മസ്കുലാർ ലുക്കിൽ റിയർ എഞ്ചിൻ ഹോട്ട് ഹാച്ചായി മാരുതി സ്വിഫ്റ്റ് കൺസെപ്റ്റ്

രാജ്യത്തെ ഏറ്റവും പ്രശസ്തവും ജനപ്രിയവുമായ ഹാച്ച്ബാക്കുകളിൽ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഇന്ത്യയിൽ യഥാർത്ഥത്തിൽ പരിഷ്ക്കരണങ്ങൾ അല്ലെങ്കിൽ മോഡിഫിക്കേഷനുകൾ നടത്തുന്നവരുടെ ഇടയിലും വളരെ പ്രസിദ്ധമായ കാറുകളിൽ ഒന്നാണിത്.

മസ്കുലാർ ലുക്കിൽ റിയർ എഞ്ചിൻ ഹോട്ട് ഹാച്ചായി മാരുതി സ്വിഫ്റ്റ് കൺസെപ്റ്റ്

ഇപ്പോഴും യുവാക്കളും ഫാമിലിയും ഒരുപോലെ വാങ്ങാൻ ഇഷ്ടപ്പെടുന്ന ഒരു കാർ എന്ന പേരും ഇതിനുണ്ട്. വർഷങ്ങളായി, ഹാച്ച്ബാക്കിൽ പുതുമ നിലനിർത്താൻ മാരുതി മാറ്റങ്ങൾ വരുത്തി, എന്നിരുന്നാലും ഓരോ കാർ പ്രേമിയുടേയും ഹൃദയത്തിൽ ഇപ്പോഴും ഒരു പ്രത്യേക സ്ഥാനം ഇതിനുണ്ട്.

മസ്കുലാർ ലുക്കിൽ റിയർ എഞ്ചിൻ ഹോട്ട് ഹാച്ചായി മാരുതി സ്വിഫ്റ്റ് കൺസെപ്റ്റ്

അങ്ങേയറ്റം പരിഷ്കരിച്ച നിരവധി സ്വിഫ്റ്റുകൾ രാജ്യത്തുടനീളം നാം കണ്ടിട്ടുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്ഥമായി മാരുതി സുസുക്കി സ്വിഫ്റ്റ് ഒരു റിയർ എഞ്ചിൻ ഹോട്ട് ഹാച്ച് ആയിരുന്നെങ്കിൽ എങ്ങനെയിരിക്കുമെന്ന് കാണിക്കുന്ന ഒരു റെൻഡർ വീഡിയോയാണ് ഇവിടെ ഞങ്ങൾ പങ്കുവെക്കുന്നത്.

മസ്കുലാർ ലുക്കിൽ റിയർ എഞ്ചിൻ ഹോട്ട് ഹാച്ചായി മാരുതി സ്വിഫ്റ്റ് കൺസെപ്റ്റ്

സൈഫിർ ഡിസൈൻസാണ് വീഡിയോ തങ്ങളുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചിത്രകാരൻ റെൻഡറിൽ വളരെ മികച്ച വർക്ക് ചെയ്തിട്ടുണ്ട്.

മസ്കുലാർ ലുക്കിൽ റിയർ എഞ്ചിൻ ഹോട്ട് ഹാച്ചായി മാരുതി സ്വിഫ്റ്റ് കൺസെപ്റ്റ്

ഈ റെൻഡർ വീഡിയോയിൽ, അദ്ദേഹം സ്വിഫ്റ്റിനെ പൂർണ്ണമായും ഒരു റിയർ എഞ്ചിൻ ലോ റൈഡർ ഹോട്ട് ഹാച്ചിലേക്ക് പുനർരൂപകൽപ്പന ചെയ്തിരിക്കുന്നു. കാറിന് ആവശ്യമുള്ള ലുക്ക് നൽകാൻ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

