കാര്‍ഗോ ത്രീ വീലര്‍ ട്രിയോ സോര്‍ ഇലക്ട്രിക് അവതരിപ്പിച്ച് മഹീന്ദ്ര; വില 2.73 ലക്ഷം രൂപ

അതിവേഗം വളരുന്ന ട്രിയോ ഇലക്ട്രിക് ത്രീ വീലര്‍ ബ്രാന്‍ഡിന്റെ കാര്‍ഗോ വേരിയന്റ് അവതരിപ്പിച്ച് മഹീന്ദ്ര. ട്രിയോ സോര്‍ എന്ന് വിളിക്കപ്പെടുന്ന ഗുഡ്‌സ് കാരിയറിന്റെ എക്‌സ്‌ഷോറൂം വില 2.73 ലക്ഷം രൂപയാണ്.

ട്രിയോ സോര്‍ ഇലക്ട്രിക് കാര്‍ഗോ ത്രീ വീലര്‍ അവതരിപ്പിച്ച് മഹീന്ദ്ര; വില 2.73 ലക്ഷം രൂപ

പിക്കപ്പ്, ഡെലിവറി വാന്‍, ഫ്‌ളാറ്റ് ബെഡ് വേരിയന്റുകളില്‍ മഹീന്ദ്ര ട്രിയോ സോര്‍ ഇലക്ട്രിക് ത്രീ വീലര്‍ ലഭ്യമാണ്. തെരഞ്ഞെടുത്ത നഗരങ്ങളിലെ മഹീന്ദ്രയുടെ SCV ഡീലര്‍ഷിപ്പുകള്‍ വഴി 2020 ഡിസംബറില്‍ ഡെലിവറികള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

ട്രിയോ സോര്‍ ഇലക്ട്രിക് കാര്‍ഗോ ത്രീ വീലര്‍ അവതരിപ്പിച്ച് മഹീന്ദ്ര; വില 2.73 ലക്ഷം രൂപ

550 കിലോഗ്രാം പേലോഡ് ശേഷിയുള്ള ട്രിയോ സോര്‍ അവസാന മൈല്‍ ഗതാഗതത്തിന് അനുയോജ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഡീസല്‍ മോഡലിനെ അപേക്ഷിച്ച് പ്രതിവര്‍ഷം 60,000 രൂപ (ഇന്ധന ചെലവ് 2.10 / കിലോമീറ്റര്‍) ലാഭിക്കാമെന്ന് വാഗ്ദാനം ചെയ്യുന്നു.

MOST READ: മാഗ്നൈറ്റ് നവംബറിൽ വിപണിയിലെത്തും; ബുക്കിംഗ് ഉടൻ ആരംഭിക്കാനൊരുങ്ങി നിസാൻ

ട്രിയോ സോര്‍ ഇലക്ട്രിക് കാര്‍ഗോ ത്രീ വീലര്‍ അവതരിപ്പിച്ച് മഹീന്ദ്ര; വില 2.73 ലക്ഷം രൂപ

ചരക്ക് കാരിയറിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ഒരു കിലോമീറ്ററിന് 40 പൈസയാണ് ചെലവ്. ട്രിയോ സോര്‍ പൂര്‍ണ്ണ ചാര്‍ജില്‍ 125 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് ശ്രേണിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ട്രിയോ സോര്‍ ഇലക്ട്രിക് കാര്‍ഗോ ത്രീ വീലര്‍ അവതരിപ്പിച്ച് മഹീന്ദ്ര; വില 2.73 ലക്ഷം രൂപ

10.8 bhp കരുത്ത് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 8 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന്റെ കരുത്ത്. 42 Nm torque സൃഷ്ടിക്കുന്ന വാഹനത്തിന് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ് ഓപ്ഷന്‍.

MOST READ: അപ്പാച്ചെ RR310 സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടിവിഎസ്

ട്രിയോ സോര്‍ ഇലക്ട്രിക് കാര്‍ഗോ ത്രീ വീലര്‍ അവതരിപ്പിച്ച് മഹീന്ദ്ര; വില 2.73 ലക്ഷം രൂപ

ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിന് 3 വര്‍ഷം / 80,000 കിലോമീറ്റര്‍ വാറണ്ടിയുണ്ട്. IP67 റേറ്റഡ് ബാറ്ററി പായ്ക്കിന്റെ ആയുസ്സ് 1.5 ലക്ഷം കിലോമീറ്ററാണെന്ന് മഹീന്ദ്ര പറയുന്നു. സാധാരണ 15 A സോക്കറ്റ് ഉപയോഗിച്ച് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയും.

