കൊവിഡ്-19; 1.2 കോടി രൂപ സംഭാവന ചെയ്ത് സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ ജീവനക്കാര്‍

കൊറോണ വൈറസിനെതിരായിട്ടുള്ള പോരാട്ടത്തില്‍ ധനസഹായവുമായി സ്‌കോഡ-ഫോക്‌സ്‌വാഗണ്‍. 1.2 കോടി രൂപ സഹായമായി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കൊവിഡ്-19; 1.2 കോടി രൂപ സംഭാവന ചെയ്ത് സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ ജീവനക്കാര്‍

പൂനെ, ഔറംഗാബാദ് ഫക്ടറിയിലെ ജീവനക്കാര്‍ തന്നെയാണ് തങ്ങളുടെ ശമ്പളത്തില്‍ ഒരുഭാഗം സംഭാവന ചെയ്തിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. ഇത്തരത്തില്‍ ശേഖരിച്ച തുക മുംബൈ, പൂനെ, ഔറംഗാബാദ് പ്രദേശങ്ങളിലെ കൊവിഡ്-19 ആശുപത്രികളെ സഹായിക്കുന്നതിനായി ചെലവഴിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ്-19; 1.2 കോടി രൂപ സംഭാവന ചെയ്ത് സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ ജീവനക്കാര്‍

രോഗ ബാധിതരെ പരിചരിക്കുന്ന പൂനെയിലെ സസൂണ്‍ ആശുപത്രിക്ക് നേരത്തെ ഒരു കോടി രൂപയുടെ ധനസഹായം വാഗ്ദാനം ചെയ്ത് കമ്പനി രംഗത്തെത്തിയിരിന്നു.

MOST READ: സാമൂഹിക അകലം പാലിക്കുന്ന ബസുമായി APSRTC

കൊവിഡ്-19; 1.2 കോടി രൂപ സംഭാവന ചെയ്ത് സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ ജീവനക്കാര്‍

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളും തീവ്രപരിചരണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുമാണ് ധനസഹായം നല്‍കുന്നതെന്നും കമ്പനി അറിയിച്ചു. നേരത്തെ തന്നെ വിവിധ സഹായങ്ങളുമായി മിക്ക നിര്‍മ്മാതാക്കളും രംഗത്തെത്തിയിരുന്നു.

കൊവിഡ്-19; 1.2 കോടി രൂപ സംഭാവന ചെയ്ത് സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ ജീവനക്കാര്‍

പൂനെ, ഔറംഗാബാദ്, മുംബൈ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് 35,000 ബോട്ടില്‍ സാനിറ്റൈസറും, ഔറംഗാബാദില്‍ 50,000 ഭക്ഷണപൊതികളും നല്‍കുമെന്ന് സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ അറിയിച്ചത്.

MOST READ: രണ്ട് ഹൈബ്രിഡ് മോഡലുകളെകൂടി വിപണിക്ക് സമ്മാനിക്കാനൊരുങ്ങി ടൊയോട്ട

കൊവിഡ്-19; 1.2 കോടി രൂപ സംഭാവന ചെയ്ത് സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ ജീവനക്കാര്‍

കമ്പനികളുടെ ചാകനിലെ പ്ലാന്റില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഫേസ് ഷീല്‍ഡുകള്‍ ഒരുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഫോഗ് തടയാന്‍ കഴിയുന്ന ഫേസ് ഷീല്‍ഡുകളാണ് സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ നിര്‍മ്മിക്കുന്നത്.

കൊവിഡ്-19; 1.2 കോടി രൂപ സംഭാവന ചെയ്ത് സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ ജീവനക്കാര്‍

ഇത് സസൂണ്‍ ആശുപത്രി ഡീന്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതാണ്. ഫോഗ് തടയുന്നതിനാല്‍ തന്നെ ഐസിയുവിലും ഒപിയിലുമെല്ലാം ഈ ഷീല്‍ഡ് ഉപയോഗപ്പെടുത്താമെന്നും ഇത് അണുവിമുക്തമാക്കാനും സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി.

MOST READ: സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കാണോ ആവശ്യം; മികച്ച മൈലേജ് ലഭിക്കുന്ന മോഡലുകള്‍

കൊവിഡ്-19; 1.2 കോടി രൂപ സംഭാവന ചെയ്ത് സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ ജീവനക്കാര്‍

നിലവില്‍ കമ്പനിയുടെ ഭാഗത്തുനിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ പോളോ, വെന്റോ മോഡലുകളുടെ TSI ലിമിറ്റഡ് എഡിഷന്‍ പതിപ്പുകളെ കഴിഞ്ഞ ദിവസം കമ്പനി പുറത്തിറക്കി.

കൊവിഡ്-19; 1.2 കോടി രൂപ സംഭാവന ചെയ്ത് സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ ജീവനക്കാര്‍

ഫോക്‌സ്‌വാഗണ്‍ പോളോ TSI പതിപ്പിന് 7.89 ലക്ഷം രൂപയും വെന്റോ TSI പതിപ്പിന് 10.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഇരു മോഡലുകള്‍ക്കുമായുള്ള ബുക്കിങ് കമ്പനിയുടെ വെബ്സൈറ്റ് വഴി ആരംഭിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Skoda Auto Volkswagen India Employees Donate Rs 1.2 Crore For Ventilators & PPE Kits. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X