അഗ്നി മിസ്സൈലുകളെപ്പറ്റി ഏതൊരു ഭാരതീയനും അറിഞ്ഞിരിക്കേണ്ടവ

By Santheep

ഇന്ത്യയുടെ തനത് സാങ്കേതികതയിൽ‌ നിർമിക്കപ്പെട്ടവയാണ് അഗ്നി മിസ്സൈലുകൾ. ഈ ദീർഘദൂര മിസ്സൈലുകൾക്ക് ആണവുമുനയേന്തുവാനുള്ള ശേഷിയുണ്ട്. ഈ സീരീസിലെ അഞ്ച് മിസ്സൈലുകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ആറാമത്തേതിന്റെ പണികൾ നടന്നുകൊണ്ടിരിക്കുന്നു.

അഗ്നി മിസ്സൈലുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുകളാണ് ഇവിടെ പങ്കുവെക്കുന്നത്.

അഗ്നിവേഗം

അഗ്നിവേഗം

അഗ്നി മിസ്സൈലുകളുടെ അഞ്ചാമത്തെ പതിപ്പ് ഇപ്പോൾ ടെസ്റ്റ് ചെയ്തുവരികയാണ്. ഈ മിസ്സൈലിന് 5000 മുതൽ 8000 കിലോമീറ്റർ വരെ റെയ്ഞ്ചുണ്ട്. ഇപ്പോൾ നിർമാണത്തിലിരിക്കുന്ന അഗ്നി ആറാം പതിപ്പിന് 10,000 കിലോമീറ്റർ വരെ റെയ്ഞ്ചുണ്ടായിരിക്കും.

ചൈന

ചൈന

ചൈനയുടെ സമാന ശേഷിയുള്ള മിസ്സൈലുകൾക്ക് മറുപടിയായിട്ടാണ് ഇന്ത്യയുടെ അഗ്നി മിസ്സൈലുകൾ നിർമിക്കപ്പെടുന്നത്. ഈ മിസ്സൈലുകൾ ഉപയോഗിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അനുമതി ആവശ്യമാണ്.

എലീറ്റ് ക്ലബ്

എലീറ്റ് ക്ലബ്

അഗ്നി 5 മിസ്സൈലിന്റെ ലോഞ്ച് സംഭവിച്ചതോടെ ഇന്ത്യ ഇത്തരം മിസ്സൈലുകൾ കൈവശമുള്ള റഷ്യ, ചൈന, യുഎസ്, ഫ്രാൻസ് എന്നിവരുടെ നിരയിലേക്ക് ഉയർത്തപ്പെടുകയുണ്ടായി.

കൃത്യത

കൃത്യത

അഗ്നി 5 മിസ്സൈലിന് 51 ടൺ ഭാരമുണ്ട്. 17.5 മീറ്റർ നീളവും വരും. അത്യാധുനികമായ നേവിഗേഷൻ സിസ്റ്റം ഉപയോഗിച്ചാണ് ഈ മിസ്സൈൽ നീങ്ങുക. കൃത്യമായ ടാർഗറ്റിൽ ചെന്ന് ആക്രമണം നടത്താൻ മിസ്സൈലിന് സാധിക്കും.

ആണവമുന

ആണവമുന

ഇന്ത്യൻ‌ ആംഡ് ഫോഴ്സസിനു വേണ്ടി ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ നിർമിച്ചെടുത്തവയാണ് ഈ മിസ്സൈലുകൾ. ആയിരം കിലോഗ്രാം വരെ ഭാരമുള്ള ആണവായുധവുമായി അതിവേഗം പാഞ്ഞുചെന്ന് ലക്ഷ്യം ഭേദിക്കാൻ ഇവയ്ക്ക് കഴിയും.

കൂടുതൽ

കൂടുതൽ

ലോകത്തിലെ ഏറ്റവും നിർമാണച്ചെലവുള്ള 10 മിലിട്ടറി വാഹനങ്ങൾ

സിവിലിയന്മാര്‍ക്ക് വാങ്ങാവുന്ന മിലിട്ടറി വണ്ടികള്‍

സ്വേച്ഛാധിപതികളുടെ ആഡംബരക്കാറുകള്‍

ഐഎന്‍എസ് വിശാഖപട്ടണം: ഇന്ത്യയുടെ കരുത്തേറിയ യുദ്ധക്കപ്പല്‍

മെയ്ക്ക് ഇൻ ഇന്ത്യയ്ക്കു മുമ്പ് ഇന്ത്യയിൽ നിർമിച്ച കിടിലൻ യുദ്ധവാഹനങ്ങൾ

Most Read Articles

Malayalam
English summary
Things you should know about Agni Missiles.
Story first published: Wednesday, October 28, 2015, 15:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X