സിറ്റി ഹൈബ്രിഡ് മുതൽ വിർചസ് വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന സെഡാൻ മോഡലുകൾ

എസ്‌യുവികൾ വിപണിയിലേക്ക് കുമിഞ്ഞുകൂടിയതോടെ പ്രതാപം നഷ്‌ടപ്പെട്ടവരാണ് സെഡാനുകൾ. തമ്പുരാക്കൻമാരായി അരങ്ങുവാണ ഒരു കാലമുണ്ടായിരുന്നെങ്കിലും അതെല്ലാം പഴങ്കഥയായി. പണ്ടത്തെ ആവശ്യമോ ജനപ്രീതിയോ ഇല്ലെങ്കിലും യാത്രാ സുഖത്തിന്റെ കാര്യത്തിൽ ഇവരോട് അടുക്കാൻ ഒരു സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിനും സാധിക്കില്ല.

സിറ്റി ഹൈബ്രിഡ് മുതൽ വിർചസ് വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന സെഡാൻ മോഡലുകൾ

എഞ്ചിൻ, പാസഞ്ചർ, കാർഗോ എന്നിവയ്‌ക്കായി പ്രത്യേക കമ്പാർട്ടുമെന്റുകളുള്ള മൂന്ന് ബോക്‌സ് കോൺഫിഗറേഷനിലുള്ള പാസഞ്ചർ കാറുകളെയാണ് സെഡാൻ എന്നു വിശേഷിപ്പിക്കുന്നത്. എങ്കിലും സെഡാനുകൾക്ക് പിന്നാലെയും ഒരു വിഭാഗമുണ്ട്. ഇക്കാരണത്താൽ തന്നെ ഈ സെഗ്മെന്റ് വിപണിയിൽ ഇപ്പോഴും സജീവമാണ്.

സിറ്റി ഹൈബ്രിഡ് മുതൽ വിർചസ് വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന സെഡാൻ മോഡലുകൾ

അതിനാൽ തന്നെ മെർസിഡീസ് മെയ്‌ബാക്ക് S-ക്ലാസ് പോലുള്ള ഉയർന്ന നിലവാരമുള്ള ആഢംബര കാറുകൾ മുതൽ കൂടുതൽ താങ്ങാനാവുന്ന ഇടത്തരം സെഡാനുകൾ വരെ അടുത്ത വർഷം പുറത്തിറക്കാൻ ഒരുങ്ങുകയാണ് പല നിർമാതാക്കളും. സ്കോഡ സ്ലാവിയയും ഫോക്‌സ്‌വാഗൺ വിർചസും വരെ ഈ ശ്രേണിയിലുണ്ട്. ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന പുതുപുത്തൻ സെഡാൻ മോഡലുകൾ ഏതെല്ലാമെന്ന് നോക്കാം.

സിറ്റി ഹൈബ്രിഡ് മുതൽ വിർചസ് വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന സെഡാൻ മോഡലുകൾ

ഹോണ്ട സിറ്റി ഹൈബ്രിഡ്

സെഡാൻ മോഡലുകളുടെ മാത്രം പിൻബലത്തിൽ ഇന്ത്യയിൽ പിടിച്ചു നിൽക്കുന്ന വാഹന നിർമാതാക്കളാണ് ഹോണ്ട. 2022 പകുതിയോടെ ഇന്ത്യയിൽ അവതരിപ്പിക്കാനിരുന്ന സിറ്റി ഹൈബ്രിഡ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ആദ്യത്തെ മാസ്-മാർക്കറ്റ് പവർഫുൾ ഹൈബ്രിഡ് കാറായിരിക്കും.

