സാഹസിക പ്രിയനായി സുസുക്കി ജിമ്‌നി — വീഡിയോ

പോയ വര്‍ഷമാണ് വാഹന നിര്‍മ്മാതാക്കളായ സുസുക്കി തങ്ങളുടെ പുത്തന്‍ ജിമ്‌നിയെ പുറത്തിറക്കിയത്. വിപണിയിലെത്തി ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ വാഹനപ്രേമികളുടെ ഹൃദയത്തില്‍ ഇടം പിടിക്കാന്‍ സുസുക്കി ജിമ്‌നിക്കായി.

സാഹസിക പ്രിയനായി സുസുക്കി ജിമ്‌നി — വീഡിയോ

രാജ്യാന്തര വിപണിയില്‍ തന്നെ വലിയൊരു കാത്തിരിപ്പ് ഈ കോമ്പാക്റ്റ് എസ്‌യുവിയ്ക്ക് ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, ഒരു സാഹചര്യത്തില്‍ ഈ എസ്‌യുവിയ്ക്കായുള്ള പുതിയ ഓര്‍ഡറുകള്‍ പോലും സുസുക്കി നിര്‍ത്തിവയ്ക്കുകയുണ്ടായി.

സാഹസിക പ്രിയനായി സുസുക്കി ജിമ്‌നി — വീഡിയോ

എന്നാല്‍ എന്താണ് ജിമ്‌നിയെ ഇത്ര ജനപ്രിയമാക്കാനുള്ള ഘടകം? ഇതാ ചുവടെ നല്‍കിയിട്ടുള്ള വീഡിയോ തരും ഇതിനുള്ള ഉത്തരം. ദുബായിലെ മരുഭൂമിയിലൂടെ ജിമ്‌നിയെയും കൊണ്ട് നടത്തിയ സാന്‍ഡ് ഡ്രൈവാണ് വീഡിയോയില്‍.

Most Read:ഈ വര്‍ഷം ടാറ്റ കൊണ്ടുവരുന്ന പുതിയ നാല് കാറുകള്‍

സാഹസിക പ്രിയനായി സുസുക്കി ജിമ്‌നി — വീഡിയോ

കരുത്താര്‍ന്ന എഞ്ചിനോടുകൂടിയ സിയേര മോഡല്‍ സുസുക്കി ജിമ്‌നിയാണ് വീഡിയോയിലുള്ളത്. മരുഭൂമിയില്‍ ഒരു കൂട്ടം എടിവികളോടൊപ്പം സാന്‍ഡ് ഡ്രൈവില്‍ ഏര്‍പ്പെട്ടിരുന്ന സുസുക്കി ജിമ്‌നി, മണലാരണ്യത്തിലൂടെയുള്ള എല്ലാ കടമ്പകളും താണ്ടി ഡ്രൈവ് വിജയകരമായി പൂര്‍ത്തിയാക്കി.

സാഹസിക പ്രിയനായി സുസുക്കി ജിമ്‌നി — വീഡിയോ

സാധാരണ ഗതിയില്‍ വീതിയുള്ള ടയറുകളും V6, V8 എഞ്ചിനുകളോടുകൂടിയ വലിയ എസ്‌യുവികളാണ് ഇത്തരത്തിലുള്ള ഡ്രൈവുകളില്‍ സ്ഥിരം സാന്നിധ്യമാവാറുള്ളത്. എന്നാല്‍ ഇതിന് നേരെ വിപരീതമായിട്ടാണ് ജിമ്‌നിയുടെ ഈ പ്രകടനം.

സാഹസിക പ്രിയനായി സുസുക്കി ജിമ്‌നി — വീഡിയോ

ഡ്രൈവ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ ജിമ്‌നിയെ സഹായിച്ച ഘടകങ്ങളിലൊന്ന് താരതമ്യേനെ ഭാരം കുറഞ്ഞ ബോഡിയാണ്. ഇത് ഉയരങ്ങളും ദുര്‍ഘടമായ പാതകളും താണ്ടാന്‍ ഈ എസ്‌യുവിയെ സഹായിക്കുന്നു.

സാഹസിക പ്രിയനായി സുസുക്കി ജിമ്‌നി — വീഡിയോ

പേരില്‍ മാത്രമല്ല, പ്രകടനത്തിലും ഓഫ് റോഡര്‍ എന്ന വിശേഷണം ശരിവയ്ക്കുന്ന രീതിയിലാണ് പുത്തന്‍ സുസുക്കി ജിമ്‌നിയെത്തുന്നത്. 1.5 ലിറ്ററോട് കൂടിയ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ജിമ്‌നി സിയേരയ്ക്കുള്ളത്. ഇത് 99.6 bhp കരുത്തും 130 nm torque ഉം നല്‍കും.

