വഴിയിൽ കിടക്കേണ്ട, വാഹനത്തിൽ തന്നെ സൂക്ഷിക്കാനാവുന്ന ചെലവു കുറഞ്ഞ പഞ്ചർ കിറ്റുകളെ പരിചയപ്പെടാം

പഞ്ചറായ ടയറും കാറിൽ സ്‌പെയർ വീലുമില്ലാതെ നടുറോഡിൽ കുടുങ്ങിക്കിടക്കുന്നത് ജീവിതത്തിൽ ആരും അനുഭവിക്കാൻ ആഗ്രഹിക്കാത്ത ഒരു കാര്യമാണ്. ഇന്ന് പലയിടങ്ങളിലും മൊബൈൽ പഞ്ചർ വർക്ക്‌ഷോപ്പുകൾ ഉണ്ടെങ്കിലും അവരുടെ സേവനം എത്താത്ത എത്രയോ സ്ഥലങ്ങളുമുണ്ട്.

വഴിയിൽ കിടക്കേണ്ട, വാഹനത്തിൽ തന്നെ സൂക്ഷിക്കാനാവുന്ന ചെലവു കുറഞ്ഞ പഞ്ചർ കിറ്റുകളെ പരിചയപ്പെടാം

അതിനാൽ പഞ്ചറുകൾ നന്നാക്കാനും ടയർ മാറ്റാനുമുള്ള അറിവ് ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നമുക്ക് മാത്രമല്ല ആവശ്യമുള്ള മറ്റുള്ളവരെ സഹായിക്കാനും ഈ അറിവ് ഉപയോഗപ്പെടുത്താം. ഓൺലൈനിൽ നിരവധി വീഡിയോകളും ട്യൂട്ടോറിയലുകളും ഉള്ളതിനാൽ ഇക്കാലത്ത് ഇത് പഠിക്കുന്നതും വളരെ എളുപ്പമായ കാര്യമാണ്.

വഴിയിൽ കിടക്കേണ്ട, വാഹനത്തിൽ തന്നെ സൂക്ഷിക്കാനാവുന്ന ചെലവു കുറഞ്ഞ പഞ്ചർ കിറ്റുകളെ പരിചയപ്പെടാം

ഇതിനായി ഒരു പഞ്ചർ റിപ്പയർ കിറ്റ് വാങ്ങി നിങ്ങളുടെ കാറിലോ ബൈക്കിലോ സൂക്ഷിക്കുക എന്നതാണ് അത്യാവിശ്യമായ കാര്യം. ഓൺലൈനായി വാങ്ങാൻ കഴിയുന്ന അധികം വിലയില്ലാത്ത ചില പഞ്ചർ റിപ്പയർ കിറ്റുകളെ ഒന്നു പരിചയപ്പെട്ടാലോ?

വഴിയിൽ കിടക്കേണ്ട, വാഹനത്തിൽ തന്നെ സൂക്ഷിക്കാനാവുന്ന ചെലവു കുറഞ്ഞ പഞ്ചർ കിറ്റുകളെ പരിചയപ്പെടാം

പ്രഷർ ഗേജ് ഉള്ള കിറ്റ്

ടയറുകളിൽ എയർ ഉചിതമായി നിറച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കഴിയുന്ന പ്രഷർ ഗേജ് ഉള്ള ഈ കിറ്റ് വളരെ ജനപ്രിയമായ ഒന്നാണ്. ഇതിന് ഒരു നീണ്ട ഹോസുള്ളതിനാൽ ടയർ മർദ്ദം നിരീക്ഷിക്കുമ്പോൾ എളുപ്പത്തിൽ വാൽവിലേക്ക് എത്താൻ അനുവദിക്കുന്ന കാര്യമാണിത്.

വഴിയിൽ കിടക്കേണ്ട, വാഹനത്തിൽ തന്നെ സൂക്ഷിക്കാനാവുന്ന ചെലവു കുറഞ്ഞ പഞ്ചർ കിറ്റുകളെ പരിചയപ്പെടാം

ടയറുകൾ ശരിയായ മർദ്ദത്തിൽ സൂക്ഷിക്കുകയാണെങ്കിൽ കാറിന്റെ ഇന്ധനക്ഷമത വർധിപ്പിക്കുകയും ചെയ്യും. 549 രൂപയ്ക്ക് ലഭിക്കുന്ന ഈ റിപ്പയർ കിറ്റിൽ അഞ്ച് റിപ്പയർ സ്ട്രിപ്പുകളും റാസ്പറും സൂചിയും ഉൾപ്പെടുന്നുണ്ട്.

