73 വർഷം പഴക്കം; അംബാസഡറിന്റെ മുൻഗാമി 'മോറിസ് മൈനർ'

ക്ലാസിക് കാറുകളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന വാഹനങ്ങളിലൊന്നാണ് ഹിന്ദുസ്ഥാൻ അംബാസഡർ. യാത്രകളുടെ ആഢംബര പ്രതീകമായി വളരെക്കാലം നിരത്തുകളിൽ ഓടിയതാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണം.

73 വർഷം പഴക്കം; അംബാസഡറിന്റെ മുൻഗാമി 'മോറിസ് മൈനർ'

ശരിക്കും ബ്രിട്ടീഷ് കാർ നിർമാതാക്കളായ മോറിസിൽ നിന്നുള്ള ഓക്സ്ഫോർഡ് സീരീസ് III മോഡൽ സെഡാനിൽ നിന്നാണ് ഹിന്ദുസ്ഥാൻ അംബാസഡർ യഥാർഥത്തിൽ രൂപം കൊണ്ടതെന്ന് പലർക്കും അറിയുകയുമില്ല.

73 വർഷം പഴക്കം; അംബാസഡറിന്റെ മുൻഗാമി 'മോറിസ് മൈനർ'

അംബാസഡർ ഇന്ത്യയിൽ വരുന്നതിന് മുമ്പുതന്നെ മോറിസ് മൈനർ എന്ന പേരിൽ മറ്റൊരു മോഡൽ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു. ഇത് അക്കാലത്ത് വളരെ പ്രചാരമുള്ള ഒരു കാറായിരുന്നു. വൃത്താകൃതിയിലുള്ളതും വലുതുമായ രൂപകൽപ്പനയിൽ പരിചയപ്പെടുത്തിയ ആദ്യ കാറുകളിൽ ഒന്നാണിത്.

73 വർഷം പഴക്കം; അംബാസഡറിന്റെ മുൻഗാമി 'മോറിസ് മൈനർ'

പിന്നീട് അംബാസഡറിലേക്കും ഈ രൂപം പരിണാമം ചെയ്യപ്പെട്ടു. ഇന്ന് അതിവിചിത്രമായി മാത്രമേ ഈ കാറുകൾ നമ്മുടെ രാജ്യത്ത് കാണാനാകൂ. എന്നാൽ ദേ നമ്മുടെ കേരളത്തിൽ ഇങ്ങ് ഇടുക്കിയിൽ 73 വർഷം പഴക്കമുള്ള മോറിസ് മൈനർ കൊണ്ടുനടക്കുന്ന ഒരാളുണ്ട്.

73 വർഷം പഴക്കം; അംബാസഡറിന്റെ മുൻഗാമി 'മോറിസ് മൈനർ'

മോറിസ് മൈനറിന്റെ ഭംഗിയായി പുനർനിർമിച്ചാണ് കൊണ്ടുനടക്കുന്നതെന്നു മാത്രം. ഏഷ്യാനെറ്റ് ന്യൂസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വാഹനത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്. മോറിസ് മൈനർ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ 1948 മുതൽ 1972 വരെ ബ്രിട്ടീഷ് ബ്രാൻഡ് നിർമിച്ച വളരെ ചെറിയൊരു കാറാണിത്.

ചെറുതും സാമ്പത്തികവുമായി ഉന്നതങ്ങളിൽ നിന്നിരുന്ന ബ്രിട്ടീഷ് ഫാമിലി കാറായാണ് മൈനറിനെ വിപണനം ചെയ്‌തതും. വിന്റേജ് കാറുകളോടുള്ള താത്പര്യമാണ് മെക്കാനിക്കായ സുജിത്തിനെ ഈ വാഹനത്തിലേക്ക് എത്തിച്ചത്.

73 വർഷം പഴക്കം; അംബാസഡറിന്റെ മുൻഗാമി 'മോറിസ് മൈനർ'

ഈ മോറിസ് മൈനർ കഴിഞ്ഞ രണ്ട്-മൂന്ന് വർഷമായി സുജിത്തിന്റെ കൈയ്യിലാണുള്ളത്. എന്നാൽ ഈ ഇതിഹാസത്തിനെ സ്വന്തമാക്കുമ്പോൾ ഇത് ഓടുന്ന സ്ഥിതിയിലും ആയിരുന്നില്ല. മെക്കാനിക്കായതിനാൽ തന്നെ കാറിനെ പുനസ്ഥാപിക്കുകയാണുണ്ടായത്.

73 വർഷം പഴക്കം; അംബാസഡറിന്റെ മുൻഗാമി 'മോറിസ് മൈനർ'

10 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റ ആദ്യത്തെ ബ്രിട്ടീഷ് കാറായതിനാൽ മോറിസ് മൈനർ ഒരു പ്രത്യേക കാറായി തന്നെയാണ് കണക്കാക്കപ്പെടുന്നതും. വീഡിയോയിൽ കാറിന്റെ എഞ്ചിനെ കുറിച്ച് ഒന്നുംതന്നെ പരാമർശിക്കുന്നില്ല.

73 വർഷം പഴക്കം; അംബാസഡറിന്റെ മുൻഗാമി 'മോറിസ് മൈനർ'

മോറിസ് മൈനറിലെ ഫ്രണ്ട് ഗ്രിൽ വർഷങ്ങൾക്കുശേഷം വിപണിയിലെത്തിയ അംബാസഡർ ലാൻഡ് മാസ്റ്ററിന് ഒരു പ്രചോദനമായിരുന്നു. ബ്ലൂ നിറത്തിൽ അണിയിച്ചൊരുക്കിയ കാറിന് യഥാർഥ സ്റ്റീൽ വീലുകൾക്ക് പകരം അലോയ് വീലുകളാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.

73 വർഷം പഴക്കം; അംബാസഡറിന്റെ മുൻഗാമി 'മോറിസ് മൈനർ'

കൂടാതെ ടെയിൽ ലാമ്പുകളും മറ്റേതോ വാഹനത്തിൽ നിന്നുള്ളതാണ്. മോറിസ് മൈനർ ക്രോം വീൽ ക്യാപ്പുകളുള്ള സ്റ്റീൽ റിമ്മുകളും ടെയിൽ ലാമ്പുകളും ചെറിയ യൂണിറ്റുകളായിരുന്നു അതിന്റെ ഒറിജിനൽ രൂപത്തിൽ ഉപയോഗിച്ചിരുന്നത്.

Image Courtesy: asianetnews

Most Read Articles

Malayalam
English summary
Restored Morris Minor Vintage Car From Kerala. Read in Malayalam
Story first published: Tuesday, July 13, 2021, 10:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X