240 കിലോമീറ്റർ റേഞ്ച്, ഇലക്‌ട്രിക്കിലേക്ക് ചേക്കേറി മാരുതി ഇഗ്നിസ്; കൂട്ടിന് മാനുവൽ ഗിയർബോക്‌സും

ഇവി കൺവേർഷൻ ഗ്യാരേജ് എന്ന നിലയിൽ പേരെടുത്തവരാണ് പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നോർത്ത്‌വേ. നിരവധി പെട്രോൾ എഞ്ചിൻ വാഹനങ്ങൾ ഇലക്‌ട്രിക്കിലേക്ക് പരിവർത്തനം ചെയ്‌ത് ശ്രദ്ധേയമാവാനും ഇവർക്ക് സാധിച്ചിട്ടുണ്ട്.

240 കിലോമീറ്റർ റേഞ്ച്, ഇലക്‌ട്രിക്കിലേക്ക് ചേക്കേറി മാരുതി ഇഗ്നിസ്; കൂട്ടിന് മാനുവൽ ഗിയർബോക്‌സും

ദേ ഇപ്പോൾ ജനപ്രിയമായ മാരുതി സുസുക്കി ഇഗ്നിസിനെ ഇലക്‌ട്രിക്കിലേക്ക് മാറ്റിയിരിക്കുകയാണ്. സ്റ്റോക്ക് കാറിൽ നിന്ന് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മുന്നോട്ട് കൊണ്ടുപോകുന്നതിനാൽ ഇത് തികച്ചും വ്യത്യസ്‌തമാവുകയാണ്.

240 കിലോമീറ്റർ റേഞ്ച്, ഇലക്‌ട്രിക്കിലേക്ക് ചേക്കേറി മാരുതി ഇഗ്നിസ്; കൂട്ടിന് മാനുവൽ ഗിയർബോക്‌സും

ഇതുവരെ ഒരു ഇലക്ട്രിക് കാറും മാനുവൽ ഗിയർബോക്‌സ് ഓപ്ഷനോടെ നിരത്തിലെത്തിയിട്ടില്ല എന്നതാണ് നോർത്ത്‌വേ ഗ്യാരേജിനെ സവിശേഷമാക്കുന്നത്. മാനുവൽ ട്രാൻസ്മിഷൻ ഗിയർബോക്‌സുള്ള ഇന്ത്യയിലെ ഒരേയൊരു ഇലക്‌ട്രിക് കാർ ഇതാണെന്നും നോർത്ത്‌വേ ഡയറക്ടർ ഹേമാങ്ക് ധബാഡെ അഭിപ്രായപ്പെട്ടു.

240 കിലോമീറ്റർ റേഞ്ച്, ഇലക്‌ട്രിക്കിലേക്ക് ചേക്കേറി മാരുതി ഇഗ്നിസ്; കൂട്ടിന് മാനുവൽ ഗിയർബോക്‌സും

ഈ ഇലക്‌ട്രിക്കിലേക്കുള്ള പരിവർത്തനം ഒരു പുതിയ മാരുതി സുസുക്കി ഇഗ്നിസിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ബാറ്ററി ശേഷി, മോട്ടോർ ഔട്ട്പുട്ട് തുടങ്ങിയ വിശദാംശങ്ങൾ പരാമർശിച്ചിട്ടില്ലെങ്കിലും ഈ പരിവർത്തനത്തിന്റെ പ്രധാന ഹൈലൈറ്റ് ഇലക്ട്രിക് മോട്ടോറിനൊപ്പം മാനുവൽ ഗിയർബോക്‌സുള്ളതാണ്.

240 കിലോമീറ്റർ റേഞ്ച്, ഇലക്‌ട്രിക്കിലേക്ക് ചേക്കേറി മാരുതി ഇഗ്നിസ്; കൂട്ടിന് മാനുവൽ ഗിയർബോക്‌സും

കാർ ക്ലച്ചും മാനുവൽ ട്രാൻസ്മിഷനും അതേപടി നിലനിർത്തിയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഒരുപക്ഷേ ഇന്ത്യയിലെ മൾട്ടി-സ്പീഡ് മാനുവൽ ഗിയർബോക്‌സുള്ള ഏക ഇലക്ട്രിക് കാറായി വിശേഷിപ്പിക്കാനുമാവും ഈ ഇഗ്നിസിനെ.

240 കിലോമീറ്റർ റേഞ്ച്, ഇലക്‌ട്രിക്കിലേക്ക് ചേക്കേറി മാരുതി ഇഗ്നിസ്; കൂട്ടിന് മാനുവൽ ഗിയർബോക്‌സും

വാങ്ങുന്നയാൾക്ക് ഒരു ലോംഗ്-റേഞ്ച് വേരിയന്റും (ഇന്റർ സിടി) ഒരു സ്റ്റാൻഡേർഡ്-റേഞ്ച് വേരിയന്റും (ഡ്രൈവ് സിടി) തെരഞ്ഞെടുക്കാം. ഇവയ്ക്ക് യഥാക്രമം വില 14.50 ലക്ഷം,12.50 ലക്ഷം എന്നിങ്ങനെയാണ്. ഇന്റർ സിടി വേരിയന്റിന് 240 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും ഡ്രൈവ് സിടി വേരിയന്റിന് 120 കിലോമീറ്ററുമാണ്.

240 കിലോമീറ്റർ റേഞ്ച്, ഇലക്‌ട്രിക്കിലേക്ക് ചേക്കേറി മാരുതി ഇഗ്നിസ്; കൂട്ടിന് മാനുവൽ ഗിയർബോക്‌സും

ഒരു സാധാരണ ചാർജർ വഴി ബാറ്ററി ചാർജ് ചെയ്യാൻ 4 മുതൽ 9 മണിക്കൂർ വരെ എടുത്തേക്കാം. കൂടാതെ ഒരു ഓപ്ഷണൽ ആക്സസറിയായി ഒരു എക്സ്പ്രസ് ചാർജറും വാഗ്ദാനം ചെയ്യുന്നു. 170 Nm പരമാവധി ടോർഖ് നൽകാനും വാഹനത്തിന് കഴിയും. കൂടാതെ മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയാണ് ഇഗ്നിസ് ഇവിയിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

മൾട്ടി-സ്പീഡ് ഗിയറിന്റെ ആവശ്യകത ഇല്ലാതാക്കുകയാണ് സാധാരണ ഇലക്ട്രിക് കാറുകളിൽ ചെയ്യാറുള്ളത്. കാരണം മോട്ടോറിന് സ്വിച്ച് ഓഫ് ചെയ്യാതെ തന്നെ പൂജ്യം ആർ‌പി‌എം വരെ പോകാനാകും. വ്യത്യസ്ത വ്യവസ്ഥകൾക്കായി ഒന്നിലധികം ഗിയർ അനുപാതങ്ങൾ നൽകുക എന്നതാണ് ആശയം.

240 കിലോമീറ്റർ റേഞ്ച്, ഇലക്‌ട്രിക്കിലേക്ക് ചേക്കേറി മാരുതി ഇഗ്നിസ്; കൂട്ടിന് മാനുവൽ ഗിയർബോക്‌സും

ഉദാഹരണത്തിന് താഴ്ന്ന ഗിയറുകളിൽ കാർ വളരെ വേഗത്തിൽ ത്വരിതപ്പെടുത്തുകയും സിറ്റി ഡ്രൈവിംഗ് സാഹചര്യങ്ങൾക്ക് അനുയോജ്യവുമാക്കുകയും ചെയ്യുന്നു. ഉയർന്ന ഗിയർ അനുപാതം പവർ ഉപയോഗിക്കുകയും ഹൈവേകളിലോ ഓപ്പൺ റോഡ് സാഹചര്യങ്ങളിലോ മാന്യമായ വേഗതയിൽ സഞ്ചരിക്കാൻ കാറിനെ അനുവദിക്കുകയും ചെയ്യും.

