കൊവിഡ്; തമിഴ്നാട് സർക്കാരിന് 50 ലക്ഷം രൂപ ധനസഹായം നൽകി ഓല

കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ തമിഴ്‌നാടിനെ സഹായിക്കുന്നതിന് ഓല ഗ്രൂപ്പ് മറ്റൊരു പ്രധാന നടപടി സ്വീകരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യയിലെ ഏറ്റവും വലിയ മൊബിലിറ്റി പ്ലാറ്റ്ഫോം ഇതിനകം തന്നെ അഞ്ച് കോടി രൂപ PM കെയേർസ് ഫണ്ടിലേക്ക് സംഭാവന ചെയ്തിരുന്നു.

കൊവിഡ്; തമിഴ്നാട് സർക്കാരിന് 50 ലക്ഷം രൂപ ധനസഹായം നൽകി ഓല

കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മൂന്ന് കോടി രൂപയും വാഗ്ദാനം ചെയ്തിരുന്നു. പകർച്ചവ്യാധിക്കെതിരെ പോരാടാൻ ക്യാബ് അഗ്രിഗേറ്റർ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇപ്പോൾ 50 ലക്ഷം രൂപ സംഭാവന നൽകിയിരിക്കുകയാണ്.

കൊവിഡ്; തമിഴ്നാട് സർക്കാരിന് 50 ലക്ഷം രൂപ ധനസഹായം നൽകി ഓല

ആരോഗ്യ സംരക്ഷണ സഹായം, സംസ്ഥാനത്തെ സാമ്പത്തിക ദുരിതാശ്വാസ നടപടികൾ എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധത്തിനും ദുരിതാശ്വാസ നടപടികൾക്കും ഈ ഫണ്ട് പിന്തുണ നൽകുമെന്ന് ഓല പറയുന്നു.

MOST READ: സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി റെയില്‍വേ; ബുക്കിങ് ഇന്നുമുതല്‍

കൊവിഡ്; തമിഴ്നാട് സർക്കാരിന് 50 ലക്ഷം രൂപ ധനസഹായം നൽകി ഓല

തങ്ങളുടെ കാലത്തെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധികളിലൊന്നാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നതെന്നും സംസ്ഥാനങ്ങളെയും സമൂഹങ്ങളെയും പകർച്ചവ്യാധി ബാധിച്ചവരെയും സഹായിക്കാൻ ഓല ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണ് എന്ന് ഓല ഗ്രൂപ്പിന്റെ സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞു.

കൊവിഡ്; തമിഴ്നാട് സർക്കാരിന് 50 ലക്ഷം രൂപ ധനസഹായം നൽകി ഓല

കോവിഡ് -19 നെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കുന്നതിനൊപ്പം തമിഴ്‌നാടിന് തങ്ങളുടെ എളിയ സംഭാവന നൽകുന്നു. ഈ അസാധാരണ കാലഘട്ടത്തിൽ, ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ മുൻ‌നിരകളിൽ സേവനമനുഷ്ഠിക്കുന്ന എല്ലാവരോടും തങ്ങൾ നന്ദിയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തും.

MOST READ: ലോക്ക്ഡൗൺ; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ വഴിയൊരുക്കി ടൂറിസം വകുപ്പ്

കൊവിഡ്; തമിഴ്നാട് സർക്കാരിന് 50 ലക്ഷം രൂപ ധനസഹായം നൽകി ഓല

ലോക്ക്ഡൗൺ കാലയളവിൽ മുഴുവൻ ഡ്രൈവർ-പങ്കാളി സമൂഹത്തിനും പിന്തുണ നൽകുന്നതിന് കമ്പനിയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ഓല ഫൗണ്ടേഷൻ "ഡ്രൈവ് ദി ഡ്രൈവർ ഫണ്ട്" എന്ന ക്രൗഡ്സോർസിംഗ് സംരംഭം ആരംഭിച്ചു.

കൊവിഡ്; തമിഴ്നാട് സർക്കാരിന് 50 ലക്ഷം രൂപ ധനസഹായം നൽകി ഓല

ഓല ജീവനക്കാർ ഇതിനായി ഇതിനകം 20 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്. അതോടൊപ്പം അഗർവാൾ തന്നെ തന്റെ ഒരു വർഷത്തെ ശമ്പളം ഫണ്ടിനായി നൽകി.

MOST READ: കൊറോണ ബാധിത പ്രദേശങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകാൻ പുതിയ ടൂളുകൾ അവതരിപ്പിച്ച് മാപ്പ്മൈഇന്ത്യ

കൊവിഡ്; തമിഴ്നാട് സർക്കാരിന് 50 ലക്ഷം രൂപ ധനസഹായം നൽകി ഓല

നിരവധി റെഡ് സോൺ പ്രദേശങ്ങളിൽ അടിയന്തര സേവനങ്ങൾ നൽകുന്നത് തുടരുന്നതിനിടെ കമ്പനി ഇതിനകം തന്നെ രാജ്യത്തൊട്ടാകെയുള്ള 100 ഓറഞ്ച്, ഗ്രീൻ സോണുകളിൽ പ്രവർത്തനം പുനരാരംഭിച്ചു.

Most Read Articles

Malayalam
English summary
Ola cabs donates 50 lakhs to TN govt relief fund. Read in Malayalam.
Story first published: Monday, May 11, 2020, 16:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X