കാറുകള്‍ക്ക് വന്‍ സ്‌റ്റോക്ക് ക്ലിയറന്‍സ് ഡിസ്‌കൗണ്ടുകള്‍

പുതുവര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ത്തന്നെ ടാറ്റ ഹാരിയറും വാഗണ്‍ആറും ഉള്‍പ്പെടെയുള്ള ഒരു കൂട്ടം പുത്തന്‍ കാറുകളും, പരിഷ്‌കരിച്ചെത്തിയ മറ്റു ചില കാറുകളും വിപണിയിലേക്ക് രംഗപ്രവേശം നടത്തിയത് നമ്മള്‍ കണ്ടതാണ്.

കാറുകള്‍ക്ക് വന്‍ സ്‌റ്റോക്ക് ക്ലിയറന്‍സ് ഡിസ്‌കൗണ്ടുകള്‍

വര്‍ഷാരംഭങ്ങളില്‍ കാണും പോലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം തന്നെ തങ്ങളുടെ മുന്‍നിര മോഡലുകള്‍ക്ക് വമ്പിച്ച ഓഫറുകളും ഒരുക്കിയിട്ടുണ്ട്. 2018 ലെ തങ്ങളുടെ സ്റ്റോക്കുകളെല്ലാം തന്നെ വിറ്റഴിക്കുകയെന്ന കടമ്പയും നിര്‍മ്മാതാക്കള്‍ക്ക് മുന്നിലുണ്ട്. ഇതാ വിപണിയില്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടില്‍ ലഭ്യമാവുന്ന പത്ത് കാറുകള്‍. ഈ ഡിസ്‌കൗണ്ടുകള്‍ ലഭ്യമാവുന്നത് 2018 നിര്‍മ്മിച്ച കാറുകള്‍ക്കാണെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

കാറുകള്‍ക്ക് വന്‍ സ്‌റ്റോക്ക് ക്ലിയറന്‍സ് ഡിസ്‌കൗണ്ടുകള്‍

ഫോക്‌സ്‌വാഗണ്‍ പോളോ

ഓഫറുകളുടെ ലിസ്റ്റില്‍ ആദ്യത്ത കാര്‍ ഫോക്‌സ്‌വാഗണ്‍ പോളോയാണ്. 1.2 ലക്ഷം രൂപയോളമാണ് ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക് കമ്പനി നല്‍കുന്ന ഡിസ്‌കൗണ്ട്. ഒരു കാലത്ത് മികച്ച വില്‍പ്പനയുള്ള മോഡലായിരുന്നു ഫോക്‌സ്‌വാഗണ്‍ പോളോ.

കാറുകള്‍ക്ക് വന്‍ സ്‌റ്റോക്ക് ക്ലിയറന്‍സ് ഡിസ്‌കൗണ്ടുകള്‍

മാരുതി സ്വിഫ്റ്റ് പോലുള്ള കാറുകളുമായുള്ള മല്‍സരത്തില്‍ പിടച്ച് നില്‍ക്കാനാവഞ്ഞതോടെയാണ് പോളോയുടെ വില്‍പ്പനയില്‍ ഇടിവ് വന്നത്. 91,000 രൂപയുടെ കാഷ്ബാക്കിനോടൊപ്പം 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 10,000 രൂപയുടെ ലോയല്‍റ്റി ബോണസ് എന്നിവയും കമ്പനി നല്‍കുന്നുണ്ട്. ഇതിന് പുറമെ, നാല് വര്‍ഷത്തെ വാറന്റിയും സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സും ഒരു വര്‍ഷത്തെ സൗജന്യ ലേബര്‍ സര്‍വ്വീസും കമ്പനി നല്‍കും.

കാറുകള്‍ക്ക് വന്‍ സ്‌റ്റോക്ക് ക്ലിയറന്‍സ് ഡിസ്‌കൗണ്ടുകള്‍

ഹോണ്ട ജാസ്സ്

മാന്യമായ ഫീച്ചറുകളും ഇന്റീറിയറുമുള്ള ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്കാണ് ജാസ്സ്. 50,000 രൂപയോളം ഡിസ്‌കൗണ്ടാണ് ഈ കാറിനിപ്പോള്‍ കമ്പനി നല്‍കുന്നത്. ഇതില്‍ ഒരു വര്ഷത്തെ സൗജന്യ ഇന്‍ഷുറന്‍സും 25,000 രൂപയുടെ കാഷ് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു.

