അമേരിക്കൻ യുദ്ധമുഖങ്ങളിൽ ഇനി പറക്കുന്ന ട്രക്കുകളും!

Written By:

പറക്കാന്‍ കഴിയുന്ന ഒരു ട്രക്ക് നിര്‍മിക്കണമെന്നതായിരുന്നു യുഎസ് മിലിട്ടറിയുടെ ആവശ്യം. അഡ്വാന്‍സ്ഡ് ടാക്ടിക്‌സ് എന്ന കമ്പനി ഈ ഉത്തരവാദത്തം ധൈര്യപൂര്‍വം ഏറ്റെടുത്തു. 'ബ്ലാക് നൈറ്റ് ട്രാന്‍സ്‌ഫോര്‍മര്‍' എന്നാണ് ഈ പറക്കും ട്രക്കിന് പേരിട്ടത്.

കാലിഫോര്‍ണിയയിലെ എല്‍ സെഗുണ്ടോയില്‍ സ്ഥിതി ചെയ്യുന്ന അഡ്വാന്‍സ്ഡ് ടാക്ടിക്‌സ്, യുഎസ് മുന്‍പും ഇത്തരം ചുമതലകളേറ്റെടുത്ത് വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. വരുംതലമുറ യുദ്ധവാഹനങ്ങള്‍ നിര്‍മിക്കുവാനുള്ള യുഎസ് മിലിട്ടറിയുടെ പദ്ധതിയുടെ ഭാഗമായാണ് ഈ പറക്കും ട്രക്ക് നിര്‍മിക്കപ്പെട്ടത്. വാഹനത്തെക്കുറിച്ച് കൂടുതലറിയാം താഴെ.

To Follow DriveSpark On Facebook, Click The Like Button
'ബ്ലാക് നൈറ്റ് ട്രാന്‍സ്‌ഫോര്‍മര്‍'

'ബ്ലാക് നൈറ്റ് ട്രാന്‍സ്‌ഫോര്‍മര്‍'

പറക്കും ട്രക്കിനെക്കുറിച്ച് കൂടുതലറിയാന്‍ ക്ലിക്കി നീങ്ങുക.

'ബ്ലാക് നൈറ്റ് ട്രാന്‍സ്‌ഫോര്‍മര്‍'

ആദ്യത്തെ സമ്പൂര്‍ണ ട്രയല്‍ റണ്ണില്‍ ബ്ലാക് നൈറ്റ് ട്രാന്‍സ്‌ഫോര്‍മര്‍ 10 അടി ഉയരത്തില്‍ പറന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

'ബ്ലാക് നൈറ്റ് ട്രാന്‍സ്‌ഫോര്‍മര്‍'

ഹെലികോപ്റ്റര്‍ ശൈലിയിലാണ് പറക്കും ട്രക്കിന്റെ നിര്‍മാണം. വാഹനത്തിന് പറന്നുയരാന്‍ റണ്‍വേ ആവശ്യമില്ല. ദുര്‍ഘടം പിടിച്ച മലയിടുക്കുകളിലും മറ്റും ഈ വാഹനത്തിന്റെ സേവനം വിലപ്പെട്ടതായി മാറും അമേരിക്കന്‍ സേനയ്ക്ക്. ഭടന്മാരെയും ചരക്കുകളും നീക്കുവാന്‍ ഈ ട്രക്ക് വളരെ സഹായകമായിത്തീരും. 20,000 കിലോഗ്രാം വരെ ഭാരമുള്ള ചരക്കുകള്‍ ഈ ട്രക്കില്‍ കയറ്റാവുന്നതാണ്.

'ബ്ലാക് നൈറ്റ് ട്രാന്‍സ്‌ഫോര്‍മര്‍'

'ബ്ലാക് നൈറ്റ് ട്രാന്‍സ്‌ഫോര്‍മര്‍' ഇപ്പോള്‍ വികസിപ്പിച്ചെടുക്കുന്നതിന്റെ ആദ്യഘട്ടത്തിലാണ്. നിര്‍മാണത്തിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തീകരിച്ചാല്‍ ഈ വാഹനത്തിന് 3050 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാനുള്ള ശേഷി കൈവരുമെന്നാണ് അറിയുന്നത്. നിരത്തുകളില്‍ മണിക്കൂറില്‍ 112 കിലോമീറ്റര്‍ വരെ വേഗത്തില്‍ പായുവാനും ഈ ട്രക്കിന് സാധിക്കും.

'ബ്ലാക് നൈറ്റ് ട്രാന്‍സ്‌ഫോര്‍മര്‍'

പറക്കും ട്രക്കില്‍ എട്ട് റോട്ടറുകള്‍ കാണാം. ഓരോ വശത്തും നാലുവീതം റോട്ടറുകളുണ്ട്. നിലത്തിറങ്ങിയാല്‍ റോട്ടറുകള്‍ മടക്കിവെക്കാനുള്ള സൗകര്യവുമുണ്ട്.

'ബ്ലാക് നൈറ്റ് ട്രാന്‍സ്‌ഫോര്‍മര്‍'

ബ്ലാക് നൈറ്റ് ട്രാന്‍സ്‌ഫോര്‍മറിന്റെ ഒരു ചെറിയ പതിപ്പും വികസിപ്പിക്കുന്നുണ്ട്. പാന്തര്‍ ട്രാന്‍സ്‌ഫോര്‍മര്‍ എന്നാണിതിനു പേര്.

'ബ്ലാക് നൈറ്റ് ട്രാന്‍സ്‌ഫോര്‍മര്‍'

ഹൈബ്രിഡ് സാങ്കേതികതയിലാണ് 'ബ്ലാക് നൈറ്റ് ട്രാന്‍സ്‌ഫോര്‍മര്‍' പ്രവര്‍ത്തിക്കുക.

കൂടുതല്‍... #off beat #ഓഫ് ബീറ്റ്
English summary
Meet Black Knight Transformer, a truck that can take off like a helicopter.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark