അന്ന് സ്വീകരിക്കാതെ മടക്കി, ഇന്ന് വന്നാൽ പൊളിച്ചടുക്കും; Skoda Fabia ഹാച്ചിന്റെ ഇന്ത്യൻ വീരഗാഥ

ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ Skoda എന്നുകേട്ടാൽ തന്നെ എസ്‌യുവികളും സെഡാനുകളുമാകും നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക. 2001-ലാണ് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും യൂറോപ്യൻ ബ്രാൻഡ് ജനങ്ങളിലേക്ക് കൂടുതൽ അടുത്തത് അടുത്തിടെയാണ്.

അന്ന് സ്വീകരിക്കാതെ മടക്കി, ഇന്ന് വന്നാൽ പൊളിച്ചടുക്കും; Skoda Fabia ഹാച്ചിന്റെ ഇന്ത്യൻ വീരഗാഥ

എന്നാൽ ചെക്ക് വാഹന നിർമാതാക്കളുടെ ശ്രേണിയിൽ ഒരു കുഞ്ഞൻ കാറുണ്ടായിരുന്നു. Fabia എന്നറിയപ്പെട്ടിരുന്ന പ്രീമിയം ഹാച്ച്ബാക്ക് 2008 മുതൽ 2013 വരെയാണ് വിൽപ്പനയ്ക്ക് എത്തിയിരുന്നത്. ആഗോള വിപണികളിൽ കോളിളക്കമുണ്ടാക്കിയ പ്രതിഭയോടെയാണ് ആഭ്യന്തര തലത്തിൽ എത്തിയതെങ്കിലും ക്ലച്ചുപിടിച്ചില്ലെന്നതാണ് യാഥാർഥ്യം.

അന്ന് സ്വീകരിക്കാതെ മടക്കി, ഇന്ന് വന്നാൽ പൊളിച്ചടുക്കും; Skoda Fabia ഹാച്ചിന്റെ ഇന്ത്യൻ വീരഗാഥ

Skoda യുടെ ആദ്യ വാഹനമായ Octavia-യുടെ തകർപ്പൻ വിജയത്തിന്റെ കൈപിടിച്ചാണ് 2008-ൽ Fabia ഇന്ത്യയിൽ എത്തുന്നത്. മാത്രമല്ല ഹാച്ച്ബാക്കിന്റെ രണ്ടാംതലമുറ മോഡലാണ് നമ്മുടെ വിപണിയിൽ എത്തിയതും. ആദ്യ കാഴ്ച്ചയിൽ തന്നെ യൂറോപ്യനാണെന്ന് മനസിലാകുന്ന രൂപഭംഗിയായിരുന്നു Fabia ഹാച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത.

അന്ന് സ്വീകരിക്കാതെ മടക്കി, ഇന്ന് വന്നാൽ പൊളിച്ചടുക്കും; Skoda Fabia ഹാച്ചിന്റെ ഇന്ത്യൻ വീരഗാഥ

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെയാണ് മോഡലിനെ Skoda അണിനിരത്തിയതും. ആദ്യത്തേത്, 1.2 ലിറ്റർ എംപിഐ പെട്രോൾ യൂണിറ്റായിരുന്നു. അത് 5,400 rpm-ൽ പരമാവധി 73.7 bhp കരുത്തും 3,750 rpm-ൽ 110 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. Fabia യുടെ മുൻനിര വേരിയന്റിൽ കൂടുതൽ കരുത്തുള്ള 1.6 ലിറ്റർ എഞ്ചിനാണ് കമ്പനി വാഗ്ദാനം ചെയ്‌തത്.

അന്ന് സ്വീകരിക്കാതെ മടക്കി, ഇന്ന് വന്നാൽ പൊളിച്ചടുക്കും; Skoda Fabia ഹാച്ചിന്റെ ഇന്ത്യൻ വീരഗാഥ

ഇത് 5,250 rpm-ൽ 103.2 bhp പവറും 3,800 rpm-ൽ 158 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. ഇത് മാത്രമല്ല Skoda Fabia ഹാച്ചിനൊപ്പം 1.2 ലിറ്റർ ടിഡിഐ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനും ചെക്ക് ബ്രാൻഡ് ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഈ ഓയിൽ ബർണറിന് 4,200 rpm-ൽ 73.7 bhp കരുത്തും 2,000 rpm-ൽ 180 Nm torque ഉം ആണ് സൃഷ്‌ടിച്ചിരുന്നത്.