Most Read:കെടിഎം 790 ഡ്യൂക്ക് വിപണിയിലേക്ക്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

കാറുകള്‍ക്ക് വന്‍ സ്‌റ്റോക്ക് ക്ലിയറന്‍സ് ഡിസ്‌കൗണ്ടുകള്‍

ഇത് കൂടാതെ 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസെന്ന ഓഫറും കമ്പനി നല്‍കുന്നുണ്ട്. ഹോണ്ട ജാസ്സിന്റെ നിലവിലെ ഓഫറുകള്‍ മാരുതി സുസുക്കി ബലെനോ, ഹ്യുണ്ടായി i20 എന്നിവയ്ക്കായിരിക്കും വെല്ലുവിളി ഉയര്‍ത്തുക.

കാറുകള്‍ക്ക് വന്‍ സ്‌റ്റോക്ക് ക്ലിയറന്‍സ് ഡിസ്‌കൗണ്ടുകള്‍

ഹ്യുണ്ടായി എക്‌സെന്റ്

മാരുതിയുടെ ഡിസൈറിനും ഹോണ്ടയുടെ അമേസിനുമുള്ള ഹ്യുണ്ടായിയുടെ മറുപടിയാണ് എക്‌സെന്റ്. 90,000 രൂപയുടെ ഡിസ്‌കൗണ്ടാണ് എക്‌സെന്റിനായി ഇപ്പോള്‍ കമ്പനി ഒരുക്കിയിരിക്കുന്നത്.

കാറുകള്‍ക്ക് വന്‍ സ്‌റ്റോക്ക് ക്ലിയറന്‍സ് ഡിസ്‌കൗണ്ടുകള്‍

ഇതില്‍ 40,000 രൂപയുടെ കാഷ് ഡിസ്‌കൗണ്ടും 45,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസുമാണ് ഉള്‍പ്പെടുന്നത്. ബാക്കിയുള്ള 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടായാണ് ഈ കോമ്പാക്റ്റ് സെഡാന് കമ്പനി നല്‍കുന്നത്. മികച്ച ഇന്റീരിയര്‍ സൗകര്യങ്ങളുള്ള എക്‌സെന്റ്, നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത്.

കാറുകള്‍ക്ക് വന്‍ സ്‌റ്റോക്ക് ക്ലിയറന്‍സ് ഡിസ്‌കൗണ്ടുകള്‍

ഫോക്‌സ്‌വാഗണ്‍ അമീയോ

കമ്പനിയുടെ കോമ്പാക്റ്റ് സെഡാന്‍ ശ്രേണി വാഹനമായ അമീയോ, 1.40 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. ഇതില്‍ ഒരു ലക്ഷം രൂപയോളം കാഷ്ബാക്കും 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസുമായിരിക്കും ഉള്‍പ്പെടുക. ഇതിന് പുറമെ ലോയല്‍റ്റി ബോണസായി 10,000 രൂപയും കമ്പനി നല്‍കുന്നുണ്ട്.

കാറുകള്‍ക്ക് വന്‍ സ്‌റ്റോക്ക് ക്ലിയറന്‍സ് ഡിസ്‌കൗണ്ടുകള്‍

മാത്രമല്ല നാല് വര്‍ഷത്തെ വാറന്റിയും സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സും ഒരു വര്‍ഷത്തെ സൗജന്യ ലേബര്‍ സര്‍വ്വീസും കമ്പനി നല്‍കും. പട്ടികയില്‍ ഏറ്റവുമധികം ഓഫര്‍ ലഭിക്കുന്ന കാറാണ് ഫോക്‌സ്‌വാഗണ്‍ അമീയോ.

കാറുകള്‍ക്ക് വന്‍ സ്‌റ്റോക്ക് ക്ലിയറന്‍സ് ഡിസ്‌കൗണ്ടുകള്‍

മാരുതി സുസുക്കി എര്‍ട്ടിഗ

കഴിഞ്ഞ മാസം വിപണിയിലെത്തിയ പുത്തന്‍ എര്‍ട്ടിഗയ്ക്ക് മികച്ച പ്രതികരണമാണ് വിപണിയില്‍ ലഭിക്കുന്നത്.

കാറുകള്‍ക്ക് വന്‍ സ്‌റ്റോക്ക് ക്ലിയറന്‍സ് ഡിസ്‌കൗണ്ടുകള്‍

ഇതിന് പുറമെയാണ് 80,000 രൂപയോളം വരുന്ന വമ്പന്‍ ഓഫറുകള്‍ കമ്പനി നല്‍കുന്നതും. കാഷ്ബാക്കായി 40,000 രൂപയും എക്‌സ്‌ചേഞ്ച് ബോണസായി 35,000 രൂപയുമാണ് കമ്പനി നല്‍കുന്നത്. 5,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും കമ്പനി ഓഫര്‍ ചെയ്യുന്നു.

