വിമാനത്തിൽ പക്ഷി വന്നിടിച്ചാൽ എന്ത് സംഭവിക്കും?

Written By:

പക്ഷി വന്നിടിച്ചാല്‍ വിമാനം തകരുമോ? ഈ സംശയം പലര്‍ക്കുമുള്ളതാണ്. പക്ഷി വന്നിടിച്ചാല്‍ പോലും വിമാനം തകരുമെന്ന് കുഞ്ഞുനാള്‍ മുതല്‍ക്കെ നാം കേള്‍ക്കുന്നതാണ്. എന്നാല്‍ എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം?

പക്ഷി വന്നിടിച്ചാല്‍ വിമാനം തകരുമോ?

വിമാനത്തില്‍ പക്ഷി വന്നിടിച്ചാല്‍ എന്ത് സംഭവിക്കും?

പക്ഷികള്‍ വന്നിടിച്ചാല്‍ വിമാനം തകരില്ല. ചിലപ്പോഴൊക്കെ പക്ഷികള്‍ വന്നിടിക്കുമ്പോള്‍ വിമാനത്തിന്റെ പുറംചട്ടയ്ക്ക് ചതവോ, വിള്ളലോ സംഭവിക്കാം.

പക്ഷി വന്നിടിച്ചാല്‍ വിമാനം തകരുമോ?

ഇത്തരം വിള്ളലുകള്‍ ക്യാബിനുള്ളിലെ വായുസമ്മര്‍ദ്ദത്തെ സ്വാധീനിക്കും. തത്ഫലമായി ആള്‍ട്ടിറ്റിയൂഡ് ലോസ് (Altitude Loss) പോലുള്ള പ്രശ്‌നങ്ങള്‍ വിമാനത്തില്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്.

പക്ഷി വന്നിടിച്ചാല്‍ വിമാനം തകരുമോ?

വിമാനം പറന്നിറങ്ങുമ്പോഴും പറന്നുയരുമ്പോഴും പക്ഷികള്‍ വന്നിടിക്കുന്നത് പതിവാണ്. അടുത്തിടെ ന്യൂയോര്‍ക്കിലേക്ക് പറന്നുയര്‍ന്ന ജാപ്പനീസ് എയര്‍ലൈന്‍ പക്ഷി വന്നിടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കിയിരുന്നു.

Recommended Video - Watch Now!
[Malayalam] Mahindra KUV100 NXT Launched In India - DriveSpark
പക്ഷി വന്നിടിച്ചാല്‍ വിമാനം തകരുമോ?

എന്നാല്‍ ഇത്തരം കൂട്ടിയിടിയില്‍ വിമാനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുക അപൂര്‍വം മാത്രമാണ്. 2016 ല്‍ ഇംഗ്ലണ്ടില്‍ മാത്രം 1835 പക്ഷികളാണ് വിമാനത്തില്‍ വന്നിടിച്ച് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

Trending On DriveSpark Malayalam:

ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

ചില കൈവിട്ട സ്വിഫ്റ്റ് മോഡിഫിക്കേഷനുകള്‍

പക്ഷി വന്നിടിച്ചാല്‍ വിമാനം തകരുമോ?

പക്ഷിയുമായുള്ള കൂട്ടിയിടിയില്‍ വിമാനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചാലും ഇല്ലെങ്കിലും മുന്‍കരുതല്‍ എന്നവണ്ണം അതത് വിമാനങ്ങള്‍ സമീപത്തുള്ള വിമാനത്താവളത്തില്‍ ഇറങ്ങുകയാണ് പതിവ്.

പക്ഷി വന്നിടിച്ചാല്‍ വിമാനം തകരുമോ?

പിന്നീട് യാത്രക്കാരെ മറ്റൊരു വിമാനത്തിലാണ് എയര്‍ലൈനുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതും. അതിനാല്‍ വിമാനത്തില്‍ പക്ഷി വന്നിടിക്കുന്ന സംഭവം പലപ്പോഴും എയര്‍ലൈനുകള്‍ക്ക് കൂടുതല്‍ ബാധ്യത ഒരുക്കാറുണ്ട്.

