ദേ ഇവൻമാരൊന്നു ഇന്ത്യയിലേക്കും വന്നിരുന്നെങ്കിൽ... Jeep ബ്രാൻഡിന് വേറെ ലെവലാവാം

എസ്‌യുവി വാഹനങ്ങൾ എന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസുകളിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകളിൽ ഒന്നാവും ജീപ്പ്. പണ്ട് മഹീന്ദ്രയുടെ പേരിനൊപ്പം കൂട്ടിവായിച്ചിരുന്ന ബ്രാൻഡായിരുന്നു ഇതെങ്കിൽ ഇപ്പോൾ തങ്ങളുടേതായ സ്ഥാനം കണ്ടെത്തി വിപണിയിൽ മുന്നോട്ടു കുതിക്കുകയാണ് ഈ അമേരിക്കൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന നിർമാതാക്കൾ.

ഇന്ത്യയിൽ ജീപ്പ് ഒരു വിജയകരമായ ബ്രാൻഡ് ആണെങ്കിലും അന്താരാഷ്‌ട്ര തലത്തിൽ നൽകുന്ന പല കിടിലൻ മോഡലുകളേയും ജീപ്പ് നമ്മുടെ നിരത്തുകളിൽ എത്തിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. ലോകത്തിലെ ഏറ്റവും മികച്ച ഓഫ് റോഡ് വാഹന നിർമാതാക്കളിൽ ഒരാളായാണ് ജീപ്പ് അറിയപ്പെടുന്നത്. കാലാകാലങ്ങളായി ഹൈ-സ്പീഡ്, എജിലിറ്റി, ഹാൻഡിലിംഗ് മികവുകൾ എന്നിവ നൽകുന്ന മോഡലുകൾ പുറത്തിറക്കി കഴിവുകൾ തെളിയിച്ചതാണ് എക്കാലത്തെയും ഡിമാൻഡുള്ള ഓഫ്-റോഡ് വാഹന ബ്രാൻഡുകളിൽ ഒന്നായി ജീപ്പിനെ ഉയർത്തിയത്. ആയതിനാൽ തന്നെ ഇന്ത്യയിൽ എത്താൻ നാം ആഗ്രഹിക്കുന്ന അന്താരാഷ്ട്ര ജീപ്പ് മോഡലുകളെ ഒന്നു പരിജയപ്പെട്ടാലോ?

ജീപ്പ് ഗ്ലാഡിയേറ്റർ

ജീപ്പിന്റെ നിരയിലെ പിക്കപ്പ് ട്രക്കാണ് ഗ്ലാഡിയേറ്റർ. വാസ്തവത്തിൽ, വാഹനം 2019-ൽ ലോഞ്ച് ചെയ്യപ്പെടേണ്ടതായിരുന്നു. എന്നാൽ ജീപ്പ് ബ്രാൻഡിന്റെ ഉടമയായ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടോമൊബൈൽസിലെ (FCA) ചില സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം അവതരണം 2020 ലേക്ക് മാറ്റി. റാംഗ്ലറിന്റെ ഷാസിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഗ്ലാഡിയേറ്റർ. റാമിന്റെ പിക്കപ്പ് ശ്രേണിയിൽ നിന്ന് കടമെടുത്ത എഞ്ചിനുമായാണ് ഇത് വരുന്നത്. ടൂ-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുകൾക്കൊപ്പം വാഹനം വരും. വിലയുടെ കാര്യത്തിൽ ഇത് റാംഗ്ലറിനും റാമിനും ഇടയിലായിരിക്കും സ്ഥിതി ചെയ്യുക.

ജീപ്പ് റെനഗേഡ്

ജീപ്പ് നിരയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് റെനഗേഡ്. 2015-ലാണ് എസ്‌യുവി ആദ്യമായി പുറത്തിറക്കുന്നത്. തുടർന്ന് 2018-ൽ ഒരു ചെറിയ അപ്‌ഡേറ്റും വാഹനത്തിന് ലഭിച്ചു. 2023-ൽ എപ്പോഴെങ്കിലും പുതിയ എഞ്ചിൻ, ട്രാൻസ്മിഷൻ, ക്യാബിൻ എന്നിവ ഉപയോഗിച്ച് റെനഗേഡ് പുനർരൂപകൽപ്പന ചെയ്യപ്പെടുമെന്ന് ലഭിക്കുന്ന വിവരം. ഫിയറ്റ്-അബാർത്ത് ശ്രേണിയിൽ നിന്ന് കടമെടുത്ത എഞ്ചിൻ ചില ചെറിയ നവീകരണങ്ങളോടെ നിലവിലെ റെനഗേഡിൽ പ്രവർത്തിക്കുന്നു. പുതിയ സ്റ്റൈലിംഗ്, പുതുക്കിയ ഇന്റീരിയർ, കുറച്ച് പുതിയ സാങ്കേതികവിദ്യ എന്നിവയും കാറിന് തലമുറ മാറ്റത്തിൽ ലഭിക്കും.

