ഇതാണ് അഴക്! ടാറ്റ സഫാരി ജിടിഎസ് കൺസെപ്റ്റിനെ പരിചയപ്പെടാം

അന്നും ഇന്നും എസ്‌യുവി പ്രേമികളുടെ ജനപ്രിയ വാഹനമാണ് ടാറ്റ സഫാരി. ഹാരിയറിന്റെ മൂന്ന്-വരി പതിപ്പായി പുതിയ തലമുറ ടാറ്റ സഫാരി ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ചിടത്തും ബ്രാൻഡിന് നേട്ടമാണ് ഉണ്ടായിരിക്കുന്നത്.

ഇതാണ് അഴക്! ടാറ്റ സഫാരി ജിടിഎസ് കൺസെപ്റ്റിനെ പരിചയപ്പെടാം

പണ്ടത്തെ ലാൻഡർ-ഫ്രെയിം എസ്‌യുവി മോഡലിൽ നിന്ന് വ്യത്യസ്തമായി പുതിയത് മോണോകോക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി തികച്ചും ലൈഫ്-സ്റ്റൈൽ എസ്‌യുവിയായാണ് ഇത്തവണ സഫാരി എത്തിയതും. എന്നാൽ മുമ്പത്തെ പോലെ ആളത്ര പരുക്കനല്ല.

ഇതാണ് അഴക്! ടാറ്റ സഫാരി ജിടിഎസ് കൺസെപ്റ്റിനെ പരിചയപ്പെടാം

4×4 ഓപ്ഷനും പക്കാ ഓഫ്-റോഡ് സ്വഭാവസവിശേഷതകളും എല്ലാം വിട്ടെറിഞ്ഞാണ് സഫാരി ആധുനിക കാലഘട്ടത്തിൽ ജീവിക്കുന്നത്. എന്നിട്ടും പുതിയ സഫാരിയെ ഇരുകൈയ്യും നീട്ടിയാണ് ഇന്ത്യൻ വിപണി സ്വീകരിച്ചത്.

ഇതാണ് അഴക്! ടാറ്റ സഫാരി ജിടിഎസ് കൺസെപ്റ്റിനെ പരിചയപ്പെടാം

വിപണിയിലെത്തിയതിനുശേഷം വിൽപ്പനയിലും കാര്യമായ സംഭാവനയാണ് മൂന്ന് വരി ഏഴ് സീറ്റർ നൽകിവരുന്നത്. 'അഡ്വഞ്ചർ പേഴ്‌സണ' എന്ന പേരിൽ സഫാരിയുടെ സ്പെഷ്യൽ എഡിഷൻ പതിപ്പും ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇതാണ് അഴക്! ടാറ്റ സഫാരി ജിടിഎസ് കൺസെപ്റ്റിനെ പരിചയപ്പെടാം

എന്നിരുന്നാലും അഡ്വഞ്ചർ പേഴ്സണ വേരിയന്റുകളുടെ മെക്കാനിക്കൽ ഡിപ്പാർട്ട്‌മെന്റിൽ മാറ്റങ്ങളൊന്നുമില്ലാതെ സ്റ്റാൻഡേർഡ് മോഡലുകളിൽ സൗന്ദര്യാത്മക മാറ്റങ്ങൾ മാത്രമാണ് അവതരിപ്പിക്കുന്നത്. അതിനാൽ തന്നെ കട്ട എസ്‌യുവി ആരാധകർ നിരാശയിലാണ്.

ഇതാണ് അഴക്! ടാറ്റ സഫാരി ജിടിഎസ് കൺസെപ്റ്റിനെ പരിചയപ്പെടാം

നിലവിലെ സഫാരിയുടെ ഒരു ഹാർഡ്‌കോർ ഓഫ് റോഡ് പതിപ്പും ഉയർന്ന പെർഫോമൻസ് വേരിയന്റും കൂടി നിരത്തിലെത്തിച്ചിരുന്നെങ്കിൽ സഫാരിയെ ഇന്ന് പിടിച്ചാൽ കിട്ടില്ലായിരുന്നു. ദേ ഇപ്പോൾ ഒരു സഫാരി പ്രേമി അയാളുടെ സങ്കൽപ്പത്തിനനുസരിച്ച് എസ്‌യുവിയെ മിനുക്കിയെടുത്തിരിക്കുകയാണ്.

ഇതാണ് അഴക്! ടാറ്റ സഫാരി ജിടിഎസ് കൺസെപ്റ്റിനെ പരിചയപ്പെടാം

ജിടിഎസ് കൺസെപ്റ്റ് എന്നറിയപ്പെടുന്ന സഫാരിയുടെ രേഖാചിത്രമാണിത്. പേര് പോലെ തന്നെ വാഹനത്തിന്റെ ബോഡി കളർ പോർഷ കാറുകൾക്ക് സമാനമാണ്. കറുത്ത മേൽക്കൂരയുള്ള കാർമിൻ റെഡ് കളർ കോമ്പിനേഷനിലാണ് എസ്‌യുവിയെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഇതാണ് അഴക്! ടാറ്റ സഫാരി ജിടിഎസ് കൺസെപ്റ്റിനെ പരിചയപ്പെടാം

സ്‌പോർട്ടി ലുക്കിനായി, ഫ്രണ്ട് ഗ്രിൽ, ഹെഡ്‌ലാമ്പ് ചുറ്റുപാടുകൾ, വിൻഡോ സിൽസ്, ടെയിൽ‌ഗേറ്റ് മുതലായവയിലുള്ള ക്രോം അലങ്കാരപ്പണികളെ പൂർണമായും കറുപ്പിലേക്ക് മാറ്റി. റിയർ വ്യൂ മിററുകൾ, മേൽക്കൂര റെയിലുകൾ, ഡോർ ഹാൻഡിലുകൾ എന്നിവയാണ് കറുപ്പിൽ ഒരുക്കിയിരിക്കുന്ന മറ്റ് ഭാഗങ്ങൾ.

ഇതാണ് അഴക്! ടാറ്റ സഫാരി ജിടിഎസ് കൺസെപ്റ്റിനെ പരിചയപ്പെടാം

ഈ കൺസെപ്റ്റ് എസ്‌യുവിയിൽ ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ സംവിധാനവും വാഗ്‌ദാനം ചെയ്യുന്നുണ്ട്. അത് ആവശ്യാനുസരണം ഉയർത്താനോ കുറയ്ക്കാനോ കഴിയും. കുറഞ്ഞ സവാരി ഉയരം ഉള്ളതിനാൽ സഫാരി കൂടുതൽ മികച്ച ഹാൻഡിംഗ് ഉറപ്പുവരുത്തും.

ഇതാണ് അഴക്! ടാറ്റ സഫാരി ജിടിഎസ് കൺസെപ്റ്റിനെ പരിചയപ്പെടാം

മാത്രമല്ല ഇത് ഒരു മോശം റോഡിലേക്ക് പ്രവേശിക്കുമ്പോൾ ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിക്കുകയും ചെയ്യാം. ഇതിനുപുറമെ മൾട്ടിസ്പോക്ക് ഡിസൈനും ഓൾ-ബ്ലാക്ക് കളറും ഉൾക്കൊള്ളുന്ന ഒരു കൂട്ടം റൊട്ടിഫോം ലാസ്-ആർ അലോയ് വീലുകളും എസ്‌യുവിയുടെ മിഴിവ് വർധിപ്പിക്കുന്നുണ്ട്.

ഇതാണ് അഴക്! ടാറ്റ സഫാരി ജിടിഎസ് കൺസെപ്റ്റിനെ പരിചയപ്പെടാം

മുൻഡോറുകളുടെ ഇരുവശത്തും 'സഫാരി ജിടിഎസ്' ബാഡ്‌ജിംഗും കാണാം. കൂടാതെ ഈ ഡിജിറ്റൽ രേഖാചിത്രത്തിലൂടെ പൂർത്തിയായ മോഡലിന് ചുറ്റും കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗിന് പകരം ബോഡി-കളർ ക്ലാഡിംഗാണ് സമ്മാനിച്ചിരിക്കുന്നത്.

ഇതാണ് അഴക്! ടാറ്റ സഫാരി ജിടിഎസ് കൺസെപ്റ്റിനെ പരിചയപ്പെടാം

കൂടാതെ മുൻവശത്തും പിൻഭാഗത്തും ബമ്പറുകൾക്ക് ബ്ലാക്ക് ഔട്ട് ഫോക്സ് ബാഷ് പ്ലേറ്റുകൾ ലഭിക്കുന്നുമുണ്ട്. മുൻ നിരയിൽ ചുവപ്പും കറുപ്പും നിറമുള്ള ബക്കറ്റ് സീറ്റുകൾ ദൃശ്യമാകുന്ന ക്യാബിന്റെ ചുരുക്കവിവരണങ്ങളും ചിത്രങ്ങളിലൂടെ കാണാം.

ഇതാണ് അഴക്! ടാറ്റ സഫാരി ജിടിഎസ് കൺസെപ്റ്റിനെ പരിചയപ്പെടാം

കാഴ്ചയുമായി പൊരുത്തപ്പെടുന്നതിന് കൂടുതൽ ശക്തമായ എഞ്ചിൻ കൂടിയുണ്ടെങ്കിൽ പൊളിക്കും. എന്നിരുന്നാലും സഫാരിയുടെ നിലവിലെ 170 bhp ഡീസൽ എഞ്ചിനും കേമനാണ്. മൊത്തത്തിൽ ഡിജിറ്റലായി തയാറാക്കിയിരിക്കുന്ന ഈ മോഡൽ ശ്രദ്ധനേടുമെന്ന് ഉറപ്പാണ്.

Most Read Articles

Malayalam
English summary
Porsche Inspired Tata Safari GTS Concept With Adjustable Suspension. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X