മഹാരാജാസ്: ഇന്ത്യയുടെ ലോകോത്തരമായ ആഡംബര തീവണ്ടി

Written By:

ഇന്ത്യയുടെ സാമ്പത്തികജീവിതം കൃത്യമായി പ്രതിഫലിപ്പിക്കാന്‍ യാത്രാ തീവണ്ടികള്‍ക്ക് സാധിക്കുന്നതായി പറയപ്പെടുന്നു. പണക്കാരനും ഇടത്തരക്കാരനും ദരിദ്രനുമായി പ്രത്യേകം തിരിച്ച കമ്പാര്‍ട്ടുമെന്റുകള്‍ നമ്മുടെ തീവണ്ടികളിലുണ്ട്. ഇവയില്‍ പിച്ച തെണ്ടുന്നവരടങ്ങുന്ന മറ്റൊരു സമൂഹത്തെയും കാണാം. ബലാല്‍സംഗക്കാരും കൊലപാതകികളുമെല്ലാം എല്ലാ കമ്പാര്‍ട്ടുമെന്റുകളിലും ഇടം പിടിക്കുന്നു. ഇങ്ങനെ ഇന്ത്യയ്ക്കുണ്ടെന്ന് പറയപ്പെടുന്ന എല്ലാ വൈവിധ്യവും തീവണ്ടികളില്‍ കാണാന്‍ കഴിയുന്നു.

രാജ്യത്തെ പണക്കാരന്ക്ക് പണക്കാരായ ആളുകള്‍ക്കു വേണ്ടി പ്രത്യേകം നിര്‍മിച്ച ഒരു തീവണ്ടിയുണ്ട്. മഹാരാജാസ് എക്‌സ്പ്രസ്സ്. ഇന്ത്യയിലെ ഏറ്റവും ആഡംബരം നിറഞ്ഞ തീവണ്ടിയാണിത്. മഹാരാജാക്കന്മാരുടെ തീവണ്ടിക്കകത്തേക്ക് നമുക്കൊന്ന് കയറിനോക്കാം.

ഇന്ത്യയുടെ ലോകോത്തരമായ ആഡംബര തീവണ്ടി

2010 ജനുവരി മാസം മുതലാണ് മഹാരാജാസ് എക്‌സ്പ്രസ്സ് പാളത്തിലോടാന്‍ തുടങ്ങിയത്. ഏഷ്യയിലെ തന്നെ ഏറ്റവും ആഡംബരം നിറഞ്ഞ ട്രെയിനുകളിലൊന്നാണിത്.

ഇന്ത്യയുടെ ലോകോത്തരമായ ആഡംബര തീവണ്ടി

രാജ്യത്തെ ഏറ്റവും മികച്ച കാഴ്ചകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നു മഹാരാജാസ് എക്‌സ്പ്രസ്. എട്ട് ദിവസത്തെ യാത്രയാണ് ഓരോ തവണയും ഈ ട്രെയിന്‍ പൂര്‍ത്തിയാക്കുന്നത്. ഇന്ത്യയിലെ പ്രമുഖമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ ട്രെയിന്‍ കടന്നുപോകും.

ഇന്ത്യയുടെ ലോകോത്തരമായ ആഡംബര തീവണ്ടി

വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലും മധ്യ ഇന്ത്യയിലുമുള്ള ടൂറിസ്റ്റു കേന്ദ്രങ്ങളിലൂടെയാണ് ഈ ട്രെയിന്‍ കടന്നുപോകുന്നത്. രാജസ്ഥാന്‍ ഒരു പ്രധാന കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്നു.

ഇന്ത്യയുടെ ലോകോത്തരമായ ആഡംബര തീവണ്ടി

താജ്മഹല്‍, ഖജുരാഹോ, രത്‌നാമ്പോറിലെ വനപ്രദേശങ്ങള്‍, ഫത്തേപൂര്‍ സിക്രി, വാരാണസി തുടങ്ങിയ നിരവധി ഇടങ്ങളില്‍ മഹാരാജാസ് എക്‌സ്പ്രസ്സ് എത്തുന്നു.

ഇന്ത്യയുടെ ലോകോത്തരമായ ആഡംബര തീവണ്ടി

ഒരു വ്യക്തിക്കുപയോഗിക്കാവുന്ന ഡീലക്‌സ് കാബിന്റെ ഒരു ദിവസത്തെ ഏറ്റവും ചുരുങ്ങിയ വാടക 800 അമേരിക്കന്‍ ഡോളറാണ്. 900 ഡോളര്‍, 1400 ഡോളര്‍, 2,500 ഡോളര്‍ എന്നിങ്ങനെ ദിവസവാടകയുള്ള കാബിനുകളുമുണ്ട് ഈ ട്രെയിനില്‍.

ഇന്ത്യയുടെ ലോകോത്തരമായ ആഡംബര തീവണ്ടി

പൂര്‍ണമായും ഐആര്‍സിടിസിയുടെ അധീനതയിലാണ് മഹാരാജാസ് എക്‌സ്പ്രസ്സ് പ്രവര്‍ത്തിക്കുന്നത്. ഈ തീവണ്ടിയില്‍ ആകെ 88 യാത്രക്കാര്‍ക്ക് കഴിയാനുള്ള സൗകര്യമാണുള്ളത്.