സാഹസിക പ്രിയനായി സുസുക്കി ജിമ്‌നി — വീഡിയോ

ജിമ്‌നിയുടെ സാധാരണ വകഭേദവും ഇപ്പോള്‍ വിപണിയിലുണ്ട്. 658 സിസി കരുത്തുള്ള മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് സിയേരയെക്കാളും വലിപ്പം കുറവുള്ള സാധാരണ ജിമ്‌നിയ്ക്കുള്ളത്. ഇത് 64 bhp കരുത്തും 96 nm torque ഉം നല്‍കുന്നുണ്ട്.

സാഹസിക പ്രിയനായി സുസുക്കി ജിമ്‌നി — വീഡിയോ

അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ നാല് സ്പീഡ് ഓട്ടോമാറ്റിക്ക് എന്നിങ്ങനെയാണ് ജിമ്‌നി സിയേരയുടെ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.

Most Read:കാറുകള്‍ക്ക് വന്‍ സ്‌റ്റോക്ക് ക്ലിയറന്‍സ് ഡിസ്‌കൗണ്ടുകള്‍

സാഹസിക പ്രിയനായി സുസുക്കി ജിമ്‌നി — വീഡിയോ

ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം ഏത് ദുര്‍ഘടമായ പാതകളും മറികടക്കാന്‍ ഈ എസ്‌യുവിയെ സഹായിക്കുന്നു. ജാപ്പനീസ് വിപണിയില്‍ പുത്തന്‍ ജിമ്‌നിയ്ക്ക് 9.06 ലക്ഷം മുതല്‍ 11.85 ലക്ഷം രൂപവരെ വില വരുമ്പോള്‍, വലിപ്പത്തില്‍ മുന്നിലുള്ള ജിമ്‌നി സിയേരയുടെ വില 10.94 ലക്ഷം മുതല്‍ 12.84 ലക്ഷം രൂപ വരെയാണ്.

സാഹസിക പ്രിയനായി സുസുക്കി ജിമ്‌നി — വീഡിയോ

മാരുതി കാറുകളായ പുതിയ വാഗണ്‍ആറിനും എര്‍ട്ടിഗയ്ക്കുമുള്ള ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമാണ് പുത്തന്‍ ജിമ്‌നിയ്ക്കുമുള്ളത്. ഇന്‍ഫോടെയിന്‍മെന്റ് സംവിധാനങ്ങളായ ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും ജിമ്‌നിയില്‍ ലഭ്യമാണ്. ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, , കീലെസ്സ് എന്‍ട്രി, എഞ്ചിന്‍ സ്റ്റാര്‍ട്ട് - സ്‌റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പുകള്‍ എന്നീ ആധുനിക സജ്ജീകരണങ്ങളെല്ലാം തന്നെ പുത്തന്‍ ജിമ്‌നിയിലുണ്ട്.

സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക്ക് സ്‌റ്റെബലിറ്റി പ്രോഗ്രാം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സംവിധാനം, ഹില്‍ ഹോള്‍ഡ് - ഹില്‍ ഡിസെന്റ് സംവിധാം എന്നിവയുണ്ട്. ഈ വര്‍ഷത്തോടെ മാരുതി സുസുക്കി ജിപ്‌സി വിപണിയില്‍ നിന്ന് വിട പറയുന്നു എന്ന വാര്‍ത്തയോട് ചേര്‍ത്ത് വേണം പുത്തന്‍ ജിമ്‌നിയുടെ വരവും നോക്കിക്കാണാന്‍. ഇന്ത്യന്‍ വിപണിയില്‍ പുതിയ ജിമ്‌നിയെ എപ്പോഴെത്തിക്കുമെന്ന കാര്യം മാരുതി സുസുക്കി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അധികം വൈകാതെ തന്നെ ഇന്ത്യയില്‍ ജിമ്‌നിയുടെ നിര്‍മ്മാണം സുസുക്കി ആരംഭിക്കുമെന്നാണ്.

Most Read Articles

Malayalam
കൂടുതല്‍... #സുസുക്കി #suzuki
English summary
suzuki jimny adventurous sand drive through desert at dubai: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X