"ആശാന് അടുപ്പിലും ആവാം" പൊലീസിന്റെ സ്മൃതി ദിന ബൈക്ക് റാലി വിവാദത്തിൽ

മോട്ടോർ വാഹന നിയമങ്ങൾ അനുസരിച്ച് പരിഷ്കരണ നിയമങ്ങൾ (മോഡിഫിക്കേഷൻ) നടപ്പാക്കുന്നതിൽ ഏറ്റവും കർശനമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനത്ത് പലയിടത്തു നിന്നും നിരവധി മോഡിഫൈഡ് വാഹന ഉടമകൾക്ക് പൊലീസ് പിഴ ചുമത്തിയിട്ടും പല വാഹനങ്ങൾ കണ്ടുകെട്ടിയിട്ടുമുണ്ട്.

പൊലീസുകാരുടെ ഇത്തരം പ്രവൃത്തികൾക്കെതിരെ നിരവധി പ്രതിഷേധം പോലും നടത്തിയിട്ടുണ്ട് പ്രത്യേകിച്ചും സംസ്ഥാനത്തെ ഓഫ് റോഡ് സമൂഹം. മോഡിഫൈ ചെയ്ത ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിച്ചതിന് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ കേരള പൊലീസ് ഉദ്യോഗസ്ഥർ പലപ്പോഴും വിമർശിക്കപ്പെടാറുണ്ട്.

അടുത്തിടെ കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഒരു റാലി സംഘടിപ്പിക്കുകയും നിരവധി പരിഷ്കരിച്ച വാഹനങ്ങളുടെ ചിത്രങ്ങൾ റാലിയുടെ ഭാഗമായി പുറത്തു വരികയും ചെയ്തിരുന്നു.

പൊലീസ് സ്മൃതി ദിനത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിൽ തൃശൂരിലെ പൊലീസ് കമ്മീഷണർ യതിഷ് ചന്ദ്ര ബൈക്ക് റാലി നടത്തിയിരുന്നു. 40 കിലോമീറ്റർ ദൈർഘ്യമുള്ള റാലിയിൽ കേരള പൊലീസിന്റെ വിവിധ വകുപ്പുകളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉണ്ടായിരുന്നു.

അതിനൊപ്പം പ്രശസ്ത നടൻ ടോവിനോ പോലും റാലിയിൽ പങ്കെടുത്തിരുന്നു. പൊലീസുകാർക്കും അവരുടെ സംഘാടകർക്കും ഇത് വലിയ വിജയമായിരുന്നെങ്കിലും റാലിയിൽ ഉപയോഗിച്ച നിരവധി മോട്ടോർ സൈക്കിളുകൾ വളരെയധികം മോഡിഫൈ ചെയ്തിരുന്നതായി ജനങ്ങൾ ചൂണ്ടിക്കാട്ടി.

പൊലീസ് കമ്മീഷണർ ഓടിച്ചിരുന്ന മോട്ടോർസൈക്കിളിൽ മോഡിഫിക്കഏഷനുകളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ടായിരുന്നു. അനന്തര വിപണിയിൽ ലഭ്യമായ അലോയ് വീലുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഹാൻഡിൽബാർ, എന്നിവയുൾപ്പെടെയുള്ള മാറ്റങ്ങൾ ബൈക്കിന്റെ ചിത്രങ്ങൾ കാണിക്കുന്നു.

ഈ പരിഷ്കാരങ്ങളെല്ലാം നിയമവിരുദ്ധമാണ്, പൊലീസുകാർക്ക് ഇത്തരം വാഹനങ്ങൾ സംഭവസ്ഥലത്ത് നിന്ന് മോട്ടോർ സൈക്കിൾ പിടിച്ചെടുക്കാൻ കഴിയും. എന്നാൽ റാലിക്ക് ഉപയോഗിച്ച മോട്ടോർ സൈക്കിളുകളിലൊന്നും പൊലീസ് നടപടികൾ എടുത്തതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

മിക്ക പൊലീസുകാർ ഓടിച്ചിരുന്ന ബൈക്കുകളിൽ അനന്തര വിപണിയിൽ ലഭിക്കുന്ന എക്‌സ്‌ഹോസ്റ്റ് പോലും കണ്ടെത്തി, ചെക്കിങ് സമയത്ത് പൊലീസുകാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നാണ് ബൈക്കിന്റെ എക്‌സ്‌ഹോസ്റ്റുകൾ.

