ഇന്ത്യയിലെ ആദ്യത്തെ ത്രീ-വീലർ കാർ 'സിപാനി ബാദൽ' സ്‌കൂട്ടറിന്റെ എഞ്ചിനുള്ള വ്യത്യസ്‌തൻ

ഇന്ത്യയിലെ വാഹനങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ വളരെ ആകർഷണീയമായ മോഡലുകളുമായി വന്ന നിരവധി ബ്രാൻഡുകളെ നമുക്ക് കാണാനാകും. അവയിൽ പലതിനെയും പൊതുജനങ്ങൾ സ്വീകരിച്ചെങ്കിലും അക്കൂട്ടത്തിൽ തള്ളിക്കളഞ്ഞവയുടെ കഥയുമുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ത്രീ-വീലർ കാർ 'സിപാനി ബാദൽ' സ്‌കൂട്ടറിന്റെ എഞ്ചിനുള്ള വ്യത്യസ്‌തൻ

കാർ എന്നു കേൾക്കുമ്പോൾ തന്നെ ആദ്യം നമ്മുടെ മനസിൽ വരിക നാല് ചക്രങ്ങളുള്ള ഒരു വാഹനം എന്നാണല്ലോ. അവ ഇല്ലാതെ കാർ യഥാർഥത്തിൽ കാറാകില്ല. 1975 ൽ ഇന്ത്യൻ നിർമാതാവ് വളരെ നൂതനമായ ഒരു ഉൽപ്പന്നവുമായി മുന്നോട്ട് വന്നു. മൂന്ന് ചക്രങ്ങളുള്ള ഒരു കാർ.

ഇന്ത്യയിലെ ആദ്യത്തെ ത്രീ-വീലർ കാർ 'സിപാനി ബാദൽ' സ്‌കൂട്ടറിന്റെ എഞ്ചിനുള്ള വ്യത്യസ്‌തൻ

ബാദൽ എന്നറിയപ്പെട്ടിരുന്ന ഇത് സിപാനി നിർമിച്ചതാണ്. ഇന്ത്യയുടെ ആദ്യത്തെ മൂന്ന് ചക്ര കാറിന്റെ പിന്നിലെ ചരിത്രത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ ടോക്കിങ് കാർസ് എന്നൊരു യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ത്രീ-വീലർ കാർ 'സിപാനി ബാദൽ' സ്‌കൂട്ടറിന്റെ എഞ്ചിനുള്ള വ്യത്യസ്‌തൻ

സിപാനി നേരത്തെ സൺറൈസ് ഓട്ടോമോട്ടീവ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ വിപണിയിൽ നിലവിലുണ്ടായിരുന്ന ഹിന്ദുസ്ഥാൻ മോട്ടോർസ്, പ്രീമിയർ, സ്റ്റാൻഡേർഡ്, ഫിയറ്റ് തുടങ്ങിയ മോഡലുകളിൽ നിന്ന് വ്യത്യസ്തവും വിലകുറഞ്ഞതുമായ ഒരു ഉൽപ്പന്നം കൊണ്ടുവരാൻ സിപാനി ചിന്തിച്ചിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ ത്രീ-വീലർ കാർ 'സിപാനി ബാദൽ' സ്‌കൂട്ടറിന്റെ എഞ്ചിനുള്ള വ്യത്യസ്‌തൻ

അതിന്റെ ഫലമാണ് ഈ വിചിത്രമായ മൂന്ന് വീലുകളുള്ള കാറിന്റെ ജനനത്തിന് കാരണമായത്. ഒരു ചെറിയ കാർ നിർമിക്കുന്നതിന് ലൈസൻസ് നേടാൻ സിപാനിക്ക് കഴിഞ്ഞു. തുടർന്ന് അവർ യുകെ ആസ്ഥാനമായുള്ള കാർ നിർമാതാക്കളായ റിലയന്റുമായി പങ്കാളിത്തത്തിൽ ഏർപ്പെടുകയും ചെയ്‌തു.

ഇന്ത്യയിലെ ആദ്യത്തെ ത്രീ-വീലർ കാർ 'സിപാനി ബാദൽ' സ്‌കൂട്ടറിന്റെ എഞ്ചിനുള്ള വ്യത്യസ്‌തൻ

ത്രീ വീൽ കാർ റോബിൻ നിർമിക്കുന്നതിൽ അന്താരാഷ്ട്രതലത്തിൽ പേരെടുത്തവരാണ് ഈ കമ്പനി എന്നതാണ് ശ്രദ്ധേയമായത്. റിലയൻറ് റോബിനെ നോക്കിയ ശേഷം സിപാനി പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയിൽ തിരിച്ചെത്തി സമാനമായൊരു വാഹനത്തിന്റെ പ്രവർത്തനത്തിലേക്ക് തിരിഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ ത്രീ-വീലർ കാർ 'സിപാനി ബാദൽ' സ്‌കൂട്ടറിന്റെ എഞ്ചിനുള്ള വ്യത്യസ്‌തൻ

അങ്ങനെയാണ് സിപാനി ബാദൽ ജനിച്ചത്. സിപാനി റിലയന്റ് മോട്ടോർസുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നുവെങ്കിലും ഭാഗങ്ങളൊന്നും റോബിനിൽ നിന്ന് എടുത്തില്ല എന്നതും കൗതുകമുണർത്തുന്ന വസ്‌തുതയാണ്.