അന്ന് സ്വീകരിക്കാതെ മടക്കി, ഇന്ന് വന്നാൽ പൊളിച്ചടുക്കും; Skoda Fabia ഹാച്ചിന്റെ ഇന്ത്യൻ വീരഗാഥ

മൂന്ന് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരുന്നത്. അക്കാലത്ത് ഓട്ടോമാറ്റിക് ഗിയർബോക്‌സ് യൂണിറ്റുകൾക്ക് അത്ര ജനപ്രീതിയില്ലാതിരുന്നതിനാൽ പ്രീമിയം ഹാച്ച്ബാക്കിൽ ഓട്ടോമാറ്റിക് വേരിയന്റുകൾ വാഗ്‌ദാനം ചെയ്യാനും Skoda തയാറായിരുന്നില്ല

അന്ന് സ്വീകരിക്കാതെ മടക്കി, ഇന്ന് വന്നാൽ പൊളിച്ചടുക്കും; Skoda Fabia ഹാച്ചിന്റെ ഇന്ത്യൻ വീരഗാഥ

ഇന്ത്യയിൽ പ്രീമിയം ഹാച്ച്ബാക്ക് മോഡലുകളുടെ അതിപ്രസരം ഇല്ലാതിരുന്ന കാലത്ത് Maruti Suzuki Swift എന്ന ജനപ്രിയ മോഡലുമായാണ് Skoda Fabia മാറ്റുരച്ചത്. എന്നിരുന്നാലും പല വശങ്ങളിലും ഇന്ത്യൻ കാറിനേക്കാൾ ഏറെ മുന്നിലായിരുന്നു Fabia എന്നതും യാഥാർഥ്യമായിരുന്നു. എന്നിരുന്നാലും Swif ന് കിട്ടിയ വിശ്വാസീയത യൂറോപ്യൻ കാറിന് നേടാനായിരുന്നില്ല.

അന്ന് സ്വീകരിക്കാതെ മടക്കി, ഇന്ന് വന്നാൽ പൊളിച്ചടുക്കും; Skoda Fabia ഹാച്ചിന്റെ ഇന്ത്യൻ വീരഗാഥ

Swift ഹാച്ചിനേക്കാൾ നീളമുള്ളതായിരുന്നു Skoda Fabia. ഇത് വീൽബേസ് വ്യത്യാസത്തിലും കാണാം. അക്കാലത്ത് എതിരാളികളേക്കാൾ മികച്ച ലെഗ്‌റൂം ഉണ്ടായിരുന്നുവെന്നതാണ് മോഡലിനെ വ്യത്യസ്‌തമാക്കിയിരുന്നത്. എന്നാൽ മറ്റ് അളവുകളിൽ Swift ന് തന്നെയായിരുന്നു മുൻതൂക്കം.

അന്ന് സ്വീകരിക്കാതെ മടക്കി, ഇന്ന് വന്നാൽ പൊളിച്ചടുക്കും; Skoda Fabia ഹാച്ചിന്റെ ഇന്ത്യൻ വീരഗാഥ

എല്ലാ കാറുകളിലും ആഢംബരം വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില ബ്രാൻഡുകളിൽ ഒന്നാണ് Skoda. Fabia-യും ഇതേ പാരമ്പര്യം കാത്തുസൂക്ഷിച്ചാണ് നിരത്തുകളിലേക്ക് എത്തിയത്. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പോളൻ ഫിൽട്ടറുള്ള എയർ കണ്ടീഷനിംഗ്, റിയർ എസി വെന്റുകൾ, ഫ്രണ്ട് ആൻഡ് റിയർ കപ്ഹോൾഡർമാർ, ഇല്യൂമിനേറ്റഡ് ഗ്ലൗവ് ബോക്സ് എന്നിവയും അതിലേറെയും സവിശേഷതകൾ സജ്ജീകരിക്കാൻ കമ്പനി മറന്നില്ല.

അന്ന് സ്വീകരിക്കാതെ മടക്കി, ഇന്ന് വന്നാൽ പൊളിച്ചടുക്കും; Skoda Fabia ഹാച്ചിന്റെ ഇന്ത്യൻ വീരഗാഥ

സുരക്ഷാ സംവിധാനങ്ങളിൽ ഇബിഡിയുള്ള എബിഎസ്, ഹൈഡ്രോളിക് ഡ്യുവൽ-ഡയഗണൽ സർക്യൂട്ട് ബ്രേക്കിംഗ് സിസ്റ്റം, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, മുന്നിലും പിന്നിലും ഫോഗ് ലാമ്പുകൾ, ആന്റി-ഗ്ലെയർ റിയർവ്യൂ മിറർ തുടങ്ങിയവയും Skoda Fabia അണിനിരത്തിയിരുന്നു.