വഴിയിൽ കിടക്കേണ്ട, വാഹനത്തിൽ തന്നെ സൂക്ഷിക്കാനാവുന്ന ചെലവു കുറഞ്ഞ പഞ്ചർ കിറ്റുകളെ പരിചയപ്പെടാം

ഫൂട്ട് പമ്പുള്ള കിറ്റ്

ദീർഘദൂര യാത്രകളിൽ ടയറുകളിൽ എയർ ടോപ്പ് അപ്പ് ചെയ്യണമെങ്കിൽ ഫൂട്ട് പമ്പ് ഒരു നല്ല ആക്സസറിയായി സൂക്ഷിക്കാവുന്ന ഒന്നാണ്. എയർ നിറയ്ക്കാൻ പെട്രോൾ പമ്പുകളെ ആശ്രയിക്കുന്ന പ്രവണതയും ഇതിലൂടെ ഒഴിവാക്കാം. മിക്ക പമ്പുകളിലും എയർ മെഷീൻ പ്രവർത്തന യോഗ്യമല്ല എന്നതാണ് മറ്റൊരു രസകരമായ കാര്യം.

വഴിയിൽ കിടക്കേണ്ട, വാഹനത്തിൽ തന്നെ സൂക്ഷിക്കാനാവുന്ന ചെലവു കുറഞ്ഞ പഞ്ചർ കിറ്റുകളെ പരിചയപ്പെടാം

അതിനാൽ ഈ അസൗകര്യം ഈ ഫൂട്ട് പമ്പുള്ള കിറ്റിലൂടെ ഒഴിവാക്കാം. സ്റ്റീൽ ക്രോം പൂശിയ സിലിണ്ടറും ഒരു മീറ്റർ നൈലോൺ ബ്രെയ്‌ഡഡ് ഹോസും ഉള്ള ഫൂട്ട് പമ്പുമായാണ് ഈ പഞ്ചർ റിപ്പയർ കിറ്റ് വരുന്നത്.

വഴിയിൽ കിടക്കേണ്ട, വാഹനത്തിൽ തന്നെ സൂക്ഷിക്കാനാവുന്ന ചെലവു കുറഞ്ഞ പഞ്ചർ കിറ്റുകളെ പരിചയപ്പെടാം

പമ്പിന് അതിന്റേതായ പ്രഷർ ഗേജും ഉണ്ടെന്നതും ശ്രദ്ധേയമാണ്. ഒരു റാസ്പർ, ഒരു സൂചി, അഞ്ച് റിപ്പയർ സ്ട്രിപ്പുകൾ എന്നിവയും ഈ റിപ്പയർ കിറ്റിന്റെ ഭാഗമാണ്. ഇതിന് ഏകദേശം 1,199 രൂപയാണ് വില വരുന്നത്.

വഴിയിൽ കിടക്കേണ്ട, വാഹനത്തിൽ തന്നെ സൂക്ഷിക്കാനാവുന്ന ചെലവു കുറഞ്ഞ പഞ്ചർ കിറ്റുകളെ പരിചയപ്പെടാം

ഗ്ലോവ്സുള്ള കിറ്റ്

ടയറിൽ തൊട്ടാൽ തന്നെ കൈയ്യിൽ അഴുക്കാകും. അപ്പോൾ പിന്നെ പഞ്ചർ റിപ്പയറിംഗിന്റെ കാര്യം പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ. അതിനാൽ ഈ കിറ്റിന്റെ നിർമാതാക്കൾ ഒരു ജോടി കൈയുറകൾ അതായത് ഗ്ലോവുകൾ നൽകുന്നുണ്ട് എന്ന കാര്യം ഏറെ സ്വീകാര്യമാണ്. മുടക്കുന്ന പണത്തിന് വളരെയധികം മൂല്യം നൽകുന്ന ഓൾ-ഇൻ-വൺ കിറ്റാണിതെന്ന് നിസംശയം പറയാം.

വഴിയിൽ കിടക്കേണ്ട, വാഹനത്തിൽ തന്നെ സൂക്ഷിക്കാനാവുന്ന ചെലവു കുറഞ്ഞ പഞ്ചർ കിറ്റുകളെ പരിചയപ്പെടാം

ഈ കൈയുറകൾക്ക് പുറമേ ഒരു റീമർ, ഒരു പ്രോബ്, നാല് ടയർ വാൽവുകൾ, പത്ത് റിപ്പയർ സ്ട്രിപ്പുകൾ, ഒരു ജോടി നോസ് പ്ലയർ, ഒരു കട്ടർ, പഞ്ചർ പാടുകൾ അടയാളപ്പെടുത്തുന്നതിനുള്ള ഒരു ചോക്ക് എന്നിവയും ഈ കിറ്റിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവയെല്ലാം നിഫ്റ്റി സ്റ്റോറേജ് ബാഗിലാണ് വിപണിയിൽ എത്തുന്നതും. ഇതിന് വെറും 649 രൂപ മാത്രമാണ് വില.

