ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി മഹീന്ദ്ര

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പിന്നാലെ ഇലക്ട്രിക്ക് വിപണിയും സജീവമായതോടെ ഈ ശ്രേണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി മഹീന്ദ്ര. ഓട്ടോ എക്സ്പോയില്‍ നിരവധി ഇലക്ട്രിക്ക് വാഹനങ്ങളാണ് വിപണിയിലേക്ക് രംഗപ്രവേശനം ചെയതത്.

ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി മഹീന്ദ്ര

എന്നാല്‍, കുറഞ്ഞ ചിലവില്‍ യാത്രയൊരുക്കുന്നതിനാലും, കൂടുതല്‍ ഡിമാന്റ് പ്രതീക്ഷിക്കുന്നതിനാലും ഇലക്ട്രിക് ഓട്ടോറിക്ഷയുടെ നിര്‍മ്മാണത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി മഹീന്ദ്ര

മഹീന്ദ്രയില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിയ രണ്ട് ഇലക്ട്രിക്ക് ഓട്ടോറിക്ഷകളാണ് ട്രിയോ, ട്രിയോ യാരി മോഡലുകള്‍. ട്രിയോക്ക് 2.70 ലക്ഷവും ട്രിയോ യാരിക്ക് 1.71 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

MOST READ: ബിഎസ് VI നിഞ്ച 650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് കവസാക്കി

ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി മഹീന്ദ്ര

2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലും, 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലുമാണ് ഈ മോഡലുകളെ കമ്പനി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രമേ ട്രിയോയ്ക്ക് ചെലവാകുകയുള്ളൂ എന്നാണ് കമ്പനിയുടെ അവകാശവാദം.

ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി മഹീന്ദ്ര

സ്പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. നഗരസവാരിക്ക് ഇണങ്ങുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യ ലിഥിയം അയണ്‍ ത്രീ വീലറുകള്‍ എന്ന പ്രത്യേകതയും മഹീന്ദ്ര ട്രിയോയ്ക്കുണ്ട്.

MOST READ: ഫോർച്യൂണർ എസ്‌യുവിക്ക് വില വർധിപ്പിച്ച് ടൊയോട്ട

ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി മഹീന്ദ്ര

ട്രിയോയില്‍ 7.37kWh ലിഥിയം അയണ്‍ ബാറ്ററിയും ട്രിയോ യാരിയില്‍ 3.69kWh ലിഥിയം അയണ്‍ ബാറ്ററിയുമാണ് പ്രവര്‍ത്തിക്കുന്നത്. ഈ മോഡലുകള്‍ക്ക് ഒപ്പം പുതിയ ഏതാനും മോഡലുകളെകൂടി കമ്പനി നിരത്തിലെത്തിക്കും.

ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി മഹീന്ദ്ര

അതോടൊപ്പം തന്നെ, ഭാവിയില്‍ പ്രതിമാസം 10000 ഇലക്ട്രിക് ഓട്ടോറിക്ഷ ഇന്ത്യയില്‍ എത്തിക്കാനും ലക്ഷ്യമിടുന്നതായി മഹീന്ദ്ര ഇലക്ട്രിക് വാഹനവിഭാഗമായ മഹീന്ദ്ര ഇലക്ട്രിക്ക് മൊബിലിറ്റി അറിയിച്ചു.

MOST READ: ചൈനയിൽ ഷോറൂം ശൃംഖല വിപുലീകരിക്കാനൊരുങ്ങി പോൾസ്റ്റാർ

ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി മഹീന്ദ്ര

ട്രിയോയില്‍ ഒറ്റ ചാര്‍ജില്‍ 170 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. ട്രിയോ യാരിയില്‍ 120 കിലോമീറ്ററും. മണിക്കൂറില്‍ 45 കിലോമീറ്ററാണ് ട്രിയോയുടെ പരമാവധി വേഗത. ട്രിയോ യാരിക്ക് 24.5 കിലോമീറ്ററും.

ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി മഹീന്ദ്ര

ട്രിയോ 2.0 എന്ന് പേരിട്ടിരിക്കുന്ന ഒരു പുതിയ പതിപ്പിനെ 2020 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. ട്രിയോയുടെ നവീകരിച്ച പതിപ്പാണ് ട്രിയോ 2.0. പഴയ പതിപ്പില്‍ നിന്നും കുറച്ച് മാറ്റങ്ങളും പുതിയ വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

MOST READ: മിനി എസ്‌യുവിയുടെ പരീക്ഷണയോട്ടം പുനരാരംഭിച്ച് ടാറ്റ

ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി മഹീന്ദ്ര

സുരക്ഷിത യാത്രയ്ക്കായി ഡോറുകളും, സുഖതരമായ യാത്രയ്ക്ക് പുതിയ സീറ്റുകളും വാഹനത്തിന്റെ സവിശേഷതയാണ്. പുതിയ വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷതകളില്‍ ഒന്നാണ്, മുകളിലായി ഒരു സോളര്‍ പാനല്‍ ഘടിപ്പിച്ചിരിക്കുന്നത്.

ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി മഹീന്ദ്ര

അതോടൊപ്പം പുതിയൊരു ചാര്‍ജറും കമ്പനി പുറത്തിറക്കി. ഈ ചാര്‍ജറുകള്‍ അധികം വൈകാതെ തന്നെ രാജ്യത്ത് ഉടനീളം സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി മഹീന്ദ്ര

പ്രാരംഭ ഘട്ടത്തില്‍ തെരഞ്ഞെടുത്ത പ്രധാനപ്പെട്ട നഗരങ്ങളില്‍ 800 -ല്‍ അധികം ചാര്‍ജറുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനം എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാം.

ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി മഹീന്ദ്ര

പഴയ മോഡലില്‍ 130 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ പുതിയൊരു ബാറ്ററി പായ്ക്ക് കൂടി ട്രിയോ 2.0 പതിപ്പിനൊപ്പം കമ്പനി അവതരിപ്പിച്ചു. 60-70 കിലോമീറ്റര്‍ അധിക മൈലേജ് ഈ പുതിയ ബാറ്ററി പായ്ക്ക് സമ്മാനിക്കുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra To Focus More On Electric Auto Rickshaw. Read in Malayalam.
Story first published: Wednesday, June 3, 2020, 15:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X