ഭൂമിയിലെ ഏറ്റവും വിലയേറിയ സ്വകാര്യ ഹെലിക്കോപ്റ്ററുകൾ

By Santheep

പക്ഷികളെപ്പോലെ പറക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തിന് എത്ര പഴക്കം കാണും? ഈ വഴിക്കുള്ള കുറെയധികം സ്വപ്നങ്ങൾ നമ്മൾ ഭാരതീയർ കണ്ടിട്ടുണ്ടെന്ന് നിശ്ചയം. എന്നാൽ, പറക്കാനൊരു പ്രായോഗിക പദ്ധതിയുണ്ടാക്കിയത് പടിഞ്ഞാറുള്ളവരാണ്. അക്കാലത്ത് നമ്മൾ ഈ വക കാര്യങ്ങളിൽ വേണ്ടപോലെ വളർന്നിരുന്നില്ല.

അഗ്നി മിസ്സൈലുകളെപ്പറ്റി ഏതൊരു ഭാരതീയനും അറിഞ്ഞിരിക്കേണ്ടവ

ഇന്ന് നമ്മൾ വളർച്ചയുടെ പാതയിലാണ്. ഏറ്റവും കുറഞ്ഞത്, ലോകത്തിലെ എണ്ണം പറഞ്ഞ ആഡംബര പറക്കൽ യന്തിരന്മാരെയൊക്കെ സ്വന്തമാക്കാൻ പാകത്തിന് ഇന്ത്യയിൽ ശതകോടീശ്വരന്മാർ വളർന്നു വരുന്നുണ്ട്. ഇവിടെ നമ്മൾ ലോകത്തിലെ ഏറ്റവും ചെലവേറിയ ഹെലിക്കോപ്റ്ററുകളെ പരിചയപ്പെടുന്നു. വായിക്കുക.

10. യൂറോകോപ്റ്റർ ഹെംസ് ഇസി 135

10. യൂറോകോപ്റ്റർ ഹെംസ് ഇസി 135

ഈ ലിസ്റ്റിൽ പത്താം സ്ഥാനത്താണ് യൂറോകോപ്റ്റർ ഹെംസ് വരുന്നത്. 60 ലക്ഷം ഡോളർ ചെലവാക്കണം ഈ ഹെലിക്കോപ്റ്റർ സ്വന്തമാക്കാൻ. വാച്ചുകൾ മുതൽ ഹെലിക്കോപ്റ്ററുകൾ വരെ പുറത്തിറക്കുന്ന കമ്പനിയാണ് ഹെംസ്. നിർഭാഗ്യകരമെന്നു പറയട്ടെ, ഇവരുടെ എല്ലാ പ്രോഡക്ടുകൾക്കും നമ്മുടെ ട്രൗസറ് കീറിക്കാനുള്ള വിലയുണ്ട്.

09. ഓഗസ്റ്റവെസ്റ്റ്‌ലാൻഡ് എഡബ്ല്യു109 ഗ്രാൻഡ് വേഴ്സാസ് വിഐപി

09. ഓഗസ്റ്റവെസ്റ്റ്‌ലാൻഡ് എഡബ്ല്യു109 ഗ്രാൻഡ് വേഴ്സാസ് വിഐപി

അത്യാഡംബര സന്നാഹങ്ങളോടെയാണ് ഈ ഹെലിക്കോപ്റ്റർ വരുന്നത്. ഉയർന്ന സ്ഥലസൗകര്യവും നൽകിയിരിക്കുന്നു ഇന്റീരിയറിൽ. 599 മൈൽ റെയ്ഞ്ചുണ്ട് ഈ കോപ്റ്ററിന്. 63 ലക്ഷം ഡോളറാണ് വില.

08. യൂറോകോപ്റ്റർ മെഴ്സിഡിസ് ബെൻസ് ഇസി 145

08. യൂറോകോപ്റ്റർ മെഴ്സിഡിസ് ബെൻസ് ഇസി 145

ആകാശത്തും മെഴ്സിഡിസ്സിനെ സ്നേഹിക്കുന്നവർക്ക് ഈ ഹെലിക്കോപ്റ്റർ തെരഞ്ഞെടുക്കാം. 70 ലക്ഷം ഡോളറാണ് ഈ കോപ്റ്ററിന് വില.

07. യൂറോകോപ്റ്റർ ഇസി 175

07. യൂറോകോപ്റ്റർ ഇസി 175

മണിക്കൂറിൽ 178 മൈൽ വേഗതയിൽ പറക്കാൻ ശേഷിയുണ്ട് ഈ ഹെലിക്കോപ്റ്ററിന്. റെയ്ഞ്ച് 345 മൈൽ. 7.9 ദശലക്ഷം ഡോളറാണ് ഹെലിക്കോപ്റ്ററിന്റെ വില!