സിറ്റി ഹൈബ്രിഡ് മുതൽ വിർചസ് വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന സെഡാൻ മോഡലുകൾ

സ്റ്റാൻഡേർഡ്, സ്‌പോർട്ടിയർ ലുക്കിംഗ് RS രൂപങ്ങളിൽ വാഗ്ദാനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന സിറ്റി ഹൈബ്രിഡിന് 1.5 ലിറ്റർ അറ്റ്കിൻസൺ-സൈക്കിൾ പെട്രോൾ എഞ്ചിനാകും തുടിപ്പേകുക. ഇതിൽ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും 109 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് മോട്ടോറും ഉൾപ്പെടുന്നുവെന്നതാണ് പ്രത്യേകത.

സിറ്റി ഹൈബ്രിഡ് മുതൽ വിർചസ് വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന സെഡാൻ മോഡലുകൾ

ഹൈബ്രിഡ് സജ്ജീകരണം സിറ്റിയെ ശുദ്ധമായ ഇവി മോഡിലോ എഞ്ചിൻ ഉപയോഗിച്ചോ അല്ലെങ്കിൽ ഇവ രണ്ടും ചേർന്നോ പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നു. സിറ്റി ഹൈബ്രിഡ് 27 കിലോമീറ്ററോളം മൈലേജ് വാഗ്‌ദാനം ചെയ്യുമെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. കുറഞ്ഞ പ്രവർത്തനച്ചെലവുള്ള ഈ മോഡലിന് 15 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും പ്രാരംഭ വില.

സിറ്റി ഹൈബ്രിഡ് മുതൽ വിർചസ് വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന സെഡാൻ മോഡലുകൾ

മെർസിഡീസ് ബെൻസ് C-ക്ലാസ്

ആറാം തലമുറ മെർസിഡീസ് ബെൻസ് C-ക്ലാസ് ഈ വർഷം ഫെബ്രുവരിയിലാണ് ആഗോള വിപണികളിൽ അവതരിപ്പിക്കുന്നത്. ഇതിന്റെ രൂപകൽപ്പന ഇപ്പോൾ പുതിയ E-ക്ലാസ്, S-ക്ലാസ് എന്നിവയ്‌ക്ക് അനുസൃതമായി കൊണ്ടുവന്നിരിക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രാഥമികമായി ചെറിയ ഓവർഹാംഗുകൾ, കൂടുതൽ കോണീയ ശൈലിയിലുള്ള മുൻഭാഗം, പുതിയ ലൈറ്റ് ക്ലസ്റ്റർ ഡിസൈനുകൾ എന്നിവയിലൂടെ പുതിയ C-ക്ലാസിന് മുൻഗാമിയേക്കാൾ 25 മില്ലീമീറ്റർ അധിക നീളമുള്ള വീൽബേസും ഉണ്ട്.

സിറ്റി ഹൈബ്രിഡ് മുതൽ വിർചസ് വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന സെഡാൻ മോഡലുകൾ

ഇത് പിന്നിലെ യാത്രക്കാർക്ക് കൂടുതൽ സ്ഥലത്തേക്ക് വിവർത്തനം ചെയ്യും. ഇന്റീരിയറിലും ഏറ്റവും പുതിയ S-ക്ലാസിന്റെ സ്വാധീനം വളരെ വ്യക്തമാണ്. കാരണം തിരശ്ചീനമായ ഡ്യുവൽ-സ്ക്രീൻ ലേഔട്ട് ഒരു വലിയ പോർട്രെയ്റ്റ്-ഓറിയന്റേറ്റഡ്, ടാബ്ലറ്റ്-സ്റ്റൈൽ ഇൻഫോടെയ്ൻമെന്റ് ടച്ച്സ്ക്രീൻ, ഡിജിറ്റൽ ഡയലുകൾ എന്നിവയെല്ലാം ആഢംബരത്തിന് മിഴിവേകും.

