ആരേയും ആകർഷിക്കും രൂപഭാവത്തിൽ എയർ സസ്പെൻഷനുകളുമായി മാരുതി സ്വിഫ്റ്റ്

മാരുതി സുസുക്കി സ്വിഫ്റ്റ് നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറാണ്. ഒരു പതിറ്റാണ്ടിലേറെയായി ഇത് വിപണിയിലുണ്ട്, നിലവിൽ മൂന്നാം തലമുറ ആവർത്തനത്തിലാണ് സ്വിഫ്റ്റ് എത്തുന്നത്.

ആരേയും ആകർഷിക്കും രൂപഭാവത്തിൽ എയർ സസ്പെൻഷനുകളുമായി മാരുതി സ്വിഫ്റ്റ്

ചെറിയ സൗന്ദര്യവർധക മാറ്റങ്ങളോടെ മാരുതി സുസുക്കി അടുത്തിടെ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ 2021 പതിപ്പ് പുറത്തിറക്കിയിരുന്നു. വാഹന മോഡിഫയർമാരുടെ ഇടയിൽ ഇപ്പോഴും പ്രചാരമുള്ള വാഹനങ്ങളിലൊന്നാണിത്.

ആരേയും ആകർഷിക്കും രൂപഭാവത്തിൽ എയർ സസ്പെൻഷനുകളുമായി മാരുതി സ്വിഫ്റ്റ്

വർഷങ്ങളായി, മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കുകളുടെ നിരവധി പരിഷ്കരിച്ച ഉദാഹരണങ്ങൾ രാജ്യത്തുടനീളം നാം കണ്ടിട്ടുണ്ട്, ഇവിടെ എയർ സസ്പെൻഷനോടെ ഇൻസ്റ്റോൾ ചെയ്ത മറ്റൊരു സ്വിഫ്റ്റാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

ആരേയും ആകർഷിക്കും രൂപഭാവത്തിൽ എയർ സസ്പെൻഷനുകളുമായി മാരുതി സ്വിഫ്റ്റ്

GOKZ MOTOGRAPHY എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡുചെയ്‌തിരിക്കുന്നത്. മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിൽ വരുത്തിയ പരിഷ്‌ക്കരണങ്ങൾ വീഡിയോ കാണിക്കുന്നു. ഇതൊരു പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ്, അതിൽ നിരവധി മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.

ആരേയും ആകർഷിക്കും രൂപഭാവത്തിൽ എയർ സസ്പെൻഷനുകളുമായി മാരുതി സ്വിഫ്റ്റ്

മുൻവശത്ത് നിന്ന് ആരംഭിച്ചാൽ സ്റ്റോക്ക് ബമ്പർ പൂർണ്ണമായും നീക്കംചെയ്യുകയും പകരം ഒരു സ്വിഫ്റ്റ് സ്പോർട്ട് യൂണിറ്റ് സ്ഥാപിക്കുകയും ചെയ്തു. കാറിലെ എല്ലാ ക്രോം ഘടകങ്ങളും നീക്കംചെയ്യുകയോ ബ്ലാക്ക്ഔട്ട് ചെയ്യുകയോ ചെയ്തിരിക്കുന്നു.

ആരേയും ആകർഷിക്കും രൂപഭാവത്തിൽ എയർ സസ്പെൻഷനുകളുമായി മാരുതി സ്വിഫ്റ്റ്

എൽ‌ഇഡി ഡി‌ആർ‌എല്ലുകളും പ്രൊജക്ടർ ലാമ്പുകളുമുള്ള ഹെഡ്‌ലൈറ്റുകൾ അതേപടി നിലനിർത്തുന്നു. ഹെഡ്‌ലാമ്പിൽ ബോഡി കളർ ഐ ലിഡ്സ് ഉണ്ട്, ഇത് വാഹനത്തിന് അഗ്രസ്സീവ് ലുക്ക് നൽകുന്നു. താഴേക്ക് വരുമ്പോൾ ചുറ്റും ബ്ലാക്ക് ഗാർണിഷുള്ള ഫോഗ് ലാമ്പ് യൂണിറ്റുകൾ കാണാം.

