വെസ്പ: എക്കാലത്തെയും ക്ലാസിക്

Posted By:
<ul id="pagination-digg"><li class="next"><a href="/two-wheelers/2012/04-26-piaggio-vespa-review-2-aid0168.html">Next »</a></li></ul>

ക്ലാസിക് എന്ന വിശേഷണ പദത്തിന് അര്‍ഹമായ വാഹനങ്ങള്‍ വളരെ കുറവാണ്. ഫോക്സ്‍വാഗണ്‍ ബീറ്റിലും റോള്‍സ് റോയ്സ് കാറുകളുമെല്ലാം ക്ലാസിക് പ്രതിച്ഛായ വിടാതെ കാക്കുന്നവരാണ്. മോട്ടോര്‍ബൈക്കുകളില്‍ ഇന്ത്യയ്ക്ക് സ്വന്തമായി റോയല്‍ എന്‍ഫീല്‍ഡുണ്ട്. കാറുകളില്‍ അംബാസ്സഡറുണ്ട്. സ്കൂട്ടറുകളുടെ കാര്യത്തില്‍ ഒരു ഇറ്റലിക്കാരിയാണ് ഇന്ത്യക്കാരന്‍റെ മനസ്സില്‍ പതിഞ്ഞത്. പേര് വെസ്പ. പ്യാജിയോ വെസ്പ.

വെസ്പ കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചതു മുല്‍ രാജ്യത്തെ വാഹനപ്രണയികള്‍ ചര്‍ച്ച തുടങ്ങിയതാണ്. ചര്‍ച്ചകളിലെമ്പാടും നിറഞ്ഞു നിന്നത് വെസ്പയുടെ ഡിസൈന്‍ സൗന്ദര്യമാണ്. സ്കൂട്ടറിന്‍റെ ഉപയോഗമൂല്യത്തെക്കാള്‍ അതിന്‍റെ സൗന്ദര്യമൂല്യം ചര്‍ച്ചയാവുന്നത് ഇന്ത്യയില്‍ കുറവാണ്. സൗന്ദര്യവും വിലയും മൈലേജുമെല്ലാം ഇവിടെ വിഷയമാകാറുണ്ട്. എന്നാല്‍ വെസ്പയുടെ കാര്യത്തില്‍ എല്ലാവരും സൗന്ദര്യത്തെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.

രാജ്യത്ത് യുവാക്കള്‍ക്കിടയില്‍ മാത്രമല്ല മധ്യവയസ്കരുടെയും ആരാധനാപാത്രമാണ് വെസ്പ. ഭാര്യയെ വെസ്പയുടെ പിന്‍ സീറ്റിലിരുത്തി കൂട്ടിയെ മുന്‍പില്‍ നിറുത്തി ഷോപ്പിംഗിനോ സിനിമയ്ക്കോ പോയിരുന്ന ഒരു മധ്യവര്‍ഗ്ഗകാലം നമുക്കുണ്ടായിരുന്നു.

ഇക്കാര്യം പ്യാജിയോ വളരെ നേരത്തെ മനസ്സിലാക്കിയതാണ്. അതുകൊണ്ടാണല്ലോ ഒരു ലൈഫ്‍ സ്റ്റ‍ൈല്‍ വാഹനം എന്ന ലക്ഷ്യത്തില്‍ വിപണിയിലിറക്കാം എന്നവര്‍ നിശ്ചയിച്ചത്. സെഗ്മെന്‍റിലെ മറ്റ് സ്കൂട്ടറുകള്‍ക്കുള്ളതിനെക്കാള്‍ ഉയര്‍ന്ന വിലയിലാണ് പ്യാജിയോ വെസ്പ വരുന്നത്. കാഴ്ചയിലും പെരുമാറ്റത്തിലും ആ 'പ്രീമിയംനെസ്' പുതിയ വെസ്പ നിലനിര്‍ത്തുന്നു. മികച്ച ഫിറ്റ് ആന്‍ഡ് ഫിനിഷ് ആണ് വാഹനത്തിന്‍റേത്. 125 സിസിയാണ് എന്‍ജിന്‍ കരുത്ത്.

<ul id="pagination-digg"><li class="next"><a href="/two-wheelers/2012/04-26-piaggio-vespa-review-2-aid0168.html">Next »</a></li></ul>
English summary
The Piaggio Vespa was launched in Maharashtra this morning. Here is a review.
Story first published: Thursday, April 26, 2012, 17:30 [IST]
Please Wait while comments are loading...

Latest Photos