സിറ്റി ഹൈബ്രിഡ് മുതൽ വിർചസ് വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന സെഡാൻ മോഡലുകൾ

2.0 ലിറ്റർ ഡീസൽ, പെട്രോൾ എഞ്ചിനുകളായിരിക്കും പുതിയ C-ക്ലാസിന് തുടിപ്പേകുന്നത്. എന്നിരുന്നാലും ഓരോന്നിനും ഇപ്പോൾ സ്റ്റാൻഡേർഡായി 48V ബെൽറ്റ്-ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ സജ്ജീകരിച്ചിരിക്കുന്നു. മുൻ തലമുറകളെപ്പോലെ കൂടുതൽ പെർഫോമൻസ് അധിഷ്ഠിത എഎംജി വേരിയന്റും ശ്രേണിയിൽ ചേരുമെന്നാണ് ജർമൻ ബ്രാൻഡ് പറഞ്ഞിരിക്കുന്നത്.

സിറ്റി ഹൈബ്രിഡ് മുതൽ വിർചസ് വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന സെഡാൻ മോഡലുകൾ

മെർസിഡീസ്-മെയ്‌ബാക്ക് S-ക്ലാസ്

സ്റ്റാൻഡേർഡ് S-ക്ലാസ് മോശമാണെന്ന അഭിപ്രായമുള്ളവർക്കുള്ള ജർമൻ ബ്രാൻഡിന്റെ ഉത്തരമാണ് ഡെഡാന്റെ മെയ്‌ബാക്ക് പതിപ്പ്. കമ്പനിയുടെ ശ്രേണിയിലെ ഏറ്റവും മികച്ച മെയ്‌ബാക്ക് വേരിയന്റിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നതിനാൽ തന്നെ പ്രതീക്ഷകൾ ഏറെയാണ്.

കംഫർട്ടിനും സ്പേസിനും മുൻഗണന നൽകുന്നു കാറായിരിക്കും ഈ യൂബർ-ലക്ഷ്വറി ലിമോസിൻ.

സിറ്റി ഹൈബ്രിഡ് മുതൽ വിർചസ് വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന സെഡാൻ മോഡലുകൾ

മൊത്തം 5,469 മില്ലീമീറ്റർ നീളമുള്ള പുതിയ മെയ്‌ബാക്ക് S-ക്ലാസ് സ്റ്റാൻഡേർഡ് S-ക്ലാസിന്റെ ലോംഗ്-വീൽബേസ് പതിപ്പിനേക്കാൾ 180 മില്ലീമീറ്റർ അധിക നീളമുള്ളതാണ്. ഈ അധിക സ്ഥലമെല്ലാം പിൻ സീറ്റ് യാത്രക്കാർക്ക് കഴിയുന്നത്ര ഇടമുണ്ടാക്കാനാണ് ശ്രമിച്ചിരിക്കുന്നത്. ഇന്റഗ്രേറ്റഡ് മസാജറോടുകൂടിയ ചാരികിടക്കുന്ന വ്യക്തിഗത 'എക്‌സിക്യുട്ടീവ്' പിൻ സീറ്റുകളും മെർസിഡീസ് വാഹനത്തിൽ വാഗ്ദാനം ചെയ്യും.

സിറ്റി ഹൈബ്രിഡ് മുതൽ വിർചസ് വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന സെഡാൻ മോഡലുകൾ

പിന്നിലെ യാത്രക്കാർക്ക് ടാബ്‌ലെറ്റ് ശൈലിയിലുള്ള രണ്ട് എൻടർടെയ്ൻമെന്റ് സ്‌ക്രീനുകൾ, പവർഡ് റിയർ ഡോർ, പുതിയ ആക്റ്റീവ് ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം, ആക്റ്റീവ് റോഡ് നോയ്‌സ് കോമ്പൻസേഷൻ സിസ്റ്റം എന്നിവയും ലഭിക്കും. ഡിസൈൻ വശങ്ങളിൽ പുതിയ ഗ്രിൽ, ക്രോമിന്റെ ഉദാരമായ ഉപയോഗം, ബെസ്പോക്ക് അലോയ് വീലുകൾ, വലിയ പിൻഡോറുകൾ, മെയ്ബാക്ക് ബാഡ്ജിംഗ് എന്നിവ പോലുള്ള ഡിസൈൻ ഘടകങ്ങൾ S-ക്ലാസിൽ നിന്ന് വേറിട്ടുനിൽക്കാൻ സഹായിക്കുകയും ചെയ്യും.