മസ്കുലാർ ലുക്കിൽ റിയർ എഞ്ചിൻ ഹോട്ട് ഹാച്ചായി മാരുതി സ്വിഫ്റ്റ് കൺസെപ്റ്റ്

മുന്നിൽ നിന്ന് ആരംഭിച്ചാൽ, കാറിലെ എല്ലാ ക്രോമുകളും നീക്കം ചെയ്യുകയും ഇവയെല്ലാം ബ്ലാക്ക്ഔട്ട് ചെയ്യുകയും ചെയ്തു. പ്രൊജക്ടർ ടൈപ്പ് ലൈറ്റുകളും എൽഇഡി ഡിആർഎല്ലുകളും ടേൺ ഇൻഡിക്കേറ്ററുകളുമുള്ള സ്മോക്ക്ഡ് ഹെഡ്‌ലാമ്പുകളുമായാണ് ഹാച്ച്ബാക്ക് വരുന്നത്. ഒരു സ്പ്ലിറ്ററുമായി വരുന്ന തരത്തിൽ ബമ്പർ പുനർരൂപകൽപ്പന ചെയ്തിരിക്കുന്നു.

മസ്കുലാർ ലുക്കിൽ റിയർ എഞ്ചിൻ ഹോട്ട് ഹാച്ചായി മാരുതി സ്വിഫ്റ്റ് കൺസെപ്റ്റ്

സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോൾ, ഫെൻഡറുകളും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. അവ ഇപ്പോൾ സ്റ്റോക്ക് പതിപ്പിനേക്കാൾ വിശാലമാണ്, വിശാലമായ ബ്ലാക്ക് അലോയി വീലുകളും ലോ പ്രൊഫൈൽ ടയറുകളും ഉൾക്കൊള്ളുന്നതിനാണ് ഇത് ചെയ്തത്. നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകളും ആർട്ടിസ്റ്റ് ചേർത്തിട്ടുണ്ട്.

മസ്കുലാർ ലുക്കിൽ റിയർ എഞ്ചിൻ ഹോട്ട് ഹാച്ചായി മാരുതി സ്വിഫ്റ്റ് കൺസെപ്റ്റ്

മുഴുവൻ കാറും നന്നായി താഴ്ത്തിയിട്ടുണ്ട്, വീലുകൾക്ക് നേരിയ നെഗറ്റീവ് ക്യാംബർ ഉണ്ട്. പിൻഭാഗത്തേക്ക് നീങ്ങുമ്പോൾ, മാറ്റങ്ങൾ കൂടുതൽ വ്യക്തമാണ്. പിൻ ബമ്പർ പൂർണ്ണമായും നീക്കം ചെയ്യുകയോ മുറിക്കുകയോ ചെയ്തു.

മസ്കുലാർ ലുക്കിൽ റിയർ എഞ്ചിൻ ഹോട്ട് ഹാച്ചായി മാരുതി സ്വിഫ്റ്റ് കൺസെപ്റ്റ്

എക്സോസ്റ്റ് പൈപ്പുകളും എഞ്ചിനും പിന്നിൽ നിന്ന് ഭാഗികമായി കാണാം. ഫ്രണ്ട് എഞ്ചിൻ ഹാച്ച്ബാക്കാണ് മാരുതി സ്വിഫ്റ്റ്. കലാകാരൻ കാറിന്റെ നേച്ചർ പൂർണ്ണമായും മാറ്റി അതിനെ ഒരു റിയർ വീൽ ഡ്രൈവ് ഹോട്ട് ഹാച്ച്ബാക്കാക്കി.

മസ്കുലാർ ലുക്കിൽ റിയർ എഞ്ചിൻ ഹോട്ട് ഹാച്ചായി മാരുതി സ്വിഫ്റ്റ് കൺസെപ്റ്റ്

സ്വിഫ്റ്റിന്റെ റൂഫിൽ ഒരു വലിയ സ്പോയ്ലറും സ്ഥാപിച്ചിട്ടുണ്ട്. റെൻഡർ വീഡിയോയിൽ ഒരു റൂഫ് ബോക്സും കാണാം. മൊത്തത്തിൽ, ആർട്ടിസ്റ്റ് റെൻഡറിലൂടെ അഭിനന്ദനീയമായ ഒരു വർക്കാണ് ചെയ്തിരിക്കുന്നത്.

മാരുതിക്ക് വിപണിയിൽ ഒരു റിയർ വീൽ ഡ്രൈവ് കാറില്ല, എന്നാൽ, ഒരു റിയർ വീൽ ഡ്രൈവ് സ്വിഫ്റ്റ് അവതരിപ്പിച്ചിരുന്നെങ്കിൽ, അത് ഈ ചെറിയ ഹാച്ച്ബാക്കിനെ ഒരു ഐതിഹാസിക കാർ ആക്കുമായിരുന്നു.

മസ്കുലാർ ലുക്കിൽ റിയർ എഞ്ചിൻ ഹോട്ട് ഹാച്ചായി മാരുതി സ്വിഫ്റ്റ് കൺസെപ്റ്റ്

വീഡിയോയിലെ റിയർ-എഞ്ചിൻ സ്വിഫ്റ്റിന്റെ എഞ്ചിനെക്കുറിച്ച് ആർട്ടിസ്റ്റ് ഒന്നും പരാമർശിക്കുന്നില്ല, പക്ഷേ, നിലവിൽ വിപണിയിലുള്ളതിനേക്കാൾ ഇത് കൂടുതൽ ശക്തമായിരിക്കുമെന്ന് ഞങ്ങൾ അനുമാനിക്കുന്നു. ഈ സ്വിഫ്റ്റ് കൺസെപ്റ്റ് ട്വിൻ ടർബോചാർജറുകളുമായാണ് വരുന്നതെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.

മാരുതി സ്വിഫ്റ്റ് ഒരു ജനപ്രിയ ഹാച്ച്ബാക്കാണ്. ഈ വർഷം ആദ്യം വാഹനത്തിന് ഒരു ചെറിയ ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചിരുന്നു. ഡ്രൈവ് ചെയ്യാൻ വളരെ രസകരവും നല്ല ഇന്ധനക്ഷമതയും നൽകുന്ന ഒരു മോലാണിത്.

മസ്കുലാർ ലുക്കിൽ റിയർ എഞ്ചിൻ ഹോട്ട് ഹാച്ചായി മാരുതി സ്വിഫ്റ്റ് കൺസെപ്റ്റ്

നോർമലായി 88 bhp 113 Nm പരമാവധി torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനൊപ്പം ഇത് ലഭ്യമാണ്. നിലവിൽ സ്വിഫ്റ്റിനൊപ്പം ഡീസൽ എഞ്ചിൻ മാരുതി വാഗ്ദാനം ചെയ്യുന്നില്ല. സ്വിഫ്റ്റിന്റെ പെട്രോൾ പതിപ്പ് അഞ്ച്-സ്പീഡ് മാനുവലും അഞ്ച്-സ്പീഡ് AMT ഗിയർബോക്സ് ഓപ്ഷനിലും ലഭ്യമാണ്.

മസ്കുലാർ ലുക്കിൽ റിയർ എഞ്ചിൻ ഹോട്ട് ഹാച്ചായി മാരുതി സ്വിഫ്റ്റ് കൺസെപ്റ്റ്

ഇതൊരു മികച്ച കൺസെപ്റ്റാണെങ്കിലും മാരുതി സുസുക്കി ഇത്തരത്തിലൊരു മോഡൽ അടുത്ത കാലത്തെങ്ങും പുറത്തിറക്കാൻ വഴിയില്ല. എന്നാൽ ആഗോള തലത്തിൽ സ്വിഫ്റ്റിന് ഒരു പുതുതലമുറ മോഡഷ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലുള്ള മോഡലിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു മാറ്റം നമുക്ക് പ്രതീക്ഷിക്കാം.

മസ്കുലാർ ലുക്കിൽ റിയർ എഞ്ചിൻ ഹോട്ട് ഹാച്ചായി മാരുതി സ്വിഫ്റ്റ് കൺസെപ്റ്റ്

എക്സ്റ്റീരിയർ ഇന്റീരിയർ മാറ്റങ്ങൾക്കൊപ്പം പുതിയ മോഡലിന്റെ ഹുഡിനടിയിലും കാര്യമായ പരിഷ്കരണങ്ങൾ ലഭിച്ചേക്കാം. പുതുക്കിയ പവർപ്ലാന്റിനൊപ്പം കൂടുതൽ കരുത്തുറ്റ ഹൈബ്രിഡ് സാങ്കേതികവിദ്യയും നിർമ്മാതാക്കൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
Maruti swift concept as a muscular looking rear engine hot hatch
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X