അന്ന് സ്വീകരിക്കാതെ മടക്കി, ഇന്ന് വന്നാൽ പൊളിച്ചടുക്കും; Skoda Fabia ഹാച്ചിന്റെ ഇന്ത്യൻ വീരഗാഥ

അതുമാത്രമല്ല കാർ വേണ്ടത്ര സുരക്ഷിതത്വവും വാഗ്‌ദാനം ചെയ്‌തിരുന്നു എന്ന കാര്യവും ഏറെ ശ്രദ്ധേയമായിരുന്നു. അപകടങ്ങളുണ്ടാകുന്ന സമയത്ത് സ്ഥിരതയുള്ള Fabia-യുടെ ബോഡി ഘടനയുള്ള യൂറോ എൻക്യാപ് ക്രാഷ് ടെസ്റ്റിംഗിൽ 4-സ്റ്റാർ റേറ്റിംഗ് അക്കാലത്ത് നേടിയിരുന്നു. ഈ നിലവാരത്തിലുള്ള സുരക്ഷാ റേറ്റിംഗുള്ള കാറുകളൊന്നും അക്കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്നില്ല.

അന്ന് സ്വീകരിക്കാതെ മടക്കി, ഇന്ന് വന്നാൽ പൊളിച്ചടുക്കും; Skoda Fabia ഹാച്ചിന്റെ ഇന്ത്യൻ വീരഗാഥ

Skoda എന്ന ബ്രാൻഡിന് ഉയർന്ന സർവീസ് ചെലവ് ഉണ്ടെന്നുള്ള ദുഷ്പേര് അക്കാലത്ത് പ്രസിദ്ധമായിരുന്നു. ഹാച്ച്ബാക്ക് വാങ്ങാൻ താൽപ്പര്യപ്പെടുന്ന ആളുകൾ സർവീസിനും പാർട്‌സുകൾക്കുമായി ധാരാളം ചെലവഴിക്കാൻ തയാറായിരുന്നില്ല. കൂടാതെ പ്രാരംഭ ചെലവ് വളരെ കൂടുതലായിരുന്നു.

അന്ന് സ്വീകരിക്കാതെ മടക്കി, ഇന്ന് വന്നാൽ പൊളിച്ചടുക്കും; Skoda Fabia ഹാച്ചിന്റെ ഇന്ത്യൻ വീരഗാഥ

മികച്ചതും വിലകുറഞ്ഞതുമായ വിൽപ്പനയും സേവന ശൃംഖലയുമുള്ള Maruti Suzuki Swift, Hyundai i20 തുടങ്ങിയ എതിരാളികൾ അക്കാലത്ത് ഉണ്ടായിരുന്നുവെന്നതും Skoda Fabia ഹാച്ച്ബാക്കിന്റെ പതനത്തിലേക്ക് വഴിതെളിച്ചു. ഇക്കാരണങ്ങളാൽ യൂറോപ്യൻ പ്രീമിയം ഹാച്ച്ബാക്കിനായി വിശ്വാസവും പണവും മുടക്കാൻ ആളുകൾ തയാറാവാതെയും വന്നു.

അന്ന് സ്വീകരിക്കാതെ മടക്കി, ഇന്ന് വന്നാൽ പൊളിച്ചടുക്കും; Skoda Fabia ഹാച്ചിന്റെ ഇന്ത്യൻ വീരഗാഥ

തുടർന്ന് 2013 ഓടെ ഇത് ഇന്ത്യൻ വിപണിയിലെ വിൽപ്പന അവസാനിപ്പിച്ച് അന്താരാഷ്ട്ര തലത്തിലേക്ക് തന്നെ മടങ്ങി. 2014-ൽ ഹാച്ച്ബാക്കിന്റെ മൂന്നാംതലമുറ ആവർത്തനം യൂറോപ്യൻ വിപണികളിൽ എത്തിയെങ്കിലും ഇന്ത്യയിലേക്ക് തിരികെയെത്താൻ തയാറായില്ല. അടുത്തിടെ നാലാംതലമുറ Skoda Fabia മോഡലും നിരത്തിലെത്തുകയുണ്ടായി.

അന്ന് സ്വീകരിക്കാതെ മടക്കി, ഇന്ന് വന്നാൽ പൊളിച്ചടുക്കും; Skoda Fabia ഹാച്ചിന്റെ ഇന്ത്യൻ വീരഗാഥ

നിലവിലെ അവസ്ഥയിൽ Skoda Fabia ആഭ്യന്തര വിപണിയിലേക്ക് തിരിച്ചെത്തിയാൽ മോശമല്ലാത്ത വിൽപ്പന കണക്കുകൾ വാഹനത്തെ തേടിയെത്തുമെന്ന് നിസംശയം അനുമാനിക്കാം. റാപ്പിഡ്, കുഷാഖ് പോലുള്ള താരതമ്യേന വില കുറഞ്ഞ മോഡലുകളിലൂടെ Skoda നേടിയെടുത്ത വിശ്വാസീയതയും മറ്റുമാണ് ഇതിന് പിന്നിലുള്ള പ്രധാന കാരണം.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Story behind the first euro spec hatchback in india skoda fabia
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X