പക്ഷി വന്നിടിച്ചാല്‍ വിമാനം തകരുമോ?

അപ്പോള്‍ വിമാന എഞ്ചിനില്‍ പക്ഷി വന്നിടിച്ചാലോ?

ഇവിടെയും സുരക്ഷാ മുന്‍കരുതലുകള്‍ ഒരുങ്ങിയിട്ടുണ്ട്. പക്ഷികള്‍ വിമാന എഞ്ചിനില്‍ വന്നിടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് എഞ്ചിനുകള്‍ നിര്‍മ്മിക്കപ്പെടുന്നത്.

പക്ഷി വന്നിടിച്ചാല്‍ വിമാനം തകരുമോ?

3.5 കിലോഗ്രാം ഭാരമുള്ള പക്ഷികള്‍ എഞ്ചിനില്‍ അകപ്പെട്ടാലും കാര്യമായ തകരാറില്ലാതെ പ്രവര്‍ത്തിക്കാന്‍ എഞ്ചിന്‍ പര്യാപ്തമാണ്. ഒരുപക്ഷെ, ബ്ലേഡുകള്‍ക്ക് ചെറിയ തകരാറുകള്‍ സംഭവിക്കുമെന്ന് മാത്രം.

പക്ഷി വന്നിടിച്ചാല്‍ വിമാനം തകരുമോ?

എഞ്ചിന്‍ ടര്‍ബൈനിന് നടുവിലുള്ള വെള്ള വരകളെ നിങ്ങളുടെ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ടര്‍ബൈനിന് നടുവില്‍ വെള്ള വരകള്‍ നല്‍കുന്നത്.

പക്ഷി വന്നിടിച്ചാല്‍ വിമാനം തകരുമോ?

വിമാനം പറക്കുന്ന വേളയില്‍, അതിവേഗതയില്‍ കറങ്ങുന്ന എഞ്ചിന്‍ ടര്‍ബൈനിലുള്ള വെള്ള വരകള്‍ എതിര്‍ ദിശയില്‍ നിന്നുമുള്ള പക്ഷികളെ ഭയപ്പെടുത്തും. കൂടാതെ, ടര്‍ബൈന്‍ കറങ്ങുന്നുണ്ടെന്നുള്ള ഗ്രൗണ്ട് സ്റ്റാഫിനുള്ള നല്‍കുന്ന മുന്നറിയിപ്പ് കൂടിയാണ് ഈ വെള്ള വരകള്‍.

പക്ഷി വന്നിടിച്ചാല്‍ വിമാനം തകരുമോ?

ഇനി എഞ്ചിന്‍ തകരാറിലായും ഭയക്കേണ്ടതില്ല. കാരണം മിക്ക വിമാനങ്ങളിലും രണ്ട് എഞ്ചിനുകള്‍ ഒരുങ്ങുന്നുണ്ട്. കേവലം ഒരു എഞ്ചിനില്‍ തന്നെ ഏറെ ദൂരം പറക്കാന്‍ വിമാനങ്ങള്‍ക്ക് സാധിക്കും.

പക്ഷി വന്നിടിച്ചാല്‍ വിമാനം തകരുമോ?

എന്നാല്‍ അടുത്തകാലത്തായി ലാന്‍ഡിംഗിനിടെ പക്ഷികള്‍ വിമാനത്തില്‍ വന്നിടിക്കുന്ന സംഭവം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ വിമാനത്താവളങ്ങളും സ്വീകരിച്ച് വരികയാണ്.

പക്ഷി വന്നിടിച്ചാല്‍ വിമാനം തകരുമോ?

അതേസമയം ഇന്ന് പക്ഷികളെക്കാളുപരി ഡ്രോണുകളാണ് വിമാനങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്.

Trending On DriveSpark Malayalam:

ഇത് ഗംഭീരം; റോയല്‍ എന്‍ഫീല്‍ഡിനെയും ബജാജിനെയും ഞെട്ടിച്ച് ഒരു ബൈക്ക്!

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

കൂടുതല്‍... #off beat #evergreen
English summary
What Happens When A Bird Hits A Plane. Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark