Just In
- 39 min ago
കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti
- 1 hr ago
കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ
- 1 hr ago
സുരക്ഷയുടെ കാര്യത്തിൽ ഒരു പടി മുന്നോട്ട്; GNCAP ടെസ്റ്റിൽ 3 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി S-Presso
- 2 hrs ago
കൂടുതൽ ശ്രദ്ധ എസ്യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai
Don't Miss
- News
സര്‍ക്കാര്‍ വീണു, അടുത്ത നീക്കമെന്ത്? ആലോചനയുമായി എന്‍സിപിയും കോണ്‍ഗ്രസും
- Sports
IND vs ENG: സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ കോലി! ക്യാപ്റ്റന്‍സിയില്‍ രണ്ട് സാമ്യങ്ങള്‍, ഒരു വ്യത്യാസവും
- Lifestyle
ആസ്ത്മാ രോഗികള്‍ക്ക് ആശ്വാസം നല്‍കും ഈ ഭക്ഷണങ്ങള്‍
- Technology
മോഷണം പോയ റേഞ്ച് റോവർ കാർ കണ്ടെത്താൻ സഹായിച്ചത് ആപ്പിൾ എയർ ടാഗ്
- Movies
പത്ത് ലക്ഷം വരെ വാഗ്ദാനം ചെയ്ത് ബിഗ് ബോസ്, റിയാസ് പണപ്പെട്ടിയെടുത്തില്ല, ഫൈനൽ തന്നെ ലക്ഷ്യം!
- Finance
ടെക്നിക്കല്‍ ചാര്‍ട്ടില്‍ BUY സിഗ്നല്‍; കുറഞ്ഞ റിസ്കില്‍ ലാഭം നേടാന്‍ 5 ഓഹരികള്‍
- Travel
മേഘങ്ങള്‍ക്കു മുകളിലെ ആണവോര്‍ജ്ജ ഹോട്ടല്‍, ലാന്‍ഡിങ് ഇല്ല!! അറ്റുകുറ്റപണി ആകാശത്ത്... സ്കൈ ക്രൂസ് അത്ഭുതമാണ്
കുറഞ്ഞ ബജറ്റിൽ വാങ്ങാനാവുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച 5 അഡ്വഞ്ചർ ടൂറിംഗ് ബൈക്കുകൾ
റോയൽ എൻഫീൽഡ് ഹിമാലയന്റെ വരവിനുശേഷം ഇന്ത്യൻ വിപണിയിലെ ബജറ്റ് അഡ്വഞ്ചറർ ടൂറിംഗ് മോട്ടോർസൈക്കിളുടെ ആവശ്യം ക്രമാനുഗതമായി വർധിക്കുകയാണുണ്ടായത്. അന്നു മുതൽ സ്പോർട്‌സ് ബൈക്കുകൾക്ക് മീതെ മേധാവിത്വം പുലർത്താനും അഡ്വഞ്ചർ പതിപ്പുകൾക്കായെന്നും പറയാം.

ഇന്ന് അഡ്വഞ്ചർ മോഡലുകളിൽ ഇല്ലാത് ഇരുചക്ര വാഹന നിർമാതാക്കൾ ഇന്ത്യയിൽ ഇല്ലെന്നു തന്നെ വേണമെങ്കിൽ പറയാം. ടിവിഎസ് മാത്രമാണ് ഈ ശ്രേണിയിൽ നിന്നും വിട്ടുനിൽക്കുന്ന ഒരു പ്രമുഖൻ എന്നു പറയാം. റോയൽ എൻഫീൽഡിനും ഹീറോയ്ക്കും ശേഷം കെടിഎം, ഹോണ്ട, സുസുക്കി, യെസ്‌ഡി എന്നിവരെല്ലാം അഡ്വഞ്ചർ ബൈക്കുകളുമായി കളത്തിലെത്തി കഴിഞ്ഞു.

എന്നാൽ ഇവയിൽ നിന്നും ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും പോക്കറ്റ്-ഫ്രണ്ട്ലി അഡ്വഞ്ചർ ടൂറിംഗ് ബൈക്കുകൾ ഏതെല്ലാമാണെന്ന് അറിയോമോ? പോക്കറ്റു കാലിയാക്കാതെ തന്നെ ഇവയെ കൊണ്ടുനടക്കാനും സാധിക്കുമെന്നതാണ് മറ്റൊരു രസകരമായ കാര്യം. അത്തരം അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളെ ഒന്നു പരിചയപ്പെട്ടാലോ?

ഹീറോ എക്‌സ്‌പൾസ് 200 4V
നിലവിൽ മോട്ടോർസൈക്കിളിന്റെ 2V പതിപ്പിനൊപ്പം വിൽക്കുന്ന എക്‌സ്‌പൾസ് 200 4V പുറത്തിറക്കിയതോടെ ഹീറോയുടെ ഈ അഡ്വഞ്ചർ ബൈക്ക് കൂടുതൽ ജനപ്രിയമായെന്നു പറയാം. രണ്ട് വാൽവുകൾക്ക് പകരം നാല് വാൽവുകൾ ഉൾപ്പെടുത്തിയ പരിഷ്ക്കരണവുമായാണ് മോഡൽ വിപണിയിൽ എത്തിയത്. 1,32,350 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇത് വിപണിയിൽ ലഭ്യമാവുന്നത്.

നാല്-വാൽവ് സജ്ജീകരണം ഉപയോഗിക്കുന്ന ഈ വേരിയന്റ് മെച്ചപ്പെട്ട പെർഫോമൻസ് നൽകാനും ഹൈവേ വേഗതയിൽ അതിന്റെ ടൂ-വാൽവ് എതിരാളിയേക്കാൾ കൂടുതൽ സുഖകരമാക്കാനും ലക്ഷ്യമിട്ടാണ് എത്തിയിരിക്കുന്നത്. വയർ-സ്‌പോക്ക് വീലുകൾ, ലോംഗ് ട്രാവൽ സസ്പെൻഷൻ, എഞ്ചിൻ ബാഷ് പ്ലേറ്റ് എന്നിവ ഉൾപ്പെടുന്ന ഓഫ്-റോഡ്-ഫോക്കസ്ഡ് ഹാർഡ്‌വെയറും മോട്ടോർസൈക്കിളിൽ ഉണ്ട്.

എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽലൈറ്റ്, ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് ഹീറോ എക്‌സ്‌പൾസ് 200 4V
വേരിയന്റിലെ മറ്റ് സവിശേഷതകൾ. മെക്കാനിക്കൽ സവിശേഷതകളിൽ 199.6 സിസി, സിംഗിൾ സിലിണ്ടർ, എയർ/ഓയിൽ കൂൾഡ് എഞ്ചിൻ ഉൾപ്പെടുന്നു. അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജേടിയാക്കിയിരിക്കുന്ന യൂണിറ്റ് 8,500 rpm-ൽ 18.8 bhp പവറും 6,500 rpm-ൽ 17.35 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഹോണ്ട CB200X
ഹോണ്ടയുടെ അഡ്വഞ്ചർ ശൈലിയിലുള്ള CB200X ഹീറോ എക്‌സ്‌പൾസിനെ പോലെ ഓഫ്-റോഡിംഗിനെ അടിസ്ഥാനമാക്കിയുള്ള ഒരു മോഡലല്ലെങ്കിലും ടൂറിംഗ് കഴിവുകളുള്ള മികച്ചൊരു എൻട്രി ലെവൽ ബൈക്കാണിതെന്ന് അവകാശപ്പെടാം. 1,46,499 രൂപ എക്സ്ഷോറൂം വിലയുള്ള CB200X പതിപ്പിൽ സെമി-ഫെയറിംഗ് ഡിസൈൻ, ഫ്ലൈ-സ്ക്രീൻ, അപ്-റൈറ്റ് എർഗണോമിക്‌സ് എന്നിവയെല്ലാം കമ്പനി ഒരുക്കിയിട്ടുണ്ട്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഇല്ലാത്തഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും എൽഇഡി ലൈറ്റിംഗും അടങ്ങുന്നതാണ് ഇതിന്റെ ഫീച്ചർ നിര. ഹോർനെറ്റ് 2.0 മോഡലിന്റെ അതേ എഞ്ചിൻ ഓപ്ഷനുകളാണ് CB200X മോട്ടോർസൈക്കിളും ഉപയോഗിച്ചിരിക്കുന്നത്.

അഞ്ചു സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന 184.4 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ 8,500 rpm-ൽ 17 bhp പവറും 6,000 rpm-ൽ 16.1 Nm torque ഉം വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

സുസുക്കി V-സ്ട്രോം SX
ഇന്ത്യൻ വിപണിയിലെ ബജറ്റ് ഫ്രണ്ട്‌ലി അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ സെഗ്മെന്റിലെ ഏറ്റവും പുതിയ മോഡലാണ് സുസുക്കി V-സ്ട്രോം SX. ക്വർട്ടർ ലിറ്റർ ജിക്‌സെർ ബൈക്കുകളുടെ അതേ എഞ്ചിനും മെക്കാനിക്കൽ ഘടകങ്ങളുമായി ജാപ്പനീസ് ബ്രാൻഡ് ഒരുക്കിയെടുത്തതാണ് V-സ്ട്രോം SX എഡിവി പതിപ്പിനെ.

അങ്ങനെ അഡ്വഞ്ചർ-ടൂറർ മോട്ടോർസൈക്കിളുകളുമായി ബന്ധപ്പെട്ടിരിക്കുന്ന സ്വഭാവ സവിശേഷതകൾക്കൊപ്പം V-സ്ട്രോം SX മോഡലിനും അതേ ആസ്വാദ്യകരമായ സ്വഭാവം ലഭിക്കുന്നുവെന്നതാണ് ഹൈലൈറ്റ്. 2,11,600 രൂപ എക്സ്ഷോറൂം വിലയുള്ള ബേബി V-സ്ട്രോമിന് സുഖപ്രദമായ എർഗണോമിക്‌സും നേക്കഡ് റോഡ്‌സ്റ്ററിനേക്കാൾ മികച്ച വിൻഡ്‌ബ്ലാസ്റ്റ് പരിരക്ഷയും ലഭിക്കുന്നുണ്ട്.

എൽഇഡി ഹെഡ്‌ലൈറ്റ്, ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടേൺ-ബൈ-ടേൺ നാവിഗേഷൻ തുടങ്ങിയ മികച്ച ഫീച്ചർ നിരയും സുസുക്കി V-സ്ട്രോം SX അഡ്വഞ്ചർ ടൂററിലുണ്ട്. 26.1 bhp കരുത്തിൽ 22.2 Nm torque വരെ നൽകുന്ന 249 സിസി, സിംഗിൾ സിലിണ്ടർ, എയർ/ഓയിൽ കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം. ആറ് സ്പീഡ് ഗിയർബോക്‌സാണ് ബൈക്കിലുള്ളത്.

യെസ്‌ഡി അഡ്വഞ്ചർ
തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് 2,09,900 രൂപ മുതൽ 2,18,900 രൂപ വരെയാണ് യെസ്‌ഡി അഡ്വഞ്ചറിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. റോയൽ എൻഫീൽഡ് ഹിമാലയനെ നേരിട്ടു മുട്ടാൻ എത്തിയിരിക്കുന്ന ഈ മോഡൽ ഒരു ലിക്വിഡ്-കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്നുവെന്നതാണ് പ്രത്യേകത.

334 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് യെസ്‌ഡി അഡ്വഞ്ചറിന് തുടിപ്പേകുന്നത്. ഇത് 8,000 rpm-ൽ 29.7 bhp പവറും 6,500 rpm-ൽ 29.9 Nm torque ഉം വരെ ഉത്പാദിപ്പിക്കുന്ന യൂണിറ്റാണ്. ആറ് സ്പീഡ് ഗിയർബോകസുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

യെസ്‌ഡി അഡ്വഞ്ചറിൽ എൽഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ ഉപയോഗിക്കുന്നത്.

റോയൽ എൻഫീൽഡ് ഹിമാലയൻ
ഈ സെഗ്മെന്റിലെ തലതൊട്ടപ്പൻ എന്നുവിളിക്കാവുന്ന മോഡലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ. ഓൺ-ഓഫ്-റോഡ് റൈഡിംഗുകളിൽ കൃത്യതയാർന്ന മികവ് പുറത്തെടുക്കുന്നതാണ് മോഡലിന്റെ പ്രധാന ഹൈലൈറ്റ്. ഡ്യുവൽ പർപ്പസ് ടയറുകളിൽ 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ ഷോഡുള്ള വയർ-സ്‌പോക്ക് വീലുകളിലൂടെയാണ് ഓഫ്-റോഡ് മികവ് നേടിയത്.

ഫീച്ചർ ലിസ്റ്റിൽ ഡ്യുവൽ-ചാനൽ എബിഎസും റോയൽ എൻഫീൽഡിന്റെ ട്രിപ്പർ നാവിഗേഷൻ സിസ്റ്റവും ഉൾപ്പെടുന്നു. അത് ടേൺ-ബൈ-ടേൺ നാവിഗേഷൻ പ്രദർശിപ്പിക്കുന്നതിന് ബ്ലൂടൂത്ത് വഴി സ്മാർട്ട്ഫോണിലേക്ക് കണക്ട് ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്.

411 സിസി, സിംഗിൾ സിലിണ്ടർ, എയർ/ഓയിൽ കൂൾഡ് എഞ്ചിനാണ് ഹിമാലയന് തുടിപ്പേകുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ 6,500 rpm-ൽ 24.3 bhp കരുത്തും 4,500 rpm-ൽ 32 Nm torque ഉം ആണ് നിർമിക്കുന്നത്. 2,14,519 രൂപ മുതൽ 2,22,159 രൂപ വരെയാണ് റോയൽ എൻഫീൽഡിന്റെ അഡ്വഞ്ചർ ടൂറർ ബൈക്കിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.