പൊലീസ് സംഘടിപ്പിച്ച റാലിയിൽ യൂണിഫോമിലുള്ള 200 ഓളം പൊലീസുകാർ പങ്കെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റാലിയിൽ പൊലീസുകാർ ഉപയോഗിച്ച ബൈക്കുകൾ അവരുടെ സ്വകാര്യ വാഹനങ്ങളാണോ അതോ എവിടെ നിന്നെങ്കിലും കടമെടുത്തതാണോ എന്ന് വ്യക്തമല്ല. എന്നിരുന്നാലും, റാലിയിൽ കണ്ടെത്തിയ എല്ലാ ബൈക്കുകളും റോയൽ എൻഫീൽഡ് മോഡലുകളായിരുന്നു.

മോഡിഫിക്കേഷൻ കാരണം മുൻകാലങ്ങളിൽ കേരള പൊലീസ് നിരവധി മോട്ടോർ സൈക്കിളുകളും കാറുകളും എസ്‌യുവികളും പിടിച്ചെടുത്തിട്ടുണ്ട്. പരിഷ്കരിച്ച മോട്ടോർസൈക്കിളുകൾ പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പ് ഓട്ടോമൊബൈൽ എക്സിബിഷനിൽ വരെ റെയ്ഡ് ചെയ്തിട്ടുണ്ട്.

വളരെ വിപുലമായി മോഡിഫൈ ചെയ്ത വാഹനങ്ങൾ ഉപയോഗിക്കുന്ന സംസ്ഥാനത്തെ ഓഫ്-റോഡിങ് സമൂഹം, നിയമപരമല്ലാത്ത മോഡിഫിക്കേഷൻ എന്ന പേരിൽ തങ്ങളെ ഉപദ്രവിക്കരുതെന്ന് പൊലീസിനോട് ആവശ്യപ്പെട്ട് ഒരു നിവേദനം വരെ നൽകിയിട്ടുണ്ട് എന്നാണ് അറിവ്.

Most Read: ആപത്തിൽ സഹായത്തിന് ഓടിയെത്തിയ ജീപ്പിന് പിന്നീട് ആപ്പ് വെച്ച് പൊലീസ്

പ്രളയക്കെടുതിയിൽ ആളുകളെ രക്ഷപ്പെടുത്തുന്നതിനും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും കേരളത്തിലെ ഓഫ്-റോഡിംഗ് സമൂഹം വലിയ പങ്കുവഹിക്കുന്നു.

Most Read: നിയമം എല്ലാവർക്കും ഒന്നു തന്നെ; പൊലീസ് ഉദ്യോഗസ്ഥനും കിട്ടി ജനങ്ങളുടെ വക പിഴ

വാസ്തവത്തിൽ, മോഡിഫൈഡ് വാഹനങ്ങളെ പൊലീസുകാർ പോലും സംസ്ഥാനത്തെ വെള്ളപ്പൊക്കത്തിൽ ദുരിതബാധിത പ്രദേശങ്ങളിൽ എത്തിച്ചേരുന്നതിനും മറ്റ് രക്ഷാപ്രവർത്തനത്തിനും ഉപയോഗിച്ചിട്ടുണ്ട്. എന്നിരുന്നാലും, പരിഷ്കരിച്ച എസ്‌യുവികൾക്കെതിരെ ഇവയുടെ ഉപയോഗങ്ങൾക്കും സഹായങ്ങൾക്കും ശേഷം മുൻകാലങ്ങളിൽ പൊലീസുകാർ പിഴ ചുമത്തിയിട്ടുണ്ട്.

Most Read: 19 -കാരൻ പകർത്തിയ റോഡ് സുരക്ഷാ ബോധവത്കരണ ചിത്രങ്ങൾ വൈറലാകുന്നു

റാലിയിൽ ഉപയോഗിച്ച മോഡിഫൈഡ് മോട്ടോർസൈക്കിളുകൾക്കെതിരെ പൊലീസോ മോട്ടോർ വാഹന വകുപ്പോ എന്തെങ്കിലും നടപടിയെടുക്കുമോ എന്ന് അറിയില്ല.

എന്നിരുന്നാലും, 40 കിലോമീറ്റർ റാലിയിൽ ഉപയോഗിച്ച പരിഷ്കരിച്ച ബൈക്കുകൾക്കും അവ ഓടിച്ച പൊലീസുകാർക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

Source: 1, 2

Most Read Articles

Malayalam
English summary
Kerala Police uses modified bikes for Smriti Dina Rally. Read more Malayalam.
Story first published: Wednesday, October 23, 2019, 17:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X