കേരളത്തിലെ ആദ്യത്തെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കി നിർമാതാവ് ജോബി ജോർജ്

കേരളത്തിലെ ആദ്യത്തെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കി നിരവധി ഹിറ്റ് സിനിമകളുടെ നിര്‍മാതാവും പ്രശസ്‌തനുമായ ജോബി ജോര്‍ജ്. ടൊവിനോ തോമസ്, നിര്‍മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫന്‍, വേണു കുന്നപ്പിള്ളി തുടങ്ങിയവരുടെയെല്ലാം റേഞ്ച് റോവർ സ്വന്തമാക്കിയതിനു പിന്നാലെയാണ് ജോബി ലക്ഷ്വറി എസ്‌യുവിയുടെ ഓട്ടോബയോഗ്രഫി പതിപ്പ് ഗരാജിലെത്തിച്ചിരിക്കുന്നത്.

റേഞ്ച് റോവറിന്റെ ഓട്ടോബയോഗ്രഫി ലോങ്ങ് വീല്‍ ബേസ് ഡീസൽ പതിപ്പാണ് ജോബി ജോര്‍ജ് വാങ്ങിയിരിക്കുന്നത്. ഈ മോഡൽ കേരളത്തിൽ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് സിനിമ നിർമാതാവായ ജോബി. കൊച്ചിയിലെ ഡീലര്‍ഷിപ്പായ ലാന്‍ഡ് റോവര്‍ മുത്തൂറ്റില്‍ നിന്നാണ് അദ്ദേഹം വാഹനത്തിൻ്റെ ഡെലിവറി എടുത്തിരിക്കുന്നത്. 2.57 കോടി രൂപയാണ് ഇതിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഇന്ത്യയിലെന്നല്ല, ലോകത്തിന്റെ ഏതുകോണിലായാലും ഒരു ആമുഖവും ആവശ്യമില്ലാത്ത എസ്‌യുവികളിൽ ഒന്നാണ് റേഞ്ച് റോവർ.

കേരളത്തിലെ ആദ്യത്തെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കി നിർമാതാവ് ജോബി ജോർജ്

ഓട്ടോബയോഗ്രഫി ലോങ്ങ് വീല്‍ ബേസ് പതിപ്പിനു പുറമെ ഇന്ത്യയിൽ SE, HSE, ഫസ്റ്റ് എഡിഷൻ എന്നിങ്ങനെയുള്ള വേരിയന്റുകളിലും റേഞ്ച് റോവർ സ്വന്തമാക്കാനാവും. സീറ്റിംഗ് കോൺഫിഗറേഷനുകളിൽ നാല് സീറ്റ്, അഞ്ച് സീറ്റ്, ഏഴ് സീറ്റ് പതിപ്പുകൾ ഉൾപ്പെടും. 3.0 ലിറ്റർ പെട്രോൾ, 3.0 ലിറ്റർ ഡീസൽ, 4.4 ലിറ്റർ ട്വിൻ ടർബോ V8 പെട്രോൾ എന്നിങ്ങനെ വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളും എസ്‌യുവിക്കുണ്ട്. ജോബി ജോര്‍ജ് വാങ്ങിയ ഡീസൽ എഞ്ചിന് 346 bhp കരുത്തിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം 4x4 സംവിധാനവും റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയിൽ നല്‍കുന്നുണ്ട്. ഇനി മറ്റ് എഞ്ചിൻ ഓപ്ഷനുകളിലേക്ക് നോക്കിയാൽ 3.0 ലിറ്റർ പെട്രോൾ യൂണിറ്റ് 394 bhp കരുത്തിൽ 550 Nm toque വരെ നൽകും. അതേസമയം എസ്‌യുവിയുടെ 4.4 ലിറ്റർ പെട്രോൾ യൂണിറ്റ് 523 bhp പവറിൽ 750 Nm torque സൃഷ്‌ടിക്കാൻ പ്രാപ്‌തമാണ്.

കേരളത്തിലെ ആദ്യത്തെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കി നിർമാതാവ് ജോബി ജോർജ്

അഞ്ചാം തലമുറ റേഞ്ച് റോവർ MLA-ഫ്ലെക്സ് ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. വൃത്തിയുള്ള ഡിസൈൻ ഫിലോസഫി പുതിയ റേഞ്ച് റോവറിനെ അതിമനോഹരമാക്കുന്നുണ്ട്. സിഗ്‌നേച്ചർ ഹെഡ്‌ലാമ്പുകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഉള്ള ഒരു പുതിയ മുൻവശം തന്നെയാണ് ആഡംബരത്തം നൽകുന്നത്. വശക്കാഴ്ച്ചയിൽ 22 ഇഞ്ച് വലിപ്പമുള്ള അലോയ് വീലുകളാണ് ശ്രദ്ധാകേന്ദ്രം. പിന്നിൽ ടേൺ സിഗ്നലുകളും ടെയിൽലൈറ്റുകളും മറയ്ക്കുന്ന രീതിയിൽ നീളമേറിയ കറുത്ത പാനൽ ഫീച്ചർ ചെയ്യുന്നതും ആകർഷകമാണ്.

തലയെടുപ്പുള്ള എസ്‌യുവിയെന്ന വിശേഷണം ഏറെ ഇണങ്ങുന്ന വാഹനമാണ് റേഞ്ച് റോവറെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. കൂടാതെ പുതിയ റേഞ്ച് റോവർ സുസ്ഥിര വസ്തുക്കളിൽ നിന്ന് നിർമിച്ച അപ്ഹോൾസ്റ്ററിയാണ് ഇന്റീരിയറിൽ ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും മിനിമലിസ്റ്റിക്കായ ശൈലി സ്വീകരിച്ചിരിക്കുന്നതും എടുത്തപറയാം. പുതിയ സ്റ്റിയറിംഗ് വീലും 13.7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 13.1 ഇഞ്ച് വളഞ്ഞ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമെല്ലാം വാഹനത്തിന്റെ പെരുമ വർധിപ്പിക്കുന്നുണ്ട്.

കേരളത്തിലെ ആദ്യത്തെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കി നിർമാതാവ് ജോബി ജോർജ്

മറ്റ് ലക്ഷ്വറി ഫീച്ചറുകളിലേക്ക് നോക്കിയാൽ 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ഉയര്‍ന്ന ലെഗ്‌റൂം എന്നിവയെല്ലാമാണ് പുത്തൻ ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവിയിലെ പ്രധാന സവിശേഷതകൾ. പുതിയ എസ്‌യുവി ഓർഡർ ചെയ്യാനും കോൺഫിഗർ ചെയ്യാനും വ്യക്തിഗതമാക്കാനും വരെ ഉപഭോക്താക്കൾക്ക് ലാൻഡ് റോവർ അവസരം ഒരുക്കിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

PM2.5 ഫിൽട്രേഷൻ, നാനോ എക്സ് ടെക്നോളജി തുടങ്ങിയ ക്യാബിൻ എയർ പ്യൂരിഫിക്കേഷൻ പ്രോ ഫീച്ചറുകളും പുത്തൻ റേഞ്ച് റോവർ എസ്‌യുവിയുടെ ഇൻ്റീരിയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദുർഗന്ധം, ബാക്ടീരിയ, വൈറസുകൾ, അലർജികൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ഫീച്ചറുകളിതെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ റേഞ്ച് റോവർ എസ്‌യുവിക്ക് നേരിട്ടുള്ള എതിരാളികളൊന്നുമില്ല.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Malayalam producer joby george bought kerala s first range rover autobiography lwb diesel suv
Story first published: Wednesday, February 1, 2023, 17:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X