വഴിയിൽ കിടക്കേണ്ട, വാഹനത്തിൽ തന്നെ സൂക്ഷിക്കാനാവുന്ന ചെലവു കുറഞ്ഞ പഞ്ചർ കിറ്റുകളെ പരിചയപ്പെടാം

ബേസിക് റിപ്പയർ കിറ്റ്

മുകളിൽ പറഞ്ഞ ഫാൻസി സംഗതികളൊന്നും വേണ്ട ഒരു ബേസിക്കായ പഞ്ചർ കിറ്റാണ് തിരയുന്നതെങ്കിൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണിത്. ഒരു റീമർ, ഒരു പ്രോബ്, റബർ ഗ്ലൂ ട്യൂബ്, ഒരു കട്ടർ, അഞ്ച് റിപ്പയർ സ്ട്രിപ്പുകൾ എന്നിവ ഉൾപ്പെടുന്ന കിറ്റാണിത്. ഇതിന്റെ വില വെറും 298 രൂപയാണ്.

വഴിയിൽ കിടക്കേണ്ട, വാഹനത്തിൽ തന്നെ സൂക്ഷിക്കാനാവുന്ന ചെലവു കുറഞ്ഞ പഞ്ചർ കിറ്റുകളെ പരിചയപ്പെടാം

കോംപാക്‌ട് കിറ്റ്

കോംപാക്‌ട് സ്റ്റോറേജ് ബോക്സുമായി വരുന്ന ഈ പഞ്ചർ റിപ്പയർ കിറ്റ് വളരെ പ്രായോഗികമായ ഒന്നാണ്. അതിനാൽ ഇത് കാറിലോ ബൈക്കിലോ സൂക്ഷിക്കാനും വളരെ എളുപ്പമാണ്. ആവശ്യമായ എല്ലാ ആക്‌സസറികളും ലഭിക്കുന്ന ഈ കോംപാക്‌ട് കിറ്റിന് വെറും 389 രൂപയാണ് വില വരുന്നത്.

വഴിയിൽ കിടക്കേണ്ട, വാഹനത്തിൽ തന്നെ സൂക്ഷിക്കാനാവുന്ന ചെലവു കുറഞ്ഞ പഞ്ചർ കിറ്റുകളെ പരിചയപ്പെടാം

കൂടാതെ ടയർ റിപ്പയർ ചെയ്യുമ്പോൾ ദൃഢവും സുരക്ഷിതവുമായ ഗ്രിപ്പ് ലഭിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ആന്റി-സ്ലിപ്പ് റബ്ബറൈസ്‌ഡ് ഡിസൈനും ഈ ടി-ഹാൻഡിലുകളുടെ സവിശേഷതയാണ്.

വഴിയിൽ കിടക്കേണ്ട, വാഹനത്തിൽ തന്നെ സൂക്ഷിക്കാനാവുന്ന ചെലവു കുറഞ്ഞ പഞ്ചർ കിറ്റുകളെ പരിചയപ്പെടാം

ഗൺ പഞ്ചർ റിപ്പയർ കിറ്റ്

ട്യൂബ്‌ലെസ് ടയറുകൾക്കുള്ളതാണ് ഈ കിറ്റ് എന്ന് പ്രത്യേകം ഓർമിക്കുക. ഇതിന് ഒരു മിനിറ്റിനുള്ളിൽ ടയർ പാച്ച് അപ്പ് ചെയ്യാൻ കഴിയുമെന്നതാണ് പ്രത്യേകത. കാർ ഉയർത്താനും ടയർ അഴിക്കാനും പാച്ച് ചെയ്യാനും ഇനി ജാക്ക് ഉപയോഗിക്കേണ്ടതില്ല. ടയറിലെ കീറൽ തിരിച്ചറിഞ്ഞ് ഗൺ നേരിട്ട് പഞ്ചറുള്ള ങാഗത്ത് ഉപയോഗിച്ചാൽ മാത്രം മതിയാവും.

വഴിയിൽ കിടക്കേണ്ട, വാഹനത്തിൽ തന്നെ സൂക്ഷിക്കാനാവുന്ന ചെലവു കുറഞ്ഞ പഞ്ചർ കിറ്റുകളെ പരിചയപ്പെടാം

ഇത് ഒരു റബർ ദ്രാവകമാണ് പുറത്തുവിടുന്നത്. അതിലൂടെ ടയർ പഞ്ചറായ ഭാഗത്തെ കേടുപാടുകൾ എളുപ്പത്തിൽ പരിഹരിക്കുകയും ചെയ്യുന്നു. ഈ റിപ്പയർ ഗൺ ഉപയോഗിക്കുമ്പോൾ ടയറിന് ആവശ്യമായ വായു മർദ്ദം ഉണ്ടെന്ന് ഉറപ്പാക്കുക മാത്രമാണ് പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്. ഇത് ബേസ് കിറ്റുകളേക്കാൾ അൽപം വിലയേറിയതാണെന്നു മാത്രം.

Most Read Articles

Malayalam
English summary
The best affordable puncture kits that you can buy from online
Story first published: Wednesday, June 22, 2022, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X