റഷ്യൻ പ്രസിഡണ്ട് വ്ലാദ്മിർ പുടിന്റെ സമുദ്രാന്തര യാത്ര

By Santheep

റഷ്യൻ പ്രസിഡണ്ട് വ്ലാദ്മിർ പുടിൻ ഒരു സബ്മേഴ്സിബിൾ ക്രാഫ്റ്റിൽ നടത്തിയ സമുദ്രാന്തരയാത്ര വലിയ വാർത്തയായിരിക്കുകയാണ്. രാഷ്ട്രീയ സ്റ്റണ്ടുകളിൽ മാത്രമല്ല, വാഹന സ്റ്റണ്ടുകളിലും പുടിനുള്ള താൽപര്യത്തെക്കുറിച്ചാണ് മാധ്യമങ്ങൾ പറയുന്നത്.

കടലിനടിയിലേക്കുള്ള ഈ യാത്രയ്ക്ക് പ്രത്യേക ഉദ്ദേശ്യവുമുണ്ടായിരുന്നു. വിശദമായി അറിയാം താഴെ.

റഷ്യൻ പ്രസിഡണ്ട് വ്ലാദ്മിർ പുടിന്റെ സമുദ്രാന്തര യാത്ര

ക്രിമിയയിലെ സെവാസ്റ്റാപോൾ കടലിൽ ഈയിടെ ഒരു കപ്പൽ മുങ്ങിക്കിടക്കുന്നത് കണ്ടെത്തിയിരുന്നു. മധ്യകാലത്തെന്നോ മുങ്ങിപ്പോയ ഈ കപ്പലിനെ കാണുക എന്ന ഉദ്ദേശ്യമാണ് പുടിന്റെ സബ്മേഴ്സിബിൾ യാത്രയ്ക്കുണ്ടായിരുന്നത്.

റഷ്യൻ പ്രസിഡണ്ട് വ്ലാദ്മിർ പുടിന്റെ സമുദ്രാന്തര യാത്ര

ഏതാണ്ട് 272 അടി താഴെ വരെ പുടിൻ കയറിയ സബ്മെഴ്സിബിൾ സഞ്ചരിച്ചു. ഒമ്പതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ ആയിരിക്കണം ഈ കപ്പൽ മുങ്ങിയിരിക്കുക എന്നാണ് ചരിത്രകാരർ പറയുന്നത്. കപ്പലിൽ നിന്നു കിട്ടിയ വസ്തുക്കൾ പരിശോധിച്ചാണ് ഈ സ്ഥിരീകരണം വരുന്നത്.

റഷ്യൻ പ്രസിഡണ്ട് വ്ലാദ്മിർ പുടിന്റെ സമുദ്രാന്തര യാത്ര

ജലാന്തരയാത്രകൾക്കായി പരുവപ്പെടുത്തിയ ചെറുവാഹനങ്ങളെയാണ് സബ്മെഴ്സിബിൾ എന്നു വിളിക്കുന്നത്. ഇവ നമ്മൾ സാധാരണമായി കേൾക്കാറുള്ള അന്തർവാഹിനികളിൽ‌ നിന്നും വ്യത്യസ്തമാണ്.

റഷ്യൻ പ്രസിഡണ്ട് വ്ലാദ്മിർ പുടിന്റെ സമുദ്രാന്തര യാത്ര

സബ്മേഴ്സിബിളുകൾ ചെറിയ ഓപ്പറേഷനുകൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളാണ്. ഇതിന് സബ്മറൈനുകൾ (അന്തർവാഹിനികൾ)ക്കുള്ളത്ര സന്നാഹങ്ങളില്ല.

റഷ്യൻ പ്രസിഡണ്ട് വ്ലാദ്മിർ പുടിന്റെ സമുദ്രാന്തര യാത്ര

മിക്കപ്പോഴും വലിയ കപ്പലുകളുടെയോ അന്തർവാഹിനികളുടെയോ അനുബന്ധവാഹനം പോലെയാണ് സബ്മേഴ്സിബിളുകൾ ഉപയോഗിക്കുക. ഇത്തരം വലിയ വാഹനങ്ങളുടെ സഹായം കൂടാതെ നിൽക്കാൻ സബ്മേഴ്സിബിളുകൾക്ക് പ്രയാസമാണ്.

റഷ്യൻ പ്രസിഡണ്ട് വ്ലാദ്മിർ പുടിന്റെ സമുദ്രാന്തര യാത്ര

ആർക്കിയോളജിസ്റ്റുകളാണ് ഇത്തരം വാഹനങ്ങൾ കാര്യമായി ഉപയോഗിച്ചുവരുന്നത്. കടലിനടിയിൽ നടത്തുന്ന അന്വേഷണങ്ങൾക്ക് ഇവ ഉപകരിക്കുന്നു. കൂടാതെ കടലിനടിയിൽ ചെന്ന് ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിനുമെല്ലാം ഇത്തരം വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

റഷ്യൻ പ്രസിഡണ്ട് വ്ലാദ്മിർ പുടിന്റെ സമുദ്രാന്തര യാത്ര

വലിപ്പത്തിന്റെ കാര്യത്തിലും സബ്മറൈനുകളും സബ്മെഴ്സിബിൾ ക്രാഫ്റ്റുകളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അന്തർവാഹിനികളോളം വലിപ്പം സബ്മെഴ്സിബിളുകൾക്കുണ്ടാകാറില്ല.

റഷ്യൻ പ്രസിഡണ്ട് വ്ലാദ്മിർ പുടിന്റെ സമുദ്രാന്തര യാത്ര

സബ്മെഴ്സിബിളുകൾ പൂർണമായും ഓട്ടോണമസ് അല്ല. വാഹനം പ്രവർത്തിക്കുന്നതിനാവശ്യമായ പവർ, യാത്രക്കാർക്ക് ശ്വസിക്കാനുള്ള ശുദ്ധവായു തുടങ്ങിയവ സ്വയം ഉൽപാദിപ്പിക്കാൻ സാധാരണ സബ്മെഴ്സിബിളുകൾക്ക് കഴിയില്ല. ഇതിന് മദർ വെസ്സലുകളെ ആശ്രയിക്കുകയാണ് ചെയ്യുക.

കൂടുതൽ

കൂടുതൽ

വിചിത്രമായ ഈ ആക്സിഡണ്ട് ചിത്രങ്ങൾ കണ്ടില്ലെന്നോ?!!

റോഡിൽ കൃഷ്ണമൃഗത്തെ ആക്രമിക്കുന്ന സിംഹങ്ങൾ

ഒരു ന്യൂ ജനറേഷന്‍ ബസ്സിനെ പരിചയപ്പെടാം

മഹാരാജാസ്: ഇന്ത്യയുടെ ലോകോത്തരമായ ആഡംബര തീവണ്ടി

റഷ്യന്‍ മിലിട്ടറിക്കായി അറ്റ്‌ലാന്റ 'ആകാശക്കപ്പല്‍' ഒരുങ്ങുന്നു

യൂറോപ്പിലെ ഏറ്റവും വലിയ ടണല്‍പാത

Most Read Articles

Malayalam
കൂടുതല്‍... #celebrity car #auto facts
English summary
Russian President Putin rides to bottom of Black Sea.
Story first published: Thursday, August 20, 2015, 12:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X