ലോകത്തിലിതാദ്യം!: ബ്രഹ്മോസ് മിസ്സൈൽ യുദ്ധവിമാനത്തോടു ചേർക്കുന്നു!

Written By:

ഇന്ത്യയും റഷ്യയും സംയുക്തമായി നിർമിച്ചതാണ് ബ്രഹ്മോസ് മിസ്സൈൽ. കുറച്ചു ദിവസം മുമ്പ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ നിന്നും ഈ മിസ്സൈലുമായി ബന്ധപ്പെട്ട് വന്ന അറിയിപ്പ് കൗതുകം ജനിപ്പിക്കുന്നതായിരുന്നു. യുദ്ധവിമാനവുമായി ഈ മിസ്സൈലിനെ യോജിപ്പിക്കുമെന്നതായിരുന്നു വാർത്ത. ലോകത്തിൽ തന്നെ ഇതാദ്യമായാണ് ഇത്തരമൊരു സന്നാഹം സൃഷ്ടിക്കപ്പെടുന്നതെന്നും അവകാശവാദമുണ്ട്.

ലോകത്തിലെ ഏറ്റവും വിലയേറിയ 10 യുദ്ധ ടാങ്കുകള്‍

ഇവിടെ ഈ പരിപാടിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നു. വായിക്കുക.

ബ്രഹ്മോസ് മിസ്സൈൽ യുദ്ധവിമാനത്തോടു ചേർക്കുന്നു!

ബ്രഹ്മോസ് മിസ്സൈലുകൾ ഘടിപ്പിക്കുക സുഖോയ് (Sukhoi Su-30MKI) വിമാനങ്ങളിലാണ്. മിസ്സൈൽ ഘടിപ്പിക്കുന്നതിനായി ഈ വിമാനങ്ങൾ പ്രത്യേകമായി പരിഷ്കരിക്കേണ്ടതുണ്ട്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സാണ് ഇന്ത്യൻ എയർഫോഴ്സിനു വേണ്ടി ഈ പണികൾ ചെയ്യുക.

റഷ്യൻ പ്രസിഡണ്ട് വ്ലാദ്മിർ പുടിന്റെ സമുദ്രാന്തര യാത്ര

ബ്രഹ്മോസ് മിസ്സൈൽ യുദ്ധവിമാനത്തോടു ചേർക്കുന്നു!

ലഭ്യമായ വിവരങ്ങൾ പ്രകാരം, ബ്രഹ്മോസ് ഘടിപ്പിക്കാൻ പാകത്തിന് മോഡിഫൈ ചെയ്ത ഒരു സുഖോയ് വിമാനം ഇന്ത്യൻ എയർഫോഴ്സിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ ടെസ്റ്റുകൾ ഇനിയും നടത്തേണ്ടതായിട്ടാണുള്ളത്. അടുത്തുതന്നെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ലോകത്തിലെ ഏറ്റവും നിർമാണച്ചെലവുള്ള 10 മിലിട്ടറി വാഹനങ്ങൾ

ബ്രഹ്മോസ് മിസ്സൈൽ യുദ്ധവിമാനത്തോടു ചേർക്കുന്നു!

3000 കിലോഗ്രാം തൂക്കമുണ്ട് ബ്രഹ്മോസ് മിസ്സൈലിന്. ഇത്രയും ഭാരമുള്ള ഒരു സൂപ്പർസോണിക് മിസ്സൈൽ യുദ്ധവിമാനത്തോട് ഘടിപ്പിക്കുന്നത് ഇതാദ്യമാണെന്ന് എച്ച്എഎൽ അവകാശപ്പെടുന്നു.

നാസയുടെ റോക്കറ്റ് പൊട്ടിത്തെറിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത്

ബ്രഹ്മോസ് മിസ്സൈൽ യുദ്ധവിമാനത്തോടു ചേർക്കുന്നു!

വളരെ ദുർഘടം പിടിച്ച ഒരുദ്യമമായിരുന്നു ഇതെന്ന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ഉദ്യോഗസ്ഥർ പറയുന്നു. ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ ആവശ്യമായി വന്നു. വിമാനത്തിന്റെ എയ്റോഡൈനമിക്സ് പാലിക്കൽ (പറക്കുമ്പോൾ കാറ്റുപിടിത്തമില്ലാതിരിക്കുന്ന വിധത്തിൽ ഡിസൈൻ ചെയ്യൽ) ആയിരുന്നു എൻജിനീയർമാരെ ഏറെയും കുഴക്കിയത്.

