ഒരു സോംബി സ്റ്റൈൽ; ബ്ലഡ് സ്പാറ്റർ ഡിസൈനിൽ അണിഞ്ഞൊരുങ്ങി കിയ സെൽറ്റോസ്

രണ്ട് വർഷങ്ങൾക്ക് മുമ്പ് അതായത് 2019-ലാണ് സെൽറ്റോസ് എസ്‌യുവിയെ അവതരിപ്പിച്ചുകൊണ്ടാണ് കിയ മോട്ടോർസ് ഇന്ത്യൻ വിപണിയിലേക്ക് ചുവടെടുത്ത് വെക്കുന്നത്. പിന്നീട് കൊറിയൻ ബ്രാൻഡിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ഒരു സോംബി സ്റ്റൈൽ; ബ്ലഡ് സ്പാറ്റർ ഡിസൈനിൽ അണിഞ്ഞൊരുങ്ങി കിയ സെൽറ്റോസ്

വിൽപ്പന കണക്കുകളിൽ ഹ്യുണ്ടായി ക്രെറ്റയ്ക്കൊപ്പം പിടിച്ചുനിൽക്കാനും സെൽറ്റോസിന് സാധിച്ചു. പിന്നീട് ആഢംബര എംപിവി ശ്രേണിയിൽ കാർണിവലിനെയും കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ സോനെറ്റിനെയും കിയ അവതരിപ്പിച്ചതോടെ ശക്തമായ വാഹന ബ്രാൻഡായി കമ്പനി പേരെടുത്തു.

ഒരു സോംബി സ്റ്റൈൽ; ബ്ലഡ് സ്പാറ്റർ ഡിസൈനിൽ അണിഞ്ഞൊരുങ്ങി കിയ സെൽറ്റോസ്

ഇപ്പോൾ ചില അധിക സവിശേഷതകളോടെ സെൽറ്റോസിനെ പരിഷ്ക്കരിക്കാനും കമ്പനി തയാറായി. ഇന്നും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവികളിൽ രണ്ടാംസ്ഥാനമാണ് മോഡലിനുള്ളത്. മോഡിഫിക്കേഷൻ ഇഷ്‌ടപ്പെടുന്നവർക്കും തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഉത്തമ ഉദാഹരണമാണ് സെൽറ്റോസ്.

അതിനാൽ തന്നെ നിരവധി സെൽറ്റോസുകളെ തന്നെ നാം പല കസ്റ്റമൈസ് രീതിയിലും ഇതിനോടകം കണ്ടിട്ടുണ്ട്. ദേ ഇപ്പോൾ ഇതാ രക്തത്തിൽ കുളിച്ചുനിൽക്കുന്ന ശൈലിയിൽ എസ്‌യുവിയെ ഒരുക്കിയിരിക്കുകയാണ്. എഫ്എഫ് ഫിലിംസിൽ നിന്നുള്ള ഒരു യൂട്യൂബ് വീഡിയോ വഴിയാണ് വാഹനത്തെ പരിചയപ്പെടുത്തുന്നത്.

ഒരു സോംബി സ്റ്റൈൽ; ബ്ലഡ് സ്പാറ്റർ ഡിസൈനിൽ അണിഞ്ഞൊരുങ്ങി കിയ സെൽറ്റോസ്

ഒരു സോംബി സിനിമയുടെ ഷൂട്ടിംഗിനായി തയാറെടുത്ത പോലെയാണ് ഈ സെൽറ്റോസിന്റെ വരവ്. റാപ്പിൽ വെളുത്ത പശ്ചാത്തലത്തിൽ ബ്ലഡ് സ്പാറ്റർ ഡിസൈനാണ് എസ്‌യുവിക്ക് മിഴിവേകുന്നത്. അന്താരാഷ്ട്ര വിപണികളിൽ നിന്നുള്ള കാറുകളിൽ ഇത്തരം മാറ്റങ്ങൾ വരുത്തി കണ്ടിട്ടുണ്ട്.

ഒരു സോംബി സ്റ്റൈൽ; ബ്ലഡ് സ്പാറ്റർ ഡിസൈനിൽ അണിഞ്ഞൊരുങ്ങി കിയ സെൽറ്റോസ്

എന്നാൽ ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു സെൽറ്റോസിൽ ഇത്തരമൊരു മാറ്റം വരുത്തുന്നത്. ബമ്പറുകൾ, മേൽക്കൂര, ഡോറുകൾ, ബോണറ്റ് എന്നിവയിൽ ബ്ലഡ് സ്പാറ്റർ ഡിസൈൻ കാണാൻ കഴിയും. ഇത് എല്ലാവരേയും ആകർഷിച്ചേക്കില്ലെങ്കിലും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഈ മെയ്ക്ക് ഓവർ പ്രാപ്‌തമാണ്.