സിറ്റി ഹൈബ്രിഡ് മുതൽ വിർചസ് വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന സെഡാൻ മോഡലുകൾ

മെയ്ബാക്ക് S-ക്ലാസ് S 580 വേരിയന്റിന് പ്രാദേശികമായി അസംബിൾ ചെയ്യപ്പെടും. ഇതിന് 500 bhp കരുത്തുള്ള 4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനാകും തുടിപ്പേകുക. മറുവശത്ത് 612 bhp പവറുള്ള 6.0 ലിറ്റർ V12 എഞ്ചിൻ ഉള്ള S 680 പതിപ്പും ഒരു സിബിയു ഉൽപ്പന്നമായി ഇന്ത്യയിലേക്ക് കൊണ്ടുവരും.

സിറ്റി ഹൈബ്രിഡ് മുതൽ വിർചസ് വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന സെഡാൻ മോഡലുകൾ

സ്കോഡ സ്ലാവിയ

പുതിയ സ്കോഡ സ്ലാവിയ റാപ്പിഡിന്റെ പിൻഗാമിയാകുമെങ്കിലും വലിയ മാറ്റങ്ങളോടെയായിരിക്കും പ്രീമിയം സെഡാൻ അണിഞ്ഞൊരുങ്ങുക. പ്രാദേശികവൽക്കരിച്ച MQB-A0-IN പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന സ്കോഡയുടെ രണ്ടാമത്തെ മോഡലായിരിക്കും സ്ലാവിയ. ഇത് നിലവിലുള്ള റാപ്പിഡിനേക്കാൾ വളരെ വലുതായിരിക്കും കൂടാതെ മികച്ച സെഗ്‌മെന്റ് വീൽബേസും പ്രതീക്ഷിക്കാം.

സിറ്റി ഹൈബ്രിഡ് മുതൽ വിർചസ് വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന സെഡാൻ മോഡലുകൾ

സെഗ്‌മെന്റിലെ ഏറ്റവും ഫീച്ചർ സമ്പന്നമായ സെഡാനുകളിൽ ഒന്നായി സ്ലാവിയ പേരെടുക്കുമെന്നാണ് നിഗമനം. വയർലെസ് ചാർജിംഗ്, മൈ സ്കോഡ കണക്റ്റഡ് കാർ സാങ്കേതികവിദ്യ, പുതിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, വെന്റിലേറ്റഡ് സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 6 എയർബാഗുകൾ, സബ്-വൂഫറോടുകൂടിയ ഹൈ-സ്പെക്ക് ഓഡിയോ സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ പാക്കേജിന്റെ ഭാഗമാകുമെന്നാണ് സൂചന.

സിറ്റി ഹൈബ്രിഡ് മുതൽ വിർചസ് വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന സെഡാൻ മോഡലുകൾ

2021 നവംബർ 18 ന് സ്കോഡ ഔദ്യോഗികമായി സെഡാനെ അവതരിപ്പിക്കും. തുടർന്ന് 2022 ആദ്യത്തോടെ ഇത് വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 1.0 ലിറ്റർ ടിഎസ്ഐ, 1.5 ലിറ്റർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാകും സി-സെഗ്മെന്റ് സെഡാന് തുടിപ്പേകുക.