240 കിലോമീറ്റർ റേഞ്ച്, ഇലക്‌ട്രിക്കിലേക്ക് ചേക്കേറി മാരുതി ഇഗ്നിസ്; കൂട്ടിന് മാനുവൽ ഗിയർബോക്‌സും

ഈ ഇഗ്‌നിസ് ഇവി ബാറ്ററി റീജനറേഷൻ സിസ്റ്റത്തോടൊപ്പമാണ് പരിവർത്തനം ചെയ്‌തിരിക്കുന്നത്. കുറഞ്ഞ ഗിയർ അനുപാതത്തിൽ, റീജനറേഷൻ വർധിക്കുകയും ചെയ്യും. വാഹനത്തിന്റെ റീജനറേഷൻ ഒപ്റ്റിമൽ പരിധിയിലാണെന്ന് ഉറപ്പാക്കാൻ ഉയർന്ന ഗിയറിൽ നിന്ന് താഴ്ന്ന ഗിയറിലേക്ക് എങ്ങനെ വേഗത്തിൽ മാറാമെന്ന് നോർത്ത്‌വേ യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

240 കിലോമീറ്റർ റേഞ്ച്, ഇലക്‌ട്രിക്കിലേക്ക് ചേക്കേറി മാരുതി ഇഗ്നിസ്; കൂട്ടിന് മാനുവൽ ഗിയർബോക്‌സും

ശരിയായി ഉപയോഗിച്ചാൽ വേഗത കുറയ്ക്കാൻ ബ്രേക്ക് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും ഇത് ഇല്ലാതാക്കുന്നു. ഏത് ഗിയർ അനുപാതത്തിൽ നിന്നും കാർ സ്റ്റാർട്ട് ചെയ്യാനും സാധിക്കും. അതായത് നാലാമത്തെ ഗിയറിൽ വരെ ഇഗ്നിസ് സ്റ്റാർട്ടാക്കാമെന്ന് സാരം. തെരഞ്ഞെടുത്ത ഗിയർ അനുപാതം കാർ ത്വരിതപ്പെടുത്തുന്ന രീതിയെ മാറ്റുന്നു.

240 കിലോമീറ്റർ റേഞ്ച്, ഇലക്‌ട്രിക്കിലേക്ക് ചേക്കേറി മാരുതി ഇഗ്നിസ്; കൂട്ടിന് മാനുവൽ ഗിയർബോക്‌സും

വാഹനം നീങ്ങുമ്പോൾ ഗിയർ മാറ്റാൻ ശ്രമിക്കുമ്പോൾ തന്നെ ക്ലച്ച് പ്രവർത്തിക്കാൻ തുടങ്ങും. ഇലക്ട്രിക് കാറുകൾ സ്റ്റിക്ക് ഷിഫ്റ്റ് നൽകാത്തതിനാൽ ഇത് ഡ്രൈവിംഗ് ഹരമായുള്ള ഉപഭോക്താക്കളെ ആകർഷിക്കാനുള്ള വഴിയാണ്. മാനുവൽ ട്രാൻസ്മിഷൻ ശരിക്കും ഒരു ഇലക്ട്രിക് കാർ ഓടിക്കാനുള്ള രസം വർധിപ്പിക്കുന്നുണ്ട്. ഇഗ്‌നിസ് ഇവി മാനുവൽ കാറായി ഓടിക്കാൻ സ്റ്റിക്ക് ഷിഫ്റ്റ് ഉപയോഗിക്കാം.

240 കിലോമീറ്റർ റേഞ്ച്, ഇലക്‌ട്രിക്കിലേക്ക് ചേക്കേറി മാരുതി ഇഗ്നിസ്; കൂട്ടിന് മാനുവൽ ഗിയർബോക്‌സും

മാനുവൽ ട്രാൻസ്മിഷനെ ഇലക്ട്രിക് വാഹനങ്ങൾ നൽകുന്ന മോഡുകളുമായി ആശയക്കുഴപ്പത്തിലാക്കിയേക്കാം. എന്നാൽ ഇവിടെ പ്രവർത്തനം സമാനമല്ലെന്നതാണ് ശ്രദ്ധിക്കേണ്ടത്. OEM ഇലക്ട്രിക് വാഹനങ്ങളിലെ മോഡുകൾ മോട്ടോറിൽ നിന്നുള്ള വൈദ്യുതിയെ നിയന്ത്രിക്കുന്നു. അതേസമയം മാനുവൽ സജ്ജീകരണം ഇലക്ട്രിക് മോട്ടോറുമായി ഇടപെടാതെ ഗിയർ അനുപാതം മാറ്റുകയാണ് ചെയ്യുക.

