താരങ്ങളുടെ വാഹനങ്ങള്‍ പിന്തുടരരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുംബൈ പൊലീസിന്റെ മുന്നറിയിപ്പ്

ഏതാനും ദിവസങ്ങളായി ലഹരി മരുന്ന് കേസുകളുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പ്രധാന താരങ്ങളെല്ലാം ചര്‍ച്ചാവിഷയമായിരിക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട താരങ്ങളെയെല്ലാം ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചുതുടങ്ങി.

താരങ്ങളുടെ വാഹനങ്ങള്‍ പിന്തുടരരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുംബൈ പൊലീസിന്റെ മുന്നറിയിപ്പ്

ഇതിനിടയാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് താക്കിതുമായി മുംബൈ പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡിലെ ലഹരി മരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രമുഖ താരങ്ങളെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (NCB) ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.

താരങ്ങളുടെ വാഹനങ്ങള്‍ പിന്തുടരരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുംബൈ പൊലീസിന്റെ മുന്നറിയിപ്പ്

ഇതിനായെത്തിയ താരങ്ങളുടെ വാഹനത്തെ പിന്തുടര്‍ന്ന മാധ്യമങ്ങളുടെ നടപടിയെ ശക്തമായ വിമര്‍ശിച്ചു കൊണ്ടാണ് ഡെപ്യൂട്ടി കമ്മീഷണര്‍ സംഗ്രാം സിംഗ് നിഷന്ദര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

MOST READ: EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി മെര്‍സിഡീസ്

താരങ്ങളുടെ വാഹനങ്ങള്‍ പിന്തുടരരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുംബൈ പൊലീസിന്റെ മുന്നറിയിപ്പ്

അപകടകരമായ രീതിയില്‍ പിന്തുടരുന്ന മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കണ്ടുകെട്ടുമെന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. സംഗ്രാം സിംഗ് നിഷന്ദറിന്റെ വാക്കുകള്‍ ഇങ്ങനെ;

താരങ്ങളുടെ വാഹനങ്ങള്‍ പിന്തുടരരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുംബൈ പൊലീസിന്റെ മുന്നറിയിപ്പ്

'കുറച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചില വാഹനങ്ങളെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും വശത്തു നിന്നുമൊക്കെയായി ചെയ്‌സ് ചെയ്യുന്നതും വാഹനങ്ങളില്‍ നിന്നും ഇറങ്ങുന്നതുമൊക്കെ ശ്രദ്ധയില്‍പ്പെട്ടു. അത് അവര്‍ക്കും മറ്റേ വാഹനത്തില്‍ സഞ്ചരിക്കുന്നയാള്‍ക്കും സാധാരണക്കാര്‍ക്കും അപകടസാധ്യത സൃഷ്ടിക്കാന്‍ സാധ്യതയുള്ളതാണ്. ഇത്തരം രീതികള്‍ ഇനി സഹിക്കാനാകില്ല' എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

MOST READ: നെക്‌സോണില്‍ മാറ്റം പരീക്ഷിക്കാനൊരുങ്ങി ടാറ്റ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

താരങ്ങളുടെ വാഹനങ്ങള്‍ പിന്തുടരരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുംബൈ പൊലീസിന്റെ മുന്നറിയിപ്പ്

നടിമാരായ ദീപിക പദുക്കോണും ശ്രദ്ധ കപൂറും സാറാ അലിഖാനും കഴിഞ്ഞ ദിവസം എന്‍സിബി ഓഫീസില്‍ മൊഴിനല്‍കാന്‍ എത്തുമ്പോള്‍ മാധ്യമ പവര്‍ത്തകരുടെ വാഹനങ്ങള്‍ അവരെ പിന്തുടര്‍ന്ന സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു സംഗ്രാംസിങ് നിഷന്ദറിന്റെ ഈ മുന്നറിയിപ്പ്.

ഇത്തരം കാഴ്ച ഇനി ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ചില മാധ്യമങ്ങള്‍ അതിരുവിടുന്നുവെന്ന പരാതികള്‍ക്കിടയൊണ് പൊലീസിന്റെ ഈ ഇടപെടല്‍.

MOST READ: പൂനെ ജില്ലാ ഭരണകൂടത്തിന് 51 വിംഗർ ആംബുലൻസുകൾ കൈമാറി ടാറ്റ

താരങ്ങളുടെ വാഹനങ്ങള്‍ പിന്തുടരരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുംബൈ പൊലീസിന്റെ മുന്നറിയിപ്പ്

കഴിഞ്ഞ കുറച്ച് മാസങ്ങളായി മുംബൈയില്‍ ഇത്തരം വാഹന ചെയ്‌സിംഗ് പതിവ് കാഴ്ചയാണ്. താരങ്ങള്‍ അടക്കം സംശയനിഴലില്‍ നില്‍ക്കുന്ന സംഭവത്തില്‍ ലഹരി മരുന്ന് വിവാദം കൂടി വന്നതോടെ മാധ്യമങ്ങള്‍ പരക്കം പാച്ചില്‍ തുടങ്ങിയിരിക്കുകയാണ്.

താരങ്ങളുടെ വാഹനങ്ങള്‍ പിന്തുടരരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുംബൈ പൊലീസിന്റെ മുന്നറിയിപ്പ്

നിയമലംഘനം നടത്തിയാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനൊപ്പം ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പും പൊലീസ് നല്‍കി. റോഡുകളില്‍ അപകടകരമായി കാറുകള്‍ ഓടിക്കുന്ന വീഡിയോകളും ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

Most Read Articles

Malayalam
English summary
Mumbai Police Warn Media Vehicles Against Car Chasing Celebrities. Read in Malayalam.
Story first published: Monday, September 28, 2020, 16:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X