സിറ്റി ഹൈബ്രിഡ് മുതൽ വിർചസ് വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന സെഡാൻ മോഡലുകൾ

ടൊയോട്ട കാമ്രി ഫെയ്‌സ്‌ലിഫ്റ്റ്

കഴിഞ്ഞ വർഷം അവസാനം ടൊയോട്ട ആഗോളതലത്തിൽ കാമ്രി ഹൈബ്രിഡ് സെഡാനെ മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റോടെ പരിഷ്ക്കരിച്ചു. പ്രാഥമികമായി കോസ്മെറ്റിക് മാറ്റങ്ങളാണ് ഈ വാഹനത്തിന് ലഭിച്ചത്. പുതുതായി രൂപകൽപ്പന ചെയ്‌ത ഫ്രണ്ട് ബമ്പറും പുതിയ അലോയ് വീലുകളും പുനർരൂപകൽപ്പന ചെയ്‌ത എൽഇഡി ടെയിൽ ലാമ്പുകളും കാറിലേക്ക് ജാപ്പനീസ് ബ്രാൻഡ് കൊണ്ടുവന്നു.

സിറ്റി ഹൈബ്രിഡ് മുതൽ വിർചസ് വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന സെഡാൻ മോഡലുകൾ

പോരാത്തതിന് അകത്തളത്തിൽ 9.0 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീനും അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെന്റ് സോഫ്‌റ്റ്‌വെയറും ഉപയോഗിച്ചും കാമ്രി പരിഷ്ക്കാരിയായി. എന്നാൽ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും തന്നെയില്ല. ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 2.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

സിറ്റി ഹൈബ്രിഡ് മുതൽ വിർചസ് വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന സെഡാൻ മോഡലുകൾ

സിവിടി ഗിയർബോക്സുമായി ജോടിയാക്കിയ ഈ യൂണിറ്റ് പരമാവധി 218 bhp കരുത്തോളം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. അപ്‌ഡേറ്റ് ചെയ്‌ത കാമ്‌രി 2022-ന്റെ ആദ്യ പകുതിയിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിറ്റി ഹൈബ്രിഡ് മുതൽ വിർചസ് വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന സെഡാൻ മോഡലുകൾ

ഫോക്‌സ്‌വാഗണ്‍ വിർചസ്

സ്‌കോഡ സ്ലാവിയയെ പിന്തുടർന്ന് ഫോക്‌സ്‌വാഗണും പതിറ്റാണ്ടുകൾ പഴക്കമുള്ള വെന്റോയ്ക്ക് പകരമായി MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ സെഡാനെ അവതരിപ്പിക്കും. അതാണ് വിർചസ് എന്ന പേരിൽ അറിയപ്പെടുക. സ്ലാവിയയെ പോലെ മുൻഗാമിയെ പോലെ വളരെ വലുതായിരിക്കും.

സിറ്റി ഹൈബ്രിഡ് മുതൽ വിർചസ് വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന സെഡാൻ മോഡലുകൾ

സെഡാൻ ഇതിനകം വിദേശത്ത് വിൽപ്പനയ്‌ക്കെത്തുന്നുണ്ട്. എന്നാൽ ഇന്ത്യയ്ക്ക് കൂടുതൽ സമകാലിക സ്റ്റൈലിംഗുള്ള ഒരു മുഖം മിനുക്കിയ മോഡൽ ലഭിക്കും. ടൈഗൂൺ പോലെ തന്നെ 10-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ എന്നിവ പോലുള്ള സവിശേഷതകൾ കാറിൽ പ്രതീക്ഷിക്കാം.

സിറ്റി ഹൈബ്രിഡ് മുതൽ വിർചസ് വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന സെഡാൻ മോഡലുകൾ

1.0 ലിറ്റർ ടിഎസ്ഐ, 1.5 ലിറ്റർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാകും ഫോക്‌സ്‌വാഗണ്‍ വിർചസിലും വാഗ്‌ദാനം ചെയ്യുക. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി എന്നിവയും ഉൾപ്പെടും.

Most Read Articles

Malayalam
English summary
Honda city hybrid to volkswagen virtus the upcoming sedan model in india next year
Story first published: Thursday, November 4, 2021, 15:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X