കാറുകള്‍ക്ക് വന്‍ സ്‌റ്റോക്ക് ക്ലിയറന്‍സ് ഡിസ്‌കൗണ്ടുകള്‍

ടൊയോട്ട യാരിസ്

നിറയയെ പ്രതീക്ഷയോടെ കമ്പനി പുറത്തിറക്കിയ മോഡലാണ് ടൊയോട്ട യാരിസ്. എന്നാല്‍ വിപണിയിലെത്തിയ ശേഷം പ്രതീക്ഷിച്ച വിജയം യാരിസിന് കൈവരിക്കാനായില്ല. അത് കൊണ്ട് തന്നെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി മികച്ച ഓഫറാണ് കമ്പനിയിപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കാറുകള്‍ക്ക് വന്‍ സ്‌റ്റോക്ക് ക്ലിയറന്‍സ് ഡിസ്‌കൗണ്ടുകള്‍

ഒരു ലക്ഷം രൂപയോളം വരുന്ന ഡിസ്‌കൗണ്ടില്‍ 42,000 രൂപയോളം കാഷ്ബാക്കാണ്. പുറമെ, 30,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും 20,000 രൂപയുടെ എക്‌സചേഞ്ച് ബോണസുമുണ്ട്.

കാറുകള്‍ക്ക് വന്‍ സ്‌റ്റോക്ക് ക്ലിയറന്‍സ് ഡിസ്‌കൗണ്ടുകള്‍

ഹോണ്ട സിറ്റി

മികച്ച ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നതില്‍ ഒട്ടും പുറകിലല്ല ഹോണ്ട സിറ്റിയും. 75,000 രൂപയോളമാണ് ഈ സെഡാന് കമ്പനി നല്‍കുന്ന ഓഫര്‍. രു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സും 20,000 രൂപയുടെ എക്‌സചേഞ്ച് ബോണസും മാത്രമല്ല, ഡീസല്‍ വകഭേദങ്ങള്‍ക്ക് 25,000 രൂപയുടെ കിഴിവും കമ്പനി നല്‍കുന്നു.

Most Read:കാര്‍ വാങ്ങാനാളില്ല, ഫിയറ്റ് ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു

കാറുകള്‍ക്ക് വന്‍ സ്‌റ്റോക്ക് ക്ലിയറന്‍സ് ഡിസ്‌കൗണ്ടുകള്‍

മാരുതി സുസുക്കി എസ്-ക്രോസ്സ്

മാരുതിയുടെ ഏറ്റവും മൂല്യമുള്ള കാറുകളിലൊന്നായ എസ്-ക്രോസ്സ്, 80,000 രൂപയുടെ ഓഫറുകളാണ് നല്‍കുന്നത്. ഇതില്‍ 45,000 രൂപ കാഷ്ബാക്കായും 25,000 രൂപ എക്‌സചേഞ്ച് ബോണസായും 10,000 രൂപ കോര്‍പ്പറേറ്റ് ബോണസായും നല്‍കുന്നു.

കാറുകള്‍ക്ക് വന്‍ സ്‌റ്റോക്ക് ക്ലിയറന്‍സ് ഡിസ്‌കൗണ്ടുകള്‍

റെനോ കാപ്ച്ചര്‍

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റെനോ കാപ്ച്ചര്‍ വന്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ പിന്നില്‍പ്പോയ ഈ എസ്‌യുവി, 1.20 ലക്ഷം രൂപയുടെ ഓഫറുകളാണിപ്പോള്‍ നല്‍കുന്നത്. 60,000 രൂപവരെയാണ് കാപ്ച്ചറിന് കാഷ്ബാക്ക്. എക്‌സചേഞ്ച് ബോണസായും 60,000 രൂപവരെ കമ്പനി നല്‍കുന്നുണ്ട്.

കാറുകള്‍ക്ക് വന്‍ സ്‌റ്റോക്ക് ക്ലിയറന്‍സ് ഡിസ്‌കൗണ്ടുകള്‍

ടാറ്റ ഹെക്‌സ

ടാറ്റ കാര്‍ ശ്രേണിയിലെ പ്രധാനിയാണ് ഹെക്‌സ. നിലവില്‍ ഒരു ലക്ഷത്തോളം രൂപയാണ് ഹെക്‌സയ്ക്ക് ഡിസ്‌കൗണ്ടായി കമ്പനി ഓഫര്‍ ചെയ്യുന്നത്. ഇതില്‍ കാഷ്ബാക്കും എക്‌സചേഞ്ച് ബോണസും ഉള്‍പ്പെടുന്നു.

Source: Mycarhelpline

Most Read Articles

Malayalam
English summary
big discounts on 2018 cars: read in malayalam
Story first published: Sunday, February 3, 2019, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X