ഇന്ത്യയുടെ ലോകോത്തരമായ ആഡംബര തീവണ്ടി

പരിചാരകരുടെ വേഷവിധാനത്തില്‍ തുടങ്ങി തീവണ്ടിക്കകത്തെ ഓരോ വിശദാംശങ്ങളിലും രാജകീയത പുലര്‍ത്തുന്നു. ഓരോ കാബിനുകള്‍ക്കും പ്രത്യേകമായി താപനില നിയന്ത്രിക്കാനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്.

ഇന്ത്യയുടെ ലോകോത്തരമായ ആഡംബര തീവണ്ടി

എല്‍സിഡി ടെലിവിഷനുകള്‍, ഡിവിഡി പ്ലേയറുകള്‍, വേഗതയേറിയ ഇന്റര്‍നെറ്റ് സൗകര്യം തുടങ്ങിയവയെല്ലാം തീവണ്ടിയില്‍ ഏര്‍പെടുത്തിയിരിക്കുന്നു.

ഇന്ത്യയുടെ ലോകോത്തരമായ ആഡംബര തീവണ്ടി

നേരത്തെ പറഞ്ഞ തുക മാത്രമേ നല്‍കേണ്ടതുള്ളൂ ഈ ട്രെയിനിലെ യാത്രയ്ക്ക്. ഭക്ഷണം, മദ്യം തുടങ്ങിയവയെല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു.

ഇന്ത്യയുടെ ലോകോത്തരമായ ആഡംബര തീവണ്ടി

24 കോച്ചുകളാണ് ട്രെയിനിലുള്ളത്. ഇതില്‍ ബെഡ് റൂമുകള്‍, ബാര്‍, തീര്‍മുറികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇന്ത്യന്‍ രാജാക്കന്മാരുടെ ജീവിതശൈലിക്ക് സമാനമായ സൗകര്യങ്ങളാണ് തീവണ്ടിയില്‍ ഒരുക്കിയിട്ടുള്ളത്.

ഇന്ത്യയുടെ ലോകോത്തരമായ ആഡംബര തീവണ്ടി

5 ഡീലക്‌സ് കാറുകള്‍, 6 ജൂനിയര്‍ സ്യൂട്ട് കാറുകള്‍, 2 സ്യൂട്ട് കാറുകള്‍, ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് കാര്‍, ഒരു ബാര്‍, 2 റെസ്റ്ററന്റുകള്‍ എ്‌നിവയാണ് യാത്രക്കാര്‍ക്കായി നല്‍കുന്ന സൗകര്യങ്ങള്‍. ഒരു കോച്ചില്‍ അടുക്കള പ്രവര്‍ത്തിക്കുന്നു. ഒരെണ്ണം സ്റ്റാഫിനായി നല്‍കിയിരിക്കുന്നു. എക്‌സിക്യുട്ടീവ് മാനേജര്‍മാര്‍ക്കും ടൂര്‍ മാനേജര്‍മാര്‍ക്കുമുള്ളതാണ് മറ്റൊരു കോച്ച്.

ഇന്ത്യയുടെ ലോകോത്തരമായ ആഡംബര തീവണ്ടി

വലിപ്പമേറിയ വിന്‍ഡോകളാണ് ഈ ട്രെയിനിനുള്ളത്. പുറത്തെ കാഴ്ചകള്‍ വേണ്ടുവോളം ആസ്വദിക്കാന്‍ സൗകര്യം നല്‍കുന്നു ഇവ.

ഇന്ത്യയുടെ ലോകോത്തരമായ ആഡംബര തീവണ്ടി

അന്തര്‍ദ്ദേശീയ തലത്തിലുള്ള നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് മഹാരാജാസ് എക്‌സ്പ്രസ്സ് ട്രെയിനിന്. 2012 മുതല്‍ തുടര്‍ച്ചയായി ഏറ്റവും മികച്ച ആഡംബര ട്രെയിനിനുള്ള 'ദ വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്‌സ്' മഹാരാജാസ് എക്‌സ്പ്രസ്സ് ട്രെയിനിന് ലഭിക്കുകയാണ്ടായി.

ഇന്ത്യയുടെ ലോകോത്തരമായ ആഡംബര തീവണ്ടി

അഞ്ച് പ്രത്യേക സീസണ്‍ പ്ലാനുകളാണ് മഹാരാജാസ് എക്‌സ്പ്രസ്സിനുള്ളത്. ഹെറിറ്റേജ് ഓഫ് ഇന്ത്യ, ട്രഷേഴ്‌സ് ഓഫ് ഇന്ത്യ, ജെംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ പനോരമ, ഇന്ത്യന്‍ സ്പ്ലന്‍ഡര്‍ എന്നിങ്ങനെ.

English summary
Maharajas' Express: the most expensive train in India.
Story first published: Friday, July 3, 2015, 13:32 [IST]
Please Wait while comments are loading...

Latest Photos