ആരേയും ആകർഷിക്കും രൂപഭാവത്തിൽ എയർ സസ്പെൻഷനുകളുമായി മാരുതി സ്വിഫ്റ്റ്

മുൻവശത്ത് ഒരു സ്പ്ലിറ്റർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, ഇത് ഈ സ്വിഫ്റ്റിന് കൂടുതൽ സ്പോർട്ടി ഭാവം നൽകുന്നു. സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുമ്പോൾ, ബോഡി കിറ്റ് സൈഡ് ബോഡിയിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, കൂടാതെ സൈഡ് സ്കേർട്ടസും ഇവിടെ കാണാം.

ആരേയും ആകർഷിക്കും രൂപഭാവത്തിൽ എയർ സസ്പെൻഷനുകളുമായി മാരുതി സ്വിഫ്റ്റ്

റോട്ടിഫോമിൽ നിന്നുള്ള ഗോൾഡ് നിറത്തിലുള്ള അഞ്ച്-സ്‌പോക്ക് അലോയി വീലുകളാണ് ഇവിടെ പ്രധാന ആകർഷണം. N1 കൺസെപ്റ്റുകളിൽ നിന്നുള്ള എയർ സസ്പെൻഷൻ സജ്ജീകരണവും കാറിൽ ഇൻസ്റ്റോൾ ചെയ്തിട്ടുണ്ട്. സസ്‌പെൻഷനുകൾ താഴ്ത്തിയതിന് ശേഷമുള്ള വാഹനം വീഡിയോ കാണിക്കുന്നു. ഇത് റോഡിനോട് ചേർന്നിരിക്കുന്നു.

ആരേയും ആകർഷിക്കും രൂപഭാവത്തിൽ എയർ സസ്പെൻഷനുകളുമായി മാരുതി സ്വിഫ്റ്റ്

പിന്നിലേക്ക് നീങ്ങുമ്പോൾ, ഒരു വലിയ ഗ്ലോസ്സ് ബ്ലാക്ക് റൂഫ് മോൾഡഡ് സ്‌പോയിലറുണ്ട്. കാറിൽ നിന്നുള്ള എല്ലാ ബാഡ്ജുകളും സ്റ്റിക്കറുകളും നീക്കംചെയ്യുകയും സ്വിഫ്റ്റ് സ്പോർട്ട് യൂണിറ്റുമായി റിയർ ബമ്പർ മാറ്റിസ്ഥാപിക്കുകയും ചെയ്തു.

ആരേയും ആകർഷിക്കും രൂപഭാവത്തിൽ എയർ സസ്പെൻഷനുകളുമായി മാരുതി സ്വിഫ്റ്റ്

വൈറ്റ് ഗ്ലോസ്സ് ബ്ലാക്ക് നിറങ്ങൾ ചേർന്ന പെയിന്റിംഗ് ബമ്പറിന് സ്പോർട്ടി ലുക്ക് നൽകുന്നു. പിൻ ബമ്പറിൽ ക്വാഡ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും ഒരുക്കിയിരിക്കുന്നു, പക്ഷേ അവ പ്രവർത്തനക്ഷമമാണോ എന്ന് അറിയില്ല.

ആരേയും ആകർഷിക്കും രൂപഭാവത്തിൽ എയർ സസ്പെൻഷനുകളുമായി മാരുതി സ്വിഫ്റ്റ്

ഇതുകൂടാതെ, സ്വിഫ്റ്റിൽ മറ്റ് പരിഷ്കാരങ്ങളൊന്നും കാണുന്നില്ല. വാഹനത്തിന്റെ ഉടമ എക്‌സ്‌ഹോസ്റ്റിലോ എഞ്ചിനിലോ എന്തെങ്കിലും മാറ്റം വരുത്തിയോ എയർ ഫിൽട്ടർ അപ്‌ഗ്രേഡുചെയ്‌തിട്ടുണ്ടോ എന്നത് അറിയില്ല.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇതിൽ വരുന്നത്. ഇത് 83 bhp കരുത്തും 113 Nm torque ഉം ഉൽ‌പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT ഗിയർബോക്സ് ഓപ്ഷൻ ഉപയോഗിച്ച് ഹാച്ച്ബാക്ക് ലഭ്യമാണ്.

Most Read Articles

Malayalam
English summary
Maruti Suzuki Swift Looks Amazing Wit Off Market Alloys And Air Suspension Kit. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X