ഇന്ത്യയിലെ ആദ്യത്തെ ത്രീ-വീലർ കാർ 'സിപാനി ബാദൽ' സ്‌കൂട്ടറിന്റെ എഞ്ചിനുള്ള വ്യത്യസ്‌തൻ

സിപാനി പൂർണമായും ഇന്ത്യയിലാണ് ബാദലിന്റെ നിർമാണം പൂർത്തിയാക്കിയത്. 200 സിസി പെട്രോൾ എഞ്ചിനായിരുന്നു വാഹനത്തിന് അന്ന് തുടിപ്പേകിയിരുന്നത്. അത് അക്കാലത്തെ ചില സ്കൂട്ടറുകളിലും ഉപയോഗിച്ചിരുന്നതാണ്.

ഇന്ത്യയിലെ ആദ്യത്തെ ത്രീ-വീലർ കാർ 'സിപാനി ബാദൽ' സ്‌കൂട്ടറിന്റെ എഞ്ചിനുള്ള വ്യത്യസ്‌തൻ

കാറിന്റെ എഞ്ചിൻ പിൻവശത്താണ് സിപാനി സ്ഥാപിച്ചത്. ഒരു റിലയന്റ് റോബിനുമായി താരതമ്യപ്പെടുത്തുമ്പോൾ സിപാനി ബാദൽ തികച്ചും വ്യത്യസ്തമായാണ് രൂപകൽപ്പന ചെയ്‌തത്. ഇതുതന്നെയാകാം നമ്മുടെ വിപണിയിൽ വിലമതിക്കപ്പെടാതിരിക്കാനുള്ള ഒരു കാരണമായത്.

ഇന്ത്യയിലെ ആദ്യത്തെ ത്രീ-വീലർ കാർ 'സിപാനി ബാദൽ' സ്‌കൂട്ടറിന്റെ എഞ്ചിനുള്ള വ്യത്യസ്‌തൻ

70 കളുടെ അവസാനത്തിൽ സിപാനി 150 യൂണിറ്റുകൾ മാത്രമാണ് വിറ്റത്. അതിനുശേഷം ഒരു വർഷം 300-ലധികം യൂണിറ്റുകൾ വിൽക്കാനും അവർക്ക് കഴിഞ്ഞു. റിലയന്റ് റോബിൻ നന്നായി എഞ്ചിനീയറിംഗ് കാറായിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ ത്രീ-വീലർ കാർ 'സിപാനി ബാദൽ' സ്‌കൂട്ടറിന്റെ എഞ്ചിനുള്ള വ്യത്യസ്‌തൻ

എന്നാൽ മറുവശത്ത് സിപാനി ബാദലിന് പരിമിതികളുണ്ടായിരുന്നു. കാർ നേരിട്ട ഒരു പ്രധാന പ്രശ്നം ഒരു ചെരിവിലൂടെ കാർ തിരിച്ചിറക്കുമ്പോഴെല്ലാം ഭാരം മുഴുവൻ മുൻ ചക്രങ്ങളിലേക്ക് പതിക്കുകയായിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ ത്രീ-വീലർ കാർ 'സിപാനി ബാദൽ' സ്‌കൂട്ടറിന്റെ എഞ്ചിനുള്ള വ്യത്യസ്‌തൻ

തുടർന്ന് മുൻവീലുകൾ തകർന്ന സംഭവങ്ങളും അക്കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മുൻവശത്ത് ഒരു വീൽ മാത്രമുള്ളതിനാൽ കാറിന് ആനുപാതികവും സമതുലിതവുമായിരുന്നില്ല എന്നതും വലിയൊരു പോരായ്‌മയായിരുന്നു.

ഈ കാരണങ്ങളാൽ ഇന്ത്യയിൽ വാഹനം തികച്ചും പരാജയമായി മാറി. സെലിബ്രിറ്റികളെ ഉപയോഗിച്ച് സിപാനി കാർ പ്രൊമോട്ട് ചെയ്യാൻ ശ്രമിച്ചുവെങ്കിലും ആ ശ്രമങ്ങളെല്ലാം വെറുതെയായി. നാല് സീറ്റർ കാറായാണ് സിപാനി ബാദൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ത്രീ-വീലർ കാർ 'സിപാനി ബാദൽ' സ്‌കൂട്ടറിന്റെ എഞ്ചിനുള്ള വ്യത്യസ്‌തൻ

യാത്രക്കാർക്ക് രണ്ടാം നിര സീറ്റുകളിലേക്ക് പ്രവേശിക്കാൻ മുൻവശത്ത് രണ്ട് ഡോറുകളും പിന്നിൽ ഒരു ഡോറുമായിരുന്നു ഉണ്ടായിരുന്നത്. ഒരു കമ്പോളമെന്ന നിലയിൽ ഇന്ത്യ ഒരു ത്രീ വീൽ കാറിനായി തയാറായിരുന്നില്ല അക്കാലത്ത്.

ഇന്ത്യയിലെ ആദ്യത്തെ ത്രീ-വീലർ കാർ 'സിപാനി ബാദൽ' സ്‌കൂട്ടറിന്റെ എഞ്ചിനുള്ള വ്യത്യസ്‌തൻ

ഇന്നും കാര്യങ്ങൾ ഇത്തരത്തിൽ തന്നെയാണ്. എന്നാൽ ആഗോള വിപണികൾ പണ്ടേ ഇത്തരം വാഹനങ്ങളെ സ്വീകരിച്ചു കഴിഞ്ഞിരുന്നു. എന്നാൽ നമ്മൾ ഇന്ത്യക്കാർക്ക് നാല് വീലുകളുള്ള മോഡലുകളിലേക്കാണ ഇന്നും ശ്രദ്ധയും താത്പര്യവും.

Image Courtesy: Talking Cars

Most Read Articles

Malayalam
English summary
History Behind First Indian Made Three Wheeler Car Sipani Badal. Read in Malayalam
Story first published: Saturday, June 26, 2021, 14:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X