06. യൂറോകോപ്റ്റർ ഇസി 155

06. യൂറോകോപ്റ്റർ ഇസി 155

ഈ അത്യാഡംബര ഹെലിക്കോപ്റ്ററിൽ 13 യാത്രക്കാർക്ക് സഞ്ചരിക്കാം. പരമാവധി പറക്കാവുന്ന വേഗത മണിക്കൂറിൽ 200 മൈൽ. പരമാവധി റെയ്ഞ്ച് 533 മൈൽ. വില ഒരു കോടി ഡോളർ.

05. സികോഴ്സ്കി എസ് 76സി

05. സികോഴ്സ്കി എസ് 76സി

അമേരിക്കൻ കമ്പനിയായ സികോഴ്സ്കി പുറത്തിറക്കുന്നതാണ് ഈ ഹെലിക്കോപ്റ്റർ. 12 യാത്രക്കാർക്ക് സുഖമായി ഇരുന്ന് സഞ്ചരിക്കാം ഇതിൽ. വെറും 12.95 ദശലക്ഷം ഡോളർ കൊടുത്താൽ കോപ്റ്റർ വാങ്ങിയിടാം!

04. ഓഗസ്റ്റവെസ്റ്റ്‌ലാൻഡ് എഡബ്ല്യു139

04. ഓഗസ്റ്റവെസ്റ്റ്‌ലാൻഡ് എഡബ്ല്യു139

ധാരാളം സ്ഥലസൗകര്യം നൽകിക്കൊണ്ടുള്ള സീറ്റിങ് അറേഞ്ച്മെന്റാണ് ഈ ഹെലിക്കോപ്റ്ററിന്റെ ഇന്റീരിയറിൽ കാണുക. എട്ടു പേർക്ക് സുഖമായി യാത്ര ചെയ്യാം. മണിക്കൂറിൽ 193 മൈൽ വേഗതയിൽ പായും. 573 മൈൽ ആണ് റെയ്ഞ്ച്.

03. ബെൽ 525 റിലെന്റ്‌ലെസ്സ്

03. ബെൽ 525 റിലെന്റ്‌ലെസ്സ്

16 പേർക്കുള്ള സീറ്റിങ് ക്രമീകരണത്തോടെയാണ് ഈ ഹെലിക്കോപ്റ്റർ വരുന്നത്. 15 ദശലക്ഷം ഡോളർ വിലയുണ്ടി‌തിന്. നമ്മുടെ ലിസ്റ്റിൽ മൂന്നാമത് വരുന്നു.

02. സികോഴ്സ്കി എസ്92 വിവിഐപി കോൺഫിഗറേഷൻ

02. സികോഴ്സ്കി എസ്92 വിവിഐപി കോൺഫിഗറേഷൻ

വിലയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് വരുന്നത് സികോഴ്സികിയുടെ തന്നെ ഹെലിക്കോപ്റ്ററാണ്. വൻ ആഡംബര സന്നാഹങ്ങളോടെയാണ് ഈ വിമാനം വരുന്നത്. മണിക്കൂറിൽ 194 മൈൽ വേഗത പിടിക്കാൻ കോപ്റ്ററിന് സാധിക്കുന്നു. 17 ദശലക്ഷം ഡോളറാണ് വില.

01. ഓഗസ്റ്റവെസ്റ്റ്‌ലാൻഡ് എഡബ്ല്യു101 വിവിഐപി

01. ഓഗസ്റ്റവെസ്റ്റ്‌ലാൻഡ് എഡബ്ല്യു101 വിവിഐപി

ഒന്നാം സ്ഥാനം കൈയടക്കിയിരിക്കുന്നത് ഒരു ഓഗസ്റ്റവെസ്റ്റ്‌ലാൻഡ് കോപ്റ്ററാണ്. വില, 21 ദശലക്ഷം ഡോളർ. 192 മൈൽ വേഗതയിൽ പായാൻ ഈ കോപ്റ്ററിന് സാധിക്കും. റെയ്ഞ്ച് 863 മൈൽ.

കൂടുതൽ

കൂടുതൽ

ലോകത്തിലെ ഏറ്റവും നിർമാണച്ചെലവുള്ള 10 മിലിട്ടറി വാഹനങ്ങൾ

12 സ്ത്രീകള്‍ക്ക് താമസിക്കാം; ആറ് ബെഡ്‌റൂം മാത്രം; കോടീശ്വരികള്‍ക്കായി നിര്‍മിച്ചത്‌

നെയ്മര്‍ ജൂനിയറെന്ന ഹെലികോപ്റ്ററുടമ!

അമേരിക്കൻ യുദ്ധമുഖങ്ങളിൽ ഇനി പറക്കുന്ന ട്രക്കുകളും!

Most Read Articles

Malayalam
English summary
Most Expensive Private Helicopters.
Story first published: Wednesday, October 28, 2015, 18:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X