പ്രീമിയം മേക്ക് ഓവറുമായി ബോൾഡ് ലുക്കിൽ തിളങ്ങി ടാറ്റ നെക്സോൺ

ടാറ്റ നെക്സോൺ സമീപകാലത്ത് ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വളരെയധികം പ്രശസ്തി നേടിയ ഒരു മോഡലാണ്. വാഹനത്തിന്റെ സുരക്ഷാ ഘടകമാണ് അതിനുള്ള ഒരു കാരണം. ടാറ്റ ക്രോസ്ഓവറിന് ഗ്ലോബൽ NCAP -ൽ നിന്ന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗും വാഹനത്തിനുണ്ട്.

പ്രീമിയം മേക്ക് ഓവറുമായി ബോൾഡ് ലുക്കിൽ ടാറ്റ നോക്സോൺ

കസ്റ്റമൈസേഷൻ നിർമ്മാതാക്കൾക്കിടയിലും നെക്സോൺ പ്രിയങ്കരമാണ്, നിലവിൽ മികച്ച ആഫ്റ്റർ മാർക്കറ്റ് പിന്തുണയും ഇതിനായി ലഭ്യമാണ്. ഇവിടെ പ്രീമിയം മേക്ക് ഓവർ ലഭിച്ച ഒരു കസ്റ്റമൈസ്ഡ് ടാറ്റ നെക്സോൺ XM (S) വേരിയന്റാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

പ്രീമിയം മേക്ക് ഓവറുമായി ബോൾഡ് ലുക്കിൽ ടാറ്റ നോക്സോൺ

'മോൺസ്റ്റർ എഡിഷൻ 2' എന്ന് വിളിക്കുന്ന ഈ പരിഷ്‌ക്കരിച്ച എസ്‌യുവി ഇന്റീരിയറിലും എക്സ്റ്റീരിയറിലും ധാരാളം മാറ്റങ്ങൾ അവതരിപ്പിക്കുന്നു. രോഹിത് മേത്ത സായ് ഓട്ടോ ആക്സസറീസ് പോസ്റ്റുചെയ്ത വീഡിയോ, എസ്‌യുവിയുടെ പരിഷ്കരണങ്ങൾ എല്ലാ വ്യക്താമാക്കുന്നു.

പ്രീമിയം മേക്ക് ഓവറുമായി ബോൾഡ് ലുക്കിൽ ടാറ്റ നോക്സോൺ

ഹെഡ്‌ലാമ്പുകളിൽ സ്റ്റോക്ക് പ്രൊജക്ടറുകൾക്ക് ചുറ്റും ഒരു മോൺസ്റ്റർ എൽഇഡി റിംഗ് ഉണ്ട്, അത് റെഡ് നിറത്തിൽ പ്രകാശിക്കുകയും മനോഹരമായി കാണപ്പെടുകയും ചെയ്യുന്നു.

പ്രീമിയം മേക്ക് ഓവറുമായി ബോൾഡ് ലുക്കിൽ ടാറ്റ നോക്സോൺ

മുൻവശത്ത് ബോണറ്റിന് കുറുകെ വാഹനത്തിന് ഒരു എൽഇഡി ഡിആർഎൽ സ്ട്രിപ്പും ലഭിക്കുന്നു, കൂടാതെ നോസിന് മുകളിൽ 'നെക്സോൺ' ലെറ്ററിംഗും അതിനു മുകളിൽ ഒരു കസ്റ്റം ചിറകുള്ള ചിഹ്നവും കാണാം.

പ്രീമിയം മേക്ക് ഓവറുമായി ബോൾഡ് ലുക്കിൽ ടാറ്റ നോക്സോൺ

ടോപ്പ് എൻഡ് വേരിയന്റുകൾക്ക് സമാനമായ ലോവർ ഫ്രണ്ട് ഗ്രില്ലിന് ഇപ്പോൾ സിൽവർ ട്രൈ-ആരോ ഘടകങ്ങൾ ലഭിക്കുന്നു. വൈറ്റ്, യെല്ലോ ലൈറ്റ് പുറപ്പെടുവിക്കാൻ കഴിയുന്ന ഓഫ് മാർക്കറ്റ് എൽഇഡി ഫോഗ്‌ലാമ്പുകളും ചേർത്തിരിക്കുന്നു.

പ്രീമിയം മേക്ക് ഓവറുമായി ബോൾഡ് ലുക്കിൽ ടാറ്റ നോക്സോൺ

വശങ്ങളിൽ, 16 ഇഞ്ച് സ്റ്റീൽ വീലുകൾക്കായി മനോഹരമായ വീൽ ക്യാപ്പുകൾ ഒരുക്കിയിരിക്കുന്നു. ഫ്രണ്ട് ഫെൻഡറുകൾക്ക് മുകളിൽ ഫോക്സ് വെന്റുകൾ ചേർത്തിട്ടുണ്ട്.

പ്രീമിയം മേക്ക് ഓവറുമായി ബോൾഡ് ലുക്കിൽ ടാറ്റ നോക്സോൺ

കൂടാതെ എസ്‌യുവിക്ക് ഡോർ എഡ്ജ് ഗാർഡുകൾക്കൊപ്പം ക്രോം ഉൾപ്പെടുത്തലുകളുള്ള ഡോർ മോൾഡിംഗുകളും ലഭിക്കുന്നു. വാഹനത്തിന് മിറർ ഡോർ വൈസറുകളും റൂഫിൽ വശങ്ങളിൽ മാത്രം വൈറ്റ് വിനൈലും ലഭിക്കുന്നു.

പ്രീമിയം മേക്ക് ഓവറുമായി ബോൾഡ് ലുക്കിൽ ടാറ്റ നോക്സോൺ

പിൻഭാഗത്ത്, ഫോക്സ് ക്വാഡ് എക്‌സ്‌ഹോസ്റ്റ് നമുക്ക് കാണാം, ഇത് ഓഫ് മാർക്കറ്റ് പിൻ ഡിഫ്യൂസറുമായി സംയോജിപ്പിച്ചിരിക്കുന്നു. ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം ഇത് എക്സറ്റീരിയറിനേക്കാൾ ശ്രദ്ധേയമാണ്.

പ്രീമിയം മേക്ക് ഓവറുമായി ബോൾഡ് ലുക്കിൽ ടാറ്റ നോക്സോൺ

ഡാഷ്‌ബോർഡും ഡോറുകളും ഉൾപ്പെടെ എല്ലായിടത്തും ബ്രൗൺ ലെതർ റാപ്, ഫോക്സ് കാർബൺ ഫൈബർ എന്നിവ ക്യാബിനിൽ കാണാം. സീറ്റുകളിൽ സുഷിരങ്ങളുള്ള കവറുകളുണ്ട്, ഒരു ഫ്രണ്ട് സെന്റർ ആംസ്ട്രെസ്റ്റ് ഇതിൽ ചേർത്തിരിക്കുന്നു.

കൂടാതെ, മൾട്ടി-കളർ ക്യാബിൻ ആംബിയന്റ് ലൈറ്റിംഗ്, ഇല്യുമിനേറ്റഡ് സ്കഫ് പ്ലേറ്റുകൾ, ഫ്ലോർ മാറ്റുകൾ, ഒരു ഓഫ് മാർക്കറ്റ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും വാഹനത്തിന് ലഭിക്കുന്നു. ഡോർ ഡാംപിംഗിനൊപ്പം ഓഡിയോ സിസ്റ്റവും അപ്‌ഗ്രേഡ് ചെയ്‌തിരിക്കുന്നു.

Most Read Articles
പ്രീമിയം മേക്ക് ഓവറുമായി ബോൾഡ് ലുക്കിൽ ടാറ്റ നോക്സോൺ

Malayalam
English summary
Tata Nexon XM Variants Gets A Premium Makeover. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X