Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 10 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 11 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
കുന്നത്തുനാട്ടില്‍ സജീന്ദ്രന് സേഫല്ല, വരുന്നത് ട്വന്റി 20, തദ്ദേശം ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസില്ല
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വാഹനത്തിൽ സൺ ഫിലിം ഒട്ടിച്ചതിന് ബിജെപി എംഎൽഎ-ക്കും കിട്ടി പിഴ
2019 സെപ്റ്റംബർ 1 മുതൽ നിരവധി ഇന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ മോട്ടോർ വാഹന നിയമം പ്രാബല്യത്തിൽ വന്നതോടെ പോലീസുകാർ ധാരാളം നിയമ ലംഘനങ്ങൾക്ക് പിഴകൾ ചുമത്തിയിട്ടുണ്ട്.

ചില കേസുകളിൽ, മുതിർന്ന ഉദ്യോഗസ്ഥരെയും, രാഷ്ട്രീയക്കാരെയും, സഹ പോലീസുകാരെയും പൊതു റോഡുകളിൽ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ട്രാഫിക്ക് പോലീസുകാർ കേസെടുത്തിട്ടുണ്ട്.

അത്തരത്തിൽ പതിവ് പരിശോധനയ്ക്കിടെ ബീഹാറിലെ പട്ന പോലീസ്, നിയമസഭാംഗത്തിന് (എംഎൽഎ) പിഴ ചുമത്തിയ സമാനമായ ഒരു കേസാണ് ഇപ്പോൾ ജനശ്രദ്ധ പിടിച്ചു പറ്റുന്നത്.

സാധാരണ പരിശോധനക്കായി പോലീസ് ടൊയോട്ട ഫോർച്യൂണർ എസ്‌യുവി കൈ കാണിച്ച് നിർത്തുകയായിരുന്നു. അടുത്ത് ചെന്നപ്പോൾ വാഹനത്തിൽ കറുത്ത നിറത്തിലുള്ള സൺ ഫിലിം ഒട്ടിച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.
ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്ന ചട്ടങ്ങൾ പ്രകാരം ഇവ നിയമവിരുദ്ധമാണ്. ഇതിന് പിഴ ഈടാക്കുന്നതിനായി തുടങ്ങുമ്പോഴാണ് വാഹനത്തിൽ നിന്ന് ബിജെപി എംഎൽഎ പ്രദീപ് സിംഗ് എന്തിനാണ് തനിക്ക് പിഴ ചുമത്തുന്നതെന്ന് പോലീസുകാരോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം.

എംഎൽഎയുടെ ഔദ്യോഗിക വാഹനമായ ഈ ഫോർച്ച്യൂണറിൽ കടും കറുപ്പ് നിറത്തിലുള്ള ജാലകങ്ങൾ വീഡിയോ വ്യക്തമായി കാണിക്കുന്നു. അകത്ത്, ഡ്യൂട്ടിയിലുണ്ടായിരുന്ന എംഎൽഎയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ നിരവധി പോലീസുകാരെയും കാണാം.

വാഹനത്തിന്റെ ഗ്ലാസുകളിൽ സൺ ഫിലിം ഒട്ടിച്ചതിന് എംഎൽഎയ്ക്ക് 500 രൂപ പിഴ ഈടാക്കിയതായി പിഴ ചുമത്തിയ പോലീസുകാർ ക്യാമറയിൽ പറഞ്ഞു. കോ-ഡ്രൈവർ സീറ്റിൽ ഇരിക്കുകയായിരുന്നു രാഷ്ട്രീയ നേതാവ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു എന്നത് മാതൃകാപരമായ ഒരു പ്രവർത്തിയാണ്.
Most Read: വാഹനങ്ങളുടെ ഗ്ലാസില്‍ കര്‍ട്ടണുകള്‍ പാടില്ല; പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

എന്നിരുന്നാലും, വാഹനത്തിന്റെ മുകളിൽ നിരവധി സൈറണുകളും ഫ്ലാഷറുകളും ഘടിപ്പിച്ചിട്ടുണ്ട്, ഇവ വീണ്ടും നിയമവിരുദ്ധമാണ്. രാജ്യത്തെ പ്രധാനമന്ത്രിയടക്കം ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാക്കൾക്കും ഇത്തരം സൈറണുകളും ഫ്ലാഷറുകളും അവരുടെ വാഹനത്തിൽ ഉപയോഗിക്കാൻ കഴിയില്ല.
Most Read: ഔദ്യോഗിക വാഹനം നന്നാക്കണമെന്ന ആവശ്യവുമായി മുലായം സിങ് യാദവ്; കൈയ്യൊഴിഞ്ഞ് ബിജെപി

ഇത്തരത്തിൽ വാഹനങ്ങലിൽ സൈറനുകളും മറ്റു ഉപയോഗച്ചതിന് നിരവധി രാഷ്ട്രീയക്കാർക്ക് മുമ്പ് പിഴ ചുമത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇത്തവണ പട്നയിലെ പോലീസുകാർ വാഹനത്തിന്റെ അനധികൃത ഫിറ്റിങ്ങുകൾക്ക് ഒരു തരത്തിലുള്ള പിഴയും ചുമത്തിയില്ല.
Most Read: ഷർട്ടിന്റെ ബട്ടൺസ് ഇട്ടില്ല; ക്യാബ് ഡ്രൈവർക്കും കിട്ടി 1,600 രൂപ പിഴ

ഇന്ത്യയിൽ, ആംബുലൻസുകൾ, ഔദ്യോഗിക പോലീസ് കാറുകൾ തുടങ്ങിയ അടിയന്തിര വാഹനങ്ങൾക്ക് മാത്രമേ സൈറണുകളും ഫ്ലാഷറുകളും ഉപയോഗിക്കാൻ അനുമതിയുള്ളൂ.

വാഹനത്തിന്റെ ഗ്ലാസുകളിൽ സൺ ഫിലിമുകൾ നിരോധിച്ച നിയമം ഇന്ത്യയിൽ കാര്യമായി നടപ്പിലാക്കാത്ത നിയമങ്ങളിൽ ഒന്നാണ്. ഡെൽഹി, ബാംഗ്ലൂർ, മുംബൈ തുടങ്ങിയ മെട്രോപൊളിറ്റൻ നഗരങ്ങളിൽ നിയമം വളരെ കർശനമായി നടപ്പാക്കുന്നുണ്ടെങ്കിലും, രാജ്യത്തിന്റെ പലഭാഗത്തും വാഹനമോടിക്കുന്നവർ സൂര്യനിൽ നിന്ന് സ്വയം രക്ഷനേടാൻ ഈ സൺ ഫിലിമുകൾ ഉപയോഗിക്കുന്നു.

ഇന്ത്യൻ കാറുകളിൽ കമ്പനിയിൽ നിന്ന് വരുന്നതിന് പുറമേ യാതൊരു തരത്തിലുള്ള സൺ ഫിലിമുകളും വാഹനത്തിന്റെ ഗ്ലാസുകളിൽ ഒട്ടിക്കുന്നത് അനുവദനീയമല്ല.

വാഹനത്തിനുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ അടുത്ത് നിൽക്കുന്ന കാഴ്ചക്കാർക്ക് എളുപ്പത്തിൽ കാണാൻ സാധിക്കുമെന്ന് ഉറപ്പാക്കാനാണ് ഇങ്ങനെയൊരു നിയമം നടപ്പിലാക്കിയത്.

പുതിയ മോട്ടോർ വാഹന നിയമപ്രകാരം പൊതുജനങ്ങൾക്കായി നിശ്ചയിച്ചിരിക്കുന്ന തുകയുടെ ഇരട്ടിയോളം സർക്കാർ ഉദ്യോഗസ്ഥർക്കും, മറ്റ് രാഷ്ട്രീയ നേതാക്കൾ പോലെയുള്ള ഉന്നതന്മാരിൽ നിന്ന് പിഴ ഈടാക്കാൻ പോലീസിന് കഴിയുമെന്നതും ശ്രദ്ധേയമാണ്.

ആധികാരിക സ്ഥാനത്തുള്ള ആളുകൾ നിയമങ്ങൾ ലംഘിക്കുന്നില്ലെന്നും പൊതു റോഡുകൾ ഉപയോഗിക്കുന്ന സാധാരണ ജനങ്ങൾക്ക് ഒരു മാതൃക സൃഷ്ടിക്കാൻ ഈ നിയമം വഴിയൊരുക്കും.