നിത്യാനന്ദയുടെ എന്‍ഡീവര്‍

Posted By:

നിത്യാനന്ദ പരമഹംസസ്വാമികള്‍ ബലാല്‍സംഗം, ഭൂമി തട്ടിപ്പ് തുടങ്ങിയ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. സനാതന ഭാരതത്തില്‍ ആള്‍ദൈവങ്ങള്‍ ഇതാദ്യമായല്ല ലൈഗികാപവാദ കേസുകളില്‍ കുടുങ്ങുന്നത്. എന്നിട്ടും നിത്യാനന്ദ വാര്‍ത്തകളില്‍ മുമ്പെന്നത്തെക്കാളും ശക്തമായി നിറഞ്ഞു. ഇതിനു കാരണം രഞ്ജിത എന്ന നടിയുമായി ബന്ധപ്പെട്ടതെന്ന് ആരോപിക്കപ്പെട്ട ചില വീഡിയോകളാണ് എന്നു പറയാം.

നിത്യാനന്ദയുടെ പക്കല്‍ ഒരു ഫോര്‍ഡ് എന്‍ഡീവര്‍ എസ്‍യുവിയാണുള്ളത്. സനാതനമായ വെള്ള നിറമാണ് ഈ വാഹനത്തിന്. എന്‍ഡീവറിന് ഒരു നല്ല ഫാന്‍സി നമ്പരും നിത്യാനന്ദ സ്വന്തമാക്കിയിട്ടുണ്ട്. KA 04 MN 4444. നാല് എന്നത് നിത്യാനന്ദയുടെ ഭാഗ്യനമ്പരാണ്.

Nityananda

കൊച്ചി അങ്ങാടിയില്‍ 18,01,911 രൂപ മുതല്‍ 20,96,003 രൂപ വരെയാണ് എന്‍ഡീവര്‍ എസ്‍യുവിയുടെ വിലനിലവാരം.2499 സിസി എന്‍ജിന്‍ ശേഷിയുള്ള രണ്ട് ഡീസല്‍ വേരിയന്‍റുകളും 2953 സിസി എന്‍ജിന്‍ ശേഷിയുള്ള ഒരു വേരിയന്‍റുമാണ് ഫോര്‍ഡ് എന്‍ഡീവറിനുള്ളത്. 2953 സിസിയുടെ ഡീസല്‍ എന്‍ജിന്‍ ടോപ് വേരിയന്‍റ് ഫോര്‍ വീല്‍ ഡ്രൈവാണ്.

ഹൈവേകളില്‍ 13.2 കിമി മൈലേജാണ് ഈ വാഹനം നല്‍കുന്നത്. സിറ്റികളില്‍ 9.6 കിമി മൈലേജും ലഭിക്കും. കുതിരശക്തിക്കൊന്നും ഒരു കുറവുമില്ല നിത്യാനന്ദയുടെ വാഹനത്തിന്. ഉയര്‍ന്ന വേരിയന്‍റിന്‍റെ എന്‍ജ‍ിന്‍ 3600 ആര്‍പിഎമ്മില്‍ 156 കുതിരകളുടെ ശക്തിയുള്ളതാണ്. 2500 ആര്‍പിഎമ്മില്‍ 380 എന്‍എം ചക്രവീര്യവും എന്‍ഡീവര്‍ ടോപ് വേരിയന്‍റിനുണ്ട്.

2499 സിസി എന്‍ജിന്‍ പതിപ്പിന് 143 കുതിരകളുടെ ശക്തിയാണുള്ളത്. 3500 ആര്‍പിഎമ്മില്‍. 1800 ആര്‍പിഎമ്മില്‍ 330 എന്‍എം ടോര്‍ക്കും ഈ എന്‍ജിന് പകരുന്നു.

എന്‍ഡീവര്‍ നിറങ്ങള്‍

മൂണ്‍ ഡസ്റ്റ് സില്‍വര്‍

സീ ഗ്രേ

പാന്തര്‍ ബ്ലാക്

ഓയ്സ്റ്റര്‍ ഗ്രേ

ഡയമണ്ട് വൈറ്റ്

സ്വാമി നിത്യാനന്ദ കോടതിയിലെത്തിയത് ഒരു സ്കോഡ കാറിലാണ്. സ്കോഡ കാറിന്‍റെ നിറവും വെള്ളയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിത്യാനന്ദയുടെ ശിഷ്യയായ രഞ്ജിതയ്ക്ക് ഒരു സ്കോഡ ലോറയുണ്ട്. ഇതിന്‍റെ നിറവും സനാതനമായ വെള്ള നിറമാണ്.

English summary
Controversial god man Nityananda who has now surrendered in a bangalore court has surprised many by coming in a Skoda car instead of his usual Ford Endeavor SUV. The swami has been seen in the Endeavour baring registration number KA 04 MN 4444.
Story first published: Wednesday, June 13, 2012, 17:31 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark