മിനി എസ്‌യുവിയുടെ പരീക്ഷണയോട്ടം പുനരാരംഭിച്ച് ടാറ്റ

ഇന്ത്യൻ വിപണിയിലെ മിനി എസ്‌യുവി ശ്രേണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോർസ്. ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച HBX കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ കുഞ്ഞൻ കാർ ഒരുങ്ങുന്നത്.

മിനി എസ്‌യുവിയുടെ പരീക്ഷണയോട്ടം പുനരാരംഭിച്ച് ടാറ്റ, ഈ വർഷം തന്നെ വിപണിയിലേക്ക്

അതിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണയോട്ടവും കഴിഞ്ഞ ദിവസം കമ്പനി നടത്തിയിരുന്നു. അതിന്റെ ചിത്രങ്ങൾ റഷ്‌ലൈൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

മിനി എസ്‌യുവിയുടെ പരീക്ഷണയോട്ടം പുനരാരംഭിച്ച് ടാറ്റ, ഈ വർഷം തന്നെ വിപണിയിലേക്ക്

മാരുതി ഇഗ്നിസ്, മഹീന്ദ്ര KUV100 എന്നീ മോഡലുകളെ ലക്ഷ്യമിടുന്ന മൈക്രോ എസ്‌യുവി ബ്രാൻഡിന്റെ ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷ്യത്തെ ആധാരമാക്കിയാണ് നിർമിക്കുന്നത്. കൂടാതെ വലിയ ഹാരിയറിൽ നിന്ന് നിരവധി വിഷ്വൽ ഘടകങ്ങൾ വാഹനം കടമെടുക്കുകയും ചെയ്യും.

MOST READ: തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കി ഹ്യുണ്ടായി; പുതിയ ക്രെറ്റ, വേര്‍ണ മോഡലുകള്‍ക്ക് ആവശ്യക്കാര്‍

മിനി എസ്‌യുവിയുടെ പരീക്ഷണയോട്ടം പുനരാരംഭിച്ച് ടാറ്റ, ഈ വർഷം തന്നെ വിപണിയിലേക്ക്

കൺസെപ്റ്റ് പതിപ്പ് പോലെ പ്രൊഡക്ഷൻ മോഡൽ HBX ഒരു ഇറുകിയ ഫിറ്റിംഗ് മേൽക്കൂരയും കുത്തനെയുള്ള ടാപ്പർ സി-പില്ലറും സ്വീകരിക്കുന്നു. മുൻവശത്തെ രൂപകൽപ്പനയിൽ രണ്ട് ഭാഗങ്ങളുള്ള ഹെഡ്‌ലാമ്പുകളും മൗണ്ട് ചെയ്ത വൃത്താകൃതിയിലുള്ള ഫോഗ് ലൈറ്റുകളും ഇടംപിടിക്കുന്നു.

മിനി എസ്‌യുവിയുടെ പരീക്ഷണയോട്ടം പുനരാരംഭിച്ച് ടാറ്റ, ഈ വർഷം തന്നെ വിപണിയിലേക്ക്

ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷയുടെ അവിഭാജ്യ ഘടകമായി മാറിയ ട്രിപ്പിൾ ഹെഡ് ആരോ അലങ്കരണം മുൻ ബമ്പറിൽ കാണാം. ടെയിൽ‌ ലൈറ്റുകളുടെ പ്രകാശിത ഭാഗങ്ങളും ഈ അടയാളം കാണാൻ സാധിക്കും.

MOST READ: വരും മാസങ്ങളില്‍ പ്രതീക്ഷ; 18,539 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി

മിനി എസ്‌യുവിയുടെ പരീക്ഷണയോട്ടം പുനരാരംഭിച്ച് ടാറ്റ, ഈ വർഷം തന്നെ വിപണിയിലേക്ക്

ടാറ്റ HBX മിനി എസ്‌യുവി പുതിയ ഡാഷ്‌ബോർഡ് ഡിസൈൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും ഉയർന്ന വകേഭദത്തിൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ തുടങ്ങിയവ ‌വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്.

മിനി എസ്‌യുവിയുടെ പരീക്ഷണയോട്ടം പുനരാരംഭിച്ച് ടാറ്റ, ഈ വർഷം തന്നെ വിപണിയിലേക്ക്

കാറിന് ഉയർന്ന ഇരിപ്പിടങ്ങളാകും ഉണ്ടാവുക. വാഹനത്തിൽ ഹാർമാൻ ഓഡിയോ സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്. ആൾ‌ട്രോസ് ഹാച്ച്ബാക്കിനെ പരിപാലിക്കുന്ന ടാറ്റയുടെ മോഡുലാർ‌ ആൽ‌ഫ പ്ലാറ്റ്‌ഫോമിന് അടിസ്ഥാനമായി എത്തുന്ന മിനി എസ്യുവി ഭാവിയിൽ ഇലക്ട്രിക് മോഡലായും രൂപാന്തരപ്പെടും.

MOST READ: ടാറ്റയ്ക്കും ആശ്വാസം, കഴിഞ്ഞ മാസം വിറ്റത് 18,000 യൂണിറ്റുകൾ

മിനി എസ്‌യുവിയുടെ പരീക്ഷണയോട്ടം പുനരാരംഭിച്ച് ടാറ്റ, ഈ വർഷം തന്നെ വിപണിയിലേക്ക്

എന്നിരുന്നാലും തുടക്കത്തിൽ പരമ്പരാഗത ഐസി എഞ്ചിൻ ഉപയോഗിച്ച് മാത്രമേ എസ്‌യുവി വാഗ്ദാനം ചെയ്യൂ. 1.2 ലിറ്റർ റിവോട്രോൺ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ ഇടംപിടിക്കാൻ കൂടുതൽ സാധ്യതയുള്ളത്. ആൾട്രോസിൽ ഇത് 86 bhp കരുത്തും 113 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

മിനി എസ്‌യുവിയുടെ പരീക്ഷണയോട്ടം പുനരാരംഭിച്ച് ടാറ്റ, ഈ വർഷം തന്നെ വിപണിയിലേക്ക്

അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് എഎംടിയും അടങ്ങുന്നതാണ് ഗിയർബോക്സ് ഓപ്ഷനുകൾ. പുതിയ ടാറ്റ മൈക്രോ എസ്‌യുവി ഈ വർഷം തന്നെ വിപണിയിൽ എത്തും. ഉത്സവ സീസണിലാകും കുഞ്ഞൻ എത്താൻ സാധ്യത കൂടുതൽ.

More from DriveSpark

Article Published On: Tuesday, June 2, 2020, 13:12 [IST]
English summary
Tata HBX Mini SUV Spied Again. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X