ദുബായ് പൊലീസിൽ ചേർന്ന് പുതിയ ലാൻഡ് ക്രൂയിസർ 300

ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടു പരിചിതമായ ഒന്നാണ് ആഢംബര സൂപ്പർ കാറുകളില്‍ ചീറിപ്പായുന്ന പൊലീസുകാരെ. അതുപോലെയാണ് എക്സോട്ടിക് സൂപ്പർകാറുകളും എസ്‌യുവികളും ഉപയോഗിച്ച് ലോകശ്രദ്ധനേടിയ ദുബായ് പൊലീസുകാർ.

ദുബായ് പൊലീസിൽ ചേർന്ന് പുതിയ ലാൻഡ് ക്രൂയിസർ 300

ആഢംബര സ്പോർട്‌സ് കാറുകളും ഓഫ്-റോഡ് എസ്‌യുവകളും മാത്രമാണ് അറേബ്യൻ കാവൽക്കാരുടെ സേവകർ. ദേ ഇപ്പോൾ വിപണിയിൽ എത്തി വെറും ഒരാഴ്ച്ച പിന്നിടുമ്പോഴേക്കും ദുബായ് പൊലീസിൽ വരെ എത്തിയിരിക്കുകയാണ് പുതുതലമുറ ലാൻഡ് ക്രൂയിസർ.

ദുബായ് പൊലീസിൽ ചേർന്ന് പുതിയ ലാൻഡ് ക്രൂയിസർ 300

ചിത്രങ്ങളിൽ കാണുന്നതു പോലെ തന്നെ ടൊയോട്ട ലാൻഡ് ക്രൂയിസർ 300 എസ്‌യുവിയുടെ ബോണറ്റിലും വശങ്ങളിലും ദുബായ് പൊലീസിന്റെ സിഗ്‌നേച്ചർ ഗ്രീൻ ലിവറിയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

ദുബായ് പൊലീസിൽ ചേർന്ന് പുതിയ ലാൻഡ് ക്രൂയിസർ 300

മുൻഗാമിയുടെ ഡിസൈൻ ധാർമ്മികത പുതിയ J300 മോഡലിലേക്ക് മുന്നോട്ട് കൊണ്ടുപോകുമ്പോൾ പുതിയ ലാൻഡ് ക്രൂയിസറിന് അകത്തും പുറത്തും നിരവധി പരിഷ്ക്കാരങ്ങളാണ് ജാപ്പനീസ് ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്.

ദുബായ് പൊലീസിൽ ചേർന്ന് പുതിയ ലാൻഡ് ക്രൂയിസർ 300

എവിടെയും എത്തിച്ചെല്ലാൻ സഹായിക്കുന്ന ബോഡി-ഓൺ-ഫ്രെയിം നിർമ്മാണം നിലനിർത്തിയിട്ടുണ്ടെങ്കിലും കൂടുതൽ ആധുനിക TNGA-F വാസ്തുവിദ്യയെ അടിസ്ഥാനമാക്കിയാണ് പുതുതലമുറ ആവർത്തനം ഒരുങ്ങിയിരിക്കുന്നത്.

ദുബായ് പൊലീസിൽ ചേർന്ന് പുതിയ ലാൻഡ് ക്രൂയിസർ 300

മികച്ച നിയന്ത്രണത്തിനായി ഗുരുത്വാകർഷണ കേന്ദ്രം ഉപയോഗിച്ച് എസ്‌യുവിയെ കൂടുതൽ കർക്കശമാക്കുന്നതിനൊപ്പം മൊത്തത്തിലുള്ള നിയന്ത്രണ ഭാരം 200 കിലോഗ്രാം കുറയ്ക്കാനും പ്ലാറ്റ്ഫോം സഹായിച്ചു.

ദുബായ് പൊലീസിൽ ചേർന്ന് പുതിയ ലാൻഡ് ക്രൂയിസർ 300

ഇലക്ട്രോണിക് കൈനറ്റിക് ഡൈനാമിക് സസ്പെൻഷൻ സിസ്റ്റം, ഒന്നിലധികം ഡ്രൈവ് മോഡുകൾ, ടെറൈൻ മോണിറ്റർ എന്നിവയ്ക്കൊപ്പം മെച്ചപ്പെട്ട സസ്‌പെൻഷൻ പോലുള്ള മെക്കാനിക്കൽ ഹൈലൈറ്റുകളും പുതുതലമുറയിലേക്ക് ചേക്കേറിയപ്പോൾ എസ്‌യുവിക്ക് ലഭിച്ചു.

ദുബായ് പൊലീസിൽ ചേർന്ന് പുതിയ ലാൻഡ് ക്രൂയിസർ 300

ലോകമെമ്പാടുമുള്ള കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പുതിയ എഞ്ചിൻ ഓപ്ഷനുകളും വാഹനത്തിൽ അവതരിപ്പിക്കാൻ ടൊയോട്ട തയാറായിട്ടുണ്ട്. രണ്ട് ഇരട്ട-ടർബോചാർജ്ഡ് എഞ്ചിനുകൾ ഇപ്പോൾ ലൈനപ്പിന്റെ ഭാഗമായതിനാൽ പഴയ V8 യൂണിറ്റുകളെ ബ്രാൻഡ് പിൻവലിച്ചു.

ദുബായ് പൊലീസിൽ ചേർന്ന് പുതിയ ലാൻഡ് ക്രൂയിസർ 300

3.5 ലിറ്റർ V6 പെട്രോളിന് പരമാവധി 415 bhp കരുത്തും 650 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. 3.3 ലിറ്റർ ട്വിൻ-ടർബോ V6 ഡീസൽ 309 bhp പവറും 700 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ സ്റ്റാൻഡേർഡായി ഓൾ-വീൽ ഡ്രൈവുമായാണ് വരുന്നത്.

ദുബായ് പൊലീസിൽ ചേർന്ന് പുതിയ ലാൻഡ് ക്രൂയിസർ 300

ലാൻഡ് ക്രൂയിസറിന്റെ GR സ്പോർട്ട് എഡിഷന്റെ അരങ്ങേറ്റവും ടൊയോട്ട പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സമീപഭാവിയിൽ വിപണിയിലെത്തും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എസ്‌യുവി ഈ വർഷം അവസാനത്തോടെ നിരത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
New Gen Toyota Land Cruiser 300 Joined In The Dubai Police Fleet. Read in Malayalam
Story first published: Monday, June 21, 2021, 9:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X