ജീപ്പ് അവഞ്ചർ

ചെറോക്കിയുടെ വലുതും ആഡംബര പൂർണവുമായ പതിപ്പാണ് അവഞ്ചർ. കുറച്ചുകാലമായി അവഞ്ചറിനെ തിരികെ കൊണ്ടുവരാൻ ജീപ്പ് താൽപ്പര്യം പ്രകടിപ്പിച്ചതിന്റെ ഫലമായി എസ്‌യുവി അടുത്തിടെയാണ് അവതാര പിറവിയെടുത്തിരുന്നു. പുതിയ അവഞ്ചർ നിലവിലെ ചെറോക്കിയെക്കാൾ വലുതും ആഡംബര പൂർണവുമാണെന്നും വേണമെങ്കിൽ പറയാം. വിലയിലും ഫീച്ചറുകളിലും ഇത് ചെറോക്കിക്ക് മുകളിലായിരിക്കും സ്ഥാനം പിടിക്കുക. ടൊയോട്ട ഹൈലാൻഡറിനും ഹോണ്ട പൈലറ്റിനും ഫിയറ്റ് ക്രൈസ്‌ലറിന്റെ മറുപടിയായി അവഞ്ചർ പവിപണിയിൽ ഇടംപിടിക്കും. ഇന്ത്യയിലും വളരെ സാധ്യതയുള്ള മോഡലായി ഇതിനെ അവതരിപ്പിക്കാൻ കമ്പനിക്കാവും.

ജീപ്പ് വാഗനീർ

1961 നും 1972 നും ഇടയിൽ ഒരു എസ്‌യുവി ആയിട്ടാണ് വാഗനീർ നിർമിച്ചത്. ഇത് പിന്നീട് 2017 ൽ ഗ്രാൻഡ് വാഗണീറായി പരിഷ്‌ക്കരിക്കുകയും നവീകരിക്കുകയും ചെയ്‌തു. പക്ഷേ ഇത് ഇതുവരെ വാങ്ങാൻ ലഭ്യമായിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. നിലവിലെ ചെറോക്കിയുടെയും ഡുറങ്കോയുടെയും അതേ പ്ലാറ്റ്‌ഫോമിൽ തന്നെയാണെങ്കിലും തികച്ചും വ്യത്യസ്തമായ രൂപകല്പനയോടെയാണ് വാഗനീർ നിർമിക്കപ്പെടുക. ഉയർന്ന റൈഡ് ഉയരവും കൂടുതൽ ആഡംബര പൂർണമായ ഇന്റീരിയറും ഇതിനുണ്ടാകും. ജീപ്പിന്റെ മുൻനിര എസ്‌യുവിയായിരിക്കും വാഗനീർ. ഗ്രാൻഡ് വാഗനീർ വാഗണിയറിനേക്കാൾ ഗംഭീരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജീപ്പ് ഗ്രാൻഡ് വാഗനീർ

ബ്രാൻഡിൽ നിന്നുള്ള ഏറ്റവും ജനപ്രിയവും ശക്തവുമായ എസ്‌യുവി ഓപ്ഷനുകളിലൊന്നാണ് ജീപ്പ് ഗ്രാൻഡ് വാഗനീർ. ആഡംബര പൂർണമായ ഇന്റീരിയറും ധാരാളം സ്പേസും നൽകുന്ന ഒരു വാഹനം ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ഓപ്ഷൻ കൂടിയാണ് ഈ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം. ജീപ്പ് ഗ്രാൻഡ് വാഗനീർ ജീപ്പ് റാംഗ്ലർ അൺലിമിറ്റഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ ലൈനപ്പിലെ മറ്റ് മോഡലുകൾക്ക് സമാനമായ ഡിസൈൻ ഇതിന് ഉണ്ട്. എന്നിരുന്നാലും, അതിന്റെ ആഡംബര സവിശേഷതകൾക്കും ശക്തമായ എഞ്ചിനുമാണ് കൂടുതൽ ഹൈലൈറ്റ്.

ഇത് വിപണിയിലെ കൂടുതൽ കഴിവുള്ള എസ്‌യുവികളിലൊന്നാണ്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4×4 ഡ്രൈവ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നതിനൊപ്പം പൂർണമായും ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ, ഹീറ്റഡ് ഫങ്ഷനുള്ള ലെതർ സീറ്റുകൾ എന്നിങ്ങനെ നിരവധി ആഡംബര സവിശേഷതകളോടെയാണ് ജീപ്പ് ഗ്രാൻഡ് വാഗനീർ എസ്‌യുവി വരുന്നത്. ആവശ്യമെങ്കിൽ അധിക കാർഗോ ഇടം സൃഷ്ടിക്കാൻ പിൻ ബെഞ്ച് സീറ്റ് മടക്കിവെക്കാനും സാധിക്കും എന്നതും വാഹനത്തിന്റെ പ്രായോഗികത വർധിപ്പിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
The best international suvs that jeep must launch in india
Story first published: Sunday, November 27, 2022, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X