ട്രിയോ സോര്‍ ഇലക്ട്രിക് കാര്‍ഗോ ത്രീ വീലര്‍ അവതരിപ്പിച്ച് മഹീന്ദ്ര; വില 2.73 ലക്ഷം രൂപ

ദൈര്‍ഘ്യമേറിയ 2,216 mm വീല്‍ബേസും 30.48 cm ടയര്‍ ഡയയും ശ്രേണിയിലെ മികച്ചതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 675 mm ആണ് ട്രേ ലോഡിംഗ് ഉയരം. ക്ലൗഡ് അധിഷ്ഠിത ഫ്‌ലീറ്റ് മാനേജുമെന്റ് സേവനമായ NEMO മൊബിലിറ്റി പ്രോഗ്രാമില്‍ നിന്ന് മഹീന്ദ്ര ട്രിയോ സോര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നു.

MOST READ: കോംപാക്‌ട് ഹാച്ച്ബാക്ക് സെഗ്മെന്റിൽ 48 ശതമാനം വളർച്ച; നേട്ടം കൊയ്‌ത് മാരുതി സ്വിഫ്റ്റ്

ട്രിയോ സോര്‍ ഇലക്ട്രിക് കാര്‍ഗോ ത്രീ വീലര്‍ അവതരിപ്പിച്ച് മഹീന്ദ്ര; വില 2.73 ലക്ഷം രൂപ

ഇത് വാഹനങ്ങളുടെ പരിധി, വേഗത, സ്ഥാനം മുതലായവ വിദൂരമായി നിരീക്ഷിക്കാന്‍ ഉടമകളെ അനുവദിക്കുന്നു. വൈറ്റ്-ബ്ലൂ ഡ്യുവല്‍-ടോണ്‍ കളര്‍ തീമില്‍ പൂര്‍ത്തിയാക്കിയ റസ്റ്റ് ഫ്രീ മോഡുലാര്‍ SMC ബോഡി പാനലുകള്‍ക്ക് ദീര്‍ഘായുസ്സുണ്ടെന്നും നന്നാക്കാനും മാറ്റിസ്ഥാപിക്കാനും എളുപ്പമാണെന്നും അവകാശപ്പെടുന്നു.

ട്രിയോ സോര്‍ ഇലക്ട്രിക് കാര്‍ഗോ ത്രീ വീലര്‍ അവതരിപ്പിച്ച് മഹീന്ദ്ര; വില 2.73 ലക്ഷം രൂപ

വിന്‍ഡ്സ്‌ക്രീന്‍ വൈപ്പര്‍, ജിപിഎസ് ഉള്ള ടെലിമാറ്റിക് യൂണിറ്റ്, ഇക്കോണമി, ബൂസ്റ്റ് ഡ്രൈവിംഗ് മോഡലുകള്‍, 12V സോക്കറ്റ്, 15 A ഓഫ് ബോര്‍ഡ് ചാര്‍ജര്‍, ഹസാര്‍ഡ് ഇന്‍ഡിക്കേറ്റര്‍, റിവേഴ്സ് ബസര്‍, സ്പെയര്‍ വീല്‍ പ്രൊവിഷന്‍ എന്നിവയും ഇലക്ട്രിക് ത്രീ വീലറില്‍ ഉണ്ട്.

MOST READ: മൂന്നാം തലമുറ i20 -യുടെ മൈലേജ് കണക്കുകൾ പങ്കുവെച്ച് ഹ്യുണ്ടായി

ട്രിയോ സോര്‍ ഇലക്ട്രിക് കാര്‍ഗോ ത്രീ വീലര്‍ അവതരിപ്പിച്ച് മഹീന്ദ്ര; വില 2.73 ലക്ഷം രൂപ

രാജ്യത്താകമാനം 140-ലധികം ടച്ച് പോയിന്റുകളുടെ വില്‍പ്പനാനന്തര സേവന ശൃംഖലയില്‍ നിന്ന് മഹീന്ദ്ര ട്രിയോ സോറിന് പ്രയോജനം ലഭിക്കും. ട്രിയോ പാസഞ്ചര്‍ ഓട്ടോ അടുത്തിടെ ഇന്ത്യയില്‍ 5,000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു. മികച്ച പ്രകടന പാരാമീറ്ററുകളുള്ള കാര്‍ഗോ വേരിയന്റ്, വരും മാസങ്ങളില്‍ ബ്രാന്‍ഡിന്റെ മൊത്തത്തിലുള്ള വില്‍പ്പന അളവ് ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Treo Zor Electric Cargo Three Wheeler Launched. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X