധ്യമുണ്ട്. ചൈനയിലെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയാണിത്. 550 കപ്പലുകള്‍ ഇവരുടെ ഉടമസ്ഥതയിലുണ്ട്.

Photo credit:

Cosco Line by Roman Boed via Wikimedia Commons

04. എവര്‍ഗ്രീന്‍ മറൈന്‍ കോര്‍പറേഷന്‍

04. എവര്‍ഗ്രീന്‍ മറൈന്‍ കോര്‍പറേഷന്‍

1968ല്‍ സ്ഥാപിക്കപ്പെട്ട ഈ കമ്പനി തായ്‌വാന്‍ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. 150 കപ്പലുകള്‍ ഇവരുടെ ഉടമസ്ഥതയിലുണ്ട്. 240 പ്രമുഖ തുറമുഖങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ട്. ഇവരുടെ കപ്പലുകള്‍ക്കെല്ലാം പച്ചനിറമാണ് പൂശിയിരിക്കുന്നത്. എവര്‍ഗ്രീന്‍ എന്നി വലിയ അക്ഷരത്തില്‍ എഴുതിയിരിക്കും കപ്പലിന്റെ പുറംഭാഗത്ത്. ഇറ്റലിയിലും ബ്രിട്ടനിലുമെല്ലാം എവര്‍ഗ്രീന്‍ മറൈന്‍ കോര്‍പറേഷന് ഉപസ്ഥാപനങ്ങളുണ്ട്.

Photo credit:

Evergreen via Maritime

03. സിഎംഎ സിജിഎം

03. സിഎംഎ സിജിഎം

വലിപ്പത്തില്‍ മൂന്നാം സ്ഥാനം ഫ്രഞ്ച് കമ്പനിയായ സിഎംഎ സിജിഎം സ്വന്തമാക്കിയിരിക്കുന്നു. 150 രാഷ്ട്രങ്ങളില്‍ ഈ കമ്പനിക്ക് സാന്നിധ്യമുണ്ട്. 400 പ്രമുഖ തുറമുഖങ്ങളില്‍ ഈ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്രാന്‍സിലെ രണ്ടാമത്തെ വലിയ നഗരമായ മാര്‍സെയില്ലി ആസ്ഥാനമാക്കിയാണ് സിഎംഎ സിജിഎം പ്രവര്‍ത്തിക്കുന്നത്. 1978ല്‍ സ്ഥാപിച്ചതാണ് ഈ കമ്പനി.

Photo credit:

CMA CGM Group

02. മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി

02. മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി

കണ്ടെയ്‌നര്‍ ഷിപ്പുകളുടെ ശേഷിയെ മുന്‍നിര്‍ത്തി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിങ് കമ്പനിയാണ് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി എന്നുപറയാം. ആകെ 474 കപ്പലുകള്‍ ഇവരുടെ പക്കലുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ജനീവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ ഇറ്റാലിയന്‍ കമ്പനി ലോകത്തിലെ മിക്ക പ്രമുഖ തുറമുഖങ്ങളിലും പ്രവര്‍ത്തിക്കുന്നു.

Photo credit:

MSC by Havenfoto

01. എ.പി മൊല്ലര്‍ മായേഴ്‌സ്‌ക്

01. എ.പി മൊല്ലര്‍ മായേഴ്‌സ്‌ക്

ലോകത്തിലെ ഏറ്റവും വലിയ കണ്ടൈനര്‍ഷിപ്പ് ഓപ്പറേറ്ററാണ് എ.പി മൊല്ലര്‍ മായേഴ്‌സ്‌ക്. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനിലാണ് ഈ കമ്പനിയുടെ ആസ്ഥാനം. 1904ല്‍ സ്ഥാപിക്കപ്പെട്ട എ.പി മൊല്ലര്‍ മായേഴ്‌സ്‌ക് ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായി മാറിയത് 1996ലാണ്. ഇപ്പോഴും ഈ സ്ഥാനം ഇവര്‍ നിലനിര്‍ത്തുന്നു. 135 രാജ്യങ്ങളിലായി പരന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യമാണ് ഇവരുടേത്. 108,000 തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട് എ.പി മൊല്ലര്‍ മായേഴ്‌സ്‌ക് കപ്പലുകളിലും ഉപസ്ഥാപനങ്ങളിലും.

Photo credit:

Maersk by Havenfoto

English summary
Shipping is an extremely vital industry that most people are not aware of.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark