ട്രിയോ ഇലക്ട്രിക് ത്രീ-വീലർ ഓട്ടോറിക്ഷ പുറത്തിറക്കി മഹീന്ദ്ര; വില 2.09 ലക്ഷം രൂപ

മഹാരാഷ്ട്രയിൽ പുതിയ ട്രിയോ ഇലക്ട്രിക് ത്രീ-വീലർ ഓട്ടോറിക്ഷ പുറത്തിറക്കി മഹീന്ദ്ര ഗ്രൂപ്പിന്റെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) വിഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി.

ട്രിയോ ഇലക്ട്രിക് ത്രീ-വീലർ ഓട്ടോറിക്ഷ പുറത്തിറക്കി മഹീന്ദ്ര; വില 2.09 ലക്ഷം രൂപ

FAME-II, സംസ്ഥാന, ആദ്യകാല-ബേർഡ് സബ്‌സിഡികൾക്ക് ശേഷം മഹീന്ദ്ര ട്രിയോയ്ക്ക് സംസ്ഥാനത്തെ ഉപഭോക്താക്കൾക്ക് 2.09 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയിൽ ഓട്ടോറിക്ഷ സ്വന്തമാക്കാം.

ട്രിയോ ഇലക്ട്രിക് ത്രീ-വീലർ ഓട്ടോറിക്ഷ പുറത്തിറക്കി മഹീന്ദ്ര; വില 2.09 ലക്ഷം രൂപ

2021 ഏപ്രിലിനും ഒക്‌ടോബറിനും ഇടയിലുള്ള L5 ഓട്ടോകളുടെ വിൽപ്പനയെ അടിസ്ഥാനമാക്കി ഇലക്ട്രിക് ഓട്ടോ വിഭാഗത്തിൽ 67 ശതമാനം വിപണി വിഹിതമാണ് ട്രിയോ സ്വന്തമാക്കിയിരിക്കുന്നത്. ഒരു സാധാരണ സിഎൻജിയിൽ പ്രവർത്തിക്കുന്ന ഓട്ടോറിക്ഷയെ അപേക്ഷിച്ച് ട്രിയോയ്ക്ക് 5 വർഷത്തേക്ക് 2 ലക്ഷം രൂപ വരെ ലാഭിക്കാൻ കഴിയുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു.

ട്രിയോ ഇലക്ട്രിക് ത്രീ-വീലർ ഓട്ടോറിക്ഷ പുറത്തിറക്കി മഹീന്ദ്ര; വില 2.09 ലക്ഷം രൂപ

ട്രിയോ ഇലക്‌ട്രിക്കിന്റെ കുറഞ്ഞ പ്രവർത്തന ചെലവ് കിലോമീറ്ററിന് 50 പൈസയാണ്. 8 kW അല്ലെങ്കിൽ 10.7 bhp കരുത്തും 42 Nm torque ഉം ഇത്പാദിപ്പിക്കാൻ ഇലക്ട്രിക് മോട്ടോറിനെ ശക്തിപ്പെടുത്തുന്ന IP65-റേറ്റഡ് ലിഥിയം-അയൺ ബാറ്ററി പായ്ക്കോടുകൂടിയാണ് മഹീന്ദ്ര ട്രിയോ ഇലക്ട്രിക് ഓട്ടോ വരുന്നത്. ഒറ്റ ചാർജിൽ 130 കിലോമീറ്റർ വരെ സഞ്ചരിക്കാൻ വാഹനത്തിന് കഴിയും.

ട്രിയോ ഇലക്ട്രിക് ത്രീ-വീലർ ഓട്ടോറിക്ഷ പുറത്തിറക്കി മഹീന്ദ്ര; വില 2.09 ലക്ഷം രൂപ

കൂടാതെ 16 A പ്ലഗ് പോയിന്റ് ഉപയോഗിച്ച് 3 മണിക്കൂർ 50 മിനിറ്റിനുള്ളിൽ ബാറ്ററി പായ്ക്ക് പൂർണമായി ചാർജ് ചെയ്യാനാവും. ഇലക്‌ട്രിക് ഓട്ടോയുടെ ബാറ്ററി പായ്ക്കിന് 5 വർഷത്തെ അല്ലെങ്കിൽ 1,50,000 കിലോമീറ്റർ വാറണ്ടിയും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. 12.7-ഡിഗ്രി വരെ ചെരിവുകൾ കയറാൻ ട്രിയോ പ്രാപ്തമാണ്.

ട്രിയോ ഇലക്ട്രിക് ത്രീ-വീലർ ഓട്ടോറിക്ഷ പുറത്തിറക്കി മഹീന്ദ്ര; വില 2.09 ലക്ഷം രൂപ

ഇത് ഒരു ഡയറക്ട് ഡ്രൈവ് ട്രാൻസ്മിഷനുമായാണ് വരുന്നത്. അതായത് ട്രിയോ ഇലക്‌ട്രിക് ഒരു ഗിയർലെസ്, ക്ലച്ച്-ലെസ് ഡ്രൈവിംഗ് വാഗ്ദാനം ചെയ്യുന്നുവെന്ന് സാരം. കൂടാതെ കമ്പനിയുടെ NEMO മൊബിലിറ്റി പ്ലാറ്റ്‌ഫോം വാഹന ശ്രേണി, ജിയോ-വേലി, ട്രാക്ക് വേഗത, സ്ഥാനം എന്നിവയും മറ്റും വിദൂരമായി നിരീക്ഷിക്കാൻ സഹായിക്കുന്ന സജ്ജീകരണവും മോഡലിനുണ്ട്.

ട്രിയോ ഇലക്ട്രിക് ത്രീ-വീലർ ഓട്ടോറിക്ഷ പുറത്തിറക്കി മഹീന്ദ്ര; വില 2.09 ലക്ഷം രൂപ

കൂടാതെ മഹീന്ദ്ര ഫിനാൻസിൽ നിന്ന് 41,500 രൂപയുടെ കുറഞ്ഞ ഡൗൺ പേയ്‌മെന്റ് സ്‌കീമിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 10.8 ശതമാനത്തിന്റെ കുറഞ്ഞ പലിശ നിരക്കിലും ട്രിയോ ലഭ്യമാണ്. മഹീന്ദ്ര ട്രിയോയിൽ ഒരു ഉപഭോക്താവിന് 7,500 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കുമെന്നും ബ്രാൻഡ് അറിയിച്ചിട്ടുണ്ട്.

ട്രിയോ ഇലക്ട്രിക് ത്രീ-വീലർ ഓട്ടോറിക്ഷ പുറത്തിറക്കി മഹീന്ദ്ര; വില 2.09 ലക്ഷം രൂപ

ഇന്ത്യയിൽ തന്നെ പൂർണമായും ഡിസൈൻ ചെയ്ത് വികസിപ്പിച്ച ഇലക്ട്രിക് ത്രീ വീലറായ മഹീന്ദ്ര ട്രിയോയിൽ വിന്‍ഡ്സ്‌ക്രീന്‍ വൈപ്പര്‍, ജിപിഎസ് ഉള്ള ടെലിമാറ്റിക് യൂണിറ്റ്, ഇക്കോണമി, ബൂസ്റ്റ് ഡ്രൈവിംഗ് മോഡലുകള്‍, 12V സോക്കറ്റ്, 15 A ഓഫ് ബോര്‍ഡ് ചാര്‍ജര്‍, ഹസാര്‍ഡ് ഇന്‍ഡിക്കേറ്റര്‍, റിവേഴ്സ് ബസര്‍, സ്പെയര്‍ വീല്‍ പ്രൊവിഷന്‍ എന്നീ സവിശേഷതകളെല്ലാം കമ്പനി ഒരുക്കിയിട്ടുണ്ട്.

ട്രിയോ ഇലക്ട്രിക് ത്രീ-വീലർ ഓട്ടോറിക്ഷ പുറത്തിറക്കി മഹീന്ദ്ര; വില 2.09 ലക്ഷം രൂപ

2769 മില്ലീമീറ്റർ നീളം, 1350 മില്ലീമീറ്റർ വീതി, 1750 മില്ലീമീറ്റർ ഉയരം എന്നിവയാണ് ഇലക്‌ട്രിക് ഓട്ടോറിക്ഷയ്ക്കുള്ളത്. 2073 മില്ലീമീറ്റർ നീളമുള്ള വീൽബേസും കൂടുതൽ ലെഗ് റൂമും വാഗ്‌ദാനം ചെയ്യുന്നതിനാൽ മഹീന്ദ്ര ട്രിയോ എല്ലാ പ്രായക്കാർക്കും എളുപ്പത്തിലുള്ള പ്രവേശനവും എഗ്രസും ഉള്ള മികച്ച ഇൻ-സെഗ്‌മെന്റ് സൗകര്യങ്ങളാണ് പ്രദാനം ചെയ്യുന്നത്.

ട്രിയോ ഇലക്ട്രിക് ത്രീ-വീലർ ഓട്ടോറിക്ഷ പുറത്തിറക്കി മഹീന്ദ്ര; വില 2.09 ലക്ഷം രൂപ

ഓട്ടോയുടെ IP 67 റേറ്റുചെയ്ത ബാറ്ററി വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും മെച്ചപ്പെട്ട സംരക്ഷണം നൽകുന്നുണ്ടെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിലേക്ക് നോക്കിയാൽ ഇൻ-ബിൽറ്റ് റിയർ ക്രാഷ് ഗാർഡ് പിൻ വശത്ത് ആഘാതം സംഭവിക്കുമ്പോൾ യാത്രക്കാരെ സംരക്ഷിക്കാനും യോഗ്യമാണ്. ഓപ്ഷണൽ ഹാർഡ് ടോപ്പ് റൂഫ് വർഷം മുഴുവനും കാലാവസ്ഥാ സംരക്ഷണം നൽകുന്നുമുണ്ട്.

ട്രിയോ ഇലക്ട്രിക് ത്രീ-വീലർ ഓട്ടോറിക്ഷ പുറത്തിറക്കി മഹീന്ദ്ര; വില 2.09 ലക്ഷം രൂപ

മാത്രമല്ല മഹീന്ദ്ര ട്രിയോ സൈഡ് ഡോറുകൾ വാഗ്ദാനം ചെയ്യുന്നതിമാൽ ഇത് യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതമായ യാത്രയും പ്രതിധാനം ചെയ്യുന്നുണ്ട്. വലിയ വിൻഡ്‌സ്‌ക്രീൻ ഏരിയ, ബമ്പർ ടു ബമ്പർ ട്രാഫിക്കിൽ മികച്ച ദൃശ്യപരത ഉറപ്പാക്കുന്നു. മഹീന്ദ്ര ഇതുവരെ 13,000 ഇലക്ട്രിക് ത്രീ വീലറുകൾ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്.

ട്രിയോ ഇലക്ട്രിക് ത്രീ-വീലർ ഓട്ടോറിക്ഷ പുറത്തിറക്കി മഹീന്ദ്ര; വില 2.09 ലക്ഷം രൂപ

ഇലക്ട്രിക് ഓട്ടോ, ഇ-റിക്ഷ, കാർഗോ പതിപ്പുകളുടെ വിപ്ലവകരമായ പുതിയ ശ്രേണിക്ക് തുടക്കം കുറിച്ച വാഹനമാണ് മഹീന്ദ്ര ട്രിയോ എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം രാജ്യത്തെ 5,000 യൂണിറ്റ് വിൽപ്പന നാഴികക്കല്ല് മറികടക്കുന്ന ആദ്യത്തെ ഇലക്ട്രിക് 3W മോഡലുമായി വാഹനം മാറിയിരുന്നു.

ട്രിയോ ഇലക്ട്രിക് ത്രീ-വീലർ ഓട്ടോറിക്ഷ പുറത്തിറക്കി മഹീന്ദ്ര; വില 2.09 ലക്ഷം രൂപ

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മൊത്തത്തിലുള്ള ഇലക്‌ട്രിക് വാഹന രംഗത്ത് 3,000 കോടി നിക്ഷേപവും നടത്തുമെന്നും മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഉൾപ്പടെ 140-ലധികം ടച്ച് പോയിന്റുകളുടെ വില്‍പ്പനാനന്തര സേവന ശൃംഖലയില്‍ നിന്ന് മഹീന്ദ്ര ട്രിയോയ്ക്ക് പ്രയോജനം ലഭിക്കുമെന്നതിനാൽ സർവീസിന്റെ കാര്യത്തിൽ ഒരു പേടിയും വേണ്ടെന്ന് മഹീന്ദ്ര ഉറപ്പുനൽകുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra launched treo electric three wheeler in maharashtra
Story first published: Friday, December 17, 2021, 14:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X