ട്രാഫിക് ലൈറ്റുകൾ നിലവിൽ വന്നിട്ട് 100 വർഷം

ബ്രഹ്മോസ് മിസ്സൈൽ യുദ്ധവിമാനത്തോടു ചേർക്കുന്നു!

പരമാവധി 290 കിലോമീറ്ററാണ് ബ്രഹ്മോസ് മിസ്സൈലിന്റെ റെയ്ഞ്ച്. സുഖോയിയിൽ ഘടിപ്പിച്ചിട്ടുള്ള ബ്രഹ്മോസിലും കാര്യമായ ഡിസൈൻ മാറ്റങ്ങൾ വന്നിട്ടുണ്ട്. സാധാരണ ബ്രഹ്മോസിനെക്കാൾ ഭാരക്കുറവുണ്ടിതിന്. എന്നാൽ, ശേഷികളുടെ കാര്യത്തിൽ യാതൊരു കുറവും വരുത്തിയിട്ടില്ല.

സൗദി രാജകുമാരന്റെ ഏറ്റവും വലിയ ആഡംബരവിമാനം

ബ്രഹ്മോസ് മിസ്സൈൽ യുദ്ധവിമാനത്തോടു ചേർക്കുന്നു!

ഇപ്പോൾ ഡെലിവറി ചെയ്ത ബ്രഹ്മോസ് ഘടിപ്പിച്ച സുഖോയ് ടെസ്റ്റുകൾക്കായി ഉപയോഗിക്കും. ഇനിയൊരെണ്ണം കൂടി നിർമിക്കുന്നുണ്ട്. ഇതും ടെസ്റ്റിനു വേണ്ടിയുള്ളതാണ്. ഈ ഇനത്തിൽപെട്ട എത്രയെണ്ണം നിർമിക്കേണ്ടി വരുമെന്ന് നിർമാതാക്കൾക്ക് തിട്ടമില്ല. ഇന്ത്യൻ എയർഫോഴ്സ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

വ്യോമസേന പുതിയ വിമാനം വാങ്ങുന്നു!

ബ്രഹ്മോസ് മിസ്സൈൽ യുദ്ധവിമാനത്തോടു ചേർക്കുന്നു!

ആദ്യത്തെ രണ്ട‌് ടെസ്റ്റുകളിൽ ഡമ്മി മിസ്സൈലുകളാണ് ഘടിപ്പിക്കുക. പിന്നീടുള്ള രണ്ട് ടെസ്റ്റുകളിൽ യഥാർത്ഥ മിസ്സൈലുകൾ ഘടിപ്പിക്കും. ഇവയിൽ പക്ഷെ നശീകരണായുധങ്ങൾ ഉണ്ടാവില്ല.

ഭൂമിയിലെ ഏറ്റവും വിലയേറിയ സ്വകാര്യ ഹെലിക്കോപ്റ്ററുകൾ

ബ്രഹ്മോസ് മിസ്സൈൽ യുദ്ധവിമാനത്തോടു ചേർക്കുന്നു!

റഷ്യയുടെ സഹകരണത്തോടെയാണ് ബ്രഹ്മോസ്സ് നിർമിച്ചെടുത്തത്. സുഖോയ് പൂർണമായും റഷ്യൻ സാങ്കേതികതയിൽ നിർമിക്കപ്പെട്ടതാണ്. അന്തർവാഹിനി, കപ്പൽ, വിമാനം എത്തിവിടങ്ങളിൽ നിന്ന് തൊടുക്കുവാൻ സാധിക്കും ബ്രഹ്മോസ്സിനെ. ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസ്സൈലാണിത്.

റോള്‍സ് റോയ്‌സ് കാറുകളെ മാലിന്യവണ്ടിയാക്കിയ രാജാക്കന്മാര്‍

English summary
Brahmos Missile To Be Integrated On Fighter Aircraft.
Story first published: Monday, November 9, 2015, 15:37 [IST]
Please Wait while comments are loading...

Latest Photos