ഒരു സോംബി സ്റ്റൈൽ; ബ്ലഡ് സ്പാറ്റർ ഡിസൈനിൽ അണിഞ്ഞൊരുങ്ങി കിയ സെൽറ്റോസ്

സെൽറ്റോസിന്റെ ഈ കസ്റ്റമൈസ്ഡ് പതിപ്പ് വാഹനത്തിന്റെ ടോപ്പ് എൻഡ് വേരിയന്റ് പോലെ കാണപ്പെടുന്നു. ഗ്ലോസി ബ്ലാക്ക് ടൈഗർ നോസ് ഗ്രിൽ, എൽഇഡി ഡിആർഎൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഐസ് ക്യൂബ് എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ എസ്‌യുവിയിൽ ഉൾക്കൊള്ളുന്നുണ്ട്.

ഒരു സോംബി സ്റ്റൈൽ; ബ്ലഡ് സ്പാറ്റർ ഡിസൈനിൽ അണിഞ്ഞൊരുങ്ങി കിയ സെൽറ്റോസ്

കൂടാതെ കമ്പനി നൽകുന്ന അലോയ് വീലുകൾ അനന്തര വിപണന അലോയ് വീലുകൾക്കായി മാറിക്കൊടുക്കുകയും ചെയ്‌തിട്ടുണ്ട്. എന്നിരുന്നാലും അകത്ത് കാര്യങ്ങളെല്ലാം സ്റ്റോക്ക് രീതിയിൽ തന്നെ സൂക്ഷിച്ചിട്ടുണ്ട്.

ഒരു സോംബി സ്റ്റൈൽ; ബ്ലഡ് സ്പാറ്റർ ഡിസൈനിൽ അണിഞ്ഞൊരുങ്ങി കിയ സെൽറ്റോസ്

1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ, 1.4 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായാണ് കിയ സെൽറ്റോസ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 1.5 പെട്രോൾ യൂണിറ്റ് 115 bhp കരുത്തിൽ 144 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഒരു സോംബി സ്റ്റൈൽ; ബ്ലഡ് സ്പാറ്റർ ഡിസൈനിൽ അണിഞ്ഞൊരുങ്ങി കിയ സെൽറ്റോസ്

അതേസമയം 1.4 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് 140 bhp പവറും 242 Nm torque ഉം ഉത്പാദിപ്പിക്കും. ഓയിൽ ബർണർ പരമാവധി 115 bhp കരുത്തും 250 Nm torque ഉം വികസിപ്പിക്കും. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി, സിവിടി എന്നിവയാണ് കിയ സെൽറ്റോസിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നത്.

ഒരു സോംബി സ്റ്റൈൽ; ബ്ലഡ് സ്പാറ്റർ ഡിസൈനിൽ അണിഞ്ഞൊരുങ്ങി കിയ സെൽറ്റോസ്

നിലവിൽ 9.95 ലക്ഷം രൂപ മുതലാണ് എസ്‌യുവിയുടെ ഇന്ത്യിയലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. എം‌ജി ഹെക്‌ടർ, ഹ്യുണ്ടായി ക്രെറ്റ, നിസാൻ കിക്‌സ്, സ്കോഡ കുഷാഖ് മോഡലുകളാണ് സെൽറ്റോസിന്റെ പ്രധാന എതിരാളികൾ.

ഒരു സോംബി സ്റ്റൈൽ; ബ്ലഡ് സ്പാറ്റർ ഡിസൈനിൽ അണിഞ്ഞൊരുങ്ങി കിയ സെൽറ്റോസ്

മാത്രമല്ല സെൽറ്റോസിന്റെ 7 സീറ്റർ പതിപ്പും ഈ വർഷാവസാനത്തോടെ വിൽപ്പനയ്‌ക്കെത്തും. ലോഞ്ച് ചെയ്യുമ്പോൾ ഹ്യുണ്ടായി അൽകസാർ, എംജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി എന്നിവയുമായി മത്സരിക്കും.

Most Read Articles

Malayalam
English summary
Kia Seltos SUV Customized With Blood Spatter Design. Read in Malayalam
Story first published: Friday, July 2, 2021, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X