240 കിലോമീറ്റർ റേഞ്ച്, ഇലക്‌ട്രിക്കിലേക്ക് ചേക്കേറി മാരുതി ഇഗ്നിസ്; കൂട്ടിന് മാനുവൽ ഗിയർബോക്‌സും

പ്രോജക്റ്റിനായി നോർത്ത്‌വേ ഉപയോഗിച്ച പുതിയ കാറാണിത്. ക്ലൈമറ്റ് കൺട്രോൾ സംവിധാനം, ഇലക്ട്രിക് പവർ സ്റ്റിയറിംഗ്, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പവർ വിൻഡോകൾ തുടങ്ങി മറ്റെല്ലാ ഫീച്ചറുകളും ഉൾപ്പെടെ കാറിലെ എല്ലാ സവിശേഷതകളും ഹാച്ച്ബാക്കിൽ പ്രവർത്തിക്കുന്നുണ്ട്.

240 കിലോമീറ്റർ റേഞ്ച്, ഇലക്‌ട്രിക്കിലേക്ക് ചേക്കേറി മാരുതി ഇഗ്നിസ്; കൂട്ടിന് മാനുവൽ ഗിയർബോക്‌സും

ഡൽഹി-എൻസിആറിൽ പഴയ പെട്രോൾ, ഡീസൽ കാറുകൾക്ക് പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. എന്നിരുന്നാലും, പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നത് തുടരുന്നതിന് മുമ്പായി ഇവ ഇലക്ട്രിക് കാറുകളാക്കി മാറ്റേണ്ടതുണ്ട്.

240 കിലോമീറ്റർ റേഞ്ച്, ഇലക്‌ട്രിക്കിലേക്ക് ചേക്കേറി മാരുതി ഇഗ്നിസ്; കൂട്ടിന് മാനുവൽ ഗിയർബോക്‌സും

ഷെവർലെ ബീറ്റ്, മാരുതി സുസുക്കി ഡിസയർ, മാരുതി സുസുക്കി ഇഗ്നിസ് തുടങ്ങിയ കാറുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന ഒന്നിലധികം ഇലക്‌ട്രിക് കിറ്റുകൾ നോർത്ത്‌വേ ഇതിനോടകം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവി കിറ്റിന് 2 വർഷം അല്ലെങ്കിൽ 60,000 കിലോമീറ്റർ വാറണ്ടിയും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്.

240 കിലോമീറ്റർ റേഞ്ച്, ഇലക്‌ട്രിക്കിലേക്ക് ചേക്കേറി മാരുതി ഇഗ്നിസ്; കൂട്ടിന് മാനുവൽ ഗിയർബോക്‌സും

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്‌ട് ഹാച്ച്ബാക്കുകളിൽ ഒന്നാണ് ഇഗ്നിസ്. ഒരൊറ്റ പെട്രോൾ എഞ്ചിൻ ഓപ്ഷനിലാണ് മാരുതി സുസുക്കി ഇന്ഗ്നിസ് വിപണിയിൽ എത്തുന്നത്. വാഹനത്തിലെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ യൂണിറ്റ് 83 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

240 കിലോമീറ്റർ റേഞ്ച്, ഇലക്‌ട്രിക്കിലേക്ക് ചേക്കേറി മാരുതി ഇഗ്നിസ്; കൂട്ടിന് മാനുവൽ ഗിയർബോക്‌സും

ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു എഎംടി യൂണിറ്റാണ് ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാനാവുന്നത്. നിലവില്‍ 4.95 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 7.36 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Maruti suzuki ignis converted to electric with manual gearbox option
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X