ട്രാഫിക് ലൈറ്റുകൾ അന്നും ഇന്നും

Written By: Staff

ട്രാഫിക് ലൈറ്റുകളില്ലാത്ത ഒരു ലോകം ഇന്ന് ചിന്തിക്കാൻ സാധിക്കില്ല. ചെറുകവലകളിൽ വണ്ടിയോട്ടം കൂടുകയും ഗതാഗതപ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുമ്പോൾ ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കുക എന്ന പോംവഴിയിലേക്ക് നമ്മളെത്തുന്നു. ലോകത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ സംഭവം നോർത്ത് അമേരിക്കയിൽ ഒരു ജൂലൈ അഞ്ചിനാണ് നടന്നത് എന്ന് ഇന്നത്തെ ഗൂഗിൾ ഡൂഡിൽ നമ്മെ ഓർമിപ്പിക്കുന്നു.

ലോകത്തിലെ ആദ്യത്തെ ട്രാഫിക് ലൈറ്റ് സ്ഥാപിക്കപ്പെട്ടത് നൂറുവർഷങ്ങൾക്കുമുമ്പ് ഇന്നേ ദിവസമാണ്. കൂടുതൽ വായിക്കാം താഴെ.

To Follow DriveSpark On Facebook, Click The Like Button
ട്രാഫിക് ലൈറ്റുകൾ നിലവിൽ വന്നിട്ട് 100 വർഷം

1914 ഓഗസ്റ്റ് അഞ്ചിനാണ് ആദ്യത്തെ ഇലക്ട്രിക് ട്രാഫിക് സിഗ്നൽ സ്ഥാപിക്കപ്പെടുന്നത്. അമേരിക്കൻ ട്രാഫിക് സിഗ്നൽ കമ്പനിയാണ് ഈ ലൈറ്റുകൾ സ്ഥാപിച്ചത്.

ട്രാഫിക് ലൈറ്റുകൾ നിലവിൽ വന്നിട്ട് 100 വർഷം

ഈസ്റ്റ് 105 സ്ട്രീറ്റ്, എല്യൂസിഡ് അവെന്യൂ എന്നിവിടങ്ങളിലായിരുന്നു ട്രാഫിക് ലൈറ്റുകൾ ആദ്യമായി സ്ഥാപിച്ചത്. രണ്ട് നിറങ്ങൾ മാത്രമേ അന്ന് ഉപയോഗത്തിലുണ്ടായിരുന്നുള്ളൂ. പച്ചയും ചുവപ്പും.

ട്രാഫിക് ലൈറ്റുകൾ നിലവിൽ വന്നിട്ട് 100 വർഷം

സിഗ്നൽ മാറുന്നത് ഓഡിയോ ആയി അറിയിക്കുന്ന ഒരുപകരണവും ട്രാഫിക് സിഗിനലുകളുടെ ഭാഗമായിരുന്നു തുടക്കകാലത്ത്.

ട്രാഫിക് ലൈറ്റുകൾ നിലവിൽ വന്നിട്ട് 100 വർഷം

1920ലാണ് ഇന്ന് നമ്മൾ കാണുന്ന തരത്തിലുള്ള മൂന്നു നിറങ്ങളുള്ള ട്രാഫിക് ലൈറ്റ് സംവിധാനം നിലവിൽ വന്നത്. വില്യം പോട്സ് എന്ന മിഷിഗൺകാരനായ ഒരു പൊലീസ് ഓഫീസറാണ് ഇത് കണ്ടുപിടിച്ചത്.

ട്രാഫിക് ലൈറ്റുകൾ നിലവിൽ വന്നിട്ട് 100 വർഷം

ആദ്യകാലത്തെ ട്രാഫിക് ലൈറ്റുകളെല്ലാം മാന്വലായി കൈകാര്യം ചെയ്യുന്നവയായിരുന്നു. 1920ൽ ഒരു ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ് സ്ഥാപിക്കപ്പെട്ടു, ലോസ് ആൻജലസ്സിൽ. ആക്മെ ട്രാഫിക് സിഗ്നൽ കമ്പനിയാണ് ഈ ഉപകരണം നിർമിച്ചത്.

ട്രാഫിക് ലൈറ്റുകൾ നിലവിൽ വന്നിട്ട് 100 വർഷം

പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങൾ അടങ്ങുന്നതാണ് ലളിതമായ ട്രാഫിക് ലൈറ്റ് ഡിസൈൻ. ഇന്ന് കൂടുതൽ സങ്കീർണമായ ട്രാഫിക് ലൈറ്റ് സംവിധാനങ്ങളും നിലവിലുണ്ട്.

ട്രാഫിക് ലൈറ്റുകൾ നിലവിൽ വന്നിട്ട് 100 വർഷം

ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് ലൈറ്റുകൾ എന്ന സങ്കൽപം വാഹനങ്ങൾ നിരത്തുകളിലെത്തിയ കാലം മുതൽക്കുതന്നെ നിലവിൽ വന്നിരുന്നു. ലണ്ടനിൽ ഈ വഴിക്കുള്ള ആദ്യ പരീക്ഷണവും നടന്നു. 1868ലായിരുന്നു അത്.

ട്രാഫിക് ലൈറ്റുകൾ നിലവിൽ വന്നിട്ട് 100 വർഷം

ഒരു പൊലീസ് കോൺസ്റ്റബ്ൾ ആയിരുന്നു പെട്രോൾ ഉപയോഗിച്ച് കത്തിക്കുന്ന ഈ ലാമ്പിനെ നിയന്ത്രിച്ചിരുന്നത്. 1969ൽ ഈ ട്രാഫിക് ലൈറ്റ് പൊട്ടിത്തെറിക്കുകയും ഉപകരണം പ്രവർത്തിപ്പിച്ചിരുന്ന പൊലീസുകാരൻ കൊല്ലപ്പെടുകയും ചെയ്തതോടെ ഈ പരീക്ഷണം അവസാനിച്ചു.

English summary
Traffic light's 100th anniversary.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark