ടര്‍ബോ ചാര്‍ജ്ജര്‍ ഘടിപ്പിച്ച പക്ഷി

Posted By:
<ul id="pagination-digg"><li class="previous"><a href="/two-wheelers/2011/07-30-turbocharged-hayabusa-sets-new-record-1-aid0168.html">« Previous</a></li></ul>
Hayabusa
ജപ്പാനില്‍ വേഗതയുടെ പ്രതീകമാണ് ഹയബുസ അഥവാ പെരെഗ്രിന്‍ ഫാല്‍ക്കണ്‍ എന്ന പക്ഷി. മണിക്കൂറില്‍ 325 കിലോമീറ്റര്‍ വരെ വേഗതയില്‍ പായാന്‍ പ്രകൃതി ടര്‍ബോ ചാര്‍ജ്ജര്‍ ഘടിപ്പിച്ചുവിട്ട ഈ പക്ഷിക്ക് സാധിക്കും. വേഗതയുടെ പരമ്പരാഗത ധാരണകള്‍ പൊട്ടിച്ചെറിയുവാനായി തീര്‍ത്ത സൂപ്പര്‍ബൈക്കിന് പേരിടുന്ന ഘട്ടത്തില്‍ സുസുക്കിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. വേഗത എന്നാല്‍ ഹയബുസ തന്നെ!

ഹയബുസ എന്ന പേര് കണ്ടെത്താന്‍ മറ്റൊരു കാരണം കൂടിയുണ്ട്. സുസുക്കിയെ സംബന്ധിച്ച് അതിപ്രധാനമായ കാരണം. ഹയബുസ ഇറങ്ങുന്നതു വരെ ഹോണ്ടയയുടെ സിബിആര്‍ 1100 സിസി സൂപ്പര്‍ ബ്ലാക്‍ബേഡ് ബൈക്കായിരുന്നു വേഗതയില്‍ ഒന്നാമത്. ബ്ലാക്ബേഡിനെ ഇരയാക്കുന്ന ഹയബൂസ പക്ഷിയുടെ പേര് തങ്ങളുടെ ബൈക്കിന് എന്തുകൊണ്ടും യോജിച്ചതാണെന്ന് സുസുക്കി കണ്ടെത്തി.

ഹയബുസ തുടക്കത്തില്‍ കണ്ടെത്തിയ വേഗത 303-312 കിലോമീറ്ററാണ്. ഇറങ്ങിയ പാടെ നടത്തിയ ഈ പ്രകടനം അന്ന് ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

വെറും വേഗത മാത്രമല്ല ഈ സൂപ്പര്‍ബൈക്കിനെ താരമാക്കുന്നത്. പ്രസ്തുത സെഗ്മെന്‍റില്‍ മികച്ച പ്രകടനം, സൗകര്യം, സൗകുമാര്യം, ഇന്ധനക്ഷമത തുടങ്ങിയ നിരവധി ഘടകങ്ങള്‍ കൊണ്ടും ഹയബുസ വാഹന നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി. പ്രശസ്ത വാഹന നിരൂപകന്‍ ജേ കൊബ്ലന്‍സ് മോട്ടോര്‍ സൈക്കിള്‍ കണ്‍സ്യൂമര്‍ ന്യൂസിലെ തന്‍റെ പംക്തിയില്‍ ഇങ്ങനെ എഴുതി- "വേഗത അതിന്‍റെ എല്ലാ പ്രഭാവങ്ങളോടെയും ഹയബുസയില്‍ ഒത്തു ചേര്‍ന്നിരിക്കുന്നു. എന്നാല്‍ ഹയബുസ എന്നത് വേഗത മാത്രമല്ല."

<ul id="pagination-digg"><li class="previous"><a href="/two-wheelers/2011/07-30-turbocharged-hayabusa-sets-new-record-1-aid0168.html">« Previous</a></li></ul>
English summary
A new motorcycle top speed record was set on a turbocharged Suzuki Hayabusa. The record was set by Bill Warner of Florida, who hit a speed of 311.945mph (502km/h) on his turbocharged 1299cc Hayabusa.
Story first published: Saturday, July 30, 2011, 12:30 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark