രവി പിള്ളയുടെ മൂന്ന് റോൾസ് റോയ്സ് കാറുകൾ!
രവി പിള്ളയുടെ മകൾ ആരതിയുടെ വിവാഹം ഭയങ്കര ആർഭാരമായിപ്പോയി എന്ന അഭിപ്രായം മിക്കവാറും എല്ലാ മലയാളികൾക്കുമുണ്ട്. അദ്ദേഹം സ്വന്തം കൈയിലുള്ള പണമെടുത്ത് മകളുടെ കല്യാണം നടത്തുകയായിരുന്നു. പണം പുഴുങ്ങിത്തിന്നാൻ പറ്റില്ലെന്ന് പിള്ളയ്ക്ക് നന്നായറിയാം. മക്കളുടെ കല്യാണം ലോണെടുത്ത് തനിക്ക് താങ്ങുന്നതിലും ആർഭാടമായി നടത്തുന്ന മലയാളികളാണ് രവി പിള്ളയെ കുറ്റം പറയുന്നത്.
കാന്തപുരത്തിന്‍റെ റോള്‍സ് റോയ്സ്
ഹിപ്പോക്രസി എന്ന വാക്കിന് മലയാളി എന്നും അർഥമുണ്ട് എന്നാണ് പറഞ്ഞുവരുന്നത്. ഉദാഹരണമായി രവി പിള്ളയെത്തന്നെ വീണ്ടുമെടുക്കാം. അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ മൂന്ന് റോൾസ് റോയ്സ് കാറുണ്ട്. ഒരെണ്ണം കാരളത്തിൽ മറ്റൊരെണ്ണം മുംബൈയിൽ വേറൊരെണ്ണം വിദേശത്ത്. ഇയാക്ക് ഇതെന്തിനാ മൂന്ന് റോൾസ് റോയ്സ് എന്ന് നമ്മൾ അവജ്ഞയോടെ ചോദിക്കും. എന്നിട്ട് ആവശ്യമില്ലെങ്കിലും ലോണെടുത്ത് കാർ വാങ്ങി അവനവന്റെ അൽപത്തരം കാണിക്കുകയും ചെയ്യും. അപ്പോൾ നമ്മൾ നമ്മുടെ വിഷയത്തിലേക്ക് പ്രയാസപ്പെട്ട് എത്തിയിരിക്കുകയാണ്. രവി പിള്ളയുടെ മൂന്ന് റോൾസ് റോയ്സ് കാറുകളെക്കുറിച്ചാണ് ചർച്ച.

ബിസിനസ്സുകാരനാവുമ്പോൾ ഓട്ടോറിക്ഷയിലൊക്കെ പോയാൽ മതിയോ? കാര്യം നടത്തിക്കിട്ടണമെങ്കിൽ ചിലതെല്ലാം കാട്ടിക്കൂട്ടേണ്ടതുണ്ട്. ഇക്കാരണത്താലാണ് ബിസിനസ്സുകാർ അത്യാഡംബര വാഹനങ്ങളോട് വലിയ താൽപര്യം കാണിക്കുന്നത്. നമുക്ക് ആഡംബരമായി തോന്നുന്നത് പലർക്കും വെറും അത്യാവശ്യങ്ങളാണ്. രവി പിള്ളയുടെ പക്കൽ മൂന്ന് റോൾസ് റോയ്സ് ഗോസ്റ്റ് കാറാണുള്ളത്.
സെലിബ്രിറ്റികളുടെ സ്വന്തം റോള്‍സ് റോയ്സ്

6.6 ലിറ്റര്‍ ശേഷിയുള്ള വി12 എന്‍ജിനാണ് രവി പിള്ളയുടെ ഗോസ്റ്റിൽ ചേര്‍ത്തിരിക്കുന്നത്. 563 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്ക് പകരുക.
ഇളയ ദളപതിയുടെ റോള്‍സ് റോയ്സ് തുപ്പാക്കി
മണിക്കൂറില്‍ 60 മൈല്‍ വേഗത പിടിക്കാന്‍ വെറും 4.7 സെക്കന്‍ഡ് സമയം മാത്രമാണ് ഈ വാഹനമെടുക്കുക.
അബൂദാബി പൊലീസ് റോള്‍സ് റോയ്‌സ് വാങ്ങി; ദുബൈ പോലീസിനുള്ള മറുപടി?
ദില്ലി ഷോറൂം നിരക്ക് പ്രകാരം രണ്ടരക്കോടിയോളം വിലയുണ്ട് റോൾസ് റോയ്സ് ഗോസ്റ്റ് മോഡലിന്. അതായത്, രവി പിള്ള മൂന്ന് ഗോസ്റ്റുകൾക്കായി ഷോറൂമിൽത്തന്നെ ഏഴരക്കോടിയിലധികം ചെലവിട്ടിട്ടുണ്ട്!
പട്ടികള്‍ക്കായി ഒരു റോള്‍സ് റോയ്‌സ് കാര്‍
രവി പിള്ളയുടെ പക്കലുള്ളത് ഗോസ്റ്റിന്റെ സ്റ്റാൻഡേഡ് പതിപ്പുകളാണെന്ന് അറിയുന്നു. 2011ല്‍ ലോഞ്ച് ചെയ്ത, വീല്‍ബേസ് അല്‍പം കൂട്ടിയ പതിപ്പും ഇന്ത്യയില്‍ വാങ്ങാൻ കിട്ടും. 3,05,00,000 രൂപയാണ് ഇതിന് വില. സമാനമായ എന്‍ജിനാണ് ഉപയോഗിക്കുന്നതെങ്കിലും പുതിയ വാഹനത്തിന്‍റെ സവിശേഷതകള്‍ക്കനുസരിച്ച് ഇത് ട്യൂണ്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
തൃഷയ്ക്ക് വിവാഹസമ്മാനമായി 7 കോടിയുടെ ഫാന്റം!
നിലവില്‍ സൂയിസൈഡ് ഡോറുകളോടു കൂടിയ സെഡാന്‍ മാത്രമേ ഇന്ത്യയില്‍ ലഭിക്കുകയുള്ളൂ. പന്ത്രണ്ട് നിറങ്ങളിൽ റോൾസ് റോയ്സ് ഗോസ്റ്റ് ലഭിക്കും.
ടിപ്പു സുല്‍ത്താന് ആദരമര്‍പിച്ച് ഗോസ്റ്റ് 'മൈസൂര്‍ പതിപ്പ്'
മറ്റു നിറങ്ങൾ
- ഇംഗ്ലിഷ് വൈറ്റ്
- മഡീറ റെഡ്
- സീ ഗ്രീന്‍
- ന്യൂ സാബ്ള്
- ഡാര്‍ക്കസ്റ്റ് ടങ്സ്റ്റണ്‍
- മിഡ്നൈറ്റ് സഫയര്‍
- എന്‍സൈന്‍ റെഡ്
- മെട്രോപൊളിറ്റന്‍ ബ്ലൂ
- ലൂനാര്‍ ബ്ലൂ
- ജൂബിലി സില്‍വര്‍
- ഡയമണ്ട് ബ്ലാക്
- സില്‍വര്‍

മമ്മൂട്ടി റോള്‍സ് റോയ്സ് ഗോസ്റ്റ് ടെസ്റ്റ് ചെയ്തു